കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

15 ഒക്‌ടോബർ 2011

നിയമസഭാ സ്പീക്കറും മാന്യ അംഗങ്ങളും വായിച്ചറിയാൻ

ബഹുമാനപ്പെട്ട കേരള നിയമസഭാംഗങ്ങൾക്ക്..
                    ........................................................................................ ................................... ....................... .................................. .................................. .................................. ............................... .................. .....................          ...................................... ................................ ........................... ....................... ........................ .................................... ............................ ................................ ............................ ................. .................................. ......................... ......................................... .......................... ......................... ........................... ............................. ................................ ........................ ........................... .............................. ............................. ........................... .......................

നിങ്ങളേപ്പോലെ ആത്മാർത്ഥതയുള്ള ജനസേവകരുടെ തപസ്സിന്നു തുല്യമായ ഭരണം മൂലമുണ്ടാവുന്ന രൂക്ഷമായ വിലക്കയറ്റം കാരണം ഇപ്പോഴത്തെ എന്റെ പ്രതിദിന വരുമാനം വീട്ടിലേക്ക് പച്ചരി വാങ്ങാൻ പോലും തികയുന്നില്ല.

നിയമസഭാ പ്രിവിലേജ് കമ്മറ്റിക്കുമുന്നിൽ ഹാജരാവാൻ പ്രതിക്ക് ടിഎ ഡിഎ മാതിരികളൊന്നും ലഭ്യമാകില്ല എന്നതുകൊണ്ടും നിങ്ങളെ ഉപദേശിക്കാൻ ലജ്ജതോന്നുന്നു എന്നതിലാനുമാണ് നിങ്ങൾക്ക് മനസ്സിൽ പൂരിപ്പിക്കാൻ മേലേ കുത്തുകളിട്ടുവച്ചത്.

നിയമസഭ ചേരാനുള്ള ചിലവ് ഈ അംഗങ്ങളുടെ തറവാട്ടിൽ നിന്നു കൊണ്ടുവരികയല്ല, ഞങ്ങളിൽ നിന്ന് ഊറ്റിവാങ്ങുന്ന നികുതിപ്പണത്തിൽ നിന്നാണ് ചിലവാക്കുന്നത് എന്നോർത്തെങ്കിലും ഈ വോട്ടറോട് ക്ഷമിക്കണമെന്ന് താണൂം വീണും കേണും അപേക്ഷിക്കുന്നു.

എന്ന്
വിധേയൻ
13 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഇന്നലത്തെ നിങ്ങളുടെ ഗംഭീര പെർഫോർമൻസ് കണ്ടു. തല്ലും സെന്റിയും കണ്ണീരും ഡയലോഗും എല്ലാം ക്രത്യ അളവിൽ തന്നെ ചേർക്കുവാൻ ആയിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചയും ഇത്തരം ആകാംക്ഷാമുൾമുനയിൽ സഭ നിർത്തിവയ്ക്കുന്നതിനാൽ പാരിജാതം ഫെയിം ബൈജുദേവരാജാണോ അതോ ഇന്നലെത്തെ ആക്ഷൻ രംഗങ്ങൾ കണ്ടപ്പോൾ മാഫിയാ ശശിയാണോ സംവിധായകൻ എന്ന് സംശയം തോന്നിപ്പോയി.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

പോസ്റ്റ് അത്ര സുഖമായില്ല.
പക്ഷേ ഈ ആദ്യ കമന്റ് എനിക്കങ്ങ് ശരിക്കും ഇഷ്ട്ടപ്പെട്ടു.
പോസ്റ്റ് ഇടേണ്ടത് കമന്റായി ഇട്ടത് മോശമായിപ്പോയി....
:)

ബൈജുവചനം പറഞ്ഞു...

റിജോ: നല്ല എരിവുള്ളത് തന്നെയാണ് ഇപ്പോൾ കുത്തുകാണുന്ന ഭാഗത്ത് എഴുതിയതിയിരുന്നത്, പിന്നെ നിയമസഭയുടെ വിമർശനങ്ങളെ നേരിടാനുള്ള പ്രത്യേകാധികാരങ്ങളും വീട്ടിലെ പച്ചരിയുമൊക്കെ ഓർത്തപ്പോൾ അവ കുത്തായി രൂപാന്തരം പ്രാപിച്ചു എന്നു മാത്രം..

