കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

10 ജൂൺ 2011

സൂപ്പർഫാസ്റ്റ് കൊള്ള

കേരളത്തിൽ സൂപ്പർ ഫാസ്റ്റ്, ടൗൺ റ്റു ടൗൺ പദവികളിൽ ബസ്സ് സർവീസ് നടത്താനുള്ള അധികാരം നമ്മുടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്ന് മാത്രമാണെന്നാണ് വയ്പ്പ്. എന്നാൽ മിനിമം ചാർജ്ജ് പത്തുരൂപ ഈടാക്കി കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്വകാര്യ ബസ്സുകൾ  സൂപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ തൃശ്ശൂർ-കാഞ്ഞങ്ങാട്, കോഴിക്കോട്-കാസർക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ട് ബസ്സ് കൊള്ളയ്ക്ക് ഞാൻ തന്നെ ഇരയായിട്ടുണ്ട്.  

ഈ വിഷയത്തിൽ സിറ്റിസൺ കോൾ സെന്ററിൽ നിന്നു നൽകിയ ഫോൺ നമ്പറിൽ  തിരുവന്തപുരം ട്രാൻസ്പോർട്ട് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഇത്തരത്തിൽ സർവ്വീസ് നടത്താൻ ആർക്കും നിയമപരമായി യാതൊരവകാശവുമില്ലെന്നും ആർടിഓയ്ക്ക് പരാതി നൽകിയാൽ നടപടികൾ സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു.

മുൻപൊരിക്കൽ എന്റെ ഒരു വക്കീൽ കൂട്ടുകാരൻ, മറ്റൊരു ബസ്സ് ഭീകരകതയ്ക്കെതിരേ ആർടിഓയ്ക്ക് പരാതികൊടുത്തപ്പോൾ കിട്ടിയ 'ക്വട്ടേഷൻ പണി' ഓർത്ത് ഞാനതിനന്ന് മുതിർന്നില്ല.

ഇന്ന് രാവിലെ വീണ്ടും ബോർഡ് നോക്കാതെ അഞ്ചു രൂപാ ദൂരത്തിലുള്ള യാത്രയ്ക്ക് 'ധന്യ'യിൽ കേറിപ്പോയി. വീണ്ടും കിട്ടി പത്തുരൂപാ ടിക്കറ്റ്. നിയമപരമായാണ് ഞങ്ങൾ സർവ്വീസ് നടത്തുന്നതെന്നും ഒലത്താനാവുമെങ്കിൽ ഒലത്തിക്കോന്ന് കണ്ടക്റ്ററും.

ഇനി ഈ 'ധന്യ' തന്ന ടിക്കറ്റ് ശ്രദ്ധിക്കൂ. ഒരേ ടിക്കറ്റിൽ രണ്ട് റജിഷ്ട്രേഷൻ നമ്പറുകൾ കാണാം. അതിൽ പ്രാധാന്യത്തോടു കൂടി നൽകിയിരിക്കുന്ന നമ്പർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ  ഈ ലിങ്കിൽ പരിശോധിക്കൂ. പെട്രോളിലോടുന്ന നോൺ ട്രാൻസ്പോർട്ട് വാഹനത്തിന്റെ നമ്പറാണത്.

ഇതേ ടിക്കറ്റിൽ ഈ പകൽക്കൊള്ള മോട്ടോർ വെഹിക്കിൾ നിയമപ്രകാരമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണാവോ ഈ ആക്റ്റ്? 
ഇങ്ങനെ സർവ്വീസ് നടത്താൻ സഹായിക്കുന്ന ഏതെങ്കിലും ആക്റ്റ് ഇപ്പോൾ പ്രാബല്യത്തിലുണ്ടോ? അല്ലെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്തവിടെ ആർക്കും എന്തുമാവാലോ!


27 അഭിപ്രായങ്ങൾ:

ആറാമന്‍ പറഞ്ഞു...

നമ്മള്‍ എന്ത് പറഞ്ഞാലും ഒന്നും നടക്കില്ല .. പിന്നെ ഇത് ചൂണ്ടി കാണിച്ചതിന് പണി കിട്ടാതെ നോക്കിക്കോ ...

ബൈജുവചനം പറഞ്ഞു...

ആറാമാ:

എന്തായാലും ഒരു ക്വട്ടേഷൻ പണി പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും 'മോന്റെ' ലച്ചത്തിന്റെ മൊതല് പിന്നേം ഈ റൂട്ടിൽ തന്നെ ഓടണ്ടേ?

ചെകുത്താന്‍ പറഞ്ഞു...

