കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

23 ജൂലൈ 2011

അന്തോണിച്ചാ എന്നാലും..

ഒരു മലയാളിക്ക് മറ്റൊരു മലയാളി നന്നാവുന്നത് കണ്ടൂടാ എന്ന കാര്യം മലയാളികൾക്ക് മാത്രമല്ല ദുഫായീലെ പാക്കിസ്താനികൾക്ക് പോലും നന്നായറിയാം. എങ്കിലും സ്വന്തം പ്രതിരോധം മാത്രം നോക്കിയിരുന്നാൽ സ്വിസ്സ് ബാങ്ക് നിറയ്ക്കാമായിരുന്നിട്ടും സിൽമ്മാ നടന്മാരുടെ നിലവറയിലെ സ്വകാര്യം മണപ്പിക്കുന്ന ഊമക്കത്തുകൾ വായിച്ചൊപ്പിടുന്നവനെ നമുക്ക് ശരിക്കും മലയാളിയെന്നു വിളിക്കാനാവില്ല.

പൂച്ചപാലുകുടിക്കുമ്പോലെ പമ്മി നടന്ന് ഒടുവിൽ കേന്ദ്ര പ്രതിരോധവകുപ്പ് സ്വന്തമാക്കിയ ആന്റണി ആളുകരുതുന്നത്ര പഞ്ചപ്പാവമൊന്നുമല്ല. വീട്ടിൽ വെള്ളം കുടിക്കുന്ന കുപ്പിഗ്ലാസ്സിന്റെ എണ്ണം വരെ പത്രത്തിൽ കൊടുത്ത് പട്ടിണി ആദർശത്തിന്റെ ആളാവാൻ മാത്രമല്ല ദൈവങ്ങളുടെ നിലവറ ഗണേശഗണപതി അറിയാതെ തുരക്കാനുമറിയാം ചങ്ങായിക്ക്.

അല്ലെങ്കില്പിന്നെ ഇങ്ങീ മലയാള പടവല ലോകത്ത് ലച്ചം വാട്സിന്റെ വെളിച്ചത്തിന്നുമുന്നിൽ കിടന്നും തുള്ളിയും അടികൊണ്ടും നമ്മെ രസിപ്പിക്കാനായി ത്യാഗം ചെയ്യുന്ന മഹാദൈവങ്ങളുടെ നിലവറ തുറക്കാൻ കൂലിപ്പട്ടാളത്തെ ഉന്തിയയക്കാൻ ധൈര്യം വരുമോ?

അന്തോണിച്ചാനായാലും അഴീക്കോടൻ ഖാദിസഖാവോ ആരായാലും സൂക്ഷിച്ച് ജീവിച്ചോളൂ. നിലവറ ഏതായാലും, ദൈവമേതായാലും തുറപ്പിക്കാൻ മുൻ കൈയെടുക്കുന്നവരൊക്കെ വേഗം വിളിക്കപ്പെടുന്ന കാര്യം പത്രം വായിക്കാത്ത പഴമക്കാരൊക്കെ കള്ളുഷാപ്പിലിരുന്ന് ചർച്ച ചെയ്യാൻ തുടങ്ങിയ കാലമാണ്.

നമ്മുടെ ഭരണഘടനയുടെ ന്യൂനപക്ഷ പ്രേമമുണ്ടാക്കിയ ഹലാക്കിന്റെ മതവിവേചന പാർശ്വഫല ഭീരുത്വത്തെ മറികടക്കാൻ മാത്രമെന്തോ അച്ചായനായില്ല. നല്ല മുന്തിയ നായരായ മോകനനെ തൊടുമ്പോൾ മതേതര ബാലൻസുണ്ടാക്കാൻ കള്ളുകുടിക്കാത്ത ശുദ്ധമുസ്ലിമ്മാപ്പിളയെകൂടി കണക്കിൽ പെടുത്തി ദ്രോഹിക്കുന്നത് വിവരിക്കാൻ പൈശാചികമെന്ന വാക്ക് പോരാ.

ഇനി കറണ്ടുകട്ടിന്റേയും ശുചിത്വ കേരളത്തിന്റേയും പട്ടാളത്തിന്റേയും മാത്രമല്ല നികുതിപിരിവിന്റേയും ബ്രാൻഡ് അംബാസ്സിഡറാവാൻ ലവന്മാർക്ക് കൂടുതൽ അഭിനയിക്കേണ്ടിവരില്ല. പട്ടാളത്തിന്റെ അംബാസ്സിഡറായപ്പോൾ തോക്കുമെടുത്തു നടക്കുന്ന സീനായിരുന്നെങ്കിൽ ഇനിയിപ്പോ നികുതിപ്പരസ്യത്തിൽ റെയ്യ്ഡിന്നിടയിൽ തലചൊറിയുന്ന സീൻ സംവിധായകന്റെ ശാസനകളില്ലാതെ തന്നെ എളുപ്പത്തിൽ അവതരിപ്പിക്കാമല്ലോ.

