കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

28 ജൂലൈ 2011

ഉമ്മൻചാണ്ടീ അതിവേഗം പാളം തെറ്റുന്നതറിയുന്നുണ്ടോ?


രാഷ്ട്രീയക്കാർക്ക് ജനഹൃദയം കയ്യേറാൻ പല വഴികളും മുൻഗാമികൾ വരഞ്ഞു വച്ചിട്ടുണ്ട്. പാവങ്ങളുടെ തോളിൽ കയ്യിട്ട് നടന്ന് അവന്റെ കാര്യങ്ങൾക്കായ് ജീവിതം തന്നെ സമരമാക്കിയ ഏക്കേജിയും, ഏറേക്കാലം മുഖ്യമന്ത്രിയായി വാണീട്ടും ആ നിലയ്ക്ക് എന്നുമോർമ്മിക്കാൻ യാതൊന്നും സംഭാവന ചെയ്യാതെ, തനി കണ്ണൂരൻ സംഭാഷണ ശൈലിയിൽ കാമഡി പറഞ്ഞ് ജനമനസ്സിൽ  സ്ഥിരം അക്കൗണ്ട് തുറന്നുവച്ച നായനാരുമൊക്കെ വ്യത്യസ്ത കമ്മ്യൂണിസ്റ്റ് ശൈലികൾ.

നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി അത്തരം സൂത്രവിദ്യകളിൽ പലതിന്റേയും ഉസ്താദാണല്ലോ. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി നംബറുകൾ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന്നു മാത്രമേ ആവൂ. ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നയം ശീലമാക്കിയത് അത്ര പെട്ടന്നങ്ങ് ഒഴിവാക്കാൻ പറ്റില്ലല്ലോ.

ഏതോ പൊതുസമ്മേളന വേദിയിൽ പണ്ടെന്നോ കണ്ട വികലാംഗ പൗരന്ന് മുഖ്യമന്ത്രിയായതിന്റെ നാലാം നാൾ സ്കൂട്ടർ വാങ്ങിക്കൊടുത്ത വാർത്ത വെറും കാസർക്കോടൻ പ്രാദേശികത്തിൽ മാത്രം അച്ചു നിരത്തിയ സകലമാന മാധ്യമ മൂരാച്ചികളോടും ഉമ്മൻ സാറിനില്ലാത്ത രോഷം ഇവിടെ  ഞാൻ വിളംബുന്നൂ.

അങ്ങനെയൊക്കെ ജനപിന്തുണ നേടിയ ഒരു നേതാവ് മുഖ്യമന്ത്രിയായപ്പോൾ നമ്മുടെ നികുതിപ്പണമെടുത്ത് സ്വന്തമായി വെബ് സൈറ്റ് തുടങ്ങുകയും അതിലൂടെ സ്വന്തം ചേംബറിലേയും ആപ്പീസിലേയുമൊക്കെ 'ഇടപാടുകൾ', കിരൺ ടീവീ പോലെ ഇരുപത്തിന്നാലു മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടിയെ കണ്ണടച്ച് വിമർശിക്കാൻ ഈ ബൂലോകത്തെ ദോഷൈകദൃക്കളിലൊരാളായ ഞാൻ തയ്യാറായിരുന്നില്ല.

പക്ഷേ അതേ വെബ്ബ്സൈറ്റിൽ വേറേയും കുറേ ഇടപാടു ക്ണാപ്പുകളുണ്ട്. അതിൽ രണ്ടു മൂന്നെണ്ണത്തിൽ- പെറ്റീഷൻ റ്റു സീയെം, സിറ്റിസൻ ജേണലിസം, മെയിൽ റ്റു സീയെം- ഞാൻ ഒരു പൊതുതാത്പര്യ വിഷയം സമർപ്പിച്ചിട്ട് ഉദ്ദേശം (കൃത്യം തീയ്യതി ഓർക്കുന്നില്ല) ഒരുമാസമായിട്ടും യാതൊരു  മറുപടിയുമില്ല. സംഭവം കൈപ്പറ്റിയെന്നൊരു കമ്പ്യൂട്ടർ ജെനെറേറ്റഡ് മറുപടി പോലുമില്ല. (പണ്ട് ഏക്കേ ആന്റണീ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പത്രാധിപന്മാർക്ക് കത്തയച്ച് ബാക്കിവന്ന പോസ്റ്റ് കാർഡിൽ 'നവവത്സരാശംസകൾ' എന്നെഴുതി അയച്ചതിന്നു  'പരാതി കൈപ്പറ്റി' എന്നച്ചടിച്ച മൂന്ന് കാർഡുകൾ ലഭിച്ച ഓർമ്മ തികട്ടി വരുന്നു.)

