കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ജൂലൈ 2011

ക്ഷമയ്ക്കുമില്ലേ അതിര്?

വിവരംകൂടി വിവരദോഷിയായി മാറുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നെന്നാണ് നമ്മുടെ പത്രക്കാർ നമ്മെ വിണ്ടും വീണ്ടുമോർമ്മിപ്പിക്കുന്നത്. നമ്മുടെ ഭരണഘടന  ന്യൂനപക്ഷങ്ങൾക്ക് പല പ്രത്യേക അവകാശങ്ങളും നൽകുന്നുണ്ട്- അതിലൊന്നാണ് സ്വാശ്രയകൊള്ളയ്ക്കുള്ള അവകാശം എന്ന വിവരം അറിയാത്തവന്മാരെ റിപ്പോർട്ടറായി നിയമിച്ചവന്മാരും അത്തരം വാർത്തകൾക്കനുമതിനൽകിയ എഡിറ്റർമാരുമൊക്കെ സാദാ വിവരദോഷികളല്ല മേൽപ്പറഞ്ഞ മറ്റേ ദോഷികൾ തന്നെയാണ്.

അത്തരം വിവവരദോഷികളെ വേദമോതി നേർവഴിയും കർത്താവിന്റെ വഴിയിലുമൊക്കെ നടത്തിക്കൽ മലയാളക്കരയിൽ നടക്കാത്തകാര്യമായതു കൊണ്ടാണല്ലോ, നമ്മുടെ സ്വന്തം രീതിയായ ക്വട്ടേഷൻ രീതി സ്വീകരിക്കേണ്ടിവരുന്നത്.

കോടതിക്കുഞ്ഞാടുകളിൽ നിന്ന് സ്വാശ്രയ വിധി എഴുതി വാങ്ങുന്നത്ര എളുപ്പമല്ല പത്രക്കാരെക്കൊണ്ട് നല്ല വാക്ക് പറയിപ്പിക്കൽ. അല്ലെങ്കിലും രണ്ടുമാസമായി ആ ഫസൽ ഗഫൂറിനെ മുന്നിലിരുത്തി ചർച്ച് കച്ചോടത്തെ  നാറ്റിക്കുന്നവരെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാനുള്ള സൂക്തങ്ങളൊന്നും വേദപുത്തകത്തിൽ ഇല്ലാലോ.

===============================================

മുർഡോക്ക് ന്യൂസും ദേശാഭിമാനിവിഷൻ ചാനലുമൊക്കെ ചെവിയിൽ നുള്ളി കാത്തിരുന്നോ.... വരുന്ന ഞായറാഴ്ച പുതിയ മഠയലേഖനമിറക്കുന്നുണ്ട്. കാണിച്ചു തരാം എല്ലാറ്റിന്നും.

===============================================

കന്യകാസേവ മാത്രമല്ല ക്വട്ടേഷൻ സേവയും നമ്മൾ........(പതിനാറാം അദ്ധ്യായം......13.14)

===============================================

ഇതാണു സ്വാശ്രയത്തിന്റെ യഥാർത്ഥ അവസ്ഥ!


==============================================

മാണിച്ചായന്ന് പ്രതിദിനം പുതുക്കുന്ന ബജറ്റിൽ പത്രപ്രവർത്തകർക്കും ഉപകരണങ്ങൾക്കും ഇൻഷൂറൻസ് ഏർപ്പാടാക്കി സഭാകുഞ്ഞാടുകളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാം. മധ്യസ്ഥത്തിൽ കേമറ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചാൽ......... ഓ എന്നാ വിലയാ കർത്താവേ ഈ പണ്ടാരത്തിനൊക്കെ!

==============================================

ഇപ്പോൾ അർമ്മാദിക്കുന്നവരൊക്കെ ഒന്നു തിരിഞ്ഞുനോക്കണം, പണ്ട് ഷാജഹാന് ജയരാജൻ ഉമ്മ കൊടുത്ത കണ്ണൂർകാലത്തേക്ക്. അന്നു ഛർദ്ദിച്ചതും വിഴുങ്ങിയതുമായ വാക്കുകൾ....


5 അഭിപ്രായങ്ങൾ:

Pradeep paima പറഞ്ഞു...

നന്നായി ആസ്വദിച്ചു ...

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

പോസ്റ്റ് കലക്കി അളിയാ. പ്രത്യേകിച്ചും ഈ വീഡിയോ. സന്ദർഭത്തിനു നന്നായി ഇണങ്ങുന്നുണ്ട്. കലക്കി

ആയിരങ്ങളിൽ ഒരുവൻ പറഞ്ഞു...

പറഞ്ഞുകൊണ്ടേ ഇരിക്കാം.. മാറ്റം ഉണ്ടാകാൻ ഒരു വഴിയുമില്ല.. സംഭവാമി യുഗേ..യുഗേ..

ആചാര്യന്‍ പറഞ്ഞു...

ആശ്രയിക്കുന്ന കാലത്തോളം ഈ സ്വാശ്രയം തീരാന്‍ പോകുന്നില്ല എന്തേ

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ആസ്വദിച്ചു!