കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

12 ഒക്‌ടോബർ 2011

കണ്ണൂർ സിംഗത്തിന്റെ തോക്കുതാങ്ങിക്കഥ

മലയാളിയെ മലയാളിയാക്കുന്ന ചിലകാര്യങ്ങളുണ്ട്. രണ്ടു നേരം കുളിക്കുന്നവനെന്ന അഹംകാരം, ലോകത്ത് മറ്റാർക്കുമില്ലാത്ത എല്ലുകളും എല്ലുമൂത്ത കൊമ്പുകളും ഉണ്ടെന്ന നാട്യവും, ബൊളീവിയക്കാർക്കു പോലുമില്ലാത്ത പ്രതികരണശേഷിയും അങ്ങനങ്ങനെ പലതും.

ഇന്നലെയുമിന്നും ബ്ലോഗ്-ബസ്സ്-ചാനൽ-പത്രം-കള്ളുഷാപ്പാദി സകലമാന മാധ്യമങ്ങളിലും  ചർച്ച ചെയ്ത വിഷയമാണ് രഘു എന്ന യുവാവിനെ മൂന്ന് മലയാളി എരപ്പാളികൾ ചേർന്ന് തല്ലിക്കൊന്ന സംഭവം. മലയാളികൾ അങ്ങനെയല്ലാതാവുന്നുവെന്ന് നമ്മൾ പറയുന്നു. ക്രിമിനലുകളുടെ മന:ശ്ശാസ്ത്രം ലോകമാകമാനം ഒന്നു തന്നെയെന്ന് ശാസ്ത്രവിദഗ്ദരും.

പണ്ട് സൗമ്യയെ തീവണ്ടിയിൽ നിന്ന്, ഒറ്റക്കയ്യൻ അണ്ണാച്ചി തള്ളിയിട്ട് കൊന്നപ്പോൾ പൃഥ്വിരാജിന്റെ സിനിമപോലെ നോക്കി നിന്നാസ്വദിക്കുകയും പിറ്റേന്ന് ചാനലുകളിൽ ദൃക്സാക്ഷി വിവരണം നടത്തി ആളായവരും മലയാളികൾ; ബസ്സ് യാത്രയ്ക്കിടയിൽ,ഇന്നലെ പാവം രഘുവിന്നെ മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്നതും മലയാളികൾ.

ഈ സംഭവത്തിന്നൊടുവിൽ മാധ്യമങ്ങൾ ശ്രദ്ധിച്ച എനിക്ക്, ആ പ്രതിപ്പട്ടികയിലെ എരപ്പാളികളോടുള്ളതിനേക്കാൾ വെറുപ്പ് തോന്നിയത് കണ്ണൂർ സിംഹത്തോടാണ്. കണ്ണൂർ കോൺഗ്രസ്സിൽ വൻ ആരോപണങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ പാറമടയ്ക്കുള്ളിൽ ഒതുങ്ങിയ കണ്ണൂർ സിംഹം- തന്റെ തോക്കുതാങ്ങി കൊലപാതക കുറ്റത്തിന്റെ ആരോപണത്തിന്നിരയായപ്പോൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് പ്രതിയെ ന്യായീകരിക്കാൻ ശ്രമിച്ചത്  ഉപമിക്കാൻ തെറികളൊന്നും വായിൽ വരുന്നില്ല. ചങ്ങായീന്റെ വാദമുഖങ്ങൾ കേട്ടാൽ തോന്നും ഓനും കൂടി ആ സമയത്ത് ആ ബസ്സിൽ ഉണ്ടായിരുന്നുവെന്ന്.

കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ എന്ന നിയമപ്രകാരം മുൻ ഡിസിസി പ്രസിഡന്റ് പറയുന്നത് വിശ്വസിക്കാമെങ്കിൽ ഈ തോക്കുതാങ്ങിയും കൃമിനൽ മനസ്സുകാരനായിട്ടുണ്ടാവും- കാഞ്ഞിരം ചാരിയാൽ കാഞ്ഞിരമേ മണക്കൂ എന്ന നിയമപ്രകാരം. കയ്യൂക്കിന്റെ ബലത്തിൽ എന്തുമാവാം എന്നു ചിന്തിക്കുന്ന നേതാവിന്റെ അനുയായിക്ക് മറ്റെന്താവാനാവും?

