കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 ഡിസംബർ 2012

ബോൺലെസ്സ് ഇറച്ചി സുക്ക; അറേബ്യൻ പാചകം

പാചകം - സുക്ക*
-------------------
ചേരുവകൾ:

എല്ലില്ലാത്ത ഇറച്ചി (തൊലികളഞ്ഞ്**) : അരകിലോ.

കുരുമുളക് പൊടി : 4ടീസ്പൂൺ.

മഞ്ഞൾപൊടി : 1ടീസ്പൂൺ.

മല്ലിപ്പൊടി : 2ടീസ്പൂൺ.

ഗരം മസാല : 1ടീസ്പൂൺ.

എണ്ണ : 4 ടേബിൾ സ്പൂൺ.

ഇഞ്ചി-വെള്ളുള്ളി പേസ്റ്റ് : 1ടീസ്പൂൺ.

കല്ലുപ്പ് : ആവശ്യത്തിന്ന്.

കറിവേപ്പില : മനസ്സുപോലെ.പാചകവിധി:


നന്നായി കഴുകിയെടുത്ത ഇറച്ചിക്കഷണങ്ങളിൽ പൊടിമസാലകളും പേസ്റ്റും ചേർത്ത് നന്നായി കുഴച്ച് പിടിപ്പിക്കുക.


അങ്ങനെ അരമണിക്കൂർ സൂക്ഷിച്ചശേഷം, കുക്കറിലോ ചട്ടിയിലോ നൂറുമില്ലി (അധികരിക്കരുത്) വെള്ളവും ഉപ്പും 

ചേർത്ത് ചെറുചൂടിൽ പതിനഞ്ച് മിനുട്ട് വേവിച്ചെടുക്കുക.


ഇറച്ചി നന്നായി വെന്തുവന്നാൽ എണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.


സുക്ക റെഡി!*സൗദി ഒറിജിൻ സൈഡ് ഡിഷുകളിൽ പ്രധാനിയാണ് ഈ സുക്ക. അറേബ്യൻ 'വിഭവ'ങ്ങൾക്ക് ഭാരതത്തിൽ ആരാധകർ 

വർദ്ധിച്ചുവരുന്ന വേളയിൽ പ്രയോഗിക്കാൻ എളുപ്പമുള്ള പാചകവിധിയാണിത്.**നേരത്തെ 'തൊലികളഞ്ഞ' ഇറച്ചിയാണെങ്കിൽ വീണ്ടും തൊലികളയാൻ പോവണ്ട.

മുന്നറിയിപ്പ് 1: മൂലക്കുരു ഉള്ളവർ ഉപയോഗിക്കരുത്. (മൂലം പൂരാടം ആവും)

മുന്നറിയിപ്പ് 2:  ഇത് വെറും പാചക കുറിപ്പ് മാത്രമാണ്. മറ്റെന്തെങ്കിലും നിങ്ങൾ കണ്ടെത്തുന്നുണ്ടെങ്കിൽ മുൻവിധി 

എന്ന വാക്ക് ധന്യമായി!25 ഡിസംബർ 2012

ഫേസ്ബുക്കിൽ റേപ്പിസ്റ്റ് ലേബലൊട്ടിക്കാൻ നടക്കുന്നവരോട് .....

'എന്റെ' നിരീക്ഷണത്തിൽ, എന്റെ ജീവിതസാഹചര്യങ്ങളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നന്നായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതെന്നു തോന്നിയ- സിപിഐ എമ്മിന്റെയും അവരുടെ പോഷക സംഘടനകളുടേയും മുതൽ,
ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന അടിസ്ഥാന ആശയത്തിലൂന്നി, മറ്റൊരു കുപ്പായമിട്ട് പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പോഷകസംഘടനകൾ വരെ നടത്തിയ സമരങ്ങളിലും കൂട്ടായ്മകളിലും പലപ്പോഴും പരപ്രേരണകൂടാതെ തന്നെ പങ്കെടുത്തിട്ടുള്ള, ഒരു പാർട്ടി സെക്രട്ടറിയുടെ ചീട്ടിന്നും കാത്തു നിൽക്കാത്ത ഒരു സാദാ പൗരൻ മാത്രമായ എനിക്ക് ഒരിക്കലും ഒരു ജനകീയ സമരോത്തോടും പുച്ഛം തോന്നാറില്ല.

പക്ഷേ, ഒരു പെൺകുട്ടി നീചമായ ലൈംഗിക ആക്രമണത്തിന്നു തലസ്ഥാന നഗരിയിൽ ഇരയായതിന്റെ വികാര വിസ്ഫോടനമെന്നോണം സൈബർ കൂട്ടായ്മകളുടെ ആഹ്വാന പ്രകാരം ഭരണസിരാകേന്ദ്രങ്ങളിൽ യുവജനത തടിച്ചു കൂടി ലഹളയുണ്ടാക്കുന്നതിനെ, എന്താണ് മുദ്രാവാക്യം, എന്തൊക്കെയാണ് ഡിമാന്റുകൾ, അതിൽ ഇന്നത്തെ നിലയിൽ സർക്കാറിന്ന് എന്ത് ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെയുള്ള സൈബർ മീറ്റ് വെറും ന്യൂജനറേഷൻ ലഹളമാത്രമായി മാറുന്നുവെന്നു തോന്നിയതു കൊണ്ട് തന്നെ എന്റെ മനസ്സിന്നിനിയുമിതിനെ അംഗീകരിക്കാനാവുന്നില്ല. യുപിഎ സർക്കാറിന്റെ മുഴുവൻ നയങ്ങളോടും എതിർപ്പുണ്ടെന്നതു കൊണ്ട് മാത്രം വെറുതേ സർക്കാറിനെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രത്തോട് മമത തോന്നുന്നില്ല. കീബോർഡിൽ ചൊറിഞ്ഞത് കൊണ്ട് ദുഷിച്ച വ്യവസ്ഥിതികൾക്ക് എന്തെങ്കിലും മാറ്റം വരുമെന്ന ചിന്തയുമില്ല

ഈ ഒരഭിപ്രായം ഞാൻ ഫേസ് ബുക്കിലൂടെ പങ്കുവച്ചപ്പോൾ, ലഹളയുടെ വികാരാവേശം തലയ്ക്കു പിടിച്ച ഉന്മാദത്തിൽ, അതിന്റെ സത്ത മനസ്സിലായില്ലെന്നഭിനയിച്ച നിങ്ങൾ ഞാൻ ഒരു ബലാത്സംഗ  അനുകൂലിയും രാഷ്ട്രീയ പാർട്ടികളുടെ വേദനയിൽ ഭയക്കുന്നു എന്നൊക്കെ പറഞ്ഞത് എനിക്ക് ശരിക്കും മനസ്സിലായി.

