കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

16 ജൂൺ 2011

തേങ്ങാക്കൊല ഷാമ്പൂ

ഞാൻ ടെലിവിഷൻ കാണുന്നത് മിക്കവാറും വാർത്തയും പരസ്യങ്ങളും കാണാൻ മാത്രമാണ്. 'സർഗ്ഗാത്മകത' എന്നൊന്നുണ്ടെങ്കിൽ അത് മേൽ രണ്ട് വിഷയങ്ങളിലേ എന്റെ കണ്ണിൽ കാണാനാവുന്നുള്ളൂ.

എനിക്കിഷ്ടപ്പെട്ട ഏറ്റവും പുതിയ പരസ്യം "വനേസ്സയെന്നാൽ പൂമ്പാറ്റയല്ലേ" "എന്തേ പൂമ്പൊടി നുകരാൻ വരുന്നോ?" എന്ന താങ്ങു തുണിയുടെ പരസ്യം തന്നെ.

മലയാളികളുടെ പ്രകൃതിദത്ത ഉത്പന്ന സ്നേഹത്തെ ചൂഷണം ചെയ്യാൻ വൈദ്യരുടെ പുത്തിയിൽ വിരിഞ്ഞ പുതിയ തേങ്ങാക്കൊല ഷാമ്പൂവിന്റെ പരസ്യം കണ്ടിരുന്നോ? കെമിക്കലുകൾ ചേരാത്ത ഷാമ്പൂ പോലും! ത്ഫൂ.... ഉപഭോക്താക്കളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ അവഹേളിക്കാൻ എങ്ങനെ ഇവന്മാർക്ക് ധൈര്യം കൈവരുന്നൂ? കെമിക്കലുകൾ ചേർക്കാതെ എങ്ങനെ ഷാമ്പൂ നിർമ്മിക്കും? അതെങ്ങനെ ഷാമ്പൂവാകും?

ഇതിന്റെ മറ്റൊരുവശം എന്ന രീതിയിൽ പണ്ടൊരു ചേച്ചി ഡാക്റ്റർ ചെമ്പരത്തി ജ്യൂസ് ഷാമ്പൂ വെന്ന പേരിൽ മാർകറ്റിലിറക്കിയത് മാരകമായ പ്രിസർവേറ്റീവുകൾ ചേർത്തായിരുന്നു.

ഹും സഹിക്ക തന്നെ!

11 അഭിപ്രായങ്ങൾ:

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

പരസ്യത്തില്‍ എന്തും പറയാം എന്നാണല്ലോ ? :P

Absar Mohamed പറഞ്ഞു...

ഇവിടെ ഒന്ന് സന്ദര്‍ശിക്കുമല്ലോ...
ഔഷധ പരസ്യങ്ങളെ സൂക്ഷിക്കൂ....

ആപ്പി പറഞ്ഞു...

എനിക്കിഷ്ടപ്പെട്ട ഏറ്റവും പുതിയ പരസ്യം "വനേസ്സയെന്നാൽ പൂമ്പാറ്റയല്ലേ" "എന്തേ പൂമ്പൊടി നുകരാൻ വരുന്നോ?" എന്ന താങ്ങു തുണിയുടെ പരസ്യം തന്നെ.


ഹ ഹ ഹ...

മാറുന്ന മലയാളി പറഞ്ഞു...

ഇത് കഴിഞ്ഞ മഴയത്തുള്ളതല്ലേ ...എത്രമാസമായി എന്ന് ഗര്‍ഭിണിയോടൊപ്പമുള്ള ഭര്‍ത്താവിനോട് ചോദിക്കുന്ന ഒരുത്തന്‍.......

സംഭവം ചെരുപ്പിന്‍റെ പരസ്യം....ഇവന്മാരൊക്കെ ഒരു സംഭവം തന്നെ......:)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ചാട്ടുളിപോലെയാണ് ബൈജുവെട്ടന്റെ സാമൂഹ്യ വിമര്‍ശങ്ങള്‍.. തകര്‍പ്പന്‍ പോസ്റ്റ്‌..

വെള്ളിക്കെട്ടന്‍ / vellikkettan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വെള്ളിക്കെട്ടന്‍ / vellikkettan പറഞ്ഞു...

കഥയിലും സ്വപ്നത്തിലും പരസ്യത്തിലും ചോദ്യമില്ലെന്നല്ലേ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

പരസ്യം പരസ്യം സര്‍വത്ര...
കാണേണ്ട ദുര്‍വിധി വന്ന "നാടകമേ ഉലകം" എന്നാ പടത്തില്‍ മോഹന്‍ലാലിന്റെ പരസ്യങ്ങല്‍ക്കിട്ടു താങ്ങുന്നുണ്ട്. ആ പടത്തില്‍ അത് മാത്രമേ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ...

ചെറുത്* പറഞ്ഞു...

ആ പറഞ്ഞതിനോട് യോജിക്കുന്നു. പരസ്യങ്ങളില്‍ സര്‍ഗ്ഗാത്മകത........സമ്മയ്ക്കണം
ആ........സഹിക്ക്യന്നെ!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുത്‌ പറഞ്ഞാണ് താങ്കളുടെ പരസ്യ പോസ്റ്റിനെ കുറിച്ചറിഞ്ഞത്‌..ഈ പരസ്യക്കാരുടെ തൊല്ല താങ്ങ മുടിയിലപ്പാ..എന്റെ പുതിയ പോസ്റ്റും പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് പുതിയ ഒരു പ്രോഡക്റ്റ് വാങ്ങി ആപ്പിലായ ഒരു മനുഷ്യന്റെ കഥയാണ്..വായിക്കണേ..

ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു !
http://orudubayikkaran.blogspot.com/2011/06/blog-post_16.html

jayarajmurukkumpuzha പറഞ്ഞു...

vipanana thanthrangal..............