കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

11 ഒക്‌ടോബർ 2011

ഒരു കോഴിക്കോടൻ വെടി

പണ്ട് തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രായാവ്, അന്നത്തെ പെണ്ണുങ്ങളുടെ മൊല അളന്ന് വണ്ണം കൂടിയതിന്ന് തോനെയും വണ്ണം കൊറഞ്ഞതിന്നു കൊറച്ചും നികുതി പിരിച്ച് സ്വരൂക്കൂട്ടിയതെല്ലാം ഏതോ ദൈവസന്നിധിയിൽ സൂക്ഷിച്ചുവച്ചതും, അതെക്കുറിച്ച് കുഴിയിലേക്ക് കാലും നീട്ടിയിരുന്ന ഒരു കെളവൻ കോടതീൽ കേസുകൊടുത്ത് പണ്ഡാരം പാതി തൊറന്നു നോക്കിയതും, അതിന്റെ മൂല്യം കോടിക്കോടിക്കണക്കിനാണെന്നുമൊക്കെയുള്ള വാർത്തകൾ എംബസ്സിക്കത്തുവഴിയും ന്യൂയോർക്ക ടൈംസു വഴിയുമൊക്കെ അങ്ങ് അമേരിക്കേലെ ലോകരായാവ് ഒബാമണ്ണൻ അറിഞ്ഞിട്ടുണ്ട്.

പണ്ട് ഇറാഖിൽ കുയിച്ചെടുക്കാൻ എണ്ണ കൊറേ ഉണ്ടെന്ന് ഓന്റെ  സാറ്റലൈറ്റ് കേമറ കണ്ടെത്തിപ്പറഞ്ഞന്ന് തന്നെ അത് കയ്യിലാക്കി തോണ്ടി വിറ്റതും, അയിന്റെ സ്റ്റോക്ക് തീർന്ന് ഇനി എവിടെ എന്ത് തലപുണ്ണാക്കുമ്പോളാണ് ചങ്ങായി നമ്മളെ പപ്പനാവന്റെ സ്വത്തിനേക്കുറിച്ച് അറിയുന്നത്. കൂടെ സാഗർ ഹോട്ടലിലെ കക്കൂസിൽ മാത്രമല്ല മുഖ്യമന്ത്രീന്റെ ആപ്പിസിലും നല്ല രണ്ട് മെഗാപിക്സൽ കേമറ വച്ചിട്ടുണ്ടെന്ന കാര്യം ന്യൂയോർക്ക് ടൈംസിൽ ഓൻ വായിച്ചിട്ടുമുണ്ട്.

അങ്ങനെ പപ്പനാവസ്വാമി, കേരളം, ഊർജ്ജസ്വലനായ മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി, കേരള പൊലീസ് എന്നൊക്കെ കേട്ടാലുടൻ ഒബാമയ്ക്ക് മനസ്സിലാവും. ഇന്നത്തെ നിലയ്ക്ക് ഒബാമേന്റെ മൊവീലിലേക്ക് ഫോൺ വിളിച്ചിട്ട്; ഇതു ഞാനാടാ ഊമ്മൻചാണ്ടി എന്നു പറഞ്ഞാൽ സ്പോട്ടിൽ തന്നെ അങ്ങേർക്ക് ആളെ പുടികിട്ടും.

ഇത്രയുമൊക്കെ ആമുഖമായി പറഞ്ഞുവന്നത് ബഹുമാന്യ കേരള മുഖ്യമന്ത്രിയും ലോകപ്രശസ്ത പൊലീസ് സംഘമായ കേരള പൊലീസിന്നെ നിയന്ത്രിക്കുന്ന അത്യുന്നതനുമായ ഊമ്മഞ്ചാണ്ടിയോട് ഒരു കാര്യം ഉപദേശിക്കാനാണ്.

ഈ ഉദാരണീകരണ* കാലഘട്ടത്തിലെ സാമാന്യ നീതി-നിയമ-ഭരണ രീതികളേക്കുറിച്ച് നമ്മുടെ യുവജനതയ്ക്ക് യാതൊരു ബോധവുമില്ല. ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണത്തിന്നു തികച്ചും സുതാര്യ സർക്കാർ ബോധവൽക്കരണത്തിന്നു തയ്യാറാകേണ്ടതുണ്ട്. ജനം ഏറ്റവും അച്ചടക്കത്തോടെ ക്യൂ നിൽക്കുന്ന ബീവറേജ് ഔട്ട്ലെറ്റുകളിലൂടെ നമുക്ക് അത് പ്രാവർത്തികമാക്കാനാവും.

