കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 നവംബർ 2011

നിങ്ങൾക്കും ദുഷ്ടമാന്ത്രികനാവാം.

സകലവും മായയായ ഈ ലോകത്ത് മലയാളിയുടെ പുരോഗമനവും വെറും കാപട്യമാണെന്നതിന്റെ പതിനായിരത്തി യൊന്നാമത്തെ ഉദാഹരണമാണ് മന്ത്രവാദത്തിലും അനുബന്ധ ദുരാചാരങ്ങളിലുമുള്ള വിശ്വാസം. പത്രങ്ങൾ തുറന്നാൽ ആദ്യം കാണുന്നതും ചാത്തൻ സേവാ കേന്ദ്രങ്ങളുടെയും ജ്യോതിഷാലയങ്ങളുടേയും പരസ്യങ്ങൾ.

ഏതൊരു അവിശ്വാസിയേയും മുട്ടുകുത്തിക്കാൻ കൂടോത്ര മന്ത്രവാദ തന്ത്രങ്ങൾക്കാവുമെന്നതിന്ന് ഉദാഹരണങ്ങൾ ഒരുപക്ഷേ നിങ്ങളുടെ വീട്ടുമുറ്റത്തു തന്നെ കാണും. ഒരു അന്ധവിശ്വാസിയെ വിശ്വാസിയാക്കുന്നതിലും എളുപ്പമാണ് ഒരു വിശ്വാസിയെ അന്ധവിശ്വാസിയാക്കാൻ. ആശുപത്രി കഴിഞ്ഞാൽ ഒരു പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ പണം ചിലവാക്കിയിട്ടുണ്ടാവുക ഇത്തരം "ആത്മീയ" കാപട്യങ്ങൾക്കായിരിക്കും.

നമ്മുടെ സാങ്കൽപ്പിക ശത്രുവിന്നെ മാനസികമായി തകർക്കുക എന്നതാണ് കൂടോത്രങ്ങൾക്കു പിന്നിലെ ശാസ്ത്രവും വിജയവും. അതിന്നായി ലക്ഷങ്ങൾ ചിലവാക്കി മന്ത്രവാദികളെ ബുദ്ധിമുട്ടിക്കേണ്ടതില്ല. യാതൊരു മിനക്കേടുമില്ലാതെ നിങ്ങൾക്കു തന്നെ സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ.

ഭസ്മം, ചെറുനാരങ്ങ, പെൻസിൽ കൊണ്ട് ദേവനാഗിരി, അറബി ലിപികളിൽ എഴുതിയ കോഴിമുട്ട തുടങ്ങിയവ "ശത്രു"വിന്റെ വസ്തുവകകളിൽ പാതിമറഞ്ഞരീതിയിൽ പ്രദർശിപ്പിക്കലാണ് ഈ രംഗത്തെ ഏറ്റവും ചെറിയ വിദ്യ. അത് ഏശാത്ത ഇടങ്ങളിൽ വാട്ടിയ വാഴയിലയിൽ അറുത്ത കോഴിത്തല, മഞ്ഞൾപൊടി, ഭസ്മം, ഉണക്കലരി തുടങ്ങിയവ കലാപരമായി സംയോജിപ്പിച്ച് "ഇര"യുടെ ദൃഷ്ടി പതിയുന്നിടത്ത് വയ്ക്കുകയാണ് മാന്ത്രിക മഹാന്മാർ ചെയ്തുവരുന്നത്.

എന്നിട്ടും വീഴാത്ത സഖാക്കൾ വല്ലവരുമുണ്ടെങ്കിൽ അവർക്ക് പണികൊടുക്കാൻ അൽപ്പം മിനക്കേടുണ്ട്. അതിനായി സാമാന്യം ചെറിയ ഒരു കോഴിമുട്ട, വിനഗിരിൽ (അച്ചാറിടാനും മറ്റും ഉപയോഗിക്കുന്ന സുർക്ക)  12മണിക്കൂർ കുതിർത്തുവയ്ക്കുക. കോഴിമുട്ട കടന്നുപോകാത്തതും എന്നാൽ വാവട്ടമുള്ളതുമായ ഒരു ചില്ലുകുപ്പിയിലേക്ക്, മേൽ പതം വന്ന കോഴിമുട്ട കടത്തിവിടുക. അതിൽ പച്ച വെള്ളം നിറച്ച് 1മണിക്കൂർ കഴിഞ്ഞ് വെള്ളം വാർത്തു കളയുക. ഇപ്പോൾ മുട്ടത്തോട് ഉറച്ച് പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ടാവും,അതുകൊണ്ട് തന്നെ പുറത്തെടുക്കാനാവുകയില്ല. അതിൽ കുറച്ച് ചെക്കിപ്പൂവ്, മഞ്ഞൾപൊടി, സിന്ദൂരം, പുഴുക്കലരി തുടങ്ങിയവ കൂടി നിക്ഷേപിക്കുക.