=========================================

വീരപ്പന്ന് ആനകഴിഞ്ഞാൽ പിന്നെയുണ്ടായിരുന്ന ഏക ദൗർബല്യം നരസിംഹത്തിന്റെ സിനിമകളായിരുന്നു എന്നു പണ്ട് ആരോ പറഞ്ഞുകേട്ടറിവുണ്ട്. അന്നത് പുളുവാണെന്നേ കരുതിയിരുന്നുള്ളൂ. ഇപ്പോ അതിന്നും തീർച്ചയായി. അപ്പോ നിലവറേലെ ആ സത്യമംഗലം...


12 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

അഴീ കോടനും അന്തോനിച്ചന്നും മാത്രമല്ല നീ യും സൂക്ഷിച്ചോ
അന്തവും കുന്തവും ഇല്ലാത്ത ഫാന്‍സ്‌ മന്ത ഭുദ്ദികള്‍ പള്ളക്ക് കുന്തം കെട്ടും
നിന്റെ മയ്യിത്ത് അവരെ കൈ കൊണ്ടാവും

ബൈജുവചനം പറഞ്ഞു...

മൂസാക്കാ...

ഈ തോന്ന്യാക്ഷരങ്ങളുടെ പേരിൽ കിട്ടിയ 'പച്ച'ത്തെറികളും ഫീഷണിയുമൊക്കെയായി തൊലിയും മനസ്സന്മൊക്കെ കട്ടിപിടിച്ചു പോയി.

ഇനിയൊന്നും ഏശുംന്ന് തോന്നുന്നില്ല!

നാമൂസ് പറഞ്ഞു...

നടന്നു നോക്കിയാല്‍ നിരന്ന വിളയാ...!!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

രാവിലെ പല്ല് തേച്ച് ഒരു മനുഷ്യന്‍ ഇറങ്ങും അങ്ങേര് നോക്കുനത് ആരെയെങ്കിലും ഇന്ന് തിന്നാന്‍ പറ്റോ എന്നാണ് ഒരു സാഹിത്യകാരന്‍ എന്റമ്മോ

രമേശ്‌ അരൂര്‍ പറഞ്ഞു...

കുറച്ചു കൂടി വിശദവും വ്യക്തവുമാക്കി എഴുതാമായിരുന്നു ..:)

Naushu പറഞ്ഞു...

ഇനിയെന്തൊക്കെ കാണണം...

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഫാൻസ് കാരുടെ കൈയ്യിലെങ്ങും ചെന്നു പെടണ്ട ചങ്ങായീ.. ചില്ലറ പോലും കാണില്ല ബാക്കി..

വാല്യക്കാരന്‍.. പറഞ്ഞു...

ഹം...
ഇന്നും കുറ്റം തന്നെ ..

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

വീരപ്പന്ന് ആനകഴിഞ്ഞാൽ പിന്നെയുണ്ടായിരുന്ന ഏക ദൗർബല്യം നരസിംഹത്തിന്റെ സിനിമകളായിരുന്നു എന്നു പണ്ട് ആരോ പറഞ്ഞുകേട്ടറിവുണ്ട്. അന്നത് പുളുവാണെന്നേ കരുതിയിരുന്നുള്ളൂ. ഇപ്പോ അതിന്നും തീർച്ചയായി. അപ്പോ നിലവറേലെ ആ സത്യമംഗലം... :))

പുന്നക്കാടൻ പറഞ്ഞു...