പക്ഷേ ചില ഫേസ് ബുക്ക് കൊച്ചമ്മമാർ നാടു നീളെ ഓടി നടന്ന് ഞാനും ഒരു റേപ്പിസ്റ്റ് എന്ന കണക്കേ ചാറ്റും സ്റ്റാറ്റസ്സും കമന്റുകളുമായി ഓടിനടക്കുന്നതിനേക്കുറിച്ച് എന്റെ ഒരു സ്റ്റാറ്റസിൽ പരാമർശിക്കുന്നതിന്നിടെ, പരിഹാസ ഭാവത്തിൽ ലക്-നോട് "ഫേസ് ബുക്ക് ഇപ്പോൾ പേരുമാറ്റാൻ എന്നെ അനുവദിക്കുന്നില്ല,അല്ലെങ്കിൽ Baiju The Rapist എന്നു പേരുമാറ്റിയേനെ!" എന്ന് പറയേണ്ടി വന്നത് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അദ്ദേഹത്തിന്റെ ടൈംലൈനിൽ കൊണ്ട് പോയി എന്നെ വിമർശിക്കുകയുണ്ടായി. ശരിക്കും നമ്മുടെ മനോരമ മോഡൽ വളച്ചൊടിക്കൽ. 

'നാലാൾ കാണാനുണ്ടെന്നു വരുമ്പോൾ എന്തും പറയാമെന്ന സ്ഥിതിവരും' എന്ന അജിത്തേട്ടന്റെ കമന്റ് അതിലും നിരാശാജനകം എന്ന് തന്നെ പറയേണ്ടിവരും. നമ്മളെല്ലാവരും ഇവിടെ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് കാണുന്ന ആളുകൾക്ക് വേണ്ടി മാത്രമാണോ? നമ്മളിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്ന് ന്യൂനപക്ഷം ചിന്തകൾ കീഴടങ്ങി  മിണ്ടാണ്ടിരിക്കണമെന്നോ?

 ആ വഴിക്കു വന്ന മറ്റ് വിമർശനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വഴിയേ മറുപടി തരാം.

എനിക്കിപ്പോഴും എത്ര ആലോചിച്ചിട്ടും ഈ ലഹളയോട് അനുഭാവം പ്രകടിപ്പിക്കാൻ തോന്നുന്നില്ല, അതിന്റെ പേരിൽ നിങ്ങളെന്തു വിളിച്ചാലും! പക്ഷേ ലേബലൊട്ടിക്കാൻ നടക്കും മുൻപ് എന്താണ് പറഞ്ഞതെന്ന് വിവേകത്തോടെ മനസ്സിലാക്കാനുള്ള വകതിരിവ് .........

+

ഞാൻ സൈബർ മലയാളം കാണുന്ന ആദ്യ നാളുകളിൽ കണ്ട് പഠിച്ചതും ഈ മാധ്യമത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയതും 'കൂട്ട'ത്തിലൂടെയുള്ള ലക്-, അജിത്തേട്ടൻ, സമീരൻ, കുമാറണ്ണൻ തുടങ്ങിയവരുടെ ഉശിരൻ അഭിപ്രായ പ്രകടനങ്ങൾ കണ്ടാണ്. ഇപ്പോൾ എന്റെ ഒരു കമന്റിനെ ചുറ്റിപ്പറ്റി നിങ്ങൾ വിമർശനമുന്നയിക്കുന്നു. ശരിക്കും ഞാനൊന്ന് അഹങ്കരിച്ചോട്ടേ സുഹൃത്തുക്കളേ?
18 ഡിസംബർ 2012

ഹെഡ്മാഷിന്റെ ലാപ്ടോപ്പ് റൂളിങ്ങ്; ഒരു പിന്നാമ്പുറക്കഥ

'അപ്പൂപ്പാ.... അപ്പൂപ്പാ...'

'എന്താടാ കൊച്ചു രാമാ..?'

'അപ്പൂപ്പനെന്തിന്നാ, 'ആ' ഉസ്കൂളിന്റെ ഹെഡ്മാഷാണെന്നു പറഞ്ഞ് ഗമയിൽ നടക്കുന്നത്?'

'അതെന്താടാ എനിക്ക് ഗമയിൽ നടന്നൂടേ?'

'നടന്നോളൂ.., പക്ഷേ, പത്രം തൊറന്നാൽ അതിൽ നിങ്ങളെ ഉസ്കൂളിലെ മാഷന്മാരും പുള്ളോരും ഉസ്കൂൾ സമയത്ത് ഇരുന്നൊറങ്ങുന്ന പോട്ടം, ചാനൽ തുറന്നാ ആ വിഷ്വലുകളും മറ്റേടെത്തെ മൂസിക്കുമിട്ട് പരിഹാസം, ഫേസ് ബുക്കീക്കേറിയാപ്പിന്നെ പറയോം വേണ്ട.....'

'അതേടാ... എനിക്കും സങ്കടമുണ്ടെടാ കൊച്ചുരാമാ..,
പക്ഷേ ഞാനെന്തു ചെയ്യാനാടാ..., ശ്വേത കേമറയ്ക്കു മുന്നിൽ പെറ്റാൽ എനിക്ക് അവരെ കുറ്റം പറയാം; ഇവന്മാരെ കുറ്റം പറയാൻ പറ്റൂല..  അവന്മാരുടെയൊക്കെ ഔദാര്യത്തിലല്ലേ ഞാനാട ആ കസേരെലെങ്കിലും കുത്തിയിരിക്കുന്നത്..?'

'ഞാനൊരു വഴികണ്ടിട്ടുണ്ട് അപ്പൂപ്പാ..'

'എതാടാ ആ വഴി?'

'ഞാൻ മൊടങ്ങാതെ ഉസ്കൂളിൽ പോകുന്നതെന്തിന്നാ?'

'പഠിക്കാൻ, അല്ലാതെ പിന്നെന്തിന്ന്?'