"അസാധാരണ ശക്തിയുള്ള" ഈ മഹാമാന്ത്രിക ഏലസ്സ് 'ശത്രു'വിന്റെ വീട്ടുമുറ്റത്ത് പാതിമറഞ്ഞരീതിയിൽ കുഴിച്ചിടൂ. ഫലം ഉറപ്പ്.

കൂടുതൽ കൂടോത്ര വിദ്യകൾക്കായി കാത്തിരിക്കൂ...

===================================================

ബ്ലോഗിൽ കിട്ടുന്ന കമന്റ് വിറ്റാൽ ഖൈമ പച്ചരി വാങ്ങാൻ കിട്ടുന്ന ബാർട്ടർ സമ്പ്രദായം നിലവിലുണ്ടെന്നു കേൾക്കുന്നു. ബ്ലോഗിൽ കൂടുതൽ കമന്റു കിട്ടാനുള്ള മാന്ത്രിക ഏലസ്സ് പരീക്ഷണക്കുടിയിലാണ്. പ്രിയ ബ്ലോഗന്മാരേ കാതിൽ കമ്ന്റ്റുമിട്ട് കാത്തിരിക്കുക!
22 അഭിപ്രായങ്ങൾ:

naushad kv പറഞ്ഞു...

മുഴുവന്‍ കേള്‍ക്കട്ടെ..... എന്നിട്ട് പരീക്ഷിക്കാം.... :)

Ismail Chemmad പറഞ്ഞു...

ഇത് വഴി ബ്ലോഗില്‍ കമെന്റു മഴ പെയ്യിക്കാന്‍ പറ്റുമോ ?

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

പിന്നേ.. ഇവിടെ ബുള്‍സ് ഐ അടിക്കാന്‍ കോഴിമുട്ട ഇല്ലാണ്ടിരിക്കുംബളാ ഒരു മുട്ട കൂടോത്രം... പോയാട്ടെ അവിടുന്ന്...

faisu madeena പറഞ്ഞു...

ബാക്കി കൂടി വരട്ടെ ,,,,

ആചാര്യന്‍ പറഞ്ഞു...

കൊള്ളാല്ലോ അപ്പോള്‍ ഇതാണ് ലത് അല്ലെ

khaadu.. പറഞ്ഞു...

എന്റെ മാഷേ ഇതൊക്കെ ഇപ്പൊ ആരാ ചെയ്യുന്നത്, എല്ക്കുന്നില്ല... ഇപ്പൊഴത്തെ ട്രെന്റ് , വല്ല കമ്പി പാര പ്രയോഗമോ .. പെണ്ണിനെ മാന്തി എന്നൊക്കെ പറഞ്ഞു നാറ്റിക്കലാണ്..

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

കമന്റ്‌ എല്ലായിടത്തും പ്രശ്നമാണല്ലോ... ഗൂഗിളുകാര്‍ അറിയണ്ട അവര്‍ കമന്റ്‌ ബോക്സ്‌ അങ്ങ് നിര്‍ത്ത്യാലോ... :P നാടന്‍ മുട്ട ഒന്നിന് 5 രൂപ നിരക്കിലാനെങ്കില്‍ ഞാന്‍ സപ്ലൈ ചെയ്യാം... കൂടോത്രം കൊഴുക്കട്ടെ...

ശ്രീക്കുട്ടന്‍ പറഞ്ഞു...

വെളുത്ത കോഴിയിടുന്ന മുട്ടകള്‍ തന്നെ വേണമെന്നുണ്ടോ കൂടോത്രങ്ങള്‍ക്ക്...അല്ല ചോദിച്ചെന്നേയുള്ളൂ...

ശിഖണ്ഡി പറഞ്ഞു...

