കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

03 ഒക്‌ടോബർ 2011

Reporter Effect (അല്‍പം വിവരദോഷം)

പണ്ട് വള്ളിനിക്കറുമണിഞ്ഞ്, പച്ച മാങ്ങതിന്ന് മൂക്കീന്നൊലിപ്പിച്ചു നടക്കുന്ന കാലത്ത് ഓലട്ടാക്കിസിൽ പോയി സിനിമ കണ്ട് വന്നാൽ, 'എങ്ങന്ന്ണ്ട്രാ സിൽമ്മാ?' ന്നുള്ള കാർന്നോരുടെ ചോദ്യത്തിന്ന് 'നല്ല പാങ്ങ്ണ്ടായിന്ന്' അല്ലെങ്കിൽ 'ബെറും താപ്പ് സിൽമ്മാന്ന്' മറുപടി പറയുമായിരുന്നു. അന്ന് ഞാനത് പറഞ്ഞിരുന്നത്- പൂന ഫിലിം അക്കാദമിയിൽ നിന്ന് കോഴ്സ് കഴിഞ്ഞു വന്നിട്ടൊന്നുമായിരുന്നില്ല.

അതിൽപ്പിന്നെ ഒറ്റയ്ക്ക് സിനിമയ്ക്ക് പോവാൻ തുടങ്ങിയതില്പിന്നെ 'രാഷ്ട്രദീപിക സിനിമ'യുടെ പത്രാധിപർക്ക് കണ്ട സിനിമയേക്കുറിച്ചുള്ള അഭിപ്രായം രണ്ടു വാചകത്തിലയച്ചിരുന്നതും ഏതെങ്കിലും സർട്ടിഫിക്കറ്റ് കോഴ്സിന്നു പോയിട്ടല്ല. 

ഇപ്പോൾ റിപ്പോർട്ടർ ചാനൽ ഉണ്ടാക്കിവച്ച വിവാദത്തിൽ നമ്മൾ ഫേസ്ബുക്കിലും ബസ്സ്റ്റോപ്പിലും കുഞ്ഞിരാമേട്ടന്റെ പീടികയിലെ ബഞ്ചിലിരുന്നും 'വിഡ്ഡിത്തങ്ങൾ' പറഞ്ഞത് ജേണലിസവും അവരുടെ എത്തിക്സുകളും കാണാപ്പാഠം പഠിച്ചിട്ടൊന്നുമല്ല. പക്ഷേ ഏതു എത്തിക്സിനുമപ്പുറം സാമാന്യ ബുദ്ധി അഥവാ ബോധം തുടങ്ങിയ ചിലകാര്യങ്ങളുണ്ട്. 

കോടതിവിധിയെ, ഭരണസൗഭാഗ്യങ്ങളുപയോഗിച്ച് കുറുവഴിയിൽ വെല്ലുവിളിച്ച് ഫൈവസ്റ്റാർ ഹോസ്പിറ്റലിൽ സുഖവാസം അനുഭവിക്കുന്നതിന്നൊപ്പം, ഭരണസംവിധാനങ്ങളെ സ്വാധീനിക്കുകയും തന്റെ നാട്ടുപ്രമാണി സ്ഥാനം നിലനിർത്തുകയും ചെയ്യുന്നുവെന്ന കിഞ്ചന വർത്തമാനത്തെ ശബ്ദരേഖ സഹിതം പൊതുജന മധ്യത്തിൽ തുറന്നുകാട്ടിയതിനെ എത്തിക്സു പാലിച്ചേ ജീവിക്കൂ എന്ന നിർബന്ധബുദ്ധി പുലർത്തുന്നവർ വിമർശിച്ചോട്ടെ. പക്ഷേ നമ്മൾ, സാധാരണക്കാർക്ക് അതാണു പഥ്യം.

ഇനി ഈ എത്തിക്സ് കമ്മറ്റിക്കാർക്ക് വേണമെങ്കിൽ അൽപ്പം ചരിത്രം കൂടി പഠിക്കാം. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ മഹാ സംഭവമായ ചാരക്കേസ് റിപ്പോർട്ടിങ്ങിന്മേൽ ഒരു പോസ്റ്റ്മോർട്ട ഗവേഷണ ബ്ലോഗ് ആവാം. അന്നും പ്രതിപക്ഷമായിരുന്ന 'ദേശാഭിമാനി' സർക്കാറിന്നെ പ്രതിക്കൂട്ടിലാക്കാൻ കൊണ്ടുവന്ന ത്രെഡ്, ഇന്നത്തെ ബെർലന്മാരെപ്പോലുള്ളവരെ കൊണ്ട് സോപ്പ് പരമ്പരയാക്കി എഴുതിച്ച്, സർക്കുലേഷൻ ബൂമുണ്ടാക്കി നാടു നീളെ എഡിഷനുകളുണ്ടാക്കിയതൊക്കെ മറന്നേക്കണം.

