കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 സെപ്റ്റംബർ 2011

നിങ്ങളുടെ മൂലവും ഇൻഷൂർ ചെയ്യാം

പനികൾ പലതരം വ്യാപിക്കാൻ തുടങ്ങിയതോടെ, ജലദോഷപ്പനി പിടിച്ച കീശയിൽ നൂറു രൂപ കൂടുതലുള്ളവനൊക്കെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തേയും സാദാ എംബിബീയെസ്സ് കുടുംബ ഡോക്റ്ററേയും മറന്ന് മെഡിക്കൽ കോളേജിലെ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ ഡിഗ്രിയുടെ എണ്ണക്കൂടുതലുള്ള വൈദ്യന്മാരെ പ്രാപിക്കുന്നത് ഫാഷനായിരിക്കുക്കയാണ്.

ഈ 'സ്പെഷ്യാലിറ്റി രോഗം' ആരോഗ്യരംഗത്ത് മാത്രമല്ല, സകലമാന മേഖലയിലും വ്യാപിക്കുകയാണ്. ഇൻഷൂറൻസ് രംഗത്ത് പണ്ട് ജീവന് മാത്രമായിരുന്നു ഇൻഷൂറൻസ്, പിന്നീടത് രോഗങ്ങൾക്കും ഇപ്പോഴത് ശരീര ഭാഗങ്ങൾക്ക് ഓരോന്നിന്നായും തുടങ്ങിയിരിക്കുന്നു. ശരീരം വിറ്റ് ജീവിക്കുന്ന സിനിമാ താരങ്ങളിൽ പലരും കുണ്ടിയും മുലയുമൊക്കെ ഇൻഷൂർ ചെയ്തവാർത്ത വായിച്ചുണ്ടായ രോമാഞ്ചത്തിനൊപ്പം കൊഴിഞ്ഞു പോയ രോമങ്ങൾ ഇൻഷൂർ ചെയ്തിരുന്നെങ്കിൽ ഞാനിന്ന് കോടീശ്വരനായേനെ.

നമ്മൾ സാദാ കേരളീയർ ഇങ്ങനെ ശരീരഭാഗങ്ങൾ ഇൻഷൂർ ചെയ്യുകയാണെങ്കിൽ മുൻ ഗണന കൊടുക്കേണ്ട ഭാഗങ്ങളുടെ ലിസ്റ്റ് നേരത്തേ തയ്യാറാക്കിയിരുന്നു. പല്ലും കണ്ണും, കുടുംബം കലക്കീകളായ എല്ലില്ലാത്ത രണ്ട് ശരീര ഭാഗങ്ങളും (ഒന്ന് നാവ്, രണ്ടാമൻ....?), പിന്നെ സുഡാപ്പികൾ സംഭാവന ചെയ്ത കൈപ്പത്തിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആ പട്ടികയിലേക്ക് നമ്മുടെ സുപ്രധാന ശരീര ഭാഗമായ 'മൂല'ത്തേക്കൂടി ചേർത്ത കൊട്ടാരക്കര തറവാടികളെ അഭിനന്ദിക്കാതെ വയ്യ.

=======================================

വാളകം മൂലം പൊട്ടിക്കൽ കേസിൽ തപ്പിത്തടയുന്ന കേരള പൊലീസിന്നൊരു ക്ലൂ; നിങ്ങൾ തെക്കൻ കേരളത്തിൽ വലവിരിച്ച് കാത്തിരിക്കാതെ മലബാറിലോട്ടു കൂടിയൊന്നു വിരിക്കൂ. ഇത്ര സുന്ദരമായി 'ആ പ്രവൃത്തി' ചെയ്യാൻ ഞങ്ങൾ മലബാറികളോളം ആർക്കും എക്സ്പീരിയൻസ് കാണാൻ വഴിയില്ല.

=======================================

മൂലം പൊട്ടിക്കൽ കേസിന്റെ മറപിടിച്ച്, കാലക്കേട് പിടിച്ച തറവാടിയെ ഫൈവ്സ്റ്റാർ ഹോസ്പിറ്റലിൽ നിന്ന് വീണ്ടും സെല്ലിലാക്കാനുള്ള രാഘവപുത്ര ചാനലിന്റെ ഗൂഡാലോചനയിലെ മാധ്യമ ധർമ്മത്തെ കീറിമുറിച്ച് സുലൈമാനാവാൻ പരിശ്രമിക്കുന്ന ഭൂലോകർക്ക് നല്ല നമസ്കാരം.


