കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

31 ഒക്‌ടോബർ 2011

കോടതികൾ പിരിച്ചു വിടുക

കൈവെട്ടും കാൽ വെട്ടും ക്വട്ടേഷനും പലതരം കൊലപാതകങ്ങളും കണ്ടു മരവിച്ച മലയാളി മനസ്സുകളെപ്പോലും പിടുച്ചു കുലുക്കിയ ദാരുണ സംഭവമായിരുന്നു സൗമ്യാ കൊലക്കേസ്. ആരുമില്ലെന്നു കരുതിയിരുന്ന ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയിൽ വാദിക്കാൻ വിദേശ ഫണ്ട് കൈപ്പറ്റുന്ന ഒരു മത സംഘടന ലക്ഷങ്ങൾ ചിലവാക്കി അന്യ സംസ്ഥാനത്തുനിന്ന് പുപ്പുലി വക്കീലന്മാരെ കൊണ്ടുവന്നു. പോസ്റ്റുമോർട്ടം നടത്തിയ ടീമിലെ ഡോക്റ്ററെ വിലയ്ക്കെടുത്തു.

എന്നിട്ടും ഇന്നു പുറത്തുവന്ന കോടതി വിധി നമ്മൾ ഭയപ്പെട്ടതിൽ നിന്നും വ്യത്യസ്ഥമായി ഗോവിന്ദഎരപ്പാളിക്ക് എതിരായി. അയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്നത് കോടതി പ്രഖ്യാപിക്കാനിരിക്കുന്ന ശിക്ഷാ വിധി എന്തായിരിക്കുമെന്നതിനേക്കുറിച്ചാണ്. സൈബർ ചട്ടമ്പികൾ പലരും ആവശ്യപ്പെടുന്നത് വധശിക്ഷയിൽ കുറഞ്ഞൊന്നും വേണ്ടെന്ന്.

ശിക്ഷാവിധി എന്തായിരുന്നാലും അത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും നമ്മുടെ ഈ ജനാധിപത്യ ലോകത്ത് ഉണ്ടാവാൻ പോകുന്നില്ല. പതിറ്റാണ്ടിന്നു മുൻപ് നമ്മുടെ പ്രധാനമന്ത്രിയെ ബോംബുവച്ചു കൊന്ന കുറ്റത്തിന്നു കോടതി വധശിക്ഷയ്ക്ക് വിധേയനാക്കാൻ നിർദ്ദേശിക്കപ്പെട്ടവനും, നമ്മുടെ പരമോന്നത ജനാധിപത്യ നിയമനിർമ്മാണ വേദിയുമായ പാർലമെന്റിനെ അക്രമിച്ച കേസിൽ തൂക്കിക്കൊല്ലാൻ കോടതി പറഞ്ഞ പ്രതിയുമൊക്കെ ഇന്നും ജയിൽ സുഖ സൗകര്യങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം ആട്ടിറച്ചിയും തിന്നു ജീവിക്കുന്നു.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ പുതിയ വാർത്ത മുന്നിലെത്തുന്നു. ഇടമലയാർ അഴിമതിക്കേസിൽ സുപ്രീംകോടതി ഒരു വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ച ബാലകൃഷ്ണപ്പിള്ള എന്ന മഹാനെ 69 ദിവസത്തെ ഫൈവ്സ്റ്റാർ സുഖവാസത്തിന്നു ശേഷം മോചിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ സുതാര്യ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കോടതിയുടെ അന്തസത്തയ്ക്ക് വിപരീതമായ ഇത്തരം നടപടികൾ എക്സിക്യൂട്ടീവിന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോൾ, പണത്തിന്നും സ്വാധീനത്തിന്നും ഈ രാജ്യത്ത് എന്തുമാവാമെന്നു വരുമ്പോൾ നമ്മൽ അരാജകവാദികളാവാതെ മാറിനിൽക്കുന്നതെങ്ങനെ?

