കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ഓഗസ്റ്റ് 2011

നമ്മളിന്ന് സ്വതന്ത്രരോ?

ഇനി ബ്ലോഗെഴുത്തേ വേണ്ട, എൻഡോസൾഫാനേക്കുറിച്ച് കമാന്ന് മിണ്ടുകയേ വേണ്ട എന്നു തീരുമാനിച്ചിരിക്കുമ്പോൾ അതിനനവുദിക്കില്ലെന്നുറപ്പിച്ച് നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഭരണ   മൂരാച്ചികൾ അർമ്മാദിക്കുകയാണ്.

ഇപ്പോൾ ഏറ്റവുമവസാനം പ്രകോപനമുണ്ടാക്കിയത്, എൻഡോസൾഫാൻ നിരോധനം വേണോ വേണ്ടയോ എന്നതല്ല:- കാസർക്കോടിന്ന് അനുവദിക്കപ്പെട്ട കേന്ദ്ര സർവ്വകലാശാലയ്ക്ക് റെസിഡൻസ് കാമ്പസ് പണിയുവാനായി കേരള സർക്കാർ പെരിയയിൽ അനുവദിച്ച മുന്നൂറ്റമ്പത് ഏക്കർ സ്ഥലം, എൻഡോസൾഫാൻ ബാധിത പ്രദേശം എന്നതിനാൽ നിരസിക്കാൻ കേന്ദ്രന്മാർ ആലോചിക്കുന്നു എന്ന വാർത്തയാണ്. 

ഇതേ കേന്ദ്ര സർക്കാർ തന്നെയാണു കോടതിയിലും രാജ്യാന്തര തലങ്ങളിലും എൻഡോസൾഫാൻ മാന്യകീടനാശിനിയാണെന്നു വാദിക്കുകയും, നിരോധന നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്നത് എന്ന കാര്യം സ്വതന്ത്ര ഭാരതത്തിലെ ഭരണനയ വിരോധാഭാസങ്ങളുടെ പട്ടികയിലെ ഏറ്റവുമവസാനത്തെ ഇനമാണ്.

പ്ലാന്റേഷൻ തോട്ടപ്പരിസരങ്ങളിലെ അമ്മമാരുടെ മുലപ്പാലിൽ വരെ എൻഡോസൾഫാൻ കണ്ടെത്തിയ സത്യത്തെ പുച്ഛിച്ചു തള്ളിയ ഈ കേന്ദ്ര മൂരാച്ചികൾക്കിക്കിപ്പോ അവരുടെ ശമ്പളം പറ്റുന്ന മാഷന്മാർക്കും പുള്ളോർക്കും ഇവിടുത്തെ വെള്ളം കുടിക്കാൻ കൊടുക്കുന്ന കാര്യമാലോചിക്കുമ്പോൾ വരുന്ന തലക്കനത്തെ തല്ലിയുടക്കാൻ നമ്മളെന്തിന്നു മടിക്കണം?

നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയാവുന്നതിന്നു മുൻപൊരുനാൾ- എൻഡോസൾഫാൻ വിവാദം കത്തിനിൽക്കുന്ന കാലത്ത്- കേപ്പീസീസീന്റെ ചിലവിൽ ദില്ലിയിൽ പോയി തലപ്പാവുവച്ച പാവയിൽ നിന്ന് വാങ്ങിയൊരുറപ്പുണ്ട്. ഇനി കേരളം സന്ദർശിക്കുമ്പോൾ കാസർക്കോട്ട് വരാമെന്ന്, ഇവിടുത്തെ ദുരിത-വിചിത്ര ജന്മങ്ങളെ നേരിട്ട് കണ്ടാസ്വദിക്കാമെന്ന ആ വാഗ്ദാനം പാലിക്കാൻ യൂപീയെ അദ്ധ്യക്ഷ സമ്മതിക്കുന്ന അവസരത്തിൽ ദില്ലീന്ന് നാലു ലോറി കുടിവെള്ളം കൂടി കരുതാൻ തലാപ്പാവുപാവയെ ഓർമ്മിപ്പിച്ചേക്കണം ഉമ്മൻ ജീ. അല്ലെങ്കിൽ വീർത്ത തലയ്ക്കു പറ്റിയൊരു തലപ്പാവ് ഇപ്പോഴേ കരുതിക്കോണം.

===============================================

പണ്ട് തിരഞ്ഞെടുപ്പിന്നു മുൻപ്, ഭരണവും പ്രതിപക്ഷവുമെല്ലാം കൂടി ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിച്ചുവല്ലോ? അതിൽ ഭൂരിപക്ഷത്തിനേയും അധിവസിപ്പിച്ചത് ഇതേ പെരിയയിൽ തന്നെയായിരുന്നല്ലോ? അവരിന്നും കുടിച്ചത് ഇതേ പാറപ്പുറത്തെ വെള്ളം തന്നെയല്ലേ? ഈ ചെങ്ങറക്കാർക്ക് എൻഡോസൾഫാൻ പ്രശ്നമല്ല, ആറക്ക ശംബളം പറ്റുന്ന മറ്റവന്മാർക് ഈ വെള്ളം പറ്റൂല! കൊള്ളാം നമ്മുടെ ജനാധിപത്യം.