==========================================

ഇതേ നികേഷ് കുമാർ മലയാള ടെലിവിഷൻ വാർത്താ രംഗത്ത് ഇന്ത്യാവിഷനിലൂടെ കൊണ്ടു വന്ന എഡിറ്റോറിയൽ വിപ്ലവം നമ്മൾ തിരിച്ചറിഞ്ഞത് അഭയക്കേസിലെ 'മയക്കു മൊഴിയെടുക്കൽ' ടേപ്പ് പച്ചയ്ക്ക് മനോരമ ന്യൂസിൽ കൂടിയും നാട്ടുകാർക്ക് കാണാൻ യോഗമുണ്ടായപ്പോഴാണ്. അതേപോലെ ഈ ഫോൺ വിവാദത്തിന്റെ വിപ്ലവഫലം മേൽ എത്തിക്സുകാർ തിരിച്ചറിയുന്ന കാലം വേഗം തന്നെ വന്നു പ്രാപിക്കുമായിരിക്കും.

==========================================

ഈ ചാനൽ എത്തിക്സ് വിപ്ലവത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ടാവുക, നമ്മുടെ പെണറായി സഖാവ് തന്നെയായിരിക്കും. നമ്മുടെ വരാൻ പോകുന്ന പാർട്ടി സമ്മേളനത്തിന്റെ ഔദ്യോഗിക മാധ്യമമായി നികേഷ് ചാനലിന്നെ ഏൽപ്പിക്കണം. വാർത്താ ചോർച്ച നടന്നാൽ റിപ്പോർട്ടർമാർ 'ചതിയിൽ' കീഴ്പ്പെടുത്തുമായിരിക്കും!

ഈ പേടിയിൽ കവിഞ്ഞ് മറ്റൊന്നുമല്ല, കോട്ടയം അച്ചായന്റെ അന്നം തിന്നുന്നവരെ റിപ്പോർട്ടർ ഇഫക്റ്റ് നൊമ്പരപ്പെടുത്തുന്നത്. ഒരൊറ്റ ഫോൺ കോളിൽ എത്ര ഡീഎ കളാണ് ആവിയായിപ്പോയത്? ഓണം ഓഫറിൽ വീട്ടിൽ ലോണെടുത്ത് എൽസീഡീ ത്രീഡി ടിവി വാങ്ങിയതുവരെ പാർട്ടി സമ്മേളന റിപ്പോർട്ടുകൾ സ്വപ്നം കണ്ടായിരുന്നു. ഇനിയത് തിരിച്ചടക്കുന്നത്...............................................

നികേഷേ പൊന്മുട്ടയിടുന്ന താറാവുകളെ ഇല്ലാവെടി പൊട്ടിച്ച് വേദനിപ്പിക്കരുത്, പ്ലീസ്


15 അഭിപ്രായങ്ങൾ:

വിബിച്ചായന്‍ പറഞ്ഞു...

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആദ്യത്തെ തടവുകാരന്‍ ഒന്നുമല്ല ബാലകൃഷ്ണപിള്ള... കണ്ണൂര്‍ ജയിലില്‍ കിടക്കുന്ന സഖാക്കന്മാര്‍ ഒകെ ഉപയോഗിക്കുനുന്ദ്‌..അതെങ്ങാനും ഇതുപോലെ റിപ്പോര്‍ട്ടര്‍ ടി.വി കൊണ്ടുവന്നിരുന്ണേല്‍ കോലം കത്തിക്കലും നാടുകടത്തലും ഒകെ നടന്നെന്നെ... അന്ധമായ ബാലകൃഷ്ണ വിരോധം ആണ് തെറ്റിനെ ശരി ആയി കാണിക്കുന്നത്... പിന്നെ മീഡിയ എത്തിക്സ്‌ അറിയാന്‍ മാധ്യമപ്രവര്‍ത്തനം പഠിക്കണം എന്ന് ഇല്ല... വെറും സാമാന്യ ബുദ്ധി മതി... ഇത് വൈരാഗ്യ ബുദ്ധി അല്ലെ...

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

പിള്ള മനസ്സില്‍ കള്ളമില്ല.