'പഠിക്കാനൊന്നുമല്ലപ്പൂപ്പാ...'

'പെമ്പിള്ളേരെ വായി നോക്കാനും കൊഞ്ചിക്കൊഴയാനും...'

'അതും ഇതും തമ്മിലെന്താ ബന്ധം?'

'അപ്പൂപ്പന്റെ ഉസ്കൂളിൽ പെമ്പിള്ളേർ മരുന്നിന്നു പോലും ഇല്ലാന്നറിയാം,
അതോണ്ട്.... ഉസ്കൂളിൽ വരുമ്പോ ലാപ്ടോപ്പും നെറ്റ് സെറ്ററും ഐ പാഡും കൊണ്ടുവരാമെന്ന് നിയമമുണ്ടാക്ക്...'

'അതോണ്ടെന്താ ഗുണം കൊച്ചുരാമാ..?'

'അതൊക്കെ കൊണ്ടുവരാന്നായാൽ, മാഷന്മാരും പുള്ളോറും ബോറടിക്കുമ്പം, അതിൽ 'കുത്തി'ക്കളിച്ചോണ്ടിരിക്കുമല്ലോ?
ഫേസ് ബുക്കിൽ ചാറ്റട്ടെ, തുണ്ടുകൾ കണ്ട് രസിക്കട്ടെ; അങ്ങനെ ഉറക്കത്തെ അകറ്റാം...'

'നീയാളു കൊള്ളാമല്ലോ കൊച്ചുരാമാ...'

'പിന്നേ....'

*

അങ്ങനെ അന്ന് ഉസ്കൂളിൽ റൂളുകളുരുണ്ടു.

*

ഇനി ആരും ഇരുന്ന് ഉറങ്ങാത്ത ഉസ്കൂൾ കാലം.

*

ഈ ഉറക്കമില്ലായ്മ്മ ഒരു പ്രശ്നമാവുകയാണെങ്കിൽ, 'തുണ്ടുകൾ' തൊണ്ടയിൽ കുടുങ്ങുവാണെങ്കിൽ- ഭയപ്പെടേണ്ട; നമുക്ക് വഴികാട്ടിയായി കർണ്ണാടകത്തിലെ 'റൂളറു'കളുണ്ട്, 'കീഴ്'വഴക്കങ്ങളുണ്ട്...

ഗോ എഹെഡ്!
.

22 നവംബർ 2012

ആത്മഹത്യ-മലിനീകരണം-വൈദ്യുതി

ജീവിതം എന്തെന്ന് അറിയാനുള്ള ശ്രമം തുടങ്ങുന്നതിന്നും മുന്നേയുള്ള ഒരു മാനസിക സമ്മർദ്ദക്കാലത്ത് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. പിന്നെയുള്ള ആലോചനകൾ മുഴുവൻ എങ്ങനെ, എവിടെ നിന്ന് ആത്മഹത്യ ചെയ്യും എന്നതിനേക്കുറിച്ചായി. വീട്ടിൽ തൂങ്ങി മരിച്ചാൽ, അല്ലെങ്കിൽ തന്നെ കഷ്ടത്തിലായിരിക്കുന്ന വീട്ടുകാർ പിന്നെങ്ങനെ അവിടെ താമസിക്കും?, കിണറ്റിൽ ചാടിയാൽ ഈ ഇരുപത് സെന്റിൽ വേറെ കിണർ കുഴിക്കാൻ സ്ഥലമില്ല, അൽപ്പം ദേഷ്യമുള്ള സ്ഥലത്തെ പ്രമാണിയുടെ പറമ്പിലെ കശുമാവിൽ ആയാൽ അയാളെ ദ്രോഹിക്കാനാവുമെങ്കിലും അയാൾ അതിന്റെ പേരിൽ പിന്നെ വീട്ടുകാർ അനുഭവിക്കേണ്ടിവരുമായിരുന്ന പീഡനങ്ങൾ.. അങ്ങനെ ചിന്തകൾ നീണ്ടുപോയപ്പോൾ ആ ആത്മഹത്യ മാറ്റിവയ്ക്കെണ്ടി വന്നു.
*
കാലം മാറിയപ്പോൾ ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളിലും വൻ ഗവേഷണങ്ങൾ നടന്നു. പുതിയ രീതികൾ കണ്ടെത്തപ്പെടുന്നു. ഏറ്റവുമൊടുവിൽ കണ്ടെത്തിയ വഴിയാണ് കാറിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിക്കുന്ന രീതി. ഈയ്യിടെ പത്രങ്ങളിൽ കാണുന്ന 'കാറുള്ള വീട്ടിലെ' പിള്ളേരുടെ ആത്മഹത്യകളൊക്കെ ഈ വഴിയുപയോഗിച്ച് തന്നെ.
*
ആത്മഹത്യ ചെയ്യാൻ- വിഷം അല്ലെങ്കിൽ കയർ വാങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണെങ്കിൽ, കാർബൺ മോണോക്സൈഡ് ശ്വസിച്ചു ചാവാൻ വീട്ടിൽ സ്വന്തമായി കാറില്ലെങ്കിൽ വിഷമിക്കണ്ട. രാത്രി കറണ്ടു കട്ടിന്റെ നേരത്ത് കാസർക്കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ്സ് റോഡിൽ അല്ലെങ്കിൽ അതു പോലെ ഇടുങ്ങിയ വ്യാപാര മേഖലയിൽ പോയി അഞ്ചുമിനുട്ട് നിന്നു കൊടുത്താൽ മതി. കടകളിലെ ജനറേറ്റർ തുപ്പുന്ന വിഷം സൗജന്യമായി വിഴുങ്ങാം.
*
പുതിയ കെട്ടിടം പണിയാൻ, അത് സംബന്ധിച്ച രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടണമെങ്കിൽ മഴവെള്ള സംഭരണി നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് നിയമം. പക്ഷേ കൈക്കൂലിയുടെ വഴിയിൽ നിയമത്തിന്ന് പുല്ലുവില. എങ്കിലും ലച്ചങ്ങൾ ചിലവിട്ട് ആഡംബരത്തിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് സോളാർ വൈദ്യുതി സംവിധാനങ്ങൾ നിർബന്ധമാക്കിയാൽ അതിന്ന് വലിയ എതിർപ് നേരിടേണ്ടി വരില്ല. ആ വഴിക്ക് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നൂ; എങ്കിലേ മലിനീകരണ-വൈദ്യുതിക്ഷാമ പ്രശ്നങ്ങൾക്ക് തൊലിപ്പുറമേയുള്ള ഒരു പരിഹാരമെങ്കിലും ഉണ്ടാക്കാനാവൂ.
.