നമ്മളിന്ന് സ്വതന്ത്രരാണോ?
നമുക്കിന്ന് സ്വാതന്ത്ര്യമുണ്ടോ? 

23 അഭിപ്രായങ്ങൾ:

വാല്യക്കാരന്‍.. പറഞ്ഞു...

ഇന്ന് തേങ്ങയടിക്കുന്നതിനു പകരം ഒരു മുട്ട പൊട്ടിക്കുന്നു.. ))))))))O((((((

സ്വാതന്ത്ര്യമൊക്കെയുണ്ട്...
പക്ഷെ അത് ബാക്കിയുള്ളോന്റെ നെഞ്ചാത്തോട്ടാണ് കേറ്റുന്നതു എന്ന് മാത്രം..!!

ബൈജുവചനം പറഞ്ഞു...

വാല്യക്കാരാ...
ചീമുട്ട ഇനീം കരുതിക്കോണം,
എനിക്കിട്ടല്ല- തലപ്പാവുവച്ച പാവ വരുമ്പോൾ...

Vp Ahmed പറഞ്ഞു...

സ്വന്തം കാര്യത്തിലേക്ക് കടക്കുമ്പോള്‍ അങ്ങനെയാ.

തരികിട പറഞ്ഞു...

paavakkutiye kalippikkal aanallo ippol ellavarkkum pani..paaavathinu paava aakane kazhiyu . paranjittu kaaryamilla.
athine veruthe vidu ..vachanam

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

സ്വാതന്ത്ര്യം തന്നെ അമൃതം,സ്വാതന്ത്ര്യം തന്നെ ജീവിതം,പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം!! ഏല്ലാര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍.

നചികേതസ്സ് പറഞ്ഞു...

പത്തക്ക ശമ്പളം ന്ന് പറയുമ്പോ മിനിമം നൂറ് കോടി വരൂട്ടാ ഗഡി... വിദേശത്ത് പോയി പണിയെടുക്കുന്നവര്‍ക്ക് പോലും ഒരു ആറ് ഏഴ് അക്കം ഒക്കേ കിട്ടുന്നുള്ളൂ...(ബിസിനെസ്സ്‌കാരെ അല്ല ഉദ്ദേശിച്ചത്)

Akbar പറഞ്ഞു...

സ്വാതന്ത്ര്യം ഇനിയും അകലെ.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

കഴിഞ്ഞ ദിവസം കേരള സ്ര്‍ക്കാര്‍ പ്രതിനിധികളും കാളകൂട വിഷത്തിന് അനുകൂലമായി നിലപാടുമാറ്റി, കൊക്കൊക്കോളാ കമ്പനിയുടെ ഉപദേഷ്ഠാവ് കേരളത്തിന്റെ പ്ലാനിങ് കമ്മീഷണറായാല്‍ ഇതല്ല ഇതിലപ്പുറവും നടക്കും,

ഇവിടത്തെ പാവപ്പെട്ടവരെ എല്ലാം കൊന്ന് എല്ലുപൊടി വളമാക്കി മൊണ്‍സാന്റോയുടെ തോട്ടങ്ങളില്‍ ഉപയോഗിക്കാന്‍ തീരുമനമെടുത്തില്ലല്ലോ എന്നാശ്വസിക്കാം.

വേദാത്മിക പ്രിയദര്‍ശിനി പറഞ്ഞു...

സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ഇവിടെ ജനാധിപത്യമല്ല രാഷ്ട്രീയാധിപത്യമാണെന്നു മാത്രം...:)

മജീദ് അല്ലൂര്‍ പറഞ്ഞു...

സ്വാതന്ത്ര്യം ..!!!???

mohammedkutty irimbiliyam പറഞ്ഞു...

സുഹൃത്തെ പോസ്റ്റിനു നന്ദി...
ഇന്നലെ 'വാരാദ്യ മാധ്യമത്തില്‍' "നാറുന്ന ഉടലുകള്‍ "എന്നൊരു ലേഖനമുണ്ട്.അതുകൂടി ചേര്‍ത്തു വായിക്കാം."അപരന്റെ അമേദ്യം പേറിപ്പേറി ഒടുവില്‍ സ്വന്തം ദേഹത്തിന്റെ മണമേന്തെന്നുപോലും മറന്നുപോയ മനുഷ്യരുടെ ചുട്ടുനീറ്റലുകളിലൂടെ ഒരുസഞ്ചാരം...."

mottamanoj പറഞ്ഞു...

ഇന്ത്യയില്‍ ഉള്ളവര്‍ ഒക്കെ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ ആണെന്ന് എന്റെ ഒരു സുഹൃത്ത്‌ പറയുന്നു. അറിയില്ല

Naushu പറഞ്ഞു...