ഇത്തരം  മാധ്യമ ചെറ്റത്തരങ്ങൾ കാട്ടിക്കൂട്ടാനുള്ള അവകാശം ഈ മലയാള മണ്ണിൽ മനോരമ കുടുംബത്തിന്നു മാത്രമാണെന്ന കാര്യം ഈ നികേഷൻ മറന്നു പോയോ? ബസ്സ് സ്റ്റാന്റിലിരുന്ന് പുകവലിക്കുന്ന പിച്ചക്കാരനേയും, ആവലാതിക്കാരന്റെ ചിലവിൽ കട്ടൻ ചായ വാങ്ങിക്കുടിക്കുന്ന വില്ലേജാപ്പീസറെ കുടുക്കാനുമല്ലാതെ, പ്രമാണിയായ, പുന്നാരമോൻ മന്ത്രിയായുള്ള, ഇപ്പോഴും ആനയുള്ള തറവാട്ടു കാരണവരെ ഭാരത പരമോന്നത നീതിപീഠം ശിക്ഷ വിധിച്ചു എന്നൊരൊറ്റ കാരണം വച്ച് ഇങ്ങനെ വാർത്തയുണ്ടാക്കി ക്രൂശിക്കുന്നത് ക്രൂരം തന്നെ!
31 അഭിപ്രായങ്ങൾ:

മണ്ടൂസന്‍ പറഞ്ഞു...

കുറച്ച് കൂടി വിശദമായി എഴുതാമായിരുന്നു. എന്തേ പെട്ടെന്ന് നിർത്തിക്കളഞ്ഞത് ?
വിശദമായ കുറിപ്പുകൾ പ്രതീക്ഷിക്കുന്നു.

Absar Mohamed പറഞ്ഞു...

നന്നായിട്ടുണ്ട്...

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

;)

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

അന്യായം. ആ അവസാനത്തെ പാരഗ്രാഫ്...
ഇതുമായി പോ.., ഇത് കൊണ്ട് ആ ബെർളീടെ പോസ്റ്റിനു ചുവട്ടിൽ കൊണ്ടിട്.
പത്ത് പേരിത് കാണട്ടെ. ...

(പോസ്റ്റ് ഗംഭീരം മാഷേ)

Rajesh K Odayanchal പറഞ്ഞു...

സംഭവം കിടിലായിട്ടുണ്ട്...
മൂലവും ജനനേന്ദ്രിയവും ഒക്കെ ഇൻഷ്വർ ചെയ്തുവെക്കേണ്ട കാലം വരും വരുമെന്നു തന്നെയാണു സമീപകാല സംഭവങ്ങൾ കാണിക്കുന്നതും :(

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

പണ്ട് ഞാനെന്റെ ഇച്ചി ഇന്‍ഷൂര്‍ ചെയ്തിരുന്നു. ഇനിയിപ്പോള്‍ മൂലം കൂടി ഇന്‍ഷൂര്‍ ചെയ്യേണ്ടി വരും.

മൂലമില്ലാതെ എന്താഘോഷം !!

വേണുഗോപാല്‍ പറഞ്ഞു...

സംഗതി കൊള്ളാം. തലകെട്ട് കണ്ടു ഭയന്നാണ് വന്നത് . മാധ്യമ ധര്‍മം ചിലര്‍ക്ക് ഒരു തരത്തിലും ചിലര്‍ക്ക് മറ്റൊരു തരത്തിലും ആണോ ...? നന്നായി പറഞ്ഞു ... ഇനിയും വരാം

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം ക്വട്ടേഷന്‍ പിള്ളാരെ വിളിക്കൂ​..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.


