കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

13 സെപ്റ്റംബർ 2011

ചാക്കോ പായയോ അതോ ഓർത്തോ പീഡികയോ വലുത്?

നാലു മനുഷ്യന്മാർ ഒന്നിച്ചു കൂടിയാൽ, കൂടാൻ തുടങ്ങിയാൽ അവിടെ ബൈലോ റജിസ്റ്റർ ചെയ്യുന്നത് നമ്മൾ സമൂഹജീവിയായതിനാൽ തല്ലുകൂടുമെന്നുറപ്പുള്ളതുകൊണ്ടാണല്ലോ. ഈ ദുനിയാവിൽ നമ്മെ തമ്മിൽ തല്ലിക്കാൻ ക്രൂരനായ ദൈവം ഉണ്ടാക്കിവച്ച ഹലാകിന്റെ കെണീയാണല്ലോ ഈ മതങ്ങൾ. ആ തമ്മിൽ തല്ല് ഇനി വല്ല കാരണവും ഇല്ലാതെ പോകേണ്ട, അതു കാരണം ആർക്കും മതത്തോട് താത്പര്യം ഇല്ലാതെയാവേണ്ട എന്നൊക്കെ കരുതി ഓരോരുത്തർക്കായി പുസ്തകങ്ങളും ബൈലോയുമൊക്കെ എഴുതിവക്കുകയും ചെയ്തു ദൈവം പഹയൻ.

ഈ മതങ്ങൾ തമ്മിൽ തല്ലുന്നതും കൊല്ലുന്നതും ചാകുന്നതുമൊക്കെ കാണാൻ നല്ല ചേലുണ്ട്. അതിനേക്കാൾ രോമാഞ്ചജനകമാണ് മതാനുയായികൾ തമ്മിൽ തല്ലുന്നത്. നായന്മാരും തീയന്മാരും ഡീയെച്ചെന്മാരും തമ്മിലുള്ള തല്ലും, യൂ റ്റ്യൂബിൽ 'തെറി പ്രസംഗം' എന്നു സെർച്ചിയാൽ കിട്ടുന്ന ചെറ്റത്തരം വീഡിയോകളുമൊക്കെ കണ്ടർമ്മാദിച്ചിർക്കുമ്പോഴാണ്  കോലഞ്ചേരി നാടകം റീലോഡഡ് അവതരിക്കുന്നത്.

തങ്ങളുടെ അണികൾ 'വഴിതെറ്റുന്നു'വെന്നു തോന്നുമ്പോൾ രാഷ്ട്രീയ മൂരാച്ചികൾ പുകച്ചുണ്ടാക്കുന്ന കലാപങ്ങൾ പോലെ, ളോഹയിട്ട മാന്യന്മാർ ഇടയ്ക്കിടയ്ക്ക് നാട്ടിൽ ലോ&ഓർഡർ പ്രശ്നമുണ്ടാക്കിയാലേ നിലനിൽപ്പുള്ളൂ കരുതാൻ തുടങ്ങിയ ഈ കാലത്തേയാണോ തമ്പുരാൻ പണ്ട് കലികാലം എന്നു വിളിച്ചതെന്നറിയില്ല.

ലോകത്തെ സകലമാന പ്രശ്നങ്ങൾക്കും ഞങ്ങളുടെ പുസ്തകത്തിൽ പ്രതിവിധിയുണ്ടേയെന്ന്  അവകാശപ്പെടുന്ന ഈ ളോഹാജനം എന്നിട്ടും 'അവകാശ പ്രശ്നം' സ്ഥാപിക്കാൻ റോട്ടിൽ ഗാന്ധിമാർഗ്ഗത്തിൽ സമരം ചെയ്യുന്നതിനെ വിശേഷിപ്പിക്കാൻ ചെറ്റത്തരം എന്ന വാക്കിലും പുതിയതൊന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിലവരിനി അവരുടെ പുത്തകത്തിനൊപ്പം 'സത്യാന്യേഷണ പരീക്ഷണങ്ങൾ' കൂടി ഉപപാഠ പുസ്തകമായി തിരഞ്ഞെടുക്കുമായിരിക്കും!

=========================================

പണ്ട് നടന്ന ക്ഷേത്രപ്രവേശന സമരവും വിളംബരവുമൊക്കെ വളച്ചും തിരിച്ചുമൊക്കെ ഉപയോഗിച്ച് ജാതിയില്ലാത്തമതത്തിലേക്ക് പുലയകൃസ്താനിയായും ദളിതകൃസ്താനിയുമായൊക്കെ പരിവർത്തനം ചെയ്യുന്ന കാലത്ത് ഈ ചാക്കോ പായയോ അതോ ഓർത്തോ പീഡികയോ വലുത് എന്ന തർക്കം ശുദ്ധ നാണക്കേടല്ലേ  പഹയന്മാരേ?