തലപ്പാവുകാരന്‍ വരുമ്പോള്‍ കുടിവെള്ളം കൂടെ കൊണ്ടുവരുന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ല.... പണ്ടൊരു മഹാന്‍ ചെലവ് കുറക്കാന്‍ വേണ്ടി മിഡില്‍ ക്ലാസ്സില്‍ വിമാന യാത്ര നടത്തി വന്നത് നമ്മളൊക്കെ കണ്ടതാണല്ലോ ....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നമ്മള്‍ സ്വാതന്ത്രരാണ്
പക്ഷെ ചില ചെങ്ങലപൊട്ടുകള്‍ കാലില്‍ തന്നെയുണ്ട്

പുന്നകാടൻ പറഞ്ഞു...

സ്വാതന്ത്ര്യം ..!!!???


why....????????????????????

Jefu Jailaf പറഞ്ഞു...

സ്വാതന്ത്ര്യമുണ്ട് പക്ഷെ ചിലര്‍ അതിനെ അനുഭവിക്കാന്‍ അനുവദിക്കില്ല എന്ന് വെച്ചാല്‍ എന്ത് ചെയ്യും.. നല്ല പോസ്റ്റ്‌. ജനപ്രതിനിധി എന്നത് നാറ്റത്തിന്റെ പര്യായ പദം ആയി മാറിക്കൊണ്ടിരിക്കുന്നു അല്ലെ.

^^ ^^ വേനൽപക്ഷി ^^ ^^ പറഞ്ഞു...

അവസരവാദ രാഷ്ട്രീയം അവസാനിച്ചാൽ മാത്രമേ നമ്മൾ പൂർണ സ്വതന്ത്രരായെന്ന് അവകാശപ്പെടാനൊക്കു.

Rajesh K Odayanchal പറഞ്ഞു...

ഈ ഇരട്ടത്താപ്പിനെ കണ്ടില്ലെന്നു നടിക്കരുത്... നമുക്കിവിടെ ഒരു ഹസാരെമാരും ഉയർന്നുവരാൻ ഇടയില്ല - നമ്മൾ തന്നെ ഉണരണം - ശക്തമായി പ്രതികരിക്കണം...

എൻഡോസൾഫാനെ വാഴ്‌തിപ്പാടുന്ന എല്ലാ മാന്യദേഹങ്ങളേയും... അതിനെ സപ്പോർട്ടു പാടുന്ന കേരളത്തിലെ ശവംതീനികളേയും വഴിയിൽ കല്ലെറിഞ്ഞു വീഴ്ത്തുകയാണു വേണ്ടത്...

വിവിധ ബ്ലോഗുകളിലൂടെയും ചർച്ചകളിലൂടെയും ഇതു കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കട്ടെ...

അല്ലെങ്കിൽ തന്നെ കാസർഗോഡിനോട് എല്ലാ ഗവന്മെന്റുകളും കാണിക്കുന്നത് ഒരുതരം ഇരട്ടത്താപ്പാണ്... അതു മാറണം.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പൂര്‍ണ സ്വരാജ്...

സത്യമേവജയതേ പറഞ്ഞു...

കൊള്ളാം നല്ല പോസ്റ്റു തലപ്പാവ് വച്ച പാവ എന്നതിലും തീവ്രമായ ഒരു വിശേഷണം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു ഈ അമേരിക്കയുടെ ഗുമ്മസ്ത പ്പണി ചെയ്യുന്ന മന്‍ മോഹന്

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

കണ്ണടച്ച് ആക്ഷേപിക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യമൊക്കെയുണ്ട് എന്നാ എന്റെ അഭിപായം ബൈജുവേട്ടാ.

വിധു ചോപ്ര പറഞ്ഞു...

നമ്മൾ സ്വതന്ത്രർ തന്നെ ബൈജു. അല്ലെങ്കിൽ ബൈജുവിനിത്തരം പോസ്റ്റിടാനാവുമായിരുന്നോ?
പിന്നെ സ്വാതന്ത്ര്യം തന്നെ അമൃതം എന്നത് ചിലർക്ക് അർമ്മാദം എന്നായിട്ടുണ്ട്. നമുക്കത്രയൊന്നുമില്ലെന്ന് മാത്രം
പിന്നെ മലയോട് കല്ലെറിഞ്ഞാലാപത്ത് എന്ന് നിരീച്ച് തലകുമ്പിട്ട്.........ജനാധിപത്യസംരക്ഷക വൃന്ദത്തിലൊരാളായി.........


ആശംസകൾ......സ്നേഹപൂർവ്വം വിധു

നെല്ലിക്ക )0( പറഞ്ഞു...

ഭരണ കര്‍ത്താക്കളു ഭടെ അടിചെല്‍പിക്കാലാണോ സ്വാതന്ത്ര്യം?
എങ്കില്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്...!!!