അല്ല മുഖ്യമന്ത്രീ ഇങ്ങളെന്തിനാണ് നമ്മുടെ നികുതിപ്പണം ആവിയാക്കി ഈ സൈറ്റ് തുടങ്ങിവച്ചത്? അമേരിക്കനാഫ്രിക്കൻ കറുപ്പന്മാർക്കും സായ്പന്മാർക്കും ജനാധിപത്യ കേരള വാസികളോട് അസൂയയുണ്ടാക്കുന്ന വാർത്ത  ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിക്കുക എന്നതു മാത്രമായിരുന്നോ ലക്ഷ്യം?

മേൽ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട ആപ്പീസ് ജീവനക്കാരൻ ഫയലിൽ തലവച്ച് കിടന്നുറങ്ങുന്ന ദയനീയ വീഡിയോ ഫേസ് ബുക്കിലും യൂ റ്റ്യൂബിലും കണ്ട് വല്ല അമേരിക്കൻ സായ്പ്പും ഉമ്മൻ സാറിന്നെ വിളിച്ചിരുന്നുവോ എന്തോ!

അല്ലെങ്കിൽ ഒരു പക്ഷേ ഉമ്മൻസിന്റെ ആപ്പീസ് ജീവനക്കാർ മാത്രം ഇങ്ങനൊരു സൈറ്റ് തുടങ്ങിയ കാര്യം അറിഞ്ഞിട്ടുണ്ടാവില്ല.-അറിഞ്ഞിരുന്നുവെങ്കിൽ കേമറയ്ക്കു താഴേ ഇരുന്നുറങ്ങുമായിരുന്നില്ലല്ലോ- എങ്കിൽ ഇന്നു തന്നെ ദയവായി അവരെ അറിയിക്കാന്നും കിട്ടിയ പരാതികൾ പരിശോധിക്കാനും ഉത്തരവുണ്ടാവണം.

=============================================

കേരള സർക്കാർ വകുപ്പുകളുടെ വെബ്ബ്സൈറ്റുകളിൽ എല്ലാ പദവിക്കാരുടേയും ഇ-മെയിൽ വിലാസങ്ങൾ നല്ല ഇറ്റാലിക്ക് ഫോണ്ടിൽ നിരത്തിയിട്ടുണ്ട്. പക്ഷേ ആരുമതുപയോഗിച്ച് സമയം കളഞ്ഞേക്കരുത്. ട്രാൻസ്പോർട്ട് വകുപ്പിന്റെ കണ്ണൂർ ജില്ലാ ആപ്പീസ് മുതൽ കമ്മീഷണർ വരെയുള്ള പഹയന്മാർക്ക് ഞാനയച്ച ഇ-മെയിൽ പരാതിക്ക് ഇന്നേവരെ യാതൊരു മറുപടിയുമില്ല. എന്തിനാണു സാറന്മാരേ പ്രതികരണമില്ലാത്ത ഈ വിലാസങ്ങൾ നൽകി ബൂലോകരെ പറ്റിക്കുന്നത്?

============================================

എല്ലാ സർക്കാർ വകുപ്പും എന്നു പറഞ്ഞതിന്നു തിരുത്ത്: സൈബർ പൊലീസിന്ന് ഏതെങ്കിലും ബ്ലോഗർക്കെതിരെ പരാതി മെയിലയച്ചു നോക്കൂ. ഇരുപത്തിനാലു മണിക്കൂറിന്നകം ചങ്ങായി അകത്തായിട്ടുണ്ടാകും. ഇതു പേടിച്ച് ഞാനിപ്പോൾ തൊണ്ടി മുതൽ ലാപ് ടോപ്പും ജാമ്യത്തുക പതിനായിരം നിക്ഷേപിച്ച എടിഎം കാർഡുമായാണ് ഫുൾ ടൈം നടത്തം.

============================================

ഉമ്മൻസിന്റെ ആപ്പീസുകാരൻ ഉറങ്ങുന്നതും ഏതോ ലവൻ വന്ന് ശല്യപ്പെടുത്തുന്നതും കണ്ടിട്ടില്ലാത്തവർക്കായിതാ ഇവിടെ:

15 അഭിപ്രായങ്ങൾ:

yiam പറഞ്ഞു...

kasorkodan pathrathil mathramalla ella editionil vannittund.....

