കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ജൂലൈ 2011

കോയിക്കൂട് സർവ്വകലാശാല

കോയിക്കൂട് സർവ്വകലാശാലയോ? എന്താണാ സാധനം. ആദ്യം കേട്ടത് കോയിക്കോട് ബിരിയാണ്വേഴ്സിറ്റി എന്നാണ്. അതോണ്ടുമാത്രമാണ് അബിടത്തെ ബൈസ് ചെയർമാൻ* സ്ഥാനത്തേക്ക് പണ്ട് പ്ലസ് റ്റൂ ഉസ്കൂളിൽ കഞ്ഞി വിളംബാൻ പോകാറുള്ള ഓനെത്തന്നെ നിർദ്ദേശിച്ചത്.

അപ്പോളേക്ക് ബന്നില്ലേ ഇന്റർചർച്ച് മന്ത്രിമാരെല്ലാം പാരയും കൊണ്ട്. ഞമ്മളെ നാറ്റിക്കാനുള്ള ഈ പണി എന്തായാലും നടക്കൂല. പണ്ട് ഞമ്മൾ പ്രഖ്യാപിച്ച അഞ്ചാമനെ നിങ്ങൾ മുക്കി. ഓൻ തുന്നിവച്ച കുപ്പായം മുയ്മ്മൻ വാൽമൂട്ട തിന്നു തീർത്തു. അതന്ന് ഞമ്മൾ സഹിച്ചു.

രണ്ടാമത് ഞമ്മളുടെ മൊയലാളിമാർക്ക് ഇംഗ്ലീഷ് ഉസ്കൂള് തൊടങ്ങാൻ അനുമതി കൊടുത്തതും ഇന്റർചർച്ച് മന്ത്രിമാർ മൊടക്കി. അന്നും ഞമ്മൾ ക്ഷമിച്ചു.

പക്കേങ്കിൽ കോയിക്കോട് ബിരിയാണ്വേഴ്സിറ്റിയിൽ ഓനെത്തന്നെ നമ്മൾ നിയമിക്കും. അല്ലെങ്കിലും ഓനെന്താ കൊറവ്? അഞ്ചുകൊല്ലം സുന്ദരമായി പഞ്ചായത്ത് ഭരിച്ചില്ലേ? കോയിക്കോട് ബിരിയാണ്വേഴ്സിറ്റി ഭരിക്കാൻ അതിലും വലിയ സട്ട്രിപിക്കേറ്റ് ബേറെ ബേണോ?

===============================================

അഹിംസയുടെ ബ്രാന്റ് അംബാസ്സിഡറായിരുന്ന ശ്രീബുദ്ധന്റെ അനുയായിയായ ഒരുത്തനുണ്ട്- ഒരു പത്രമുതലാളീ.. ഓന്റെ പത്രത്തിൽ ഒടുക്കത്തെ മുംബൈ സ്ഫോടന പരമ്പര നടന്നതിന്റെ പിറ്റേന്ന് മത്തങ്ങ:- "മരണം 17 മാത്രം" എന്ന്. ഒരു പത്തിരുന്നൂറ് കാഞ്ഞിരുന്നെങ്കിൽ തരാതരം ന്യൂനപക്ഷവും ഭൂരിപക്ഷവും കലക്കി വെണ്ടക്ക നിരത്തി അർമ്മാദിക്കാമായിരുന്നു. ആ നിരാശ ഇങ്ങനെയേ തീർക്കാനാവൂ..


 എന്തു ചെയ്യണം ഇവന്മാരെ? ബഹുമാന്യ ചീഫ് വിപ്പ്, കറണ്ടാപ്പീസിൽ കള്ളുകുടിച്ചു കിടന്നവന്മാർക്ക് സമ്മാനിച്ച അതേ വാചകങ്ങൾ ഈ വീരനും അവന്റെ കൂലിയെഴുത്തുകാർക്കും സമർപ്പിക്കുന്നു.


11 അഭിപ്രായങ്ങൾ:

ആപ്പി പറഞ്ഞു...

ഞാനിത് ലൈക്കി

ചീരാമുളക് പറഞ്ഞു...

ച്ചിരിക്കൂടി എയ്തൂ സുഹ്രുത്തേ, ഇതൊര് കോയിക്കാല് കടിക്കിണ നേരം കൊണ്ട് ബായ്ച്ച് തീര്‍ന്നു!

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഹ ഹ ഹ .. അത് കലക്കി. ലീഗ്-കാരില്‍ ഇതിലും വികരം കൂടിയ കഞ്ഞിവേപ്പ്‌-കാരോന്നും ഇല്ലാ എന്ന് തോന്നുന്നു. മഴക്കാലത്ത്‌ പോലും സ്കൂളിന്റെ പടി കയറാത്തവര്‍ക്ക്‌ സ്കൂളും, കോളേജും അനുവദിച്ചു കൊടുത്ത പാര്‍ട്ടിയല്ലേ ഇത് തന്നെ അധികം എന്ന് കരുതിയിട്ടുണ്ടാകും...:)))

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചുമ്മ ലീഗ്കാരെ കുറ്റം പടയേണ്ട്
അത്തോളീയിലെ സീ എച്ചിന്റെ ഓമന പുത്രനുള്ള ഡിഗ്രിയൊന്നും ഇന്ന് എല്‍ ഡി എഫില്‍ ഉള്ള ഒരു നേതാവിന്നും ഇല്ലാ
ഏത് ബൈജു വചനമായാലും കലക്കും പച്ചകൊടി
പോസ്റ്റ് രസകരം
ആശംസകള്‍

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

"അത്തോളീയിലെ സീ എച്ചിന്റെ ഓമന പുത്രനുള്ള ഡിഗ്രിയൊന്നും ഇന്ന് എല്‍ ഡി എഫില്‍ ഉള്ള ഒരു നേതാവിന്നും ഇല്ലാ"

എന്‍ട്രന്‍സ്‌ പരീക്ഷ എഴുതി പരാചയപ്പെട്ട് അവസാനം പണം കൊടുത്ത് പുറത്തുപോയി വാങ്ങിയ എം.ബി.ബി.എസ് ഡിഗ്രി ആണോ ഇത്ര വല്യ സംഭവം.. :))

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ലൈക്കിയില്ല!

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

വായന അടയാളപ്പെടുത്തുന്നു!

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഓല്‌ക്ക് എന്താ കയ്ക്ക്വ മാഷെ..

പുന്നക്കാടൻ പറഞ്ഞു...

കലക്കി.....കോയാ....കലക്കി......

അജ്ഞാതന്‍ പറഞ്ഞു...

Sreejithe,


Annu Entrance Undayirunnilla...