കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ജൂൺ 2011

ബൂലോകരേ എന്നെ സഹായിക്കൂ...

പണ്ട്, കാലിൽ നിസ്സാര കീറിമുറിക്കലിന്നു വേണ്ടി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ  പ്രവേശിപ്പി  ക്കപ്പെട്ട എന്റെ അച്ഛനെന്ന രോഗിയെ വീട്ടിൽപ്പോയി 'കാണാത്തതിന്റെ' പേരിൽ, സർജ്ജന്റെ തലയിൽ വച്ചു കെട്ടിയ വിജയരാഘവൻ എന്ന എല്ലു രോഗ മൂരാച്ചിയുടേയും ആ ഫയൽ വലിച്ചെറിഞ്ഞ സർജ്ജൻ എരപ്പാളിയുടേയും തോന്ന്യാസങ്ങൾ കണ്ടുമടുത്തപ്പോൾ മനസ്സിൽ മുളപൊട്ടിയതാണ് കുടുംബത്തിൽ ആരേയെങ്കിലും ഡോക്റ്ററാക്കണമെന്ന ആശയം.

ഇപ്പോൾ ഡോക്ടറാക്കാൻ എനിക്കാളുണ്ട്. പക്ഷേ ഇപ്പോൾ ആറുമാസം മാത്രം പ്രായമായ അവന്റെ പഠന നിലവാരം പ്രവചനാതീതമായതുകൊണ്ട്,  എൻട്രൻസ് പരീക്ഷയിൽ 3200-മത് റാങ്കുകാരൻ സീറ്റില്ലാതെ വലയുമ്പോൾ ഇവൻ 32000-മത് റാങ്കാണ് നേടുന്നതെങ്കിൽ എൻ ആർ ഐ ക്വാട്ടയോ ബീവറേജസ് ക്വാട്ടയോ വേണ്ടി വന്നേക്കാം.

ആയതിന്ന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്ന കാര്യം നിങ്ങൾക്കെല്ലാം നല്ലോണമറിയാമല്ലോ. അപ്പോൾ ഇന്നത്തെ നിലയിൽ ഈ നാലുകുപ്പി ദശമൂലാരിഷ്ടവും പത്തു വായുഗുളികയും വിറ്റ് ആ മോഹം സഫലീകരിക്കുക എന്നത് നടക്കുന്നകാര്യമല്ല.

ആയതിനാൽ താഴേ പറയുന്ന നാലുകാര്യങ്ങൾ നേടിയെടുക്കാൻ നിങ്ങളോരോരുത്തരുടേയും സഹായ-നിർദ്ദേശോപദേശങ്ങൾ ക്ഷണിക്കുന്നു. സഹകരിക്കുമല്ലോ?

1. സംസ്ഥാനത്ത് നല്ല പിടിപാടുള്ള ഏതെങ്കിലും യുവജന സംഘടനയുടെ സംസ്ഥാന ഖജാഞ്ജി സ്ഥാനം എങ്ങനെ നേടിയെടുക്കാം?
2. ഭാര്യയെ എങ്ങനെ ഏതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാക്കാം?
3. ഏതെങ്കിലും ചെറു പട്ടണത്തിൽ, വൻ വരുമാന സാധ്യതയുള്ള ഖാദി ഷോ റൂം എങ്ങനെ ആരംഭിക്കാം?
4. ഇപ്പോൾ തന്നെ ദുഫായിൽ ജോലിയുള്ള അളിയന്ന് എൻ ആർ ഐ അക്കൗണ്ട് തുടങ്ങാനും എൻ ആർ ഐ ചെക്കു ബുക്ക് സംഘടിപ്പിക്കാനും എന്തു വേണം?

എല്ലാരും സഹകരിക്കുമല്ലോ? എന്റെ മോഹം പൂവണിയിക്കുമല്ലോ?
25 അഭിപ്രായങ്ങൾ:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

എന്തരോ എന്തോ?

വെള്ളിക്കെട്ടന്‍ / vellikkettan പറഞ്ഞു...

