കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

13 ജൂലൈ 2011

കാസർക്കോട് മെഡിക്കൽ കോളേജെന്ന തട്ടിപ്പ് വാഗ്ദാനം

കോട്ടയം-പാലാ ബജറ്റിൽ കാസർക്കോടെന്നു പറയാൻ വേണ്ടിമാത്രമായി പുതിയ മെഡിക്കൽ കോളേജ് നിർദ്ദേശങ്ങളുടെ ലിസ്റ്റിൽ കാസർക്കോടിനേയും പെടുത്തിയുള്ള 'ചതി' പ്രയോഗത്തേക്കുറിച്ച് ബ്ലോഗെഴുതാൻ തുടങ്ങിയപ്പോഴാണ് ഈ സംഭവത്തിലെ 'കൊടും ചതി' അറിഞ്ഞത്.

നിലവിൽ കാസർക്കോട്ടനുവദിക്കപ്പെട്ടതും സംസ്ഥാന ഭരണമൂരാച്ചികളുടെ മറ്റേ നയം കൊണ്ട് ഇന്നും വാടകകെട്ടിടത്തിൽ ചിതറി പ്രവർത്തിക്കുന്നതുമായ, കേന്ദ്ര യൂണിവാഴ്സിറ്റിയുടെ ഭാഗമെന്നോണം കേന്ദ്ര സർക്കാർ കാസർക്കോടിനനുവദിച്ച മെഡിക്കൽ കോളേജ്, കാട്ടിൽ കർപ്പൂരം കത്തിച്ച് ഭക്തജനങ്ങളെ പറ്റിക്കുന്ന തീർത്ഥാടന കേന്ദ്രത്തിന്റെ പേരുപറഞ്ഞ് തെക്കൻ കേരളത്തിലേക്ക് കൊണ്ട് പോകാനുള്ള ശ്രമം മുൻ മുഖ്യമന്ത്രിയുടെ എൻഡോസൾഫാൻ നിലപാടുകൾ മൂലം തത്കാലം മുടങ്ങിയുരുന്നു.

ആ മുളയിൽ വളമിടാനുള്ള ശ്രമം പുതിയ സർക്കാർ നിലവിൽ വന്നതിൽ പിന്നെ അൽപ്പം കനത്തിൽ നടക്കുന്നതിന്റെ പ്രാരംഭലക്ഷണങ്ങളാണ്  ഇപ്പോൾ ബജറ്റ് നിർദ്ദേശമായി മാണിച്ചായൻ അവതരിപ്പിച്ചിരിക്കുന്നത്.

നടക്കാത്ത സുന്ദര വാഗ്ദാനമായ സംസ്ഥാന മെഡിക്കൽ കോളേജ് നിർദ്ദേശത്തിന്റെ ബലത്തിൽ കേന്ദ്ര മെഡിക്കൽ കോളേജ് പത്തനംതിട്ടയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യം പത്തനംതിട്ട ലോബിയുടേതാണ് എന്നു നമ്മളാദ്യം കരുതിയതെങ്കിൽ തെറ്റിപ്പോയെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

കാസർക്കോടൻ മെഡിക്കൽ കോളേജ് സർക്കാർ മേഖലയിലല്ല എന്ന വാർത്ത നമ്മെ വല്ലാതെ നിരാശരാക്കുന്നുണ്ട്. കാസർക്കോടിന്ന് അർഹതപ്പെട്ട- കൂടുതൽ സൗകര്യങ്ങളും, ഫണ്ടും മുടക്കമില്ലാതെ ലഭിച്ചേക്കാവുന്ന കേന്ദ്ര പദ്ധതിയെ ഇല്ലാതാക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ് മാണിച്ചായൻ ബജറ്റിലവതരിപ്പിച്ചത്. ജില്ലയിലെ യൂഡീയെഫ്ഫ് നേതാവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമ്പൂർണ്ണ സ്വകാര്യ മെഡിക്കൽ കോളേജിന്നു വേണ്ടിയാണ് ഈ നാടകങ്ങൾ  എന്ന വാർത്ത ശരിയാണെങ്കിൽ, മാലോകരേ നമുക്ക് നല്ലത് കർണ്ണാടകത്തിൽ ലയിക്കുക തന്നെയാണ്. 

നാടിന്റെ ക്ഷേമത്തിനപ്പുറം സ്വാർത്ഥതാത്പര്യങ്ങളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ ജീവികൾ സാദാ ജനത്തിന്റെ വിലയറിയുന്നന്ന് മതവും ജാതിയും മുറിവിൽ പുരട്ടി അർമ്മാദിക്കുന്നത് തിരിച്ചറിയാൻ നമുക്കെന്തേ ആവുന്നില്ലാ?
4 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

UDF നേതാവിന്റെ സ്വകാര്യ കോളേജിന്നു വേണ്ടി കേന്ദ്ര മെഡിക്കൽ കോളേജിന്നെ നാടുകടത്താനുള്ള ഗൂഢാലോചനയ്ക്കെതിരെ പ്രതികരിക്കുക.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അങ്ങനെയൊരു നീക്കം ഉണ്ടോ? എവിടെയും വായിച്ചില്ല..

moideen angadimugar പറഞ്ഞു...

കാസറഗോഡിന്റെ ഗതി എന്നും ഇതു തന്നെ.. ഒന്നും കിട്ടിയില്ലെങ്കിലും സർക്കാരിനു കീജെയ് വിളിച്ചുകൊള്ളും കാസറഗോട്ടുകാർ.
കാസറഗോഡ് അടക്കം പുതിയ നാലു മെഡിക്കൽ കോളേജുകൾക്കെല്ലാം കൂടി അഞ്ചു കോടിരൂപയാണു മാണിസാർ ബജറ്റിൽ വിലയിരുത്തിയത്. അപ്പോൾ തന്നെ സംശയമുണ്ടായിരുന്നു.(ഒരു ക്ലിനിക്ക് പണിയാൻ വേണം അഞ്ചുകോടി രൂപ.)

ബൈജുവചനം പറഞ്ഞു...

ഒരു ദുബായിക്കാരന്‍:
ആ നീക്കം ശക്തമായി നടക്കുന്നു.

moideen angadimugar:
ആ ലിസ്റ്റിൽ മഞ്ചേരി മാത്രമാണ് സർക്കാർ മെഡിക്കൽ കോളേജ് മറ്റെല്ലാം സ്വകാര്യ സ്വാശ്രയം!