13 നവംബർ 2012

മുതലച്ചാരും, ഞണ്ടമ്മയും പിന്നെ കുറുക്കച്ചന്നും

മുതലച്ചാരും, ഞണ്ടമ്മയും ഫേസ് ബുക്കിലെ ക്ലോസ് ഫ്രണ്ട്സ് ആയിരുന്നു.
അങ്ങനെയിരിക്കേ നിറയേ ലൈക്കുകകളും മുഴുത്ത കമന്റുകളുമായി ഓരിയിട്ട് നടന്നിരുന്ന കുറുക്കച്ചന്റെ ഇറച്ചി തിന്നാൻ മുതലച്ചാർക്ക് കൊതി തോന്നി.
'എന്താ ഒരു വഴി?' മുതലച്ചാർ തലപുകച്ചു.

ഒടുവിൽ ഞണ്ടമ്മ ക്വട്ടേഷൻ ഏറ്റെടുത്തു, എന്നിട്ട് കുറുക്കച്ചനോട് പറഞ്ഞു: 'കുറുക്കച്ചാ... കുറുക്കച്ചാ ... നത്തോലിപ്പേജിൽ നിറയേ മീനുകളാ, വെള്ളവും കുറവ് ഇപ്പോ വന്നാ ന
ല്ല സ്വാദോടെ ഒറ്റയ്ക്കെല്ലാം തിന്നാം.'

പുഴമീനെന്നു കേട്ടപ്പോൾ തന്നെ വായിലൊലിച്ച വെള്ളം അടക്കിപ്പിടിച്ച് കുറുക്കച്ചാർ പേജിലെത്തിയപ്പോളവിടെ മീനുകൾക്കിടയിൽ മുതലച്ചാർ വാ തുറന്ന് വച്ച് കിടക്കുന്നു.

കുറു: 'ഞണ്ടമ്മേ.. ഞണ്ടമ്മേ... മീൻ പിടിക്കാനിറങ്ങിയാ മുതല എന്നെ തിന്നില്ലേ?'

ഞണ്ട: 'ഇല്ല കുറുക്കച്ചാ, അത് ചത്ത മുതലയാ... കാണുന്നില്ലേ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്?'

കുറു: 'ചത്ത മുതലയാണെങ്കിൽ അത് വാലാട്ടുമല്ലോ?'

കുറുക്കച്ചന്റെ കുരുട്ടു ബുദ്ധി മനസ്സിലാക്കാതെ, അത് കേട്ടയുടൻ മുതലച്ചാർ വാലാട്ടി.

മുതലച്ചാരുടേയും ഞണ്ടമ്മയുടേയും തട്ടിപ്പ് സൂത്രം മനസ്സിലായ കുറുക്കച്ചൻ വായിൽ കാത്തു സൂക്ഷിച്ചിരുന്ന 'വെള്ളം, വാഴപ്പോളകൾക്കിടയിൽ മിനക്കിട്ട് തുപ്പി', അവരെ കളിയാക്കി ഉച്ചത്തിൽ ഓരിയിട്ടുകൊണ്ട് ഓടിപ്പോയി പാറപ്പുറത്ത് വിസ്തരിച്ച് തൂറി.

ഗുണപാഠം: മന്ദബുദ്ധികൾ സ്വന്തം അനുഭവത്തിൽ നിന്നും, ജ്ഞാനികൾ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളും.

ലേബൽ: ഞാൻ മഹാജ്ഞാനിയാ..

10 നവംബർ 2012

മുലയും ചരിത്രവും, ഒരു സർവ്വേ

ഉത്തരമെഴുതി ഈ സർവ്വേയുമായി സഹകരിക്കുമല്ലോ?

1. പെണ്ണുങ്ങളുടെ മുലവണ്ണം അളന്ന് നാട്ടിലെ പ്രമാണി നികുതി പിരിക്കുന്നു.
2. അങ്ങനെ പലതരത്തിൽ പിരിച്ച കൊള്ളപ്പണം 'ഒരിടത്ത്' (അന്ന് സ്വിസ്സ് ബാങ്കിന്നേക്കുറിച്ച് വിവരമില്ലായിരുന്നു) കുഴിച്ചിടുന്നു.
3. കാലം മാറിയപ്പോൾ ആ 'ഇടം' മറ്റുപലരുടേയും അധികാര പരിധിയിലാകുന്നു.

അപ്പോൾ, ആ ഇടത്ത് കുഴിച്ചിട്ട പഴയ കൊള്ളമുതലിന്റെ ഇപ്പോഴത്തെ അവകാശികൾ ആരായിരിക്കണം?

A. പണ്ട് വലിയ മുലകളുമായി ജീവിച്ചവരുടെ പിന്തുടർച്ചാവകാശികൾ.
B. ഇങ്ങനെ പിരിച്ച പ്രമാണിയുടെ പിന്തുടർച്ചാവകാശികൾ.
C. ഇപ്പോളത്തെ പ്രമാണികൾ.

22 ഒക്‌ടോബർ 2012

നായരീഴവ ഐക്യം അഥവാ അയിത്തം

1. പറശ്ശിനി മുത്തപ്പന്ന് വെള്ളാട്ടം എന്ന പോലെ, വടക്കൻ കേരളത്തിലെ തീയ്യ തറവാടുകളിലും ദേവസ്ഥാനങ്ങളിലും 'തൊണ്ടച്ചൻ' ദൈവത്തിന് 'കൈത്' കഴിക്കാൻ നേർച്ച നേരുന്ന പതിവുണ്ട്. അയല്പക്കക്കാരും വേണ്ടപ്പെട്ടവരുമൊക്കെ ക്ഷണിക്കപ്പെടുന്ന ഈ ചടങ്ങില് പങ്കെടുക്കുമെങ്കിലും അതിന്റെ  ഭാഗമായുണ്ടാവുന്ന ഭക്ഷണം പക്ഷേ ഇവിടുത്തെ നായർ സമുദായാംഗങ്ങൾ കഴിക്കാറില്ല.