അന്തോണിച്ചായൻ അണ്ണു ഇതിനുപ്പിന്നിലെങ്കിൽ ആളു പുലിയാ......പണ്ട്‌ മുസ്ലിം കോട്ടയായ തിരൂരങ്ങാടിയിൽ നിന്നു ലീഗ്കാർ പ്രസ്റ്റീജ്‌ ഇഷ്യു ആയി എടുത്ത്‌ പുള്ളിയെ മൽസരിപ്പിച്ചു ജയിപ്പിച്ചെടുത്തു.പിന്നീട്‌ അതിനു പ്രതിഫലമായി ഒരു "സത്യ വെടി " പൊട്ടിച്ചു . ന്യൂനപക്ഷ്ക്കാർ അവിഹിതമായി ഇടപെടലുകൾനടത്തി അവകാശങ്ങൾ പിടിച്ചു വാങ്ങുകയാണന്നും, ഭുരിപക്ഷത്തിന്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കണമ്മെന്നും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളണമ്മെന്നും പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തിനു,പ്രത്യെകിച്ചു ലീഗിനു ശരിക്കും കൊണ്ടു. ദേ..ഇപ്പോ..ഒരു കൊട്ടും കൂടി കൊടുത്തു.അഹമ്മദിന്റെ ക്യാബിനറ്റ്‌ പദവിയുടെ കാര്യത്തിൽ. എന്നാൽ ഈവിഷയത്തിൽ അച്ചായൻ തനി " കുരുട്ട്‌ ബുദ്ധി "കാണിച്ചെന്നാണു എനിക്കു തോന്നുന്നത്‌. കാരണം അഴീക്കോട്‌ മാഷ്‌ ആന്റണിക്കു ലാൽ നെതിരെ പരാതി അയച്ചുട്ടണ്ടേന്നു വാസ്ത്തവമാണു.മേൽ പറയുന്ന പരാതിയിൽ നടപടിയെടുക്കണമ്മെങ്കിൽ കാരണം വേണം.അഴീക്കോടൻ മാഷണെങ്കിൽ വാ പോയ കോടാലിയാണു.പരാതിയിൽ അന്ന്വഷിച്ചില്ലങ്കിൽ കാണുന്നടുതേക്കിട്ട്‌ " എട്ടിന്റെ " പണി കൊടുക്കും. അതൊഴുവാക്കാൻ ലാൽ കൂടി അറിഞ്ഞട്ടുള്ള ഒരു " റയിഡ്‌ നാടകമാണൊ " എന്നു സംശയിക്കേണ്ടിയിരിക്കുന്നു.കാരണം,ആന്റണിക്കു അഴീക്കോടിനോടൊ,മമൂട്ടിയോടോ പ്രത്യെകിച്ചൊരു പ്രതിപത്ത്യമില്ലാ [പോരങ്കിൽ രണ്ടു പേരും ഇടതു അനുഭാവികളാണല്ലോ ? ] എന്നാൽ മോഹൻലാൽ അങ്ങനെയല്ല പുള്ളി ഒരു ഇടതു അനുഭാവി അല്ലെന്നുമാത്രമല്ല സ്വൽപ്പം വലതു പക്ഷ്‌ ചായ്‌വുമുണ്ടു.അതുമല്ലാതെ ലഫ്‌.കേണൽ പദവി നൽകിയതും ആന്റണിയാണല്ലോ. ഇവിടെയാണു ആന്റണി തന്റെ കുരുട്ടു ബുദ്ധി ഉപയോഗിച്ചത്‌ ഒരു സ്റ്റാർ നടനെ മാത്രം ബേസ്‌ ചെയ്താൽ ഫാൻസിന്റെ കാര്യത്തിൽ മാതൃമല്ല,മറ്റു പല ദോഷങ്ങളും നേരിടേണ്ടിവരും എന്നറിഞ്ഞതുകൊണ്ടാണു ഇതിൽ മമ്മൂട്ടിയെ കൂടി ഉൾപ്പെടുത്തിയത്‌. ഇതു പക്ഷെ അഴീക്കോട്‌ മാഷും, മമൂട്ടിയും അറിഞ്ഞു കാണില്ല .[ അല്ലെങ്കിലും മാഷിനു മമ്മൂട്ടിയോടു പ്രത്യെക വിദേവഷം ഒന്നും ഇല്ലല്ലോ ] പ്രസ്തുത റൈഡ്‌ ആന്റണിയോ,അല്ലെങ്കിൽ അദ്ദേഹത്തൈറ്റ്‌ ശിങ്കിടികളൊ ലാൽ നെ അറിയിപ്പിച്ചുകാണണം.തന്റെ കണക്കുകൾ ഒരു പക്ഷെ സ്വതാര്യമായിരിക്കും.അല്ലെങ്കിൽ,രക്ഷപെടുത്തിയേക്കാമ്മെന്നു വാക്കു കൊടുത്തിട്ടുണ്ടാവും.അതുകൊണ്ടാണല്ലോ ടെൻഷൻ ഇല്ലാതെ ലാൽ പ്രതികരിച്ചതും,തന്റെ സമയത്തിനു വന്നു കാണാമെന്നും റൈഡ്‌ ഉദ്യോഗസ്തരോടു പറഞ്ഞതും.പക്ഷെ മമ്മൂറ്റിയാണു സത്യത്തിൽ കെണിഞ്ഞത്‌.അതും തന്റെ മകന്റെ വിവാഹ നിശ്ചയത്തിന്റെ ദിവസവും. പോരാത്തതിനു കണക്കുകളിൽ തട്ടിപ്പു കണ്ടുപിടിച്ചതും ശരിക്കും അടിയായി.മാഷിറ്റേതാകട്ടെ കൊക്കിനുവെച്ചത്‌ ചക്കിനു കൊണ്ട അവസ്ത.

indian malayali പറഞ്ഞു...

മമ്മൂടി മദ്യപിക്കില്ല എന്ന് വായിച്ചപോള്‍ തോണി ,അതൊരു സത്യാ മല്ല .

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

അപ്പോ റെയ്ഡാണു താരമെന്ന കാര്യത്തില്‍ ഈ ബ്ലോഗിലും മാറ്റമൊന്നുമില്ല. എല്ലാ ബ്ലോഗ്ഗ്ര്മാരും റെയ്ഡേലാ, അല്ലേ... (ഞാനും അന്നൊന്നിട്ടാരുന്നു. ഒരു റെയ്ഡ് പോസ്റ്റ്..)