ഇപ്പൊ ശര്യാക്കിത്തരാട്ട്യോ ഒന്ന് വക്കിലന് ഫോര്‍വേഡട്ടെ {ആളൊരു പണിയില്ലാ വക്കീലാണേയ്}

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

കൊള്ള..!!!

mottamanoj പറഞ്ഞു...

ആരും ക്വട്ടേഷൻ പണി പേടിച്ചു പരാതിപെടാന്‍ പോവില്ല എന്നതാണ് അവരുടെ വിജയം, നമ്മുടെ ഗ്രൂപ്പില്‍ ആരെങ്കിലും വകീല്‍ സുഹൃത്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോതുതല്പര്യത്തിനു കൂട്ടുനില്കാന്‍ നല്ല മനസ്സ് ഉണ്ടെങ്കില്‍ ഇത് വെളിച്ചത് കൊണ്ട് വരണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ABDULLA JASIM IBRAHIM പറഞ്ഞു...

അവർക്കിട്ട് പണിയണമല്ലൊ.....

മഞ്ജു പറഞ്ഞു...

ആ ടിക്കെട്ടിന്റെ അടിയില്‍ MV ACT എന്ന് എഴുതിയത് കണ്ടോ.?? എന്ന് വച്ചാല്‍ മനസാ വാചാ ഉത്തരവാദി ആയിരിക്കുന്നതല്ല എന്നര്‍ത്ഥം..

ബൈജുവചനം പറഞ്ഞു...

ചെകുത്താന്
Sreejith
mottamanoj
ABDULLA JASIM IBRAHIM
മഞ്ജു :
: പ്രതികരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇത് പലതില്‍ ഒന്ന് മാത്രം!! ഇനിയും ഏറെ....
കൊള്ളാം!

രഞ്ജിത്ത് കലിംഗപുരം പറഞ്ഞു...

"എങ്കിലും 'മോന്റെ' ലച്ചത്തിന്റെ മൊതല് പിന്നേം ഈ റൂട്ടില്‍ തന്നെ ഓടണ്ടേ?"

അതിഷ്ടായി...
ഈ പ്രശ്നം മാധ്യമശ്രദ്ധയിൽ കൊണ്ട് വരാൻ നമുക്ക് ശ്രമിയ്ക്കാം....

ബൈജുവചനം പറഞ്ഞു...

വാഴക്കോടന്‍ ‍:
പ്രതികരണത്തിന്നു നന്ദി.

രഞ്ജിത്ത്:
ഞാനീ വിഷയം കുറേ 'സിണ്ടിക്കേറ്റു'കളുടെ ശ്രദ്ധയിൽ പെടുത്തി. പക്ഷേ അവർകിതിൽ താത്പര്യമില്ല.

ആപ്പി പറഞ്ഞു...

ഇവിടെ ഒരു 'ഇന്ത്യനോ', 'അന്യനോ' പിറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ബൈജുവചനം പറഞ്ഞു...

ഇവിടെ ഒരു 'സത്യാഗ്രഹിക്കു'കൂടി സ്പേസുണ്ടല്ലേ ആപ്പീ...
ീനിയാ തോക്കുസ്വാമിയെങ്ങാനും......

കൊമ്പന്‍ പറഞ്ഞു...

ഞാന്‍ കുറഞ്ഞ കാലം ഫാസ്റ്റ് പാസേന്ചെര്‍ ബസ്സില്‍ ജോലിച്ചെയ്ത പരിജയം വെച്ചു പറയട്ടെ രണ്ടായിരത്തിനു മുനബ് ഫാസ്റ്റ് പെര്മിട്റ്റ് ഉള്ള വണ്ടികള്‍ ഫാസ്റ്റ് ടിക്കറ്റ്‌ നിരക്ക് തന്നെ ആണ് വാങ്ങുന്നത് എന്ന് മാത്രമല്ല ബോര്‍ഡും വെച്ച് സര്‍വീസ് നടത്തുന്നു അടക്കം മൊബൈല്‍ കോര്‍ട്ട് വരെ ചെക്ക് ചെയ്തിട്ടും യാതൊരു നിഴ്മ നടപടിയും ഉണ്ടായിട്ടില്ല

വാല്യക്കാരന്‍.. പറഞ്ഞു...

അയ്യോ..
ഇതൊന്നും പൊറത്ത് പറയരുത് ബൈജുവചനമേ..

പത്രക്കാരന്‍ പറഞ്ഞു...

ബസ്സില്‍ പോക്കെറ്റടി സൂക്ഷിക്കുക എന്നെഴുതി വച്ചിരിക്കുന്നത് ഇതിനാണ് അല്ലെ !!!!

vavvakkavu പറഞ്ഞു...