ഉമ്മൻ ചാണ്ടീ താങ്കൾ ഈ കേരള സമൂഹത്തിന്നു നൽകുന്ന സന്ദേശമെന്താണ്? ഏതോ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണോ? വെറും മൂന്നു സീറ്റിന്റെ ഭൂരിപക്ഷത്തിലുള്ള സർക്കാറിന്നെ നിലനിർത്താൻ മനസ്സാക്ഷിയെയും നിയമസംവിധാനങ്ങളേയും വെല്ലുവിളിച്ചുകൊണ്ടുള്ള നടപടികളുമായി എത്രകാലം മുന്നോട്ടു പോകാനാവും? നാളെ ഗോവിന്ദച്ചാമിയുടെ ആകാശപ്പറവകൾ അരമനയിൽ നിന്നുള്ള കത്തും ചാക്കുമായി വന്നാൽ അയാൾക്കും കൊടുക്കുമോ താങ്കളീ സൗകര്യങ്ങൾ?

മുന്നൂറ്ററുപത്തഞ്ചിനെ അറുപത്തൊൻപതാക്കാൻ ഉളുപ്പില്ലാത്ത ...........ന്മാർ ഭരിക്കുന്ന ഈ നാട്ടിൽ ജീവിക്കുന്നതിന്ന് ലജ്ജ തോന്നുന്നു. പണവും പ്രതാപവുമില്ലാത്ത നമ്മൾ സാദാ വോട്ടർമാർ ഇനി കോടതിവരാന്ത നിരങ്ങുന്നത് ദുർവ്യയമായി മാറുമോ? കോടതിവിധി മറികടക്കുവാൻ പഴുതുകൾ തേടുന്ന സർക്കാറിന്ന് ഒരു കാര്യം കൂടി ചെയ്യാം. വിധികൾ നടപ്പാക്കും മുൻപ് സർക്കാർ അനുമതി കൂടി വേണമെന്നൊരു നിയമമുണ്ടാക്കൂ...


10 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അസഭ്യം ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് എഴുതാന്‍ തോന്നുന്നില്ല.

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

എന്നാ ശിക്ഷ പ്രഖ്യാപിക്കാനാ അവസ്സാനം ഇവനൊക്കെ ശിക്ഷക്ക് ഇളവ്‌ കൊടുക്കാന്‍ അല്ലെ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ചെകുത്താന്‍ പറഞ്ഞു...

ഞാനും ഇട്ടിരുന്നു ഫാന്‍ പേജില്‍ ഒരു വോട്ടെടുപ്പ് അതില് കൂടുതലും വധശിക്ഷയെന്നാണ് പറയുന്നത്

http://www.facebook.com/questions/301038749907853/

basheer പറഞ്ഞു...

I read your beautiful article.while i recall the beautiful words of mr Vaikkam muhammed basheer he says once, any fools can became a writer but not politician

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ആഭാസന്മാരുടെയും പെണ്ണുപിടിയന്മാരുടെയും ഭരണത്തിന് കീഴില്‍ ഒരു പെരുങ്കള്ളന്‍റെ സ്വാതന്ത്യം കണ്ടുകൊണ്ട് എന്‍റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട കേരളപ്പിറവി...
പ്രിയ പരശുരാമന്‍ ചേട്ടാ...
ആ മഴു കടലില്‍ നിന്നും തപ്പിയെടുക്കാന്‍ ഞാനും കൂടാം..
ഒന്ന് തിരിച്ചെറിഞ്ഞു തരൂ...
പ്ലീസ്‌...

khaadu.. പറഞ്ഞു...

ഇങ്ങനെയാണേല്‍ അടുത്ത കേരള പിറവിക്ക് ഗോവിണ്ടാചാമിയെയും വെറുതെ വിടുമോ...?


പറയൂ പറയൂ സര്‍ക്കാരെ.....ചുമ്മാ..

naushad kv പറഞ്ഞു...

എന്ത് പറയാന്‍.....

SWATHY KRISHNAN പറഞ്ഞു...

libyayilum yemanilum nadannathupoloru viplavam ivideyum anivaryamayirikkunnu.... kodathikkum niyamathinum oru vilayumillathayi kazhinja ee naatil janangal munnittirangi konnu thallanam ividuthe perunkallanmare....

കുമാരന്‍ | kumaran പറഞ്ഞു...

well said

പത്രക്കാരന്‍ പറഞ്ഞു...

ആദ്യം ആ പൊലയാടി മോനെ തൂക്കിക്കൊല്ലാം, എന്നിട്ട് മതി വിചാരണയും കോപ്പുമൊക്കെ...