കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 സെപ്റ്റംബർ 2011

കൈരളി ടിവി, യാത്ര പിന്നെ ഫിലിപ്പൈൻസും

ചിക്കൻപോക്സ് പിടിപെട്ട് രണ്ടാഴ്ച വീട്ടുതടങ്കലിന്ന് വിധിക്കപ്പെട്ട കാലത്ത് സുപ്രധാന വിനോദ ദിനചര്യകളിലൊന്നായ വായ്നോട്ടത്തിന്റെ അസ്കിത തീർത്തു തന്നത് കൈരളി ടിവി ആയിരുന്നു. താരോത്സവമായും മറ്റു അലംബുകളായും കാര്യസാധ്യത്തിന്നു സഹായിച്ചതിന്നുള്ള നന്ദി ഇവിടെ എഴുതിയാലൊന്നും  തീരില്ല.

അതിൽ പിന്നെ ചാനൽ ലിസ്റ്റിൽ കൈരളി എന്നു കാണുമ്പോൾ പതിവുള്ള സ്കിപ്പിങ്ങ് ഉപേക്ഷിച്ചതിന്റെ ഫലം ഇന്നലെ അനുഭവിച്ചു. കൊല്ലൂരിന്നും ഗുരുവായൂരിന്നിനും അപ്പുറമുള്ള ലോകം കാണാനും അനുഭവിക്കാനുമുള്ള സാഹചര്യവും യോഗവുമൊന്നു ഇല്ലാതിരുന്നതു കൊണ്ടോ, അതോ ഏഷ്യാനെറ്റ് സഞ്ചാരം ഉണ്ടാക്കിവച്ച അഡിക്ഷന്റെ ഫലമോ എന്നറിയില്ല "യാത്രാ" പരിപാടികൾ എവിടെ കണ്ടാലും നോക്കിയിരുന്നു പോവും.

കൈരളിക്കാരുടെ 'യാത്രാ' വിവരണം കണ്ട് ധാർമ്മികരോഷം സഹിക്കവയ്യാതെയാണീ പോസ്റ്റ്. ഇന്റർനെറ്റിൽ തപ്പിത്തടയാൻ തുടങ്ങിയ കാലം മുതലേ ഫിലിപ്പൈൻസ് എന്നു കേൾക്കുമ്പോളേ രോമാഞ്ചം വരും. ഫേസ്ബുക്കിലും യാഹൂ ചാറ്റിലും ഫിലിപ്പിന സുന്ദരികളെ കണ്ടു ശീലിച്ചതിന്റെ പാർശ്വഫലമെന്നോണം ഫിലിപ്പൈൻസിന്റെ ഭൂപ്രകൃതിയും സുന്ദരമായിരിക്കുമെന്നു കരുതിവച്ചിട്ടുണ്ട്. അതിന്നിടയിലാണ് 'ഫിലിപ്പൈൻസ് ഡയറിയെ'ന്നെഴുതി വച്ച് കൈരളി "യാത്രാ" വിവരണം സമ്പ്രേഷണം ചെയ്തത്. ആ പൂതിയിൽ കാണാനിരുന്ന എന്നെ നിരാശനാക്കിക്കളഞ്ഞു നജീമേ നീ.

കല്ല്യാണ വീഡിയോവിന്റെ നിലവാരം മാത്രമുള്ള കേമറ വർക്കും, അരോചകമായി തോന്നിയ ശബ്ദ വിവരണവും എഡിറ്റിങ്ങുമെല്ലാം കണ്ടപ്പോൾ ഇത് കൈരളിയിൽ തന്നെയാണോ ഈ 'പരിപാടി' എന്നു തോന്നിപ്പോയി സഖാവേ. ഫിലിപ്പൈൻ ദൃശ്യ ഭംഗി പകർത്തുന്നതിനേക്കാൾ അവതാരകർക്ക് താത്പര്യം  ഫിലിപ്പിനപ്പെണ്ണുങ്ങൾക്കൊപ്പം പോസ് ചെയ്യാനും അത് ചാനലിൽ  സമ്പ്രേഷണം ചെയ്യാനാണെന്ന് തോന്നിപ്പോയി!