2. നായർ സ്ത്രീകൾ യാതൊരു കാരണവശാലും തീയരുടേയോ മറ്റേതെങ്കിലും താഴ്ന്ന ജാതിക്കാരുടെയോ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല.

3. നായർ സ്ത്രീകളെ മറ്റു ജാതിക്കാർ 'അമ്മാർകളേ' എന്നു വിളിക്കണം. അവർ മറ്റു ജാതിക്കാരെ പേരുവിളിക്കുമ്പോൾ ചേട്ടാ ചേച്ചീകൾ ചേർക്കേണ്ട.

ഇങ്ങനെ അക്കമിട്ടെഴുതാൻ എത്രവേണമെങ്കിലും കാര്യങ്ങൾ വടക്കേ മലബാറിലെ നായരീഴവ ബന്ധങ്ങളിൽ കണ്ടെത്താം, അത് ശ്രീനാരായണഗുരുവിന്റെ കാലത്തിന്നു മുമ്പത്തെ ചരിത്രത്തിൽ നിന്നല്ല മറിച്ച് എന്റെ ജീവിത ചുറ്റുപാടുകളിൽ നിന്ന് ഇന്നത്തെ ഈ നിമിഷം വരെയുള്ള അനുഭവസാക്ഷ്യങ്ങളാണിതൊക്കെ.

ഇവിടെ നമ്മുടെ ജീവിതത്തിന്നിടയിൽ നമ്മൾ കണ്ടില്ലെന്നു നടിക്കാനാഗ്രഹിക്കുന്ന ഈ നൂറ്റാണ്ടിലും, പുരോഗമന കേരളത്തിൽ, രണ്ട് പ്രബല ഹിന്ദു ജാതികൾ തമ്മിൽ നിലനിൽക്കുന്ന ഈ അയിത്താചരണം ഇവിടെ എടുത്തെഴുതിയത് വെള്ളാപ്പള്ളിയോടും സുകുമാരൻ നായരോടും ഒരു ചോദ്യമുന്നയിക്കാനാണ്.

ഇപ്പോൾ പൊതുവേ ന്യൂട്രലായി ചിന്തിക്കുന്ന ഹിന്ദുവർഗ്ഗങ്ങളേക്കൂടി വർഗ്ഗീയ ചിന്താപാതയിൽ ആട്ടിക്കൊണ്ടുവന്ന് സംഘ പാളയത്തിൽ എത്തിക്കാൻ, ഹിന്ദു ഐക്യമെന്ന മുദ്രാവാക്യമുയർത്തി പ്രചാരണം സംഘടിപ്പിക്കുന്നത്, ഈ അയിത്താചരണങ്ങൾ നിർത്തലാക്കിയിട്ട് പോരേ?

=========================================================

ഇപ്പോൾ മുസ്ലിം എന്ന വികാരമുപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളും അവരുടെ കോക്കസ്സുകളും പലതും നേടിയെടുക്കുന്ന മാതൃകയിൽ വെള്ളാപ്പള്ളിമാരും, സൂമാരൻ നായന്മാരും അവരുടെ കോർപ്പറേറ്റ് മാനേജുമെന്റുകളും അത്യാഗ്രഹങ്ങൾ നേടിയെടുക്കും എന്നതിനപ്പുറം സാദാ ഹിന്ദുവിന്ന് ഒരു നേട്ടവും ഈ ഐക്യപ്പെടൽ കൊണ്ട് ഉണ്ടാവാൻ പോകുന്നില്ല. മാത്രമല്ല ഇന്ന് സാഹോദര്യത്തിൽ കഴിയുന്ന പുരോഗമന മനസ്സുകളേക്കൂടി ഇടുങ്ങിയ വർഗ്ഗീയ ചിന്തയിലേക്ക് ആനയിക്കുന്നതു വഴിയുള്ള ലാഭം മുസ്ലിം ലീഗും ഹിന്ദു ലീഗും വീതിച്ചെടുക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽ സുഡാപ്പിസവും സംഘപരിവാറും വളം കണ്ടെത്തും.

=========================================================

ഹിന്ദു-മുസ്ലിം വർഗ്ഗീയതയെ ക്യാൻസറായി കണക്കാക്കുകയാണെങ്കിൽ, വിശദ പരിശോധനയ്ക്ക് ബയോപ്സിയെടുക്കാവുന്ന ഭൂവിൽ നിന്നാണ് ഞാൻ മേൽപ്പറഞ്ഞ അയിത്ത വസ്തുതകൾ  ഉദാഹരിച്ചത്. പക്ഷേ അവിടങ്ങളിൽ ഹിന്ദുക്കളിൽ നിന്ന് മുസ്ലിങ്ങൾക്കോ  തിരിച്ചോ യാതൊരു അയിത്തവും കണ്ടെത്താനാവില്ല എന്നത് രസകരമായ വസ്തുത. ഉത്സവാഘോഷങ്ങളിലും പെരുന്നാളുകൾക്കും അന്യമതസ്ഥരെ വിരുന്നൂട്ടുന്നതിൽ അഭിമാനം കൊള്ളുന്നവർ!

=========================================================

തികഞ്ഞ വർഗ്ഗീയ വാദികളായ മുസ്ലിമും ഹിന്ദുവും സുഹൃദ് ബന്ധത്തിലേർപ്പിട്ടിരിക്കുന്നിടത്തോളം അവർക്കിടയിൽ മതവിദ്വേഷത്തിന്റെ മതിലുകൾ ഉയരാറില്ല, പക്ഷേ എത്ര ആത്മമിത്രമായിരുന്നാലും ഹിന്ദുക്കൾക്കിടയിൽ ജാതിയുടെ വേലിക്കെട്ടുകളിലെ കൂർത്തമുള്ളുകൾ പലപ്പോഴും തടസ്സമാകാറുണ്ട്.


=========================================================

ഹിന്ദുമതത്തിലെ രണ്ട് പ്രബല സമുദായങ്ങൾ തമ്മിലിങ്ങനെയാണെങ്കിൽ, ഇന്നും അധ:സ്ഥിതരായി കഴിയുന്ന മറ്റ് ജാതിവർഗ്ഗങ്ങളോട് ഇവർ രണ്ടു കൂട്ടരും കാട്ടുന്ന നീതികേടുകളേക്കുറിച്ച് നമുക്കൂഹിക്കാവുന്നതേയുള്ളൂ.....
12 ഓഗസ്റ്റ് 2012

ശ്രീകണ്ഠൻ നായരും സോമാലിയൻ കൊള്ളക്കാരും തമ്മിലെന്ത് വ്യത്യാസം?