മലപ്പുറം ജില്ലയില്‍ സ്വകാര്യ ബസ്സുകളില്‍ ടിക്കറ്റുകള്‍ തന്നെ കൊടുക്കാറില്ലായിരുന്നു (അഞ്ചാറ് വര്‍ഷം മുന്‍പത്തെ കാര്യമാണ്. ഇപ്പോളെങ്ങനെയാണെന്ന് അറിയില്ല. കണ്ടക്ടര്‍ കുറെ വര വരച്ച് വയ്ക്കുന്നത് കാണാമായിരുന്നു.) ടിക്കറ്റ് ചോദിച്ചാല്‍ മാത്രം ചിലപ്പോള്‍ തരും.

Jefu Jailaf പറഞ്ഞു...

സ്വന്തം കാര്യങ്ങൾ തീരുമാനിക്കുവാനും അതു അടിച്ചേല്പ്പികുവാനും കഴിയുന്ന സ്വയം ദൈവമാകൻ കഴിയുന്ന വിഭാഗം ജനങ്ങളുടെ നാടായതു കൊണ്ടു ആ ദൈവത്തിന്റെ സന്തം നാട് എന്നു കൊചു കേരളം അറിയപ്പെടുന്നതു..:) ഇതല്ല ഇതലപ്പുറവും നടക്കും..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

നല്ല പ്രതികരണം.

ബൈജുവചനം പറഞ്ഞു...

കൊമ്പന്‍:
സർക്കാർ ജീവനക്കാരും മനുഷ്യരല്ലേ, അവർക്കും കാണില്ലേ ജീവഭയം?

വാല്യക്കാരന്‍..:
ശ്ശ്ശ്ശ്ശ്ശ്ശൂൂൂൂൂ

പത്രക്കാരന്‍:
കയ്യും തലയും പുറത്തിടരുതെന്നെഴുതിയത് നമ്മൾ പരാതിക്കാരെ ഉദ്ദേശിച്ചുമായിരിക്കും!

vavvakkavu:
ഇത്രേം 'വലിയ' ടിക്കറ്റ് മുറിക്കുന്ന കണ്ടക്റ്ററെ തമ്മയിക്കണം.

Jefu Jailaf:
ഇതിന്നു കാരണം നമ്മുടെ കഴിവുകെട്ട പ്രതികരണശീലം മാത്രമല്ലേ?

ഡോ.ആര്‍ .കെ.തിരൂര്‍ :
നന്ദി!

ശ്രീക്കുട്ടന്‍ പറഞ്ഞു...

എല്ലാ കെ എസ് ആര്‍ ടി സി ബസ്സും മഹാ......നല്ല സര്‍വ്വീസാ...

ചെറുത്* പറഞ്ഞു...

ഇതൊന്നും അങ്ങനെ വിട്ടാല്‍ പറ്റില്ല.
പ്രതികരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. അതൊന്നും എപ്പോഴും എല്ലാവര്‍ക്കും കിട്ടില്ല.

ഇങ്ങനൊക്കെ പ്രോത്സാഹിപ്പിക്കാനേ ചെറുതിന് കഴിയൂ ;)
നുമ്മടെ ശ്രീമോന്‍ പരിചയപെടുത്തുന്ന ഏറ്റവും പുതിയ ഐറ്റം “കിഴി” യെ പറ്റി ഒന്ന് അറിഞ്ഞുവച്ചോ. ആവശ്യം വരും ;)

MANIKANDAN [ മണികണ്ഠൻ ] പറഞ്ഞു...