ഒന്നും വേണ്ട, ദുഫായിലെ അളിയന് ജോലി നല്ലതാണെങ്കില്‍ അയാള്‍ക്ക്‌ ഇനി ഒരു പെണ്‍കുട്ടി പിറക്കാന്‍ പ്രാര്‍ഥിക്ക്. എന്നിട്ട് പതിനാറാവുന്നതിനു മുന്‍പേ അവളെയും അവനെയും തമ്മില്‍ പൊരിഞ്ഞു പ്രേമിപ്പിക്ക്. എന്നിട്ട് ഡോക്ടറെയെ കെട്ടൂ എന്ന് അവളെക്കൊണ്ട് തന്തപ്പടിയോട് പറയിക്ക്... ബാക്കിയൊക്കെ ദൈവം നോക്കിക്കൊള്ളും.

ബൈജുവചനം പറഞ്ഞു...

ശ്രീജീ പത്രങ്ങളൊന്നും വായിക്കാറില്ലേ?

Jefu Jailaf പറഞ്ഞു...

രാജ്യ സഭ തല്‍സമയ സംപ്രേക്ഷണം കാണിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുക. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരിക്കും..

വെള്ളിക്കെട്ടന്‍ / vellikkettan പറഞ്ഞു...

എവിടെപ്പോയി എന്റെ കമന്റ്?

ബൈജുവചനം പറഞ്ഞു...

Jefu Jailaf :
ഹും....
അതിന്റൊരു കുറവുണ്ട്!

വെള്ളിക്കെട്ടന്‍ :
ഞാനെടുത്തില്ല,
ഞാൻ കണ്ടില്ല.
ആ ഗൂഗ്ഗിളമ്മച്ചിക്ക് എന്നോടെന്തോ ദേഷ്യമുണ്ടെന്നു തോന്നു.( ത്തന്നോടോ)

വെള്ളിക്കെട്ടന്‍ / vellikkettan പറഞ്ഞു...

സ്പാമില്‍?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആപ്പിള്‍ ബില്‍ഡിങ്ങില്‍ ഒരു ഷെയര്‍ കൂടിയിരുനെങ്കില്‍ എല്ലാം ശെരിയാവമായിരുന്നു

ചതുർത്ഥ്യാകരിക്കാരൻ പറഞ്ഞു...

ഏതെങ്കിലും ഒരു ചാനലുകാരന്റെ വിഴുപ്പും കൂടി അലക്കാനുള്ള വഴി നോക്കൂ...

ചെകുത്താന്‍ പറഞ്ഞു...

(2) ഇച്ചിരി സൂക്ഷിക്കണം മോനേ !!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ബൈജുവണ്ണാ.. പത്രങ്ങള്‍ ദിവസവും മൂന്നുനേരം വച്ച് വായിക്കാറുണ്ട്. സതീശന്‍ താന്‍ ഇരിക്കുന്ന സ്ഥാനത്തിനു പേരുദോഷം ഉണ്ടാക്കി. ഇയാളെപറ്റിയൊക്കെ കൂടുതല്‍ എന്ത് പറയാന്‍. കാത്തിരുന്നു കാണാം.. :(

കൊമ്പന്‍ പറഞ്ഞു...

എനിക്കിത് വായിച്ചിട്റ്റ് ചിരിയാ വന്നത് ശ്രീജിത്തിന്റെ ഫസ്റ്റ് കമന്റ് സൂപ്പെരായി എന്തോ എന്തിരോ

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

അഴിമതിക്കെതിരെ മാനാഞ്ചിറ സ്ക്വയറില്‍ നാളെ തന്നെ ഒരു നിരാഹാര സത്യാഗ്രഹം തുടങ്ങിക്കോളൂ... അതാണല്ലോ ഇപ്പഴത്തെ ഒരു ട്രെന്റ്...

Sabu M H പറഞ്ഞു...

vaayichchu.

സത്യമേവജയതേ പറഞ്ഞു...