സൈബർ ഇടങ്ങളെ വിമർശനത്തിന്നായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്ന് ഏറ്റവും കൂടുതൽ ഇരയായിട്ടുണ്ടാവുക മാധ്യമ എഡിറ്റോറിയൽ തീരുമാനങ്ങളായിരിക്കും. നമ്മളത് കണ്ടും പറഞ്ഞും മടുത്തവർ.

==========================================================

മലയാള ടെലിവിഷൻ ടോക്ക് ഷോ കളുടെ പിതാവ് എന്നു തന്നെ വിളിക്കാവുന്ന ശ്രീകണ്ഠൻ നായരുടെ ഇപ്പോഴത്തെ വേഷം മഴവിൽ മനോരമ ചാനലിൽ തിമിർത്താടുന്നത് കാണാത്തവരുണ്ടാവില്ല. ആ സമദൂരത്തിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ് സോമാലിയൻ കടൽകൊള്ളക്കാർ ബന്ദികളാക്കി വച്ച മലയാളികളായ യുവ കപ്പൽ ജീവനക്കാരെ കുറിച്ചായിരുന്നു. നല്ല കാര്യം തന്നെ.
പക്ഷേ, ഇതിനവർ തിരഞ്ഞെടുത്ത വഴി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. ബന്ദികളാക്കപ്പെട്ട യുവാക്കളുടെ അമ്മമാരെ വിളിച്ചു വരുത്തുക, അവരെ മുന്നിൽ നിർത്തി സമാനമായ മറ്റൊരു സംഭവത്തിൽ പത്ത് മാസത്തോളം ക്രൂരപീഢനങ്ങളനുഭവിച്ച് മോചിപ്പിക്കപ്പെട്ട കപ്പൽ ജീവനക്കാരനായ യുവാവിനേക്കൊണ്ട് പീഡനാനുഭവങ്ങൾ വിവരിപ്പിക്കുക. എത്ര നികൃഷ്ടമായ രീതീ!

==========================================================

ശ്രീകണ്ഠൻ നായരുടെ മകളെ ഏതെങ്കിലും കൊള്ളക്കാർ ബന്ദിയാക്കുന്നുവെന്ന് കരുതുക. അവർ വൻവിലപേശൽ നടത്തുന്നു. ആവേളയിൽ ഒരു ചാനൽ ഷോയിൽ ശ്രീകണ്ഠൻ നായരേയും ഭാര്യയേയും വിളിച്ചു വരുത്തി, മുന്നിലിരുത്തി മുൻപ് അതേ തരം ബന്ദിനാടകത്തിന്ന് ഇരയായ മറ്റൊരു പെൺകുട്ടിയേക്കൊണ്ട് അവിടത്തെ പീഡനാനുഭവങ്ങൾ വിവരിപ്പിക്കുന്നുവെങ്കിൽ എന്തായിരിക്കും അവരിലെ മാതാപിതാക്കളുടെ വികാരം?

==========================================================

ഇനി അതല്ല, ഈ വികാരം പൊതുശ്രദ്ധയിൽ പെടുത്തുക മാത്രമായിരുന്നൂ ലക്ഷയമെങ്കിൽ എന്തുകൊണ്ട്, ഭരണനേതൃത്വത്തിലെ ഒരാളെയെങ്കിലും- ഒരു പാർലമെന്റംഗത്തെയെങ്കിലും ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചില്ലാ?

==========================================================

ഇവിടെ കൊള്ളക്കാരും ചാനൽ മൊതലാളിമാരും തമ്മിലെന്ത് വ്യത്യാസം? എല്ലാരും അവരവരുടെ രീതിൽ പണമുണ്ടാക്കുന്നൂ, ചിലരുടെ കണ്ണീർ മുതലെടുത്ത്....

==========================================================

മി. ശ്രീകണ്ഠൻ നായർ, ബന്ദികളുടെ നോവുന്ന അമ്മമനസ്സിൽ കിണർ കുത്തി അതിലെ നീരെടുത്ത് ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്നതിലും മാന്യതയുണ്ട്, വേറെ പണി നോക്കുന്നതിൽ!

==========================================================

ഇറ്റാലിയൻ കപ്പൽ ജീവനക്കാരുടെ ജീവന്റെ വിലയും, ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ ജീവന്റെ വിലയും തമ്മിലുള്ള  താരതമ്യത്തേക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വിരലുകൾ വിറയ്ക്കുന്നുണ്ട്. സൈബർ നിയമത്തിന്റെ ഭീകരത വല്ലാതെ പേടിപ്പിക്കുന്നതിനാൽ  തൽക്കാലം മിണ്ടുന്നില്ല.


