കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

20 ജൂൺ 2011

മൈദപ്പൊടി

ഇന്തോ-ഇറ്റാലിയൻ പൊറോട്ടയ്ക്ക് 'നാൽപ്പത്തിയൊന്നാം' ജന്മദിനാശംസകൾ..

=====================================

'നാൽപ്പത്തിയൊന്ന്' എന്നത് നമ്മൾ പലപ്പോഴും പ്രാകൽ രൂപത്തിലും 'ആത്മാവിന്നു' നിത്യശാന്തിനേരാനും ഉപയോഗിക്കാറുള്ള സംഖ്യാ പ്രയോഗമായതുകൊണ്ട് തലപ്പാവണിഞ്ഞ പ്യൂൺ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. പാലു കരിഞ്ഞ മണമടിക്കാൻ തുടങ്ങീട്ടുണ്ട്.....

=====================================

നമ്മുടെ നാട്ടിലെ ആക്റ്റിവിസ്റ്റുകൾക്ക് പൊതു പുരോഗമന നയങ്ങളോടുള്ളതുപോലുള്ള മുൻ വിധിയോടുകൂടിയുള്ള വിരോധം തന്നെയാണെനിക്കു മൈദപ്പൊടിയോടും അതിന്റെ സന്തതികളോടും. പ്രത്യേകിച്ച് പൊറോട്ടകളോട്. ഇതേ ഞാൻ ഇന്നലെവരെ ആറുമാസക്കാരൻ ദർശങ്കുഞ്ഞിയെ 'ബേബി റസ്ക്ക്' എന്ന പേരിൽ തീറ്റിച്ച സാധനം വെറും മൈദപ്പൊടിയായിരുന്നെന്നറിഞ്ഞ നിമിഷത്തിൽ ഞാൻ...................
ഇന്നലെമുതൽ റസ്ക്കുകളും എന്റെ ശത്രു!

=====================================

മൈ.. യിൽ തുടങ്ങുന്ന തെറി ആ നിലയിൽ വിളിക്കാൻ തക്ക ഉളുപ്പില്ലാത്തതിനാൽ 'മൈദപ്പൊടി' എന്നു സംസ്കരിച്ചാണു ഞാൻ പ്രയോഗിക്കാറ്. ആയതിനാൽ മുൻപും ശേഷവും ആ വിളിക്ക് ആരെങ്കിലും ഇരയായവരും ആവാനിരിക്കുന്നവരും ഈ അർത്ഥതലം മനസ്സിലാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.10 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇന്തോ-ഇറ്റാലിയൻ പൊറോട്ടയ്ക്ക് 'നാൽപ്പത്തിയൊന്നാം' ജന്മദിനാശംസകൾ..

ഹ ഹ ഹ .................

അമുല്‍ പുത്രന്‍ നീണാള്‍ വാഴട്ടെ.. ഇന്ത്യാ മഹാരാജ്യത്തെ ഭരിച്ചു മുടിക്കാന്‍ ഈ മുടിയനായ പുത്രന് എല്ലാ ആശംസകളും..

Naushu പറഞ്ഞു...

നല്ല പോസ്റ്റ് ....

"ഇന്തോ-ഇറ്റാലിയന്‍ പൊറോട്ട" കലക്കി...

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ഹ ഹ ഹ... അത് കലക്കി :)

റോസാപൂക്കള്‍ പറഞ്ഞു...

കൊള്ളാം

master/മാസ്റ്റര്‍ പറഞ്ഞു...

ആ തെറി വിളിക്കല്ലേ ബൈജു ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"ഇന്തോ-ഇറ്റാലിയന്‍ പൊറോട്ട" എന്ന് പറഞ്ഞു പൊറോട്ടയുടെ വേല കളയാതെ മാഷേ..പൊറോട്ട നമ്മുടെ ദേശീയ ഭക്ഷണം അല്ലെ!! ഇന്തോ-ഇറ്റാലിയന്‍ പിസ എന്നോ ബര്‍ഗെര്‍ എന്നോ പറയ്‌..

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

തെറി വിളിക്കാമായിരുന്നു... :P

വാല്യക്കാരന്‍.. പറഞ്ഞു...

മലയാളത്തിലെ ഏക അശ്ലീല ബ്ലോഗ്‌..

ചെറുവാടി പറഞ്ഞു...

:)

jayarajmurukkumpuzha പറഞ്ഞു...

sangathy rasakaramayittundu......