കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

06 ഒക്‌ടോബർ 2011

ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി

ഡി പി ഇ പി യും സർവ്വശിക്ഷാ അഭിയാനും വരുന്നതിന്നു മുൻപ്, പാഠ്യപദ്ധതി ശരിയല്ലെന്നു പറഞ്ഞ് എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയെങ്കിലും ഇപ്പോൾ ഇംഗ്ലീഷിലും ആരെങ്കിലും തെറി പറഞ്ഞാൽ കൃത്യമായും മനസ്സിലാവും. അത്യാവശ്യം ഇംഗ്ലീഷ് വാക്കുകളും അവയുടെ അർഥവും ധ്വനിയുമൊക്കെ ഏകദേശം പിടികിട്ടാൻ തുടങ്ങി.

ഈ വിഷയത്തിൽ എനിക്കു നന്ദി പറയാനുള്ളത് സുധാമ്മയോടാണ്. അമൃത ടീവിയോടാണ്. വാരാന്ത്യങ്ങളിൽ അരമണിക്കൂർ ചിലവിടാൻ തയ്യാറെങ്കിൽ നിങ്ങൾക്കും ഈ അസൂയാവഹമായ നേട്ടം കൈവരിക്കാം.

നിങ്ങൾ ചെയ്യേണ്ടത്:

1.ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒൻപതു മണി കഴിഞ്ഞ് മുപ്പതു മിനുട്ടാവുമ്പോൾ അമൃത ടീവി  ട്യൂൺ ചെയ്യുക.

2. അപ്പോൾ സുധാമ്മ അവതരിപ്പിക്കുന്ന 'ബാലമംഗളം' സ്റ്റൈൽ സാരോപദേശ കഥാ പരിപാടി കാണാം.

3. ബട്ട്, സുധാമ്മയുടെ മുഖത്ത് നോക്കരുത്. സുധാമ്മയുടെ ശബ്ദത്തിലുള്ള മലയാള സാരോപദേശ കഥ ചെവികൊണ്ടും, അതിന്റെ ഇംഗ്ലീഷ് പരിഭാഷ സബ് ടൈറ്റിലായി എഴുതിക്കാണിക്കുന്നത് കണ്ണുകൊണ്ടും ശ്രദ്ധിക്കുക.

ഇത്രമാത്രം നിങ്ങൾ ചെയ്താൽ മതി.
ആദ്യമൊക്കെ അൽപ്പം ഏകാഗ്രതക്കുറവ് തോന്നിയേക്കാം.
പരസ്യം വരുന്ന ഇടവേളകളിൽ ഉപയോഗിക്കാൻ ഡിക്ഷണറിയും നോട്ടുബുക്കും കരുതുക.


ഒന്നു ശ്രമിച്ചു നോക്കൂ...

10 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഈ പഠനരീതി ഉപയോഗിക്കുന്നതുമൂലമുണ്ടായേക്കാവുന്ന എല്ലാ 'പാർശ്വഫലങ്ങൾക്കും' അവരവർ മാത്രമായിരിക്കും ഉത്തരവാദി.

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

സ്റ്റാര്‍ സിംഗര്‍ കാണാന്‍ അമൃത ടി വി കണ്ടു ഇന്ഗ്ലീഷ്‌ പഠിച്ചാല്‍ മതി അല്ലെ ,
രഷപ്പെട്ടു ,

അനൂപ്‌ .ടി.എം. പറഞ്ഞു...

അല്ലെങ്കിലും സുധാമാമിന്‍റെ മുഖത്തു ഞാന്‍ നോക്കാറില്ല..:)
ബൈജു ഏട്ടാ ഇഫ്‌ ഇറ്റ്‌ സീ , ഐ ആം ഓള്‍സോ ഇങ്ങ്ലീഷ്‌ മാന്‍ ?

രഞ്ജു.ബി.കൃഷ്ണ പറഞ്ഞു...

ആഹാ....
അങ്ങനെ ഒരു സംഗതി ഒണ്ടാർന്നോ....
ഞാനീ പരിപാടി കാണാത്തോണ്ട് സംഗതി എന്തെന്ന് തിരിവീല,,,,
9.30 ആവട്ടെ...ശനിയാഴ്ചയും....

രഞ്ജു.ബി.കൃഷ്ണ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മാട്ടൂക്കാരന്‍... പറഞ്ഞു...

യാരപ്പാ ഈ സുധാമ്മ..?

ﺎലക്~ പറഞ്ഞു...

അമൃതാ ടീവി കാണിക്കുന്നതിന്‍റെ പൊരുള്‍..?
അമ്മേടേ ഭക്തനായോ?സത്യായിട്ടും ഞാന്‍ അമൃത കാണാറില്ല..
എന്താ ഈ സംഭവം..ങ്ങേ

moideen angadimugar പറഞ്ഞു...

മുമ്പല്പം സംസ്കൃതം പഠിച്ചത്‌ നടി മേനകയിൽ നിന്നും ഇതേ ചാനലിലൂടെയാണ്.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

സുധാ മാമിന്റെ ഫോട്ടോ എന്താ കൊടുക്കാഞ്ഞത്?

faisalbabu പറഞ്ഞു...

ഹഹ്ഹ അത് കൊള്ളാം ,,,സ്പോക്കണ്‍ അമൃതാ ടീവി കോഴ്സ് !!!