കമ്യൂണിസ്റ്റുകാര്‍ക്കെതിരേ കേരളത്തില്‍ ഒരു പത്രവും എഴുതുന്നില്ല.

ഭാരതത്തിലെ ജയിലുകളില്‍ കിടക്കുന്നവര്‍ ഒരു പിള്ളയൊഴികെ മറ്റെല്ലാവരും കമ്യൂണിസ്റ്റുകാരാണ്

നികേഷ് ബലമായി പിള്ളയുടെ കയ്യില്‍ മൊബൈല്‍ പിടിപ്പിച്ചിട്ട് കുടുക്കിയതാണ്

പിള്ള ആദ്യമായാണ് ആരെയെങ്കിലും ഫോണ്‍ ചെയ്യുന്നത്

പിള്ള തെറ്റിദ്ധാരണയുടെ പേരില്‍ കഴിഞ്ഞ 21 വര്‍ഷമായി ജാമ്യം പോലും കിട്ടാതെ വിചാരണത്തടവുകാരനായി സബ് ജയിലില്‍ കിടക്കുകയാണ്

പ്രക്ഷേപണം ചെയ്തത് ഏതോ മിമിക്രിക്കാരനെ കൊണ്ട് പറയിപ്പിച്ച് റെക്കോഡ് ചെയ്തതാണ്

നികേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കണം

ഹാക്കര്‍ പറഞ്ഞു...

ഒരു മറ്റേടത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍....നഷ്ട്ടത്തില്‍ ഓടുന്ന ചാനലിന്റെ റെറ്റിംഗ് കൂട്ടാനുള്ള നികേഷിന്റെ ബുദ്ധിയാണ് ഇത്....മറ്റുള്ള ചാനലുകള്‍ കാണിക്കുന്ന ഏതൊരു ചെറിയ വാര്‍ത്തയും അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ്‌ ആണ്....
ലൈവ് ചാനല്‍ കാണാന്‍ ഇവിടെ ക്ലിക്കുക....http://channel4u.webnode.com/malayalam/reporter-tv/

moideen angadimugar പറഞ്ഞു...

കണ്ണൂർ ജയിലിലുൾല നാലാം കിട കൂലിത്തല്ലുകാരണേയും,ബാലകൃഷ്ണപിള്ളയേയും താരതമ്യം ചെയ്യുന്ന വിബിച്ചായനോട് സഹതാപമുണ്ട്.
പിള്ളയെക്കുറിച്ചു പറയുമ്പോൾ പലർക്കും ദഹിക്കുന്നില്ല.എന്നാലും ബൈജുവചനം ഇനിയും പോരട്ടെ.

majeedalloor പറഞ്ഞു...

മാധ്യമങ്ങള്‍ വിശുദ്ധപശുക്കളാണ്, അവര്‍ക്ക് ആരുടെ പറമ്പിലും കേറി വിള തിന്നാം.. അവയെ തൊടരുത്..
പിള്ള ഒരു പ്രതീകം ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്`..!!

കൂതറHashimܓ പറഞ്ഞു...

>>>> ഇപ്പോൾ റിപ്പോർട്ടർ ചാനൽ ഉണ്ടാക്കിവച്ച വിവാദത്തിൽ നമ്മൾ ഫേസ്ബുക്കിലും ബസ്സ്റ്റോപ്പിലും കുഞ്ഞിരാമേട്ടന്റെ പീടികയിലെ ബഞ്ചിലിരുന്നും 'വിഡ്ഡിത്തങ്ങൾ' പറഞ്ഞത് ജേണലിസവും അവരുടെ എത്തിക്സുകളും കാണാപ്പാഠം പഠിച്ചിട്ടൊന്നുമല്ല. പക്ഷേ ഏതു എത്തിക്സിനുമപ്പുറം സാമാന്യ ബുദ്ധി അഥവാ ബോധം തുടങ്ങിയ ചിലകാര്യങ്ങളുണ്ട്. <<<<<

പത്ര ധർമ്മം, വിശ്വാസ്യത എന്നൊക്കെ ബ ബ ബാ വിളമ്പാ
ഇവിടെ എതൊരു സാധാരക്കാരന്റേയും സല്യൂട്ട് റിപ്പോർട്ട ചാനലിനു തന്നെ

ആചാര്യന്‍ പറഞ്ഞു...

ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ശ്രിഷ്ട്ടിക്കലാണ് എന്തേ..അല്ലെ?..

Jefu Jailaf പറഞ്ഞു...