27 ജൂലൈ 2012

റേഡിയോ ക്ലബ്ബിന്റെ ജോക്കി സൗന്ദര്യ വിപണന ശാസ്ത്രംഎന്റെ ഒരു സുഹൃത്തിന്നു പറ്റിയ അമളിക്കഥ സുഹൃദ് സദസ്സുകളിൽ വിളമ്പി നമ്മൾ ചിരിച്ചു മറിയാറുണ്ട്. പെൺ ശബ്ദങ്ങളോട് മൊവീലിൽ സൊള്ളി നേരവും ടോക് ടൈമും പോക്കുന്ന ഒരു സുഹൃത്ത്. അവന്ന് പതിവു പോലെ എവിടെ നിന്നോ ബാർട്ടർ സമ്പ്രദായ വഴിയിൽ കൈമാറിക്കിട്ടിയ ഒരു നമ്പറിൽ വിളിക്കാൻ തുടങ്ങി. സുഹൃത്തിന്റെ തന്നെ ഭാഷയിൽ പറയുകയാണെങ്കിൽ "ശരിക്കും സിൽമ്മാ നടി റോമയുടെ ശബ്ദം".
ആ ശബ്ദസൗകുമാര്യത്തിൽ വീണ കഥാനായകൻ മാസങ്ങളോളം വാക്കുകൾ കൈമാറി. ഒടുവിൽ രണ്ടു പേർക്കും നേരിട്ടു കാണാൻ പൂതി. മലയോര ഗ്രാമത്തിൽ ഫോൺബൂത്തും ഫോട്ടോസ്റ്റാറ്റും നടത്തുന്ന റോമയെ കാണാൻ കഥാനായകൻ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം പഞ്ചായത്താപ്പീസിന്നു മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വന്ന കഥാനായികൻ നായികയെ മിസ്കാൾ അടിച്ചു കൺഫേം ചെയ്ത് സിനിമാ സ്റ്റൈലിൽ കണ്ണുകൾ ഫോക്കസ് ചെയ്തു. 
ചുവന്ന ക്യൂട്ടെക്സിട്ട കറുത്ത കാൽ വിരലുകൾ. കാൽവിരലിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വെള്ളിയോ അലുമിനിയമോ എന്നു തിരിച്ചറിയാനാവാത്ത റിംഗ്. കണ്ണിൽ കുത്തുന്ന റോസ് നിറത്തിലുള്ള ഇസ്തിരികാണാത്ത സിൽക്ക് സാരിക്കു മുന്നേ നടക്കുന്ന നരച്ച പാവാട.  പാടത്തെ നോക്കുകുത്തിക്ക് കരിന്തുണി ചുറ്റിയതു പോലുള്ള ശരീരം.... കൂടുതൽ വർണ്ണിക്കുന്നില്ല;
ഈ കഥ ഇവിടെ വിളമ്പിയത് അത് പറയാനല്ല. ഇന്ന് യൂ റ്റ്യൂബിൽ കണ്ട ഒരു സംഭവം പറയാനാണ്.

*

ചുരിദാർ എന്ന വസ്ത്രത്തിന്റെ കൂടപ്പിറപ്പും അംഗവുമായ ഷാൾ എന്ന വസ്തു കഴുത്തിലെ ചുളിവുകൾ മറയ്ക്കാനുള്ളതാണെന്ന് നമ്മെ പഠിപ്പിച്ചത് ടെലിവിഷൻ ചാനലുകളാണ്. സ്ത്രീയെന്നാൽ ആകാര വടിവാണെന്നും നമ്മെ പഠിപ്പിച്ചതും അവരാണ്.

**

ടെലിവിഷൻ മടുത്തു തുടങ്ങിയപ്പോഴാണ്, സ്വകാര്യ എഫ്എം റേഡിയോ ചാനലുകൾ ഇവിടെ മുളയ്ക്കുന്നത്. കളിയും കാര്യം തമാശയും നേരമ്പോക്കും ഭൂലോക കത്തികളായ ആർജേകളുമൊക്കെയായി നീട്ടിപ്പറയുന്ന രാജധാനി വണ്ടിയായി അവർ മൂളിയും നമ്മൾ കേട്ടു കൊണ്ടും ഇരുന്നു അഥവാ ഇരിക്കൂന്നൂ...

***

ഇനി ഈ വീഡിയോ കാണൂ....
ഇത് ഞാൻ പോസ്റ്റിയതല്ല. ക്ലബ്ബ് എഫ്ഫെമ്മിന്റെ ഔദ്യോഗിക യൂ റ്റ്യൂബ്സ്!

****

ഞാൻ ആദ്യം പറഞ്ഞ പോലുള്ള കഥകൾ മനസ്സിൽ കരുതി ആരും റേഡിയോ പരിപാടികൾ കേൾക്കാതിരിക്കേണ്ട എന്നു കരുതിയാണോ എന്നറിയില്ല......

*****

പണ്ട്, ഒറ്റയ്ക്ക് കിടന്നുറങ്ങിയുരുന്ന രാത്രികളിൽ പതിവായി ക്ലബ്ബ് എഫ് എം കേൾക്കാറുണ്ടായിരുന്നു.
ക്ലബ്ബ് മേറ്റ്സ് കുറേ ടെലി-ഫ്രണ്ട്സിന്നെ സമ്മാനമായി തന്നിരുന്നൂ. കാലക്രമേണ പരസ്പരം മറന്നു.
ക്ലബ്ബ് മേറ്റ്സും കബ്ബഡി കബ്ബഡിയും കുറേ സമ്മാനങ്ങൾ തന്നിരുന്നു; അതിലൊക്കെ ഇപ്പോഴും ചായയും ചോറും കറിയുമൊക്കെ വിളമ്പുന്നൂ.
അന്നൊക്കെ ക്ലബ്ബ് എഫ് എം കേൾക്കുമ്പോഴും പരിപാടികളിൽ പങ്കെടുക്കുമ്പോഴും 'നമീന'യുടെ രൂപം എന്തായിരിക്കുമെന്നു ചിന്തിക്കാൻ മറന്നു പോയ ഞാനെത്ര മണ്ടൻ!!12 ജൂലൈ 2012

മൂത്രം

1. വാത സംബന്ധമായ രോഗാവസ്ഥകൾക്ക് പരിഹാരം തേടി കണ്ണൂർ ജില്ലയിലെ ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പ്രവേശിക്കപ്പെട്ട വൃദ്ധയ്ക്ക്, ഉറക്കമില്ലായ്മയ്ക്ക് ചികിത്സാ വിദഗ്ദൻ മറ്റാർക്കും പറഞ്ഞു കൊടുക്കരുതെന്ന മുന്നറിയിപ്പോടെ ഉപദേശിച്ച ചികിത്സ മൂത്രപാനം; അടുത്തിടെ നടന്ന സംഭവം ഉദ്ദേശം ഒരുമാസം മുമ്പ് ഒരു സ്ത്രീ എന്നോട് പറഞ്ഞത്.

2. കിടയ്ക്കയ്ക്കും വിരിപ്പിന്നുമിടയിൽ അരിവിതറുകയും, കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിച്ചാൽ ആ അരി വറുത്ത് അല്ലെങ്കിൽ അവിലാക്കി അതേ കുട്ടിക്ക് ഭക്ഷിക്കാൻ കൊടുത്താൽ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന 'സ്വഭാവം' മാറിക്കിട്ടുമെന്ന് പഴമക്കാർ പറഞ്ഞിരുന്നത് തികട്ടുന്നു.

3. ആയുർവ്വേദത്തിൽ സമാനതകളില്ലാത്തതും, വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഒരു ഗുളികയുണ്ട്: വിഷ-ഭൂതബാധകൾക്കും അജീർണ്ണത്തിന്നും കൈക്കണ്ട ഔഷധമായ 'വില്വാദി ഗുളിക'. ഈ ഗുളിക അരയ്ക്കുവാൻ ഇന്നും ഉപയോഗിക്കുന്നത് നല്ല ആട്ടിന്മൂത്രം.