നജീമേ, ഞാനാദ്യമായി ഈ പരിപാടി കാണുന്നതുകൊണ്ടുള്ള പ്രശ്നമാണോ മേൽ വിവരിച്ചത് എന്നറിയില്ല. എങ്കിലും എന്റെ വക ഒരു ഉപദേശം ഇതാ; ആ 'സഞ്ചാരം' കുറച്ച് സീഡീ വാങ്ങി കാണൂ. അത് അനുകരിക്കാനല്ല, അതിലെ ജനപ്രിയ പാഠങ്ങൾ കണ്ടു മനസ്സിലാക്കാൻ.

===========================================

അതിന്നിടയിൽ ഇന്ത്യാവിഷനിലെ എം എസ്സ് ശ്രീകല വല്ലാതെ ഞെട്ടിച്ചു കളഞ്ഞു; ഇനിയവർ പറയട്ടേയുടെ പുനരവാതാരത്തിലെ ആദ്യ എപ്പിസോഡിലൂടെ തന്നെ. ആശംസകൾ ഒരായിരം. ഈ നിലവാരത്തെ പൈങ്കിളിയെന്നു വിളിക്കാൻ പുത്തി ജീവികൾ അവതരിച്ചേക്കാമെങ്കിലും, ആ സ്പിരിറ്റ് നിലനിർത്താൻ ശ്രീകലയ്ക്കാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
9 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

ഞാനാദ്യം ആ പരിപാടി ഒന്ന് കാണട്ടെ എനാലല്ലേ ബൈജു പറഞ്ഞതിലെ സത്യാവസ്ഥ അറിയൂ

വേണുഗോപാല്‍ പറഞ്ഞു...

ശ്രീ ബൈജു .. ഞാന്‍ ഇവിടെ ആദ്യമാണ് . കൊമ്പന്‍ പറഞ്ഞ പോലെ കാണാത്ത പരിപാടിയെ കുറിച്ച് ആധികാരികമായി ഒന്നും പറയാന്‍ കഴിയില്ല .. പരിപാടി കണ്ടു ബിജുവിന്റെ പഴയ പോസ്റ്റുകളും വായിച്ചു കഴിഞ്ഞു കമെന്റാന്‍ പിന്നീട് വരാം... സ്നേഹത്തോടെ .....

ആചാര്യന്‍ പറഞ്ഞു...

യാത്ര വിവരണം നമ്മുടെ സഞ്ചാരം കഴിഞ്ഞിട്ടേ ബാക്കി എന്തേ?..അനുകരണങ്ങള്‍ ഇപ്പോഴും മെച്ചമാകില്ല ബൈജൂ

ഷൈജു.എ.എച്ച് പറഞ്ഞു...

ബൈജു..ഞാനും ആ പരിപാടി കണ്ടിട്ടില്ല കേട്ടോ. കുറച്ചൊക്കെ യാത്ര വരണം കണ്ടിട്ടുള്ളത് "സഞ്ചാരം മാത്രമാണ്" കാരണം മറ്റുള്ള ചാനലില്‍ ഉള്ള യാത വിവരണതിനേക്കാള്‍ നിലവാരം സഞ്ചാരത്തിനാണ് തോന്നിയിട്ടുള്ളത്.. ഇനി കണ്ടിട്ട് കൂടുതല്‍ അഭിപ്രായം പറയാം..

www.ettavattam.blogspot.com

Jefu Jailaf പറഞ്ഞു...

പറഞ്ഞു പറഞ്ഞു എല്ലാം ഈ കോലത്തിലാണല്ലോ..

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഞാനും കണ്ടായിരുന്നു............

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഞാനും ആ പരിപാടി കണ്ടിട്ടില്ല. അതുകൊണ്ട് എന്നാ പറയാനാ.., അപ്പോ എല്ലാം ബൈജു പരഞ്ഞതു പോലെ തന്നെ..... 

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കൈരളി ടീ വിയെ കുറുച്ച് മിണ്ടരുത് പ്ലീസ്
അവരുടെ ആ താരോത്സവം എന്ന ബോറോത്സവം കണ്ടാല്‍ പൂച്ച വരെ വെള്ളം കുടിക്കൂല

പാറക്കണ്ടി പറഞ്ഞു...

ഷാജു പറഞ്ഞത് നേര്.. പൂച്ച പോയിട്ട് എലിപോലും ആ വഴിക്ക് വരില്ല അതാണ്‌ താരോത്സവം ...