പിള്ള ജയിലില്‍ പോയത് ജനപ്രതിനിധി കാണിക്കേണ്ട " എത്തിക്സ് " കാണിക്കാത്തത് കൊണ്ടല്ലേ.. അതും ചതി.. ഇത് ചതിയിന്മേല്‍ ചതി. എന്നിട്ടെങ്കിലും ലവന്മാര്ടെ സ്വഭാവം പുറത്ത് വന്നല്ലോ.

mottamanoj പറഞ്ഞു...

പല പത്രകര്‍ക്കും ഇത് പിടിച്ചില്ല കാരണം അവരുടെ ഒരു രീതി അതല്ലാലോ ...

Absar Mohamed പറഞ്ഞു...

ബൈജൂ ഭായ്, പ്രതികരണം നന്നായി....

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌...
പിള്ളയുടെ ഫോണും, വള്ളിക്കുന്നിന്റെ പോസ്റ്റും ...

MANIKANDAN [ മണികണ്ഠൻ ] പറഞ്ഞു...

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് ചട്ടവരുദ്ധം തന്നെ. അതിന് ബാലകൃഷ്ണപിള്ളയെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. എന്നാൽ രാഷ്ട്രീയ നേതാക്കൾ പലരും നിയമത്തെക്കുറിച്ച് സത്യപ്രതിജ്ഞയെക്കുറിച്ചും എല്ലാം പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നു; പ്രത്യേകിച്ചും സഖാവ് കോടിയേരി ബാകകൃഷ്ണൻ. കാരണം അദ്ദേഹം ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പുത്രൻ ശ്രീ ബിനീഷ് കേടിയേരി സംസ്ഥാനപോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ പെട്ട വ്യക്തിയായിരുന്നു. രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശ്രീ ബിനീഷ്. അത്തരം ഒരു പിടികിട്ടാപ്പുള്ളിയുടെ മൊബൈലിൽ ശ്രീ കോടിയേരി ബാലകൃഷ്ണൻ എത്ര തവണ വിളിച്ചിട്ടുണ്ടാകും. ഈ പിടികിട്ടാപ്പുള്ളി എത്ര തവണ ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വിദേശയാത്ര ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു പോലീസും അറസ്റ്റ് ചെയ്തിട്ടില്ല. ഒടുവിൽ ഇന്റർ‌പോളിന്റെ സഹായത്തോടെ പ്രതിയെ പിടിക്കാൻ നടപടി വേണം എന്ന ആവശ്യവുമായി പരാതിക്കാരൻ കോടതിയിൽ എത്തിയപ്പോഴാണ് 24/03/2010-ൽ ശ്രീ ബിനീഷ് കോടതിയിൽ ഹാജറായി ജാമ്യം എടുത്തത്. അന്ന് ഈ “പിടികിട്ടാപ്പുള്ളിയ്ക്ക്” ജാമ്യം നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റെ സെക്രട്ടറി എസ്സ് സുരേഷ് ബാബുവും സെക്രട്ടേറിയറ്റ് സ്റ്റോര്‍ പര്‍ച്ചേസ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ എസ് മുഹമ്മദ് ഇസ്മായിലും. അതാൺ` രാഷ്ട്രീയ സ്വാധീനത്തിന്റെ ഗുണം. ഇടതായാലും വലതായാലും ഭാ.ജ്.പാ ആയാലും രാഷ്ട്രീയസ്വാധീനമുണ്ടോ ജയിലും കേസും പോലീസും എല്ലാം മാറിനിൽക്കും. അത്രതന്നെ :)

എം.അഷ്റഫ്. പറഞ്ഞു...

ചാനലില്‍ കൊടുക്കണമെന്നു കരുതി തന്നെയാണ് പിള്ള ചാനലിനോട് സംസാരിച്ചത്. കൊടുക്കില്ല എന്ന ഉത്തമബോധ്യമുണ്ടാവാന്‍ പിള്ള അത്ര പൊട്ടനൊന്നുമല്ല.ആര്‍ക്കറിയാം പിള്ളയുടെ മനസ്സിലിരിപ്പ്.
കുറിപ്പ് നന്നായി, അഭിനന്ദനങ്ങള്‍

Shabu.R പറഞ്ഞു...

ചരിത്രത്തിലെ ആദ്യ പഞ്ചനക്ഷത്ര തടവുകാരനായി പിള്ള

Shabu.R പറഞ്ഞു...

ചരിത്രത്തിലെ ആദ്യ പഞ്ചനക്ഷത്ര തടവുകാരനായി പിള്ള

Vishnu പറഞ്ഞു...

പ്രതികരണം നന്നായി