പരീക്ഷിക്കാം.... അതിനു പറ്റിയ ഒരു ശത്രു വിനെ കിട്ടട്ടെ

അജ്ഞാതന്‍ പറഞ്ഞു...

Ithu arkku kollan vendiyanu ....

kattuparampan പറഞ്ഞു...

ബല്ലോനും ഇത്തിരി കഞ്ഞീന്റ ബെള്ളം കുടിച്ച് ജീവിച്ച്പോണ കണ്ടട്ട് തീരെ സയിക്കണീല അല്യേ....

vipin പറഞ്ഞു...

പറമ്പില്‍ തേങ്ങ മോഷണം സ്ഥിരമായപ്പോള്‍ പണ്ടൊരു കൂടോത്രം ചെയ്തിരുന്നു .. കുറെ അരിയും തെച്ചിപ്പൂവും ചെമ്പരത്തിപ്പൂവും വേലിയുടെ അരികില്‍ പല സ്ഥലത്തും ഇട്ടു .. കുറച്ചു കാലത്തേക്ക് കള്ളന്മാര്‍ നഹി നഹി .....ഹിഹിഹി

Mohammedkutty irimbiliyam പറഞ്ഞു...

'ഉത്തിഷ്ഠതാ ജാഗ്രതാ'..

ﺎലക്~ പറഞ്ഞു...

പണികൊടുത്ത് പണിവാങ്ങുന്ന രീതി കൊള്ളാം..!!

ആമ്പുലന്‍സ് വിളിക്കട്ടാ..

indu പറഞ്ഞു...

മകനെ മണി കുട്ടാ..വാളകം സാറ് കൂടോത്രം ചെയ്യാന്‍ പോയതാ ..
അറിയാമോ..
അതാണ്‌ പിള്ളക്ക് ജയിലില്‍ പോകേണ്ടി വന്നത്..
ജയിലില്‍ വച്ച് രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടിയത് തന്നെ ..

എല്ലാം കൂടോത്ര മാഹാത്മ്യം തന്നെ
പക്ഷെ പണി കിട്ടിയത് കണ്ടില്ലേ
കമ്പി പാരാ ..


ഇനി ചേച്ചി പറഞ്ഞു തന്നായിരുന്നേല്‍ ഇത് വരികില്ലയിരുന്നു എന്നൊന്നും പറഞ്ഞേക്കരുത്

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ഈ ചാത്തന്‍ബൈജു ബൂലോകം ഹലാക്കിന്റെ അവിലുംകഞ്ഞീം പരുവത്തിലാക്കിയിട്ടേ അടങ്ങൂന്നാ തോന്നണെ!
ഡാ, കണ്ണൂരാന്‍ കൂടെയുണ്ടെന്ന് കരുതി തല്ലു വാങ്ങിക്കാന്‍ നിക്കല്ലേ. തല്ലുവരുമ്പോ ഞാനോടും.
പറഞ്ഞില്ലാന്നു വേണ്ടാ.!
ഹഹഹാ..

Absar Mohamed പറഞ്ഞു...

ഹഹ..
ഇത് വായിച്ചപ്പോള്‍ പണ്ട് ഞങളുടെ കോളേജ്‌ ഹോസ്റ്റലിലെ വാര്ഡെന് ഇട്ട് ഞങ്ങള്‍ മന്ത്രവാദം ചെയ്തത് ഓര്‍മയിലേക്ക് വന്നു.

അരുണ ഗിരി എന്ന തമിഴന്‍ വാര്‍ഡന്‍. മനശാസ്ത്രത്തില്‍ ഡിഗ്രീ കഴിഞ്ഞതാണ് പുള്ളിക്കാരന്‍ എന്നാണ് അറിവ്.ഞങ്ങളുടെ പല കളികള്‍ക്കും വാര്‍ഡന്‍ പാരയായപ്പോള്‍ ആ കടും കൈ ചെയ്തു. കുറച്ചു ചെമ്പരത്തി പൂവും, ഭസ്മവും എല്ലാം എടുത്തു അയാളുടെ മുറിയുടെ മുന്നില്‍ വെച്ചു. ഒപ്പം പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ആള്‍ രൂപം. ആ ആള്‍ രൂപത്തെ തൂക്കി കൊന്ന പോലെ അതിന്റെ കഴുത്തില്‍ ഒരു ചരടും കെട്ടി.നാവ് പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നപോലെ ഒട്ടിച്ചു ചുവപ്പ് കളര്‍ കൊടുത്തു. ആള്‍രൂപത്തില്‍ അരുണ ഗിരി എന്ന് നല്ല മാര്‍ക്കര്‍ കൊണ്ട് എഴുതി.അതിനു മുകളിലൂടെ മെസ്സില്‍ നിന്നും കട്ട മഞ്ഞള്‍ പൊടിയും, മുളക് പൊടിയും എല്ലാം വിതറി.