=============================================

കേരളത്തിലെ പൊലീസുകാർക്ക് വിനോദങ്ങൾക്ക് അവസരമൊരുക്കാൻ സർക്കാർ തയ്യാറാവണം. ലാത്തിച്ചാർജ്ജിലും വെടിവയ്പ്പിലും പങ്കെടുക്കാൻ എല്ലാ പൊലീസുകാർക്കും അവസരമുണ്ടാവാറില്ല. അതുകൊണ്ട് തന്നെ പഠിച്ചത് തമാശയ്ക്ക് പോലും പ്രയോഗിക്കാൻ സാധിക്കാതെ പോകുന്നു. അതാണ് നമ്മുടെ പൊലീസിലെ ഈ ചെറു ന്യൂനപക്ഷം ഇത്തരം നടപടികളിലേക്കു നീങ്ങുന്നതെന്നു തോന്നുന്നു.

നേതാക്കന്മാരുടെ തോക്കുതാങ്ങിയായി നിയോഗിക്കപ്പെടുന്നയാൾക്ക് കൈത്തരിപ്പു തീർക്കാൻ വഴികളില്ലാതാവുന്നു. കാക്കിയിട്ടപ്പോൾ മുതൽ റിവോൾവർ അണ്ടിക്കുമേൽ തൂക്കി നടക്കുന്ന ആപ്പീസർമാർക്ക് ഈ സാധനം വർക്കിങ്ങ് കണ്ടീഷനിലാണോ എന്നു നോക്കാൻ പോലും അവസരങ്ങൾ ഈ കേരളത്തിലുണ്ടാവുന്നില്ല.

ആയതിനാൽ, പണ്ട് രായാക്കന്മാർക്ക് വേട്ടയാടുന്നതിന്നായി കാടുകൾ സംരക്ഷിക്കപ്പെട്ടതുപോലെ, ഈ പൊലീസുകാർക്ക് കൈത്തരിപ്പു തീർക്കാൻ വീഗാലാന്റ് മാതൃകയിൽ എല്ലാ ജില്ലയിലും പത്തേക്കർ സ്ഥലത്ത് വാഴവച്ചു പിറ്റിപ്പിക്കാൻ സർക്കാർ തയ്യാറാവണം. വാഴത്തോപ്പാവുമ്പോൾ എല്ലാത്തരം 'കൈക്രിയകളും' ചെയ്യാൻ കോപ്പാവും.
7 അഭിപ്രായങ്ങൾ:

ആചാര്യന്‍ പറഞ്ഞു...

നമ്മുടെ കാസര്‍കോട്ട് തോക്ക് ഉപയോഗിച്ചപ്പോള്‍ അത് നല്ലതിനു...പക്ഷെ കോഴിക്കോട് ഉപയോഗിച്ചപ്പോള്‍ അത് മോശവും അങ്ങിനെ വരുമോ എന്തേ ?

Mohammedkutty irimbiliyam പറഞ്ഞു...

വളര നല്ല പോസ്റ്റ്.താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ ആദ്യമേ കുറിക്കട്ടെ.അടിപിടിയും ,തല്ലികൊലയും,പോലീസ് നായാട്ടും,ഒരു കുഞ്ഞുപെണ്‍കൊടിയെ (വേറെയും ഉള്ളത് മറക്കുന്നില്ല}ഒരു ക്രൂരാല്‍ ക്രൂരന്‍ പിച്ചിച്ചീന്തിഎറിഞ്ഞിട്ടു നീതി കണ്ണടച്ചു നില്‍ക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളും,മറ്റും മറ്റും .....ദൈവത്തിന്റെ ഈ സ്വന്തം നാട് തീര്‍ത്തും പിശാചുക്കളുടേതായി മാറുന്നുവോ....?!!

അജ്ഞാതന്‍ പറഞ്ഞു...

കഴിഞ്ഞ 3 മാസം മാസം അല്ലല്ലോ കേരള പോലീസിന്റെ പ്രായം . കാലാ കാലങ്ങളായുള്ള സോഭാവം പെട്ടന്ന് ഒന്നും മാറാന്‍ സാധ്യത ഇല്ല .

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

വെടിവീരന്മാര്‍..

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ഞാന്‍ വെടി വെക്കണോ ബൈജുഭായ്‌?

ARUN RIYAS പറഞ്ഞു...

nice work!
welcome to my blog
nilaambari.blogspot.com
if u like it join and support me

ഇടശ്ശേരിക്കാരന് പറഞ്ഞു...

പോലീസ് വെടി വച്ചാലും കുഴപ്പം വെടി വെച്ചില്ലന്കിലും കുഴപ്പം ശോ എന്തൊരു കഷ്ട്ടംതന്നെ പോലിസ്എആമാന്മാരുടെ കാര്യം