ഓഫ് ടോപിക് : ഇതൊന്നും കേട്ട് അച്ചുമ്മാന്‍ പേടിക്കണ്ട

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഇതു കേരളമാണ് മഹനേ.. കേരളം.. പ്രബുദ്ധ കേരളം.. പ്രതിയോഗികളുടെ ആസനത്തിൽ കുന്തം കേറ്റും വേണ്ടിവന്നാൽ ആസനം ബോംബ് വെച്ചും പൊട്ടിക്കും.. ആരാ ചോദിക്കാൻ..!!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

പിള്ളേച്ചനു ചോരയില്‍ തുരുമ്പോ ഇരുമ്പോ ഒന്നും വരുന്ന അസുഖമല്ല, സാക്ഷാല്‍ മൂലക്കുരു ആണെന്ന് തോന്നുന്നു. അതാണ്‌ നാട്ടുകാരുടെ മൂലം തകര്‍ക്കാന്‍ ഇത്ര താല്‍പ്പര്യം,.
കലക്കി..

വിദൂഷകന്‍ പറഞ്ഞു...

:)

mohammedkutty irimbiliyam പറഞ്ഞു...

'വലിയവര്‍ 'തമ്പ്രാക്കള്‍ !അവര്‍ക്ക് എന്തുമാവാം,ബൈജു...അതല്ലേ ഇന്നിന്‍റെ ചിത്രം .ഇന്നലെയുടെ ചരിത്രവും !!

ente lokam പറഞ്ഞു...

ഒരു satire എന്ന നിലയില്‍ എഴുത്ത് നല്ല
നിലവാരം പുലര്‍ത്തി എങ്കിലും ഈ വിഷയത്തെ
സമീപിച്ച രീതി വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു..


സാംസ്കാരിക കേരളം വളരെ ഗൌരവത്തോടെ കാണേണ്ട
ഒരു സംഭവത്തിന്റെ ചര്‍ച്ച ഒന്നോ രണ്ടോ വിഷയത്തിന്റെ
ഹാസ്യവല്‍കരനത്തോടെ നിസ്സാരവല്‍കരിച്ചതുപോലെ..

അധപതനതിന്റെ കാഴ്ച ഉളവാക്കിയ ഞെട്ടല്‍ മാറാത്തത്
കൊണ്ടു ആവും.

അഭിഷേക് പറഞ്ഞു...

ENTHAAA KADHAYITHU MASHEEEEEE KALAM POYORU POKEYYYYYYYYY!!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അവസാനം അതും ആയി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

വല്ല കൈയ്യോ കാലോ വെട്ടിയിരുന്നെങ്കില്‍ അത് വെച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാമായിരുന്നു. ഇത് മൂലമായില്ലേ ആര്‍ക്കും താത്പര്യമില്ല (!)

സുശീലന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ബൈജുവചനം പറഞ്ഞു...

ബഹു: സുശീലൻ ചേട്ടൻ അറിയാൻ;

താങ്കൾ വെറുതേ രണ്ടു മാന്യ വ്യക്തിത്വങ്ങളുടെ പേർ ഇവിടെ ഉന്നയിച്ചു. അത് അവിടെ നിന്ന്ൂടൻ മാറ്റണം. 24 മണിക്കൂറിന്നകം മാറ്റിയില്ലെങ്കിൽ ഞാൻ ഡിലീറ്റും.

താങ്കളുടെ ആ പരാമർശം മൂലമുണ്ടായേക്കാവുന്ന ഏതു പ്രശ്നങ്ങൾക്കും താങ്കൾ മാത്രമായിരിക്കും ഉത്തരവാദി.

ബൈജുവചനം പറഞ്ഞു...

സുശീലൻ ചേട്ടൻ ക്ഷമിക്കുക.

ഉടൻ ഡിലീറ്റണമെന്ന നിയമോപദേശത്തെ തുടർന്ന് അത് ചെയ്യേൺറ്റി വന്നു. താങ്കൾക്ക് അത്തരമൊരു ആരോപണം ഉന്നയിക്കണമെന്നുണ്ടെങ്കിൽ താങ്കളുടെ പോസ്റ്റില്ലാ ബ്ലോഗിൽ ആവാം.
എന്റെ ചിലവിൽ വേണ്ട. ആ പരിപ്പിന്നു പറ്റിയ അടുപ്പും കലവും ഇവിടെ സ്റ്റോക്കില്ല.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ബൈജുവിന്റെ ആശയം എന്തുതന്നെയായാലും മേല്‍പ്പറഞ്ഞ നിലപാടിനെ ഞാനും അംഗീകരിക്കുന്നു.

ABHI പറഞ്ഞു...