Ranjith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രഞ്ജിത്ത് കലിംഗപുരം പറഞ്ഞു...

ഞാന്‍ മുന്‍പ് എന്റെയൊരു എഫ് ബി ആല്‍ബത്തില്‍ ഒരു ഗവ വെബ്സൈറ്റിന്റെ പരിതാപകരമായ അവസ്ഥ സൂചിപ്പിക്കുന്ന ചിത്രമിട്ടിരുന്നു...
മന്ത്രി വി എസിനെ ഒന്നു കാണ്ടാക്ടാം എന്ന് കരുതിയാ നോക്കിയെ...
എബടെ....
ഒരു മ**ഉം മാങ്ങാത്തൊലിയും നടന്നില്ല.....
പറയാന്‍ മാത്രം ഹൈ ടെക്ക്.....
ഊഊഊഊഊഊഊഊഊഊഊ...............​.......ച്ചാളികള്‍....

യ്യോ കൊഞ്ഞാണന്‍ പോലെ ഇതും തെറിയാണോ....
ആ...
ആര്‍ക്കറിയാം.....

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

നൂറുദിവസം കഴിഞ്ഞോ ഇപ്പോള്‍?

INTIMATE STRANGER പറഞ്ഞു...

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വീണ്ടോ ഓരോ കാട്ടികൂട്ടലുകള്‍ ...

നിശാസുരഭി പറഞ്ഞു...

ഇതു പേടിച്ച് ഞാനിപ്പോൾ തൊണ്ടി മുതൽ ലാപ് ടോപ്പും ജാമ്യത്തുക പതിനായിരം നിക്ഷേപിച്ച എടിഎം കാർഡുമായാണ് ഫുൾ ടൈം നടത്തം.


ഹ്ഹ്ഹ്ഹ്, നന്നായി-പോസ്റ്റും മുകളിലെ ഡയലോഗും!

ashik പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ആപ്പീസിലെ പയലു(പയ്യൻ‍സ്)കളുക്കൊന്നും സംഗതീടെ തിരോന്തരം സീരിയസ്നസ് ഇതുവരെ പിടികിട്ടിക്കാണൂല്ല ബൈജു മാഷെ.. വെറുതെ പൊല്ലാപ്പിനൊന്നും പോണ്ട.. ലവൻ‍മാര്‌ ക്വട്ടേഷൻ ഏർപ്പാടാക്കും..

MADHU NALLADATH പറഞ്ഞു...

Fate,but dont exhibit these activities through web

mottamanoj പറഞ്ഞു...

ഓഫീസില്‍ കള്ളന്‍ കയറുന്നുണ്ടോ എന്ന് നോക്കാന്‍ മാത്രമേ ഇത് കൊണ്ട് ഉപകരിക്കൂ

കോമൺ സെൻസ് പറഞ്ഞു...

ദുശ്ടന്മാർ... ആ പാവത്തിന് കിടക്കാൻ ബെഡ് കൊടുത്തില്ല. ഒരു തലയിണയെങ്കിലും കൊടുക്കണം..കൈകൂലി വാങ്ങി അദ്ധ്വാനിച്ച് ക്ഷീണിച്ച് കിടക്കായിരിക്കും...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അത്താണ്
കുറ്റം പറയാന്‍ നമ്മള്‍ മുമ്പിലാ
ഒരാള്‍ ഉച്ച ഭക്ഷണം കഴിച്ച് ഓഫീസില്‍ ഒരുന്നു മയങ്ങുന്നത് അത്ര വലിയ തെറ്റാണോ....
കേമറ ഉണ്ടെങ്കില്‍ തെറ്റാണ്, കാരണം ഫേസ്ബുക്

mad|മാഡ് പറഞ്ഞു...

ഇത് ഇവിടം വരെ എത്തും എന്ന് കാണാം.. പാളം തെറ്റിയാല്‍ കുഴപ്പം ഇല്ല വാഗണ്‍ ട്രാജെടി ആവാണ്ടിരുന്നാല്‍ മതി എന്റെ പൊന്നോ .. :)

നാമൂസ് പറഞ്ഞു...

ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുത്.

രമേശ്‌ അരൂര്‍ പറഞ്ഞു...

സര്‍ക്കാര്‍ കാര്യമല്ലേ ..മുറ പോലെ തന്നെ നടക്കും ..:)
ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ /വഞ്ചി തിരുനക്കര തന്നെ /കോരന് കഞ്ഞി കുമ്പിളില്‍ തന്നെ / ഏതു വേണമെങ്കിലും ഉദാഹരിക്കാം :)