കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

09 നവംബർ 2011

മൃഗാധിപത്യം വന്നാൽ

1. പട്ടിയെ
പട്ടിയെന്ന്
വിളിക്കാതിരുന്നാൽ
പട്ടി,
പട്ടിയാവാതിരിക്കുമോ?

2. കുരയ്ക്കുവാൻ മാത്രമായി നിയോഗിക്കപ്പെട്ട പട്ടി, യജമാനന്റെ ആജ്ഞാ അവകാശങ്ങളിൽ വാൽ കടത്തി ആളാവുമ്പോൾ 'പോടാ പട്ടീ' എന്നു വിളിച്ചു കല്ലെറിയുന്നത് പാതകമാണോ?

3. അങ്ങനെ കല്ലെറിയുന്ന യജമാന ഭക്തനെ കടിച്ചു കീറുന്ന പട്ടി വെറും പട്ടിയല്ല പേപ്പട്ടിയാണെന്നു പറഞ്ഞാൽ അതിന്നും കിട്ടുമോ കുര?

4. അസഹനീയമായ രീതിയിൽ പട്ടി കുരച്ചാൽ നമ്മൾ കുരയെ കുറ്റം പറയണോ അതോ കുരച്ച പട്ടിയെ കുറ്റം പറയണോ?

===============================================


5 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

കമന്റുന്നവർ സൂക്ഷിക്കുക;

പട്ടി കടിച്ചേക്കാം.

anand പറഞ്ഞു...

പട്ടിയെ കെട്ടാന്‍ തുടലുണ്ടോ???????

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

പട്ടിക്കു യജമാനന്‍ വെറും പുഴു ആണെന്നു തോന്നിയാല്‍ എന്തു ചെയ്യും.

ചില പട്ടികളെ പട്ടിയെന്നു വിളിക്കാന്‍ പാടില്ല ബഹുമാനത്തോടെ പട്ടിച്ചായന്‍ അല്ലെങ്കില്‍ പട്ടിസാര്‍ എന്നേ വിളിക്കാന്‍ പാടുള്ളു

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഇതെന്താ പേപ്പട്ടിയാണോ??

Vishnu പറഞ്ഞു...

ഈ പോസ്റ്റ്‌ ഒരു പട്ടിയാലക്ഷ്യമാണെന്ന് തോന്നുന്നു.