കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

25 ഓഗസ്റ്റ് 2011

കാണ്ഠഹാർ അണ്ണാജി

കാണ്ഠഹാർ എന്നു കേൾക്കുമ്പോൾ നമുക്കോർമ്മ വരുന്നത് പണ്ടത്തെ ആ വിമാന റാഞ്ചൽ സംഭവമാണ്. ഇപ്പോൾ ജനലോക്പാൽ എന്നു കേൾക്കുമ്പോൾ എനിക്കോർമ്മവരുന്നത് അതേ കാണ്ഠഹാറിനേ തന്നെയാണ്. ജനാധിപത്യത്തെ റാഞ്ചുവാൻ ശ്രമിക്കുന്ന, ഗാന്ധിസത്തെ അപമാനിക്കുന്ന രാംലീലാ സത്യാഗ്രഹവും മേൽ വിമാന റാഞ്ചലും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും ഭാരത ഭരണകൂടത്തേയും നിയമ നീതി സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവ തന്നെ.

നാട്ടിൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കാൻ സ്പേസില്ലാതായിത്തീർന്ന, മറ്റു ചില നിലപാടുകൾമൂലം മറ്റേ ലേബലുകൾ പതിക്കപ്പെട്ട  എഴുപത്തിനാലുകാരൻ നമ്മുടെ മഹത്തായതെന്ന് പുസ്തകങ്ങളിൽ പണ്ട് നമ്മൾ പഠിച്ച ജനാധിപത്യത്തേയും പാർലമെന്റിനേയും ഭരണഘടനേയുമൊക്കെ വെല്ലുവിളിച്ച് രാംലീലയിൽ വെള്ളം കുടിച്ച് തടികുറച്ചത്  മറാട്ടിക്കപ്പുറം ദേശീയതലത്തിൽ അറിയപ്പെടാനുള്ള കുറുക്കുവഴിയായോ അല്ലെങ്കിൽ മാവു വെട്ടുന്ന കാലത്ത് ചാനലുകൾ തത്സമയ സമ്പ്രേഷണത്തിന്നു വരണം എന്ന മോഹാവേശമോ ഒക്കെ (മാത്ര) ആണെന്നു പറയാൻ ഞാനാളല്ല.

മൊയലാളിയുടെ ചിലവിൽ ഫേസ് ബുക്ക് പേജിൽ പരദൂഷണം പുകയ്ക്കുന്നതിന്നിടയിൽ ജനാധിപത്യമെന്തെന്നോ ഭരണഘടന എന്തെന്നോ അറിയാനും പുറം ലോകത്തെ  വേദനകളോ പച്ചരിയുടെ വിലക്കയറ്റമോ അറിയാനുള്ള സമയമില്ലാത്തതുകൊണ്ടാവാം ബനിയൻ കുപ്പായക്കാർ അണ്ണാജിക്കു മുന്നിലിരുന്ന് ഭജന പാടാൻ മിനക്കെടുന്നത്.

അല്ലെങ്കിലും ഈ കോൺഗ്രസ്സ് കാരുടെ പുത്തി മഹത്തരം തന്നെയാണ്. രൂക്ഷമായ വിലക്കയറ്റത്തിന്റെ വേദനയിൽ സർക്കാറിന്നെതിരെ സകലമൂലയിൽ നിന്നും ഉയർന്നു വന്ന ജനരോഷത്തെ മറ്റൊരു നാണക്കേട് കൊണ്ട് നേരിടാനായതിന്റെ   സന്തോഷത്തിലാവും നമ്മുടേ ആദർശ മൗനിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഹൈക്കമാന്റ്. മാനം പോയാലെന്ത് ജീവൻ രക്ഷിച്ചില്ലേ?

അണ്ണയ്ക്കും കൂട്ടർക്കും ഇനി അഭിമാനിക്കാം. ലോക്പാലൻ പാസ്സാവുന്നതോടെ അരിക്കും പഞ്ചാരയ്ക്കും വിലകുറയുമായിരിക്കും. ഗ്യാസും പെട്രോളും കുറഞ്ഞവിലയ്ക്ക് കിട്ടുമായിരിക്കും. ഇനി അടുത്ത അഴിമതിക്കേസോ വിലക്കയറ്റമോ ഭീകരാക്രമണവോ, തിരഞ്ഞെടുപ്പൊഴികെ മറ്റെന്തെകിലും ഭീഷണിയോ വരട്ടേ അപ്പോ ഞങ്ങളിറക്കും പുതിയൊരണ്ണനെ. കാത്തിരിക്കൂ ജനാധിപത്യ വിശ്വാസികളേ......


