കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

04 ജൂൺ 2011

ഉപവാസം

അരാഷ്ട്രീയതയുടെ ബാനറിൽ അന്നാഹസാരെ ലോക് പാൽ ബില്ലുയർത്തി നടത്തിയ ഗാന്ധിയൻ സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള കാവി സംഘടനകളുടെ ശ്രമം പാളിയതിന്റെ പാർശ്വഫലമായി മാത്രമേ ബാബാ രാംദേവിന്റെ ആഭാസ സമരത്തെ കാണാനാവൂ.
കോടികൾ ചിലവാക്കി ആഡംബരപൂർവ്വം ആഘോഷിക്കുന്ന ഈ 'സമര'ത്തെ എന്തിന്നു കേന്ദ്ര സർക്കാർ ഇത്രയധികം ഭയപ്പെടണം?  സർക്കാറിന്നും ഈ യോഗ മാഷിന്നുമിടയിലെ കടപ്പാടു ബാധ്യതകൾ എന്തൊക്കെയാവാം? ചീയാൻ തുടങ്ങിയ സ്ഥിതിക്ക് നാറുമ്പോൾ എല്ലാം നാമറിഞ്ഞേക്കും.

===============================================

മനുഷ്യന്റെ തലയോട്, നീർനായയുടെ വൃഷണം തുടങ്ങിയ ബാബാദേവിന്റെ 'ഫാക്റ്ററിയിലെ' അസംസ്കൃതവസ്തുക്കൾക്ക് വല്ല ക്ഷാമവുമുണ്ടെങ്കിൽ തടസ്സങ്ങളൊന്നുമില്ലാതെ ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം കൂടി കേബിനറ്റ് സിക്രട്ടറി ഒരുക്കിക്കൊടുക്കണം.

===============================================

ഉപ വാസം ഒഴിയുന്ന മുറയ്ക്ക്, മൈതാനിയിൽ യോഗാമാഷിന്റെ മരുന്നു കമ്പനിയിലെ തൊഴിലാളികൾക്ക് മിനിമം വേതനം ആവശ്യപ്പെട്ട് പട്ടിണി സമരം നടത്താനുള്ള സൗകര്യം പരിഗണിക്കാവുന്നതാണ്.

================================================

ഫ്ലാഷ് ന്യൂസ്: ഉപവാസങ്ങൾക്കു കിട്ടുന്ന ഈ ഭയങ്കര മാധ്യമ കവറേജിൽ ആകൃഷ്ടരായി, കണ്ണൂർ സൈബർ മീറ്റിനോടനുബന്ധിച്ച് 'പൊറോട്ട നിരോധിക്കണ'മെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്താൻ സംഘാടകർ ആലോചിച്ചേക്കും. പണ്ടാര ഫുഡ്ഡു ചിലവും കുറഞ്ഞു കിട്ടും, മാധ്യമ പരിഗണനയും നല്ലോണം കിട്ടും. ഹും!

5 അഭിപ്രായങ്ങൾ:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

സാമൂഹ്യ, രാഷ്ട്രീയ അനീതികള്‍ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ സംഘടനകള്‍ വേണ്ടപോലെ പ്രധിഷേധം ഉയര്‍ത്താതെ മാറിനില്‍ക്കുമ്പോള്‍, അവര്‍ ഉണ്ടാക്കികൊടുക്കുന്ന വിടവിലൂടെയാണ് ഇത്തരം വ്യക്തിഗത രാഷ്ട്രീയങ്ങള്‍ വളര്‍ന്നു വികസിക്കുന്നത്. ഇതിനു ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. വ്യക്തമായ രാഷ്ട്രീയ ബോധവും, നയപരിപാടികളും ഉള്ള പുരോഗമ രാഷ്ട്രീയ ശക്തികള്‍ ആയിരിക്കണം ഇത്തരം വ്യക്തി പ്രഭാവങ്ങളെ നിഷ്പ്രഭമാക്കാന്‍. താന്‍ ഇരിക്കേണ്ടിടത് താന്‍ ഇരുന്നില്ലെന്കില്‍ അവിടെ ഇത്തരം സ്വാമികള്‍ വന്നു തപസ്സിരിക്കും... ഇടതുപക്ഷ കക്ഷികള്‍ രാഷ്ട്രീയ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കട്ടെ..

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഇതിന്റെയൊക്കെ പിന്നിൽ എന്തു തന്നെ താല്പ്പര്യങ്ങൾ ഉണ്ടായാലും, അഴിമതിയ്ക്കെതിരെയുള്ള ഈ പോരാട്ടങ്ങളെ അതിജീവനത്തിനു വേണ്ടിയുള്ള ജനങ്ങളൂടെ തീവ്രമായ പ്രതികരണങ്ങളായാണു ഞാൻ കാണുന്നത്..

മണ്‍സൂണ്‍ നിലാവ് പറഞ്ഞു...

2014 ല്‍ രാഷ്ട്രിയ പാര്‍ട്ടി രൂപികരിച്ചു ചുമ്മാ താങ്ങ് 543 മണ്ഡലങ്ങളിലും കയറി ഞാനും
ഉണ്ടേ എന്ന് പറഞ്ഞാല്‍ ആരറിയും ഈ മഹാത്മാവിനെ . ചുളുവിനു പ്രശസ്തനാകാന്‍ ഇക്കാലത്ത് വിവാദം ഉണ്ടാക്കുന്നതിലും നല്ല മാര്‍ഗമില്ല .അന്ന ഗസരെയുണ്ടാക്കിയ അഴിമതി വിരുദ്ധ തരംഗവും സത്യാഗ്രഹവും സമര്‍ഥമായി ച്ചുഷണം ചെയാനുള്ള ശ്രമമാണിത് . പത്താള്‍ കൂടുന്നിടത്തൊക്കെ ക്യാമറയും കൊണ്ട് പോകുന്ന നമ്മുടെ ദേശിയ മാധ്യമങ്ങളുടെ ലൈവ് സംപ്രഷണ ഒത്താശയും കൂടെ ആകുന്നതോടെ രംഗം ഉഷാര്‍ രാം ദേവ് ഹാപ്പി .ചുമാതെയാണോ തടിയും മുടിയും വളര്‍ന്ന ഗസാരയുടെ പ്രതത്തെ കണ്ടു കോണ്‍ഗ്രസ്സും ഇന്ദ്രപ്രസ്ഥവും ഞെട്ടിവിറച്ചത്. ഇതിന്നു പിന്നാലെ വരാന്‍ പോക്കുന അടിഒഴുക്കുകള്‍ കണാതിരിക്കനാവിലല്ലോ ..........

ഓരോ അഴിമതി വിരുദ്ധ സമരവും വിജയിക്കണം എന്നോരോ ഭാരതിയനെ പോലെ ഞാനും ആഗ്രഹികുന്നു .ഈ സമരം പരാജയപ്പെട്ടലും വിജയിച്ചാലും 46 വയസില്‍ വളര്‍ന്നു വരുന്ന ഈ താടി നമ്മുക്ക് ഒരു നിത്യ തലവേദന ആക്കും എന്നാ കാര്യത്തില്‍ സംശയം വേണ്ട

http://njanpunyavalan.blogspot.com/2011/06/blog-post_04.html

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഇത് ജനങ്ങളുടെ സമരമോ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സമരമോ ആയി ഒരിക്കലും കാണാന്‍ കഴിയില്ല. ഇതാണ് യഥാര്‍ത്ഥ "സ്വയം" സേവനം.