=========================================

പണ്ട് മതം പാലിക്കാൻ സന്ന്യാസിയാക്കപ്പെട്ട പുരോഹിതന്മാർ ചില ചെക്കന്മാർക്ക് മൂലക്കുരുവിന്ന് ചികിത്സിക്കാനും ചില ചെക്കിമാർക്ക് കൃത്രിമ കന്യാസ്ഥരം നിർമ്മിക്കാനുമൊക്കെ പണിയുണ്ടാക്കിയതിന്ന് പിന്നീട് വന്ന മാർപ്പാപ്പന്മാർ മാപ്പു പറഞ്ഞ വാർത്ത തികട്ടുന്നുണ്ട്. ഇനിയിപ്പോ അടുത്ത മാർപ്പാപ്പയ്ക്ക് നമ്മുടെ കേരള പോലീസിന്നോടും ജില്ലാ കളക്റ്ററോടും തിരുവഞ്ചൂരിനോടുമൊക്കെ മാപ്പു പറയേണ്ടിവരുമോ എന്തോ?

=========================================

സമൂഹത്തിലെ സകലമാന പ്രശ്നങ്ങളിൽ പൗരനെന്ന നിലയിൽ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പീസീ ജോർജ്ജച്ചയാന്നും ഒരു പരാതി: സാമൂഹിക പ്രശ്നങ്ങളിൽ കേ.കോ (മാ) ഇടപെടുന്നില്ലെന്ന്. കറണ്ടാപ്പീസ് ജീവനക്കാരെ 'വന്ന വഴി' ഓർമ്മിപ്പിക്കാനും ജഡ്ജനെ 'പോയ വഴി' ഓർമ്മിപ്പിക്കാനും ചങ്കൂറ്റം കാട്ടിയ അച്ചായനിനി അച്ചന്മാരെ നല്ല വഴി ഉപദേശിക്കാൻ  മുസലിപവർ സ്പോൺസർ ചെയ്യേണ്ടി വരുമോ എന്തോ?

========================================

പ്രശസ്ത പത്രപ്രവർത്തകൻ എസ് ഹരികൃഷ്ണൻ ഈ വിഷയത്തിൽ ഫെയ്സ്ബുക്കിലിട്ട കമന്റ് ഉദ്ധരിക്കാതെ വയ്യ:
കോലഞ്ചരിയിലെ ബഹളം കാണുമ്പോള്‍ ബൈബിളില്‍ ലൂക്കോസ് എഴുതിയ സുവിശേഷം അധ്യായം 20 ലെ 45-47 വാക്യങ്ങള്‍ ഓര്‍ക്കുക. ‘‘വേദജ്ഞരെ സൂക്ഷിക്കുക. അവര്‍ നീളമുള്ള അങ്കികള്‍ ധരിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നു. ചന്തസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടങ്ങളും വിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ആഗ്രഹിക്കുന്നു. അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. അതിന്നൊരു മറയായി ദീര്‍ഘനേരം പ്രാര്‍ഥിക്കയും ചെയ്യുന്നു. അവര്‍ കൂടുതല്‍ കഠിനമായി ശിക്ഷിക്കപ്പെടും’’

=========================================

ഒരു മണിക്കൂർ നേരത്തേക്ക് "കോലഞ്ചേരി  വിശുദ്ധ ഹർത്താൽ" പ്രഖ്യാപിച്ച അച്ചന്മാർക്ക് സ്തോത്രം. ഗാന്ധിജിയെ ആറെസ്സുസ്സുകാർ അന്നു കൊന്നിരുന്നില്ലെങ്കിലിന്ന് അങ്ങേരും സത്യ കൃസ്ത്യാനിയായേനേ.....11 അഭിപ്രായങ്ങൾ:

ആപ്പി പറഞ്ഞു...

ഗാന്ധിജിയെ ആറെസ്സുസ്സുകാർ അന്നു കൊന്നിരുന്നില്ലെങ്കിലിന്ന് അങ്ങേരും സത്യ കൃസ്ത്യാനിയായേനേ.....
ഹ ഹ ഹ ഇത് പെരുത്ത്‌ ഇഷ്ടായീ

Naushu പറഞ്ഞു...

ഇനിയും എന്തൊക്കെ കാണേണ്ടി വരും ....

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

മേത്തന്മാരും ഹിന്ദുക്കളും നല്ല മണി മണി ആയി തമ്മില്‍ തല്ലുമ്പോള്‍ ആനം വെള്ളം തലക്കു വീണ നമ്മള്‍ നസ്രാണികള്‍ മോശമാക്കുകയോ ?ച്ഹായ്....

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

രണ്ടിനെയും കെട്ടിയിട്ട് അടി കൊടുക്കണം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഈ ജാതിയും മതവും പറഞ്ഞു തല്ലുകൂടി ചോര ചിന്തുന്ന മന്ദബുദ്ധികള്‍ എല്ലാം വെട്ടിയും കുത്തിയും ചത്തിട്ടു വേണം ഇതിനൊക്കെ നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പാന്‍ മാത്രം അറിയുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇവിടെ സുഖമായി ജീവിക്കാന്‍...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മതം ഗുണകാംഷിയാകുന്നാ എന്ന സത്യം മനസിലാകാത്തവര്‍..........

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും. (ലൂക്കോസ് 21:10)

ഈശോയെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല..
ഇവരോട് പൊറുക്കേണമേ..!!

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇത് കലക്കി ബൈജുവേട്ടാ..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

):

anupama പറഞ്ഞു...

പ്രിയപ്പെട്ട ബൈജു,
പ്രതികരണം ശക്തമായി...
തിന്മക്കെതിരെ പ്രതികരിക്കുക.. അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

കുമാരന്‍ | kumaran പറഞ്ഞു...

പോസ്റ്റ് നന്നായിട്ടുണ്ട്.