കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

05 നവംബർ 2011

ഐ പാഡ്, കായംകുളം കൊച്ചുണ്ണി

ഇഞ്ചിക്കൃഷി നഷ്ടത്തിലായി ഒരു ലക്ഷം രൂപയുടെ കടക്കെണിയിലായ വയനാട്ടിലെ അശോകനെന്നെ യുവ കർഷകൻ  ആത്മഹത്യചെയ്തു കൊണ്ട്, അഞ്ചു വർഷം നീണ്ടു നിന്ന വയനാടൻ കർഷക ആത്മഹത്യയുടെ 'മൊറട്ടോറിയം' അവസാനിപ്പിച്ച അതേ ദിവസമാണ് ഒന്നിന്നു നാൽപ്പതിനായിരം വിലവരുന്ന ആപ്പിൾ ഐപാഡ് നൂറ്റിനാൽപ്പത് നിയമസഭാ സാമാജികർക്കും വ്യവസായമന്ത്രി നിയമസഭയിൽ സമ്മാനമായി നൽകിയത്.

എന്തായാലും ഈ സൗജന്യ സമ്മാനം മന്ത്രിയുടെ തറവാട്ടു പിരിവിൽ നിന്ന് പണമെടുത്ത് വാങ്ങി വിതരണം ചെയ്തതാണെന്നു വിശ്വസിക്കാൻ ഞാനാളല്ല. നമ്മുടെ നികുതിപ്പണം വകമാറ്റിത്തന്നെയാവണം ഈ ആഡംബര തോന്ന്യാസവും. അഴിമതിയുടെ ആപ്പിൾ പൂശി വെളുപ്പിച്ച രൂപം എന്നുതന്നെ നമുക്കിതിന്നെ വിളിക്കാം. "നമ്മുടെ വ്യവസായത്തെ" ബാധിക്കാത്ത വിവിധ കാരണങ്ങളുയർത്തി നിയമസഭ സ്തംഭിപ്പിക്കുക വഴി വ്യവസായ വകുപ്പ് മന്ത്രിക്കെതിരേ ഉയർന്നു വന്ന 'ദുരാരോപണങ്ങൾ' സഭയിൽ വലിയ ചർച്ചയാവാതിരിക്കാൻ ആഞ്ഞു ശ്രമിച്ച ബഹുമാന്യ മെംബർമാരെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ പ്രീണിപ്പിക്കാനാവും?

ആദർശത്തിന്റെ അപ്പോസ്തലനായി മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പ്രതിപക്ഷ നേതാവു പോലും ആദ്യം ഈ സമ്മാനം കൈപ്പറ്റുകയുണ്ടായി; പിന്നീടതിൽ കുഞ്ഞാപ്പ നാമം മുദ്രണം ചെയ്തത് കണ്ട് തിരിച്ചു കൊടുത്തെങ്കിലും!, (അതുകൊണ്ട് മാത്രമാണ് തിരിച്ചുകൊടുത്തത്). ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ആകെ നേരാം വണ്ണം നടന്ന ഏക നടപടി ഈ ഐപാഡ് വിതരണം മാത്രമായിരുന്നു. അതിൽ അംഗങ്ങൾക്കും വ്യവസായ മന്ത്രിക്കും അഭിമാനിക്കാം, സ്പീക്കർക്കും മുഖ്യമന്ത്രിക്കും ആശ്വസിക്കാം.

========================================

പെട്രോൾ വിലവർദ്ധനയ്ക്കെതിരേ ജനങ്ങൾ പ്രതികരിക്കണമെന്ന് പീസീ തോമസ് നൽകിയ കേസ് പരിഗണിക്കവേ കേരള ഹൈക്കോടതി വാക്കാൽ ഉപദേശിച്ചുവെന്ന് മാധ്യമങ്ങളിൽ കണ്ടു. ബഹുമാനപ്പെട്ട ജഡ്ജന്ന് പ്രതികരിക്കാനുള്ള വഴി കൂടി പറഞ്ഞുതരാമായിരുന്നു. മേൽ നിയമസഭയെ നോക്കുകുത്തിയാക്കി കേരള ഹൈക്കോടതി തന്നെ ഇന്നാട്ടിൽ ചില നിയമവിധികളുണ്ടാക്കി വച്ചിട്ടുണ്ടല്ലോ? ബന്ദ് നടത്താൻ പാടില്ല, പൊതുസ്ഥലത്ത് പ്രകടനം പാടില്ല, റോഡരികിൽ നിന്നു മിണ്ടരുത്, സർക്കാർ ബസ്സിന്ന് കല്ലെറിയാൻ പോലും പാടില്ല. അല്ല സാർ പിന്നെങ്ങനെയാണ് നമ്മൾ സാദാജനം പ്രതികരിക്കേണ്ടത്? ഫേസ് ബുക്കിൽ നല്ല ചൂടൻ മുദ്രാവാക്യമിട്ടാൽ പോലും സൈബർ നിയമം വാളുമായി വരുമല്ലോ? മുതലക്കണ്ടം മൈതാനിയിൽ നാലാളുകൂടി കുത്തിയിരുന്നാൽ ഭരണവർഗ്ഗം പോയിട്ട് റിപ്പോർട്ടർ ചാനലുകാരൻ വരെ തിരിഞ്ഞു നോക്കൂലാന്ന്    അറിയാത്താളെയാണോ ജഡ്ജിയാക്കിയിരിക്കുന്നത്?