മലയാളത്തിലെ ഈ പോസ്റ്റിൽ താങ്കളുടെ അഭിപ്രായം വായിച്ചിരുന്നു. അവിടെ ഞാൻ എഴുതിയ അഭിപ്രായത്തിൽ ഈ വിഷയത്തിൽ ഞാൻ രേഖപ്പെടുത്തിയ നിരീക്ഷണം ഇവിടെയും ചേർക്കുന്നു. പിന്നെ താങ്കൾ സൂചിപ്പിച്ച പ്രത്യേക ബസ്സ് സർവ്വീസിനെക്കുറിച്ച. പ്രസ്തുത ബസ്സിന്റെ രജിസ്ട്രേഷൻ നമ്പറും റൂട്ടും ചേർത്ത് കാസറകോഡ് ആ ർ ടി ഒയ്ക്ക് വിവരാവകാശനിയമപ്രകാരം (പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ, ആർ ടി ഓഫീസ്, കാസർകോട്) ഒരു അപേക്ഷ നൽകു. ഇതനുസരിച്ച പ്രസ്തുത ബസ്സിന്റെ ഉടമസ്ഥൻ, ബസ്സിന്റെ സമയക്രം (ടൈം ഷെഡ്യൂൾ) അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകൾ, വിവിധ സ്റ്റോപ്പുകളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ എന്നിവ ആവശ്യപ്പെടാവുന്നതാണ്. പത്തുരൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ഈ അപേക്ഷ് രെജിസ്റ്റേർഡ് പോസ്റ്റായോ, യു സി പി ആയോ അയക്കാം. മുപ്പതു ദിവസത്തിനുള്ളിൽ മറുപടി തരാൻ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ ബാദ്ധ്യസ്തനാണ്. അപേക്ഷ അയക്കുമ്പോൾ അതിന്റെ ഒരു കോപ്പി കൈയ്യിൽ സൂക്ഷിക്കാനും മറക്കരുത്.ബാക്കി കാര്യങ്ങൾ മറുപടി കിട്ടുന്ന മുറയ്ക്ക് ചെയ്യമല്ലൊ.
നിലവിലെ നിയമപ്രകാരം എല്ലാ ബസ്സുകളും ഫെയർസ്റ്റേജ് അനുസരിച്ചുള്ള ടിക്കറ്റ് നിരക്ക്, ബസ്സിലെ മിനിമം നിരക്ക്, പരമാവധി നിരക്ക് എന്നിവ ബസ്സിൽ പ്രദർശിപ്പിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്. (ഇത് ഏറ്റവും ലംഘിക്കുന്നത് കെ എസ് ആർ ടി സി ആണെന്നത് വേറെ കാര്യം. ആശാന് അടുപ്പിലും................) ഇത് ലംഘിക്കുന്ന ബസ്സുകൾക്കെതിരേയും നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്. പൊയ്നാച്ചി - ചെർക്കള എന്നീ സ്ഥലങ്ങൾ കാസർകോഡ് ആയതിനാലാണ് കാസർകോട് ആർ ടി എ യ്ക്ക് അപേക്ഷ നൽകാൻ പറഞ്ഞത്. പ്രസ്തുത ബസ്സ് മറ്റേതെങ്കിലും ആർ ടി എ പെർമിറ്റ് നൽകിയിട്ടുള്ളതാണെങ്കിലും വിവരാവകാശനിയമപ്രകാരം മേല്‍പ്പറഞ്ഞ വിവരങ്ങൽ ആ ആർ ടി എ യുടെ പക്കൽ നിന്നും ലഭ്യമാക്കാൻ കാസർകോട് ആർ ടി എയിലെ പബ്ലിക് ഇൻഫോർമേഷൻ ആഫീസർക്ക് ബാദ്ധ്യതയുണ്ട്.

Sabu M H പറഞ്ഞു...

ഈ ലേഖനം പത്രത്തിൽ വരുത്താൻ എന്തെങ്കിലും വകുപ്പുണ്ടോ?
അതിനു കഴിവുള്ളവർ ബൂലോകത്തുണ്ടെങ്കിൽ ചെയ്താൽ നന്നായിരുന്നു. ഒരു പൊതു നന്മ ആകും.

ബൈജുവചനം പറഞ്ഞു...

ശ്രീക്കുട്ടന്‍ :
ഹും!

ചെറുത്:
ചെറുതേ നീ കുറച്ച് നല്ലോണം ചെറുതാണല്ലോ?

MANIKANDAN:
നിയമ നടപടികൾ ആലോചിക്കുന്നുണ്ട്. വിവര നിർദ്ദേശങ്ങൾക്കു നന്ദി.

Sabu M H:
നോക്കുന്നുണ്ട്.

എല്ലാവർക്കും നന്ദി!

ഷൈജു.എ.എച്ച് പറഞ്ഞു...

എന്ത് പറയാന്‍..ദൈവത്തിന്റെ സ്വന്തം നാട്ടിലെ ലീലാവിലാസങ്ങള്‍..
ഇങ്ങനെയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എന്തിനാ ജീവിക്കുന്നത് എന്ന്‌ തോന്നിപോകും അല്ലേ ബൈജു..

www.ettavattam.blogspot.com

moideen angadimugar പറഞ്ഞു...

ഒന്നും പറഞ്ഞിട്ട് കാര്യമില്ല ബൈജു,എല്ലാവരും കൂടിയുള്ള ഒത്തുകളിയാണിത്.കണ്ണും കാതും അടച്ചു സഹിക്കുക തന്നെ.