========================================

ഇത്രയും വായിക്കാനുള്ള ക്ഷമ നിങ്ങൾക്കുണ്ടായെങ്കിൽ 'എന്നിട്ടിപ്പോ എന്തായീ കൊരങ്ങാ..' എന്നു കമന്റിടാൻ പൂതികാണും. എനിക്കൊന്നേ പറയാനുള്ളൂ: പണ്ട് കാണ്ഠഹാറിൽ വിമാനം രാഞ്ചിയവരും ലക്ഷ്യം നേടിയിട്ടുണ്ട്. അവിടെ ഭാരതവും ഭരണകൂടവും ജനാധിപത്യവും ഭരണഘടനയുമൊക്കെ നോക്കുകുത്തിയായിട്ടുണ്ട്. അതിന്നും ആവർത്തിച്ചുവെന്നു മാത്രം.

========================================

ബഹുമാനപ്പെട്ട പാർലമെന്റംഗങ്ങൾ ഒരുകാര്യം കൂടി ചെയ്യണം നമ്മുടെ ട്രസ്റ്റിന്ന് കൂടുതൽ തുകകൂടി അമേരിക്കേന്ന് ഇറക്കാനുള്ള അനുമതിക്കുള്ള ബില്ലു കൂടി......


22 അഭിപ്രായങ്ങൾ:

Rajesh K Odayanchal പറഞ്ഞു...

അന്ധമായ വിദ്വേഷത്തിൽ നിന്നും ഉടലെടുത്ത നിരാശ ഓരോ വരിയിലും തെളിഞ്ഞു കാണാം.

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

ജനാധിപത്യത്തിലെ പഴുതുകള്‍ മുതലാക്കുന്ന രാഷ്ട്രീയ പരാന്നഭോജികള്‍ക്ക് സമര്‍പ്പണം ,,

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ഇന്നൊരു പോറോട്ടകുമാരന്‍ വാ പൊളിച്ചിട്ടുണ്ട്, യെവനൊക്കെ കൂടി ലക്ഷം കോടി അഴിമതിയില്‍നിന്നും പെട്രോളിയം വിലവര്‍ധന തിടങ്ങിയ വിഷയങ്ങളെ അണ്ണയെന്ന പുതപ്പിട്ട് മൂടി രാജ്യത്തെ നോക്കി ഊമ്പിയ ചിരി ചിരിക്കുകയാണ് പൊട്ടന്‍ പൂ......ച്ചയെ കണ്ടപോലെ.

Ismail Chemmad പറഞ്ഞു...

Yes baiju, thankal nireekshichathu poleyaanu enikkum thonniyathu. 10 divasam niraharam kidannaal maatti ezhuhappedaan pattunnathaano nammude bharana ghadana?

BIJU KOTTILA പറഞ്ഞു...

ഡമ്മി ഹസാരെ കീ ജയ്.

mottamanoj പറഞ്ഞു...

സ്വര്‍ണ്ണത്തിന്റെ വില ഇങ്ങനെ മുകളി കയറുന്ന സമയത്ത് ചിലപ്പോ ഒരു ഇറക്കം വേണം, അത് പോലെ ഒരു പരിധി കഴിയുമ്പോള്‍ എല്ലാത്തിനും ഒരു ബ്രേക്ക്‌ വേണം അത്ര കരുതിയാല്‍ മതി.

എല്ലാവര്ക്കും തിരക്കാണ് സ്വന്തം കാര്യം നോക്കാന്‍ അപ്പൊ ഇതിനും നട്ടെല്ലുള്ള ആരെങ്കിലും ഒരാള്‍ വന്നല്ലോ അയാളെ എനിക്ക് ബഹുമാനമാണ്.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഗാന്ധിസത്തെ അപമാനിച്ചെന്നോ? ആരു. അല്ലെങ്കിലും ഇത്ര മഹത്വവൽക്കരിക്കപ്പെടാനും മാത്രം പുണ്യാളനൊന്നുമായിരുന്നില്ല ഗാന്ധി. രാഷ്ട്രത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്തതു പോലും ഭഗത്സിങ്ങ്, സുഭാഷ് ചന്ദ്ര ബോസ്, വീര സവർക്കർ, ആസാദ് തുടങ്ങി ഒരുപാടു പേർ ജീവത്യാഗം ചെയ്തതിന്റെ ഫലമായാണു. അല്ലാതെ ഗാന്ധി ഒറ്റയ്ക്ക് എന്തേലും കാണിച്ചിട്ടൊന്നുമല്ല. അത്തരം ധാരണകൽ ആദ്യം മാറ്റൂ... അർഹിക്കാത്ത മഹത്വം വീണു കിട്ടിയ ഒരു തികഞ്ഞ രാഷ്ട്രീയക്കാരനാണു ഗാന്ധി. ഗാന്ധിയെ അപമാനിച്ചു എന്നെഴുതിയതു കൊണ്ടാണിത്രയും പറഞ്ഞത്. ബാക്കി.., നല്ല പോസ്റ്റ്. എനിക്കിഷ്ട്ടപ്പെട്ടു....