========================================
10 അഭിപ്രായങ്ങൾ:

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

(((0)))

രഞ്ജു.ബി.കൃഷ്ണ പറഞ്ഞു...

kaalame....kali kayaraathiriykkunnathengane....-kureeppuzha

uNdaMPoRii പറഞ്ഞു...

ലവന്മാര് രണ്ട് കൂട്ടരും കൂടി നുമ്മളെ പറ്റിക്കണേണോ.., അതൊ ഭരിക്കണവൻ മറ്റവനെ പറ്റിക്കണേണോ... അതൊ പ്രതിപക്ഷത്തിരിക്കണവൻ ചുമ്മ മണ്ടനാവണേണോ!
നിയമ സഭാ സമ്മേളനം കാലത്ത് തുടങ്ങുന്നു. പ്രതിപക്ഷൻ: സാറേ ഒരു അടിയന്തിര പ്രമേയം വേണമാരുന്നു. സ്പീക്കർ: എന്താ ഭരണാ? ഭരണൻ: ഇന്ന വിശദീകരണം, ഒരു അടിയന്തിരവും വേണ്ട! പ്രതിപൻ:എന്ന ഞങ്ങ പോണേണ്! ഇങ്ങളായ് ഇങ്ങടെ പാടായ്! പ്രതിപക്ഷൻ പുറത്തോട്ട്!

ദിനേന എന്നോണം നമ്മൾ കണ്ടു ഈ കൊനിഷ്ട് കോമഡി! വെറും 3 സീറ്റിന്റെ ഭൂരിപക്ഷമുള്ള ഭരണകരണന്മാർക്ക് ഒന്നോ രണ്ടോ പേർ മുള്ളാൻ പോയാലും പ്രശ്നോല്യ! എതിർക്കാൻ ആളും ഇല്ല. ഇഷ്ടം പോലെ ബില്ലുകൾ പാസ്സാക്കാം!

ഒരു കാര്യം ചിന്തിച്ചേ.. ഈ 68 പേർ ദിനേന എന്നോണം കേരളത്തിന് ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ഇറങ്ങി പോയപ്പോൾ അവരെ ജെയിപ്പിച്ച 68 മണ്ഡലങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു ധനാഭ്യർത്ഥനയോ അവിടത്തെ ജനകീയ പ്രശ്നങ്ങളോ സഭയിൽ അഡ്രസ് ചെയ്യാൻ അവർക്ക് കഴിഞ്ഞൊ?? നമ്മുടെ ചിലവിൽ എം എൽ എ ആയവർ.. നമ്മുടെ ചിലവിൽ നിയമസഭ കൂടുന്നവർ!

ആർ ആരെ മണ്ടനാക്കുന്നു?? എന്തായാലും കണ്ട് നിക്കണ നമ്മൾ പണ്ടേ മണ്ടന്മാരാണല്ലോ!

:::കാര്യം പ്രതിപക്ഷം പുറത്ത് പോണുണ്ടേലും പോണേനു മുന്നെ ഒപ്പിട്ടേച്ച് പോകുന്നത് കൊണ്ട് അവർക്ക് കിട്ടാനുള്ളത് ക്രിത്യമായ് കിട്ടും!

uNdaMPoRii പറഞ്ഞു...

അവർക്ക് ഐപാഡ്.. ജനങ്ങൾക്ക് കഷ്ടപാട്!

പ്രേം I prem പറഞ്ഞു...

ആപ്പിൾ ഐപാഡ്കൊടുത്തില്ലേലും, വയനാടന്‍ കര്‍ഷകര്‍ക്ക് ഒരു ആപ്പിള്‍ എങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്തായേനെ ...

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ജനങ്ങള്‍ ജീവിക്കാന്‍ പെടാപാടുപെടുന്നു...

മണ്ടൂസന്‍ പറഞ്ഞു...

വിലക്കയറ്റം പ്രശ്നമാണെങ്കിൽ ജനങ്ങൾ പ്രതികരിക്കുന്നില്ല എന്ന് കോടതി. പ്രതികരണം മോശമാക്കരുത്. ഇപ്പൊ സ്വന്തമായൊരു കമ്പ്യൂട്ടറായില്ലേ ഇനി ഒരിക്കലും പ്രതികരണങ്ങൾ മോശമാക്കരുത്, മോശമാവരുത് ട്ടോ.

khaadu.. പറഞ്ഞു...

ഐപാഡ് വ്യവസായികള്‍ സംമാനിക്കുന്നതാനെന്നു ആരോ പറയുന്നത് കേട്ട്.. അതിലെ സത്യാവസ്ഥ എനിക്കറിയില്ല...

അവര്‍ക്ക് ഐപാഡ്...ബാക്കിയുള്ളവര്‍ക്ക് പെടാപാട്...

സ്വന്തം സുഹൃത്ത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സ്വന്തം സുഹൃത്ത് പറഞ്ഞു...

"ആദർശത്തിന്റെ അപ്പോസ്തലനായി മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പ്രതിപക്ഷ നേതാവു പോലും ആദ്യം ഈ സമ്മാനം കൈപ്പറ്റുകയുണ്ടായി; പിന്നീടതിൽ കുഞ്ഞാപ്പ നാമം മുദ്രണം ചെയ്തത് കണ്ട് തിരിച്ചു കൊടുത്തെങ്കിലും!, (അതുകൊണ്ട് മാത്രമാണ് തിരിച്ചുകൊടുത്തത്). " --- :)