രാവിലെ എഴുനേറ്റ് വാതില്‍ തുറന്ന വാര്‍ഡന്‍ കണ്ടത്ത് താന്‍ മരിക്കാന്‍ വേണ്ടി തന്റെ മുറിയുടെ മുന്നില്‍ ചെയ്ത മന്ത്രവാദക്രിയയാണ്. ചെങ്ങായി പേടിച്ചു...
രണ്ടു ദിവസം പനിച്ച് കിടന്നു. ഒരു മന്ത്രവാദിയെ കൊണ്ട് വന്ന് പ്രതിക്രിയകള്‍ നടത്തിയാണ് അദ്ദേഹം തന്റെ ജീവനെ സംരക്ഷിച്ചത്......!!! ആ മന്ത്രവാദി അതിന്റെ പേരില്‍ കുറച്ചു കാശുണ്ടാക്കി....

ഞങ്ങള്‍ക്ക്‌ അയാളെ കൊണ്ടുള്ള ശല്യത്തില്‍ കുറവ് വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....:)

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇതു കുടാതെ കരിക്കിന്മേല്‍ അറബി എഴുതി ഒരു വാഴയിലയില്‍ വെച്ച് അതില്‍തെചിപ്പുവ് .പച്ചരി മഞ്ഞള്‍പൊടി.ഇതും ചെറിയ രീതിയില്‍ "പനി"വരാന്‍ സഹായിക്കും

വേണുഗോപാല്‍ പറഞ്ഞു...

അപ്പോള്‍ ഒറിജിനല്‍ പരിപാടി ഇതാണ് അല്ലെ ... പുറത്തറിയാതിരിക്കാന്‍ കട നടത്തുന്നു .. കൊള്ളാം ... ഈ ആഭിചാരം കൊണ്ട് ഏതെങ്കിലും അശ്ലീല ബ്ലോഗ്‌ പൂട്ടിക്കാമോ ? എങ്കില്‍ എനിക്കൊരെണ്ണം പുട്ടിക്കാനുണ്ട് ...
ആശംസകളോടെ .... (തുഞ്ചാണി)

അനീഷ്‌ പെരിങ്ങനാട് പറഞ്ഞു...

ഇനിയും ഉണ്ട് കൂടോത്ര വിദ്യകള്‍ ! കുടുംബ ക്ഷേത്രത്തില്‍ ഒരു പട്ടിയും കേറാതെ വരുമാനം ഇല്ലാതെ കിടക്കുകയാനെന്കില്‍ വൈറ്റ്‌ ഫോസ്ഫറസ് രാത്രികാലങ്ങളില്‍ കത്തിച്ചു (കാവ് കത്തിപ്പോകാതെ നോക്കണം) ചാത്തന്‍ സേവ ഉണ്ടാക്കുക , പഞ്ഞിയില്‍ പൊട്ടാസ്യം പെര്‍ മാംഗനെറ്റ്‌ ഇട്ടു ഗ്ലിസറിന്‍ ഒഴിച്ച് " ദൃഷ്ടിദോഷം " ഒഴിഞ്ഞു പോകാന്‍ വെറും നഗ്ന നേത്രം കൊണ്ട് കത്തിക്കുക , പൊറോട്ട നനച്ചു അതിനു മുകളില്‍ നനഞ്ഞ തുണി ഇട്ടിട്ടു തീവളയം ദേഹത്ത് വെക്കുക ! ഇങ്ങനെ നിരവധി അനവധി കൂടോത്രങ്ങള്‍ .......:)

Unknown പറഞ്ഞു...

സൂപെർ കലക്കി തിമിര്ത്തു മച്ചാനെ

Unknown പറഞ്ഞു...

സൂപെർ കലക്കി തിമിര്ത്തു മച്ചാനെ