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

:)

ആപ്പി പറഞ്ഞു...

ഹും ജനാധിപത്യം പോലും മയിര്‍....

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ബ്രിട്ടീഷുകാരനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി എന്ന് നാം ഭാരതീയർ വിശ്വസിക്കുന്ന 47 ഓഗസ്റ്റ് 15 മുതൽ ഈ 2011 വരെ ഇന്ത്യാമഹാരാജ്യത്ത് അഴിമതി ഇല്ലാതിരുന്നത് കൊണ്ടാണോ 74 കാരനായ അണ്ണാ ഹസാരെ മൗനിയായിരുന്നത്?? ദീപസ്തംഭംമഹാശ്ചര്യം.. നമുക്കും കിട്ടണം പണം..!!

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

അപ്പൊ ഇനി അഴിമതി ഉണ്ടാകില്ലാന്നു സ്വപ്നം കാണാം....

nanmandan പറഞ്ഞു...

നല്ല പോസ്റ്റ്. എനിക്കിഷ്ട്ടപ്പെട്ടു....

ചെറുവാടി പറഞ്ഞു...

അണ്ണാ ഹസാരെയോടും നിലപാടുകളോടുമുള്ള വിയോജിപ്പ് ഇവിടെ കുറിക്കുന്നു

ആചാര്യന്‍ പറഞ്ഞു...

അണ്ണാ ഹസാരെയേ തുരുന്കിലടക്കൂ..മഹത്തായ ജനാധിപത്യത്തെ രക്ഷിക്കൂ..

ആനമറുത പറഞ്ഞു...

.. ഇവിടിരുന്നു ******മാന്തുന്ന ഏതേലും ലവന് തോന്നാത്തത് ആ അണ്ണാ-ക്ക് തോന്നിയില്ലേ..ഉദ്ദേശം എന്തുമാവട്ടെ....അഴിമതിയെ എതിര്‍ക്കാനും അതിനെതിരെ സംസാരിക്കാനും ഇത്രേം ജന ശ്രദ്ധ നേടാനും..എവിടെയൊക്കെയോ കുത്തിയിരിക്കുന്ന നമ്മലെപ്പോലുല്ലവരെക്കൊണ്ട് ഇങ്ങനൊക്കെ എഴുതിക്കാന് ലാ ചന്ഗായിക്ക് കഴിഞ്ഞില്ലേ...? ഇത്രേം എഴുതിയ ആര്‍ക്കേലും ആ ലോക പാലനെപ്പറ്റി എന്തോരം അറിയാം?? ആദ്യം അരവിന്ദ് കേജരിവാലിന്റെ ചെന്നൈ ഐ.ഐ.ടി സ്പീച് യു ടുബില്‍ കിടപ്പുണ്ട്. അത് കാണ്..

സ്വന്തം സുഹൃത്ത് പറഞ്ഞു...

എനിക്കും വേണം സര്‍ക്കാരിന്റെ വക അല്ലേല്‍ ഇവിടുത്തെ പണക്കാരുടെ ഓരോ കോടി.. ഞാനും ഒരു നിരാഹാര സത്യാഗ്രഹം ഇരിക്കാന്‍ പോകുന്നു.. ഹഹ !
കടും പിടിത്തം കൊണ്ട് നെടുന്നതോന്നും ശാശ്വതം ആകുമെന്ന് തോന്നുന്നില്ല.. നമ്മുടെ ഭരണഘടന ദുര്‍ബലമാക്കുന്ന ഒന്നിനെയും വെറുതെ അങ്ങ് അംഗീകരിക്കുന്നത് ശരിയാണോ എന്ന് ഇവിടുത്തെ വിവരമുള്ളവരാണ് പറയേണ്ടത്..
പക്ഷെ എന്തെങ്കിലും ഒക്കെ നഷ്ടപ്പെടുത്താതെ ഒന്നും നേടാനാവില്ല എന്ന ഒരു വലിയ സത്യം ഹസാരെ നമ്മളെ പഠിപ്പിക്കുന്നു.