തൽക്കാലം ക്ഷമി!

ശ്രീക്കുട്ടന്‍ പറഞ്ഞു...

ബൈജുചേട്ടാ,

ജോറായീന്ന്‍ പറയാന്‍ നിക്ക് മനസ്സില്ല..ഹല്ല പിന്നെ..ഒരു വെള്ളിയാഴ്ചയായ്യിട്ട് ഒരു മുണ്ടുരിയലും തമ്മീത്തല്ലും നടത്താനും കൂടി സമ്മതിക്കില്യാന്നു ച്ചാ ശ്ശി കഷ്ടമുണ്ടു കേട്ടോ...

വേണുഗോപാല്‍ പറഞ്ഞു...

കേള്‍ക്കാന്‍ ഇമ്പമുള്ള പത്തു വാചകം കൂടി ഫിറ്റ്‌ ചെയ്യാമായിരുന്നു ... വോട്ടു വാങ്ങിച്ചു പോയി സഭക്കകത്ത് പേക്കൂത്ത് കാട്ടുന്നവര്‍ ആരായാലും അവരെ പൊതു ജനം കൈകാര്യം ചെയ്യുന്ന കാലം അതി വിദൂരമല്ല .....

YUNUS.COOL പറഞ്ഞു...

ബൈജു ഏട്ടാ , പച്ചരി എന്നൊന്നും പറഞ്ഞേക്കല്ലേ , ഒരു രൂപയ്ക്കു അരി തരുന്നില്ലേ എന്ന് മറു ചോദ്യം ചോദിക്കും !
പാലും മുട്ടയും കഴിച്ചു വിശപടക്കാന്‍ പറഞ്ഞവരാ അവിടെ ഇരിക്കുന്നവര്‍ !!

വാല്യക്കാരന്‍.. പറഞ്ഞു...

അതെന്നെ..
കത്ത് ചെര്‍തായി പോയി..
ന്നാലും ഹൈവോള്‍ട്ടേജ് ധാര്‍മിക രോഷം തന്നെ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നാടകം കിടിലന്‍ എന്നു വിളിക്കാം

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

വായന അടയാളപ്പെടുത്തുന്നു.

mottamanoj പറഞ്ഞു...

ഇതിനാണ് പറയുന്നത്, സൊ കാള്‍ഡ് ജന്പ്രധിനിധികളെ തിരിച്ചു വിളിക്കാന്‍ സൌകര്യം ഉണ്ടാവണം എന്ന്, ഇന്നലെ ജനാതിപത്യം പൂര്‍ണമാവൂ

ആചാര്യന്‍ പറഞ്ഞു...

ഈ കള്ളന്മാരുടെ ശമ്പളം കൂട്ടാന്‍ ഏര്‍പ്പാട് ആക്കി ഉടനെ വിധി ഉണ്ടാവും എന്നിട്ടും പാവപ്പെട്ടവന്നു മുന്നൂറു രൂപ മാത്രമേ പെന്‍ഷന്‍ കിട്ടുന്നു കേട്ടാ ..കത്ത് ഒരു ഒന്നര സംഭവം ആക്കനമായിരുന്നു ..

ente lokam പറഞ്ഞു...

നല്ല കുത്ത് തന്നെ കൊടുക്കണം

ലവന്മാര്‍ക്കിട്ടു...

Mohammedkutty irimbiliyam പറഞ്ഞു...

ഇവര്‍ വരും, ഇനിയും നമ്മോടിരക്കാന്‍ .എലിയും പുലിയുമെല്ലാം....നമ്മള്‍ കൊടുക്കും.നമുക്ക് 'കിട്ടും'!!!പൊതുജനം കഴുതകള്‍ എന്ന് നമുക്കാരോ ചാര്‍ത്തിത്തന്നിട്ടുമുണ്ടല്ലോ.