ട്രഷര്‍ ആയപ്പോള്‍ 50 ലക്ഷം കൊടുത്തു MBBS സീറ്റ് അപ്പോള്‍ ആ മദ്ധ്യവയസ്കന്‍ യുവജന നേതാവ് വളര്‍ന്നു കേരള സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിയോ മറ്റോ ആയാല്‍ ............. ശേഷം ചിന്ത്യം.

ബൈജുവചനം പറഞ്ഞു...

ഷാജു അത്താണിക്കല്‍,
ചതുർത്ഥ്യാകരിക്കാരൻ,
ചെകുത്താന്‍,
ഷബീര്‍ (തിരിച്ചിലാന്‍),
Sabu M H : പ്രതികരണങ്ങൾക്കു നന്ദി!

മൂസാ: പുള്ളോർക്കിതൊന്നും പുടികിട്ടില്ല!

ശ്രീജീ: 'ശത്രുക്കൾ പല രൂപത്തിൽ വരും'

സത്യമേവജയതേ: നമ്മുടേ ഒരു 'വിധി'!

Haneefa Mohammed പറഞ്ഞു...

നിങ്ങളുടെ കുട്ടിയുടെ എന്ട്രന്‍സ് സെലെക്ഷന്‍ ലിസ്റ്റിലെ നമ്പര്‍,നിങ്ങളുടെ മൊബൈല്‍ നംബരിനെക്കളും വലുതാണോ? നോ,പ്രോബ്ലം പണം കണ്ടെത്തിക്കോളൂ! നാടോടുമ്പോള്‍ എക്സ്പ്രസ്സ്‌ ഹൈ വേ യിലൂടെ വേണം ഓടാന്‍

ബൈജുവചനം പറഞ്ഞു...

Haneefa Mohammed:
ഈ പണം കണ്ടെത്താനല്ലേ ഞാൻ വഴി ചോയിച്ചത്!

reji puthenpurackal പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Reji Puthenpurackal പറഞ്ഞു...

ബൈജുവിന്‍റെ ബ്ലോഗില്‍ കൊടികുത്തണോ?ഞങ്ങള്‍ സഖാക്കന്മാര്‍ ഇവിടുണ്ട്...വേണ്ടി വന്നാല്‍ ഒരു ഉപരോധം നടത്താനും ഞങ്ങള്‍ മടിക്കില്ല.

ബൈജുവചനം പറഞ്ഞു...

Reji Puthenpurackal:

ഒടുവിൽ നിങ്ങൾ സഖാക്കന്മാരുമ് കാവി-പച്ച തീവ്രന്മാരുമൊക്കെ ചേർന്നെന്നെ.......


തല്ലിക്കൊന്നാലും വേണ്ട, സൈബർ കേസിൽ കുടുക്കല്ലേ.....
ചിത്രകാരൻ കഥ പറഞ്ഞുതരും!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഞാനും ഒരു ചെറിയ സഖാവാ... പക്ഷെ രമേശന്‍ എന്നാ സഖാവ് ചമയുന്നവന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ എനിക്ക് മടിയില്ല. പക്ഷെ തുപ്പി പുറത്തേക്കിറങ്ങി പോകില്ല, ആ കൊടി കൈവിടില്ല.. അത്ര മാത്രം.

ചെറുത്* പറഞ്ഞു...

ഹ്ഹ്ഹ്ഹ്ഹ് ഈ ബ്ലോഗ് വായിച്ചപ്പൊ എനിക്കും തോന്നിയത് ആദ്യ കമന്‍‌റിനോട് ചേര്‍ത്ത് വായിക്കാം.

അതിനുള്ള കാരണം ബൈജു തന്നെ രണ്ടാമത് ചോദിച്ചത് തന്നെ. ന്യൂസ് പേപ്പറും ചെറുതുമായി വല്യ രസത്തിലല്ല ;)

ബൈജുവചനം പറഞ്ഞു...

ഡോ.ആര്‍ .കെ.തിരൂര്‍:
keep it up!


ചെറുത്:
ചെറുതേ അതത്ര ചെറിയ കാര്യമല്ല!

നാമൂസ് പറഞ്ഞു...

ഹാ കഷ്ടം..!!!