കൊട് കൈ മാഷേ...വേറെ പല ഭാഗങ്ങളും ഇന്ശൂര്‍ ചെയ്യേണ്ട പലരും ഇപ്പോള്‍ മന്ത്രിമാരാണ്..

പത്രക്കാരന്‍ പറഞ്ഞു...

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ടിക്കുന്ന പിള്ളയധേഹത്തിന്റെ കാര്യമാണോ പറയുന്നത്?

കൊമ്പന്‍ പറഞ്ഞു...

ബൈജു പറഞ്ഞ പോലെ കായ്യൂക്കില്ലത്തവാന്‍ മൂലമല്ല പൂരാടം വരെ ഇന്‍ഷുര്‍ ചെയ്യേണ്ടി വരും അതാ ഇതില്‍ നിന്ന് ,മനസിലാക്കേണ്ടത്
പിന്നെ ബൈജു പച്ചക്ക് കുണ്ടി മൂലം എന്നൊക്കെ ബ്ലോഗില്‍ എയുതിയാല്‍ നീ ഒരു മഹാനായ എയുത്ത് കാരന്‍ അല്ലാത്തത് കൊണ്ട് പകല്‍ മാന്യന്മാര്‍ നിന്റെ ആസനത്തില്‍ സദാചാര കുന്തം കയറ്റും പറഞ്ഞേക്കാം

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
PP പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
PP പറഞ്ഞു...

അധ്യാപകന്‍ ഏതോ വൃത്തികെട്ടവരുടെ കൂടെ കൂടി എന്തോ വൃത്തികേടു കാണിച്ചു.കുന്തം തുളഞ്ഞു കയറി അല്പം സീരിയസ് ആയി .
പിന്നെ പറയാം, ബസ്സില്‍ നിന്ന് വീണു, കാറില്‍ നിന്ന് വീണു, ഗട്ടറില്‍ വീണു എന്നൊക്കെ പറഞ്ഞു ഒഴിയാന്‍ നോക്കിയപ്പോഴേക്കും വി.എസ് മനത്തടുത്തു .ഇനി കാത്തിരുന്നു അറിയാം .മാനം പോവുമോ, ജോലി പോവുമോ ഭാര്യ തെറ്റിപ്പിരിയുമോ എന്നൊക്കെ.രാഷ്ട്രീയക്കാര്‍ അടുത്ത ഗുദം നോക്കി പോവും.
നഷ്ടപ്പെടാനുള്ളത് അധ്യാപകന് മാത്രം .മാനം,ജോലി,ഭാര്യ,ഗുദം etc

കാഴ്ചക്കുമപ്പുറം പറഞ്ഞു...

തുറന്നു പറയൂ....നമ്മുടെ വിജു പി.നായരെ പോലെ.

രമേശ്‌ അരൂര്‍ പറഞ്ഞു...

ആക്ഷേപ ഹാസ്യം ക്ഷ പിടിച്ചു ..:)
മൂലം പോയാലും പിള്ളയുടെ സമാധാനം പോകും എന്ന് മനസിലായില്ലേ ...

moideen angadimugar പറഞ്ഞു...

മൂലം പൊട്ടിക്കൽ കേസിന്റെ മറപിടിച്ച്, കാലക്കേട് പിടിച്ച തറവാടിയെ ഫൈവ്സ്റ്റാർ ഹോസ്പിറ്റലിൽ നിന്ന് വീണ്ടും സെല്ലിലാക്കാനുള്ള രാഘവപുത്ര ചാനലിന്റെ ഗൂഡാലോചനയിലെ മാധ്യമ ധർമ്മത്തെ കീറിമുറിച്ച് സുലൈമാനാവാൻ പരിശ്രമിക്കുന്ന ഭൂലോകർക്ക് നല്ല നമസ്കാരം.

വ...ബൈജു..കലക്കി..!

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഇതെനിക്കങ്ങ് ബോധിച്ചെടാ ബൈജുവേ... :)

ദേവന്‍ പറഞ്ഞു...

എല്ലാരും ഏതാണ്ടൊക്കെ ഇന്‍ഷൂര്‍ ചെയ്യാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഞാന്‍ ഒരു ഇന്‍ഷൂറന്‍സ് കമ്പനി തുടങ്ങുന്നതാകും നല്ലത്