കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

21 ഒക്‌ടോബർ 2011

ലിബിയൻ ജനതയ്ക്ക്...


മുൻ കോയിക്കോടൻ ഏസീയേക്കാൾ ഉന്നമുള്ള ലിബിയൻ ആണുങ്ങൾ ഗദ്ദാഫിയെ വെടിവെച്ചു കൊന്നതറിഞ്ഞ്, ലിബിയൻ പർദ്ദധാരികൾ കുരവയിട്ട് അർമ്മാദിക്കുന്ന ദൃശ്യങ്ങൾ വാർത്താചാനലുകളിൽ നിറയുന്നു.

നിങ്ങളുടെ മണ്ണിനടിയിലെ എണ്ണയും വാതകവും വറ്റുമ്പോളേക്ക് നാറ്റോയ്ക്ക് പുതിയ താവളം തേടേണ്ടതുണ്ട്!

എരിതീയിൽ നിന്ന് വറചട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന കടമ്പ കടന്ന ലിബിയൻ ജനതയ്ക്ക് നന്മ നേരുന്നു!

11 അഭിപ്രായങ്ങൾ:

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

ഇതല്ലേ നമ്മളെ കൊണ്ട് പറ്റൂ.....

മണ്ടൂസന്‍ പറഞ്ഞു...

ഈ വാക്കുകലിൽ ഒളിപ്പിച്ചുവച്ച എന്തോ ഒന്ന് എന്നിൽ കൊളുത്തി വലിക്കുന്നു,അതെന്താണെന്ന് ഒന്നു പറഞ്ഞുതരണം ട്ടൊ. വല്ലാതെ വോൾട്ടേജായി വരരുത് .ഞാൻ മണ്ടനാ

Sabu M H പറഞ്ഞു...

Waiting for the 'after effects'..

Ismail Chemmad പറഞ്ഞു...

അതെ...
സേചാധിപത്യത്തെ മോചിപ്പിച്ചു അധിനിവേശത്തെ വരിക്കുമോ എന്നാ ആശങ്ക തീര്‍ത്തും ന്യായം .

Jefu Jailaf പറഞ്ഞു...

കണ്ടറിയാം ഇനി എന്താകുമെന്നു. സാധാരണക്കാരെന്റെ കയ്യിലും ആയുധങ്ങളാനു അവിടെ. വിപ്ളവ സംഘ്ടനകൾക്കു വേണ്ടി ഇറകി ക്കൊടുത്തവ. ഒരു ദിവസം അതു തിരിച്ചു നാറ്റോയുടെ നെഞ്ഞത്തേക്കു വെക്കുമൊ എന്നതും കണ്ടറിയണം..

വിധു ചോപ്ര പറഞ്ഞു...

ലിബിയൻ ജനതയെ പറ്റിയാണ് ആശങ്ക. അവർക്ക് ആ ആശങ്കയില്ലെങ്കിൽ നമുക്കെന്ത്?
സ്വേച്ഛാധിപത്യമോ അധിനിവേശമോ ഭീകരം എന്നത് ലിബിയയെ സംബന്ധിച്ചിടത്തോളം ഭാവിയിലെ കാര്യമാണ്.എന്നാൽ സ്വേച്ഛാധിപത്യം ഭീകരം തന്നെ എന്നത് അവരുടെ ഭൂതകാലാനുഭവം. ആദ്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കുക എന്ന ലിബിയൻ ജനതയുടെ തീരുമാനം കേവലം സ്വാഭാവികം. ബാക്കിയുള്ളത് വരുന്നിടത്ത് വച്ച് നേരിടാം എന്ന അവസ്ഥയിൽ നിന്നാണല്ലോ അധിനിവേശ ശക്തികളുമായി കൈ കോർക്കാനുള്ള പ്രേരണയുണ്ടാകുന്നത്?
ഗദ്ദാഫിയുടെ സ്വേച്ഛാധിപത്യ ഭരണം ലിബിയയിൽ തൂടരണമെന്ന് പറയാൻ നമുക്ക് ധാർമ്മികാവകാശമില്ലാത്തതു പോലെ അധിനിവേശ ശക്തികളുടെ ഇത്തരം ഇടപെടലുകളെയും അനുകൂലിക്കാനാവില്ല. യദാർത്ഥത്തിൽ ലിബിയ്യിലെന്തു നടക്കുന്നുവെന്ന് പൂർണ്ണമായും നമുക്കറിയാത്തിടത്തോളം അന്തിമമാ‍യി ഒരു തീരുമാനത്തിലെത്താനാവില്ലല്ലോ. ഭാവിക്ക് വിടുക ഇതിനെയെല്ലാം. നല്ലതു മാത്രം ആ ജനതക്ക് ആശംസിക്കുകയും ചെയ്യാം.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ലിബിയയില്‍ ഇനിയെന്ത്? കാത്തിരുന്നു കാണാം അല്ലെ.

Artof Wave പറഞ്ഞു...

ഗദ്ദാഫിയുടെ സ്വേച്ഛാധിപത്ത്യത്തെ എതിര്‍ക്കപ്പെടണ്ട്ത് തന്നെയാണ് എന്നാലും , ഇവിടെ ഒരു വിപ്ലവത്തിന്റെ വിജയമാണ് നടന്നത് എന്ന് കൊട്ടിഘോഷിക്കുന്ന പലരും ചില യാതാര്‍ഹ്ത്ത്യങ്ങള്‍ മറന്നു പോകുന്നു.....
ഗദ്ദാഫിയുടെ പതനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ ലിബിയന്‍ ജനതക്ക് ആവുമോ
ഇന്ത്യ പോലെ ജനാദിപത്ത്യം സ്വപ്നം കാണുന്ന അന്നടുകാര്‍ക്ക് അത് അതത്ര എളുപ്പത്തില്‍ സാദിച്ഛടുക്കാന്‍ കഴിയുമോ, കഴിയട്ടെ എന്ന് നമുക്ക് പ്രത്ത്യാശിക്കാം
സ്വേച്ഛാധിപത്ത്യമാന്നു അദ്ദേഹത്തിന്‍റെ പതനത്തിനു കാരണം ....
ഇത്തരം ഭരണാദികളുടെ അവസ്ഥ ഇത് തന്നെ യായിരിക്കും, വിപ്ലവമെന്നോ ..... പേരില്‍ അവര്‍ നിലംപതിക്കും അത് ഒരു ചരിത്ര സത്യമാണ് .....

majeedalloor പറഞ്ഞു...

തനിയാവര്‍ത്തനങ്ങള്‍ ..!!

khaadu.. പറഞ്ഞു...

എരിതീയിൽ നിന്ന് വറചട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന കടമ്പ കടന്ന ലിബിയൻ ജനതയ്ക്ക് നന്മ നേരുന്നു!


കാത്തിരുന്നു കാണാം....

jayarajmurukkumpuzha പറഞ്ഞു...

thaniyavarthanagal........ pakshe namukku prarthikkaam........