ﺎലക്~ പറഞ്ഞു...

കസര്‍ത്തുകള്‍ കൊണ്ടൊന്നും നാട് നന്നാക്കാമെന്ന് ആരും കരുതേണ്ട. ജനലോക്പാല്‍ ബില്ല് പോലെയുള്ള ഷോര്‍ട്ട് കട്ടുകള്‍ അഴിമതിക്ക് വളം വെയ്ക്കുന്ന ഒരു കാലം വരും. ഗാന്ധിജിക്ക് ശേഷം ഗാന്ധിസമെന്തായി. വെറുതെ പഠിക്കാമെന്ന് മാത്രം. കോഗ്രസ്കാര്‍ വരെ തള്ളിപ്പറഞ്ഞില്ലേ..!

ബൈജുഅണ്ണാ...ഗോ എഹെഡ്..!

മജീദ് അല്ലൂര്‍ പറഞ്ഞു...

അഴിമതിക്കാര്‍ പണം വാരുന്നു..
അഴിമതി വിരുദ്ധര്‍ പണം വരുത്തുന്നു
കലികാലം ..!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹസാരെ എങ്ങിനെ എന്നല്ലാ, അയാള്‍ ഇപ്പോള്‍ ഉയര്‍ത്തിയ് അചോദ്യങ്ങള്‍ അവക്ക് ഉത്തരം നമ്മളും തേടിയുരുന്നു, എന്നിട്ടോ? അല്ലാതെ നാം മുഴുവനായും അയാളെ വാഴ്തരുത്

Jefu Jailaf പറഞ്ഞു...

അഴിമതിയെ കുറിച്ചുള്ള വിഷയങ്ങളില്‍ ഒരു പരിധിവരെ ജനങ്ങളും ആഗ്രഹിച്ചിരുന്നു ഒരു പ്രതികരണത്തിന്റെ ശബ്ദം. അത് ഹസാരെയിലൂടെ പുറത്ത് വന്നപ്പോള്‍ അതിനെ അനുകൂലിച്ചു. മുഖം മിനുക്കാന്‍ പ്രതിപക്ഷവും അതിനെ കൂട്ട് പിടിച്ചു. പല ഭാവി താരങ്ങള്‍ക്ക് വേണ്ടി വലയെരിഞ്ഞിരിക്കുന്നു അവര്‍. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്ന് കൊണ്ഗ്രെസ്സും തെളിയിച്ചു.

10 കൊല്ലമായി നിരാഹാരം കിടക്കുന്ന ഒരാള്‍ ഇന്ത്യിലുണ്ടല്ലോ. ഹസാരെ അതിനു ഒരു പിന്തുണ കൊടുക്കുമോ എന്ന് നോകാലോ.. ( അത് വെറും ഉപവാസം. ഗാന്ധിസം അല്ലല്ലോ )

വാല്യക്കാരന്‍.. പറഞ്ഞു...

ജലൈഫ്ക്ക പറഞ്ഞത് തന്നെയാണ് ഈ വിനീതനും പറയാനുള്ളതു..
ഏഷ്യാനെറ്റ്‌ ചാനലിന്റെ ഒരു ഇന്റര്‍വ്യൂ ആണ് എനിക്കോര്‍മ്മ വരുന്നത്.
ഒരു ബുദ്ധിജീവി പറയുന്നു " തികച്ചും പ്രാദേശികമായ ഒരു സ്ഥലത്ത് ആര്‍ക്കും ആവശ്യമാല്ലാത്ത ഒരു കാര്യമാണ് ഇറോം ആവശ്യപ്പെടുന്നത്. പക്ഷെ ഹസാരെ അങ്ങനെയല്ല.. ഹസാരെയേ ആണ് നമ്മള്‍ പിന്തുനക്കേണ്ടത്..""

ഇയാളെ എന്താ ചെയ്യേണ്ടത് അല്ലെ....

അജ്ഞാതന്‍ പറഞ്ഞു...

Everything Hazare should do. What Keralites will do, they will discuss , brain storm it . People are asking questions, where was hazare until yesterday, those who ignorant go and read about him. Also introspect yourself and see how much you contributed and vigilant for these issues. RTI was implemented in Mahararshtra and implemented in other states and central by his protestation. Kerala alone proved that education will not bring culture... We talk against him and live in here with all bribery and fraud practices. And boast Kerala is better than other states. Last but least when Indians fought for freedom, keralites distanced away from it, now enjoyed it as if they were the pillars of the struggle