കോയിക്കോട്ട്, ഐസ്ക്രീം വെടിവയ്പ്പിന്നു ശേഷം നമ്മെ പിടിച്ചുകുലുക്കിയ ഇന്നലത്തെ പിസ്റ്റൾ വെടിവെപ്പ് കേസിന്നു കാരണ ഹേതുവും മേൽപ്പറഞ്ഞ വിഷയത്തിലെ ബോധവൽക്കരണത്തിന്റെ അഭാവമാണ്. 22787-ആം റാങ്കുകാരൻ രണ്ടാം സെമസ്റ്ററീന്നു നേരെ അഞ്ചാം സെമസ്റ്ററിലേക്കു പറന്നുവന്ന് 1499ന്നു താഴെയുള്ള റാങ്കുകാർ പഠിക്കുന്ന സർക്കാർ കോളേജിൽ പഠിക്കാൻ പാടില്ലെന്നു പറയുന്നത് മേൽപ്പറഞ്ഞ ഉദാരണീകരണ* കാലഘട്ടത്തിലെ സാമാന്യ നീതി-നിയമ-ഭരണയുക്തിക്ക് ചേരുന്നതല്ല.

ആയതിനാൽ ഈ പിസ്റ്റൾ ബോധവത്കരണത്തിലൂടെയും പഠിക്കേണ്ടത് പഠിക്കാത്ത ലവന്മാരെ രണ്ടാമത്തെ വലിക്കു ലോക്കാവുന്ന കളിപ്പാട്ടം വച്ച് പേടിപ്പിക്കുകയല്ല വേണ്ടത്, അല്ലെങ്കിൽ തന്നെ മുടന്തനായ സ:ബിജുവിന്റെ തല അടിച്ചുപൊട്ടിച്ചല്ല ബോധവത്കരിക്കേണ്ടത്. വളഞ്ഞുവച്ച് അണു ബോംബിട്ട് ഇല്ലാതാക്കിക്കളയണം. ഒബാമ അഫ്ഗാനിലേക്കു വേണ്ടിയുണ്ടാക്കിയതിലെ കൊറച്ച് സെക്കന്റ്സ് അണുബോംബുകൾ പെന്റഗണിൽ സ്റ്റോക്കുണ്ട്. ആയത് എത്രയും വേഗം ആഗോള ടെണ്ടർ വിളിച്ച്  കൈക്കലാക്കണം ഉമ്മൻ ജീ; പിള്ളയും തങ്ങളുമൊക്കെ സമ്മതിക്കുകയാണെങ്കിൽ ഇനിയും നാലുകൊല്ലം ഭരിക്കാനുള്ളതല്ലേ?

=====================================

പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി, തന്റെ അന്യായ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനുമുള്ള സർട്ടിഫിക്കറ്റായി ദ്യോതിപ്പിച്ച്  അനുകമ്പ നേടുന്ന മാധവേട്ടന്റെ മോൻ ആളുപുലിയാണേ.. ഈ തീയിൽ അവനെ പാകപ്പെടുത്തിയെടുക്കണം. വളരുന്ന കേരളത്തിന്നു ഉപകാരപ്പെടും.


* ആ വാചകത്തിന്റെ അർത്ഥം ചോദിച്ച് ഒരുത്തനും ഇങ്ങോട്ട് വരണ്ട.
8 അഭിപ്രായങ്ങൾ:

mottamanoj പറഞ്ഞു...

എന്ത് പറയാന്‍ , പറഞ്ഞിട്ടു എന്ത് കാര്യം.

അജ്ഞാതന്‍ പറഞ്ഞു...

ithinte yathartha KARANAKKAR sfi thanne aanu. karanam avarkrthire parathi koduthathinte deshyam aanu avar theerkunnath, appol chodikkum case illa ennu (swantham party barikkumpol engane case edukkum???????????...)

vinod പറഞ്ഞു...

ithinte yathartha KARANAKKAR sfi thanne aanu. karanam avarkrthire parathi koduthathinte deshyam aanu avar theerkunnath, appol chodikkum case illa ennu (swantham party barikkumpol engane case edukkum???????????...)

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഞാന്‍ വിചാരിച്ചു ലതാണെന്ന് ;)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

വെടി സൂക്ഷിക്കണം...

മേൽപ്പത്തൂരാൻ പറഞ്ഞു...

വെടിവെപ്പുകാരുടെ ഭരണമാണ്....സൂക്ഷിക്കണം...അതും പ്രത്യേകിച്ച് കോഴിക്കോട്..!!ഇപ്പോള്‍ കൊട്ടാരക്കരയിലൊക്കെ ആസനത്തില്‍ കമ്പിപ്പാരകയറ്റുന്ന പരുപാടിയും വിജയകറമായി ആവിഷ്കരിച്ചു നോക്കി...സൂക്ഷിക്കുക...!!!

പത്രക്കാരന്‍ പറഞ്ഞു...

ലവന്മാര്‍ രണ്ടും പണ്ടേ വെടി വീരന്മാര്‍ ആണ്. . . (കടുത്ത അശ്ലീലം!!!! )

nanmandan പറഞ്ഞു...

ഇഷ്ടമായി താങ്കളുടെ പോസ്റ്റുകള്‍..