ലേബൽ: കിടക്കപ്പായയിൽ മൂത്രമൊഴിച്ചതിന്ന് കുട്ടിയോട് മൂത്രം കുടിക്കാൻ വാർഡൻ നിർദ്ദേശിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച സ്വാമി അഗ്നിവേശിന്റെ അഭിപ്രായത്തെ എതിർത്ത് തുള്ളുന്ന സൈബർ ഗുണ്ടകൾക്ക്.

17 ജൂൺ 2012

ജനാധിപത്യത്തേയും പിന്നിൽ നിന്ന് വെട്ടിക്കൊല്ലാം

പത്രത്തിലും ചാനലിലും കാണുന്ന വെട്ടെണ്ണവും, ദിനേന കസ്റ്റഡിയിലാവുന്നവരുടെ പാർട്ടിയിലെ ഡിഗ്രികളും അവരെ കസ്റ്റഡിയിലാക്കാൻ സൈബർ പൊലീസുകാർ ചെയ്തുകൂട്ടിയ സൂത്രബുദ്ധികളുമൊക്കെ സൂക്ഷ്മചിന്തയിലേക്ക് ഒപ്പിയെടുക്കുന്നതിന്നിടയിൽ നമ്മൾ കണ്ടില്ലെന്നു നടിച്ചതും, നമ്മൾ കാണരുതെന്നു രാഷ്ട്രീയ യജമാനന്മാർ ആഗ്രഹിക്കുന്നതുമായ ഒരു വാർത്തയുണ്ടായിരുന്നൂ; അരീക്കോട് കൊലയുടെ മറവിൽ നമ്മുടെ നിയമസഭ യാതൊരു ചർച്ചയും കൂടാതെ ഏഴു ബില്ലുകൾ നിയമമാക്കി പാസാക്കിയെടുത്തു എന്നത്.

മതേതര ജനാധിപത്യം എന്ന നമ്മൾ പഠിച്ചതും കണ്ടതും ആശവച്ചു പുലർത്തിയതുമായ ഭരണഘടനാ വാക്കുകളെ തീർത്തു അപഹാസ്യമാക്കുന്ന രീതിയിൽ നമ്മുടെ ഭരണകൂടങ്ങളും നിയമനിർമ്മാണസഭകളും പ്രവർത്തിക്കുന്നത് നാം ഏതു നിലയിലാണ് കാണേണ്ടത്? ഇപ്പോഴത്തെ ഈ അവസ്ഥ തന്നെ നോക്കൂ: ബശീർ എന്ന ഒരു എമ്മെല്ലെ ഒരു ക്രിമിനൽ കേസിന്റെ എഫ്ഐആറിൽ  പരാമർശിക്കപ്പെട്ടു എന്നതിൽ തൂങ്ങിപ്പിടിച്ച് പ്രതിപക്ഷം സഭാനടപടികളോട് സഹകരിക്കാതിരിക്കുകയും നടുത്തളത്തിൽ ധർണ്ണയിരിക്കുകയും ചെയ്യുന്നു. ആ കേസിന്റെ ന്യായാന്യായങ്ങളെന്തൊക്കെ ആയിരുന്നാലും നിയമസഭാ പ്രവർത്തനവും രാഷ്ട്രീയമായി കാണുന്നവർ ആ തരത്തിൽ മുതലെടുപ്പിന്നു മുതിരുന്നതിന്നെ കുറ്റം പറയാനാവില്ല.

പക്ഷേ, ഇങ്ങനെ സഭാനടപടികൾ തടസ്സപ്പെടുന്ന സന്ദർഭങ്ങളിൽ സഭാ ചെയറും  ഔദ്യോഗിക ഭരണകൂടവും, സഭാംഗങ്ങളുടെ ചർച്ചയും നിർദ്ദേശവുമൊന്നും സ്വീകരിക്കാതെ, ചുളുവിൽ  വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്നു തയ്യാറാക്കുന്ന ബില്ലുകൾ പപ്പടം ചുടുന്ന ലാഘവത്തോടെ പാസാക്കിയെടുക്കുന്നത്, ഏതൊരു ചട്ടത്തിന്റെ ബലത്തിലായിരുന്നാലും 'ജനാധിപത്യ'മെന്ന മഹനീയ തത്വങ്ങളുൾക്കൊള്ളുന്ന ആശയത്തെ  മാനഭംഗത്തിന്നിരയാക്കി മലിനപ്പെടുത്തുന്നത് തന്നയല്ലേ? ഈ സംഭവം നമ്മുടെ രാജ്യത്ത് പുതിയതൊന്നുമല്ല. എങ്കിലും നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ മതി എന്നാണ് രാഷ്ട്രീയക്കാരുടെ നിലപാടെങ്കിൽ  എന്തിനാണു സാർ കോടികൾ ചിലവിട്ടു തിരഞ്ഞെടുപ്പ് മഹാമഹങ്ങൾ നടത്തുന്നത്? ഇതിലും ഭംഗിയായി ഉദ്യോഗസ്ഥർ തന്നെ കാര്യം നടത്തിത്തരുമല്ലോ?

==========================================================

നിയമസഭകളും പാർലമെന്റുമൊക്കെ ചേരുന്ന സമയങ്ങളിൽ പ്രതിപക്ഷത്തിന്നു കടിച്ചുകുടയാൻ തക്കവണ്ണം ഇറച്ചിയവശിഷ്ടങ്ങൾ കിട്ടണമേയെന്ന് ഭരണപക്ഷവും നിയമനിർമ്മാണമേലാളന്മാരും നേർച്ചനേരുന്നുണ്ടാവണം. വലിയ ശല്യമില്ലാതെ കാര്യം നടക്കുമല്ലോ!

==========================================================

ഈജിപ്ത് എന്നൊരു രാജ്യമുണ്ട്. അവിടെ പതിറ്റാണ്ടുകളായി അടിയന്തിരാവസ്ഥയായിരുന്നു. മനുഷ്യാവകാശങ്ങൾ പലതും അവിടെ നിലവിലുണ്ടായിരുന്നില്ല. എന്നിട്ടും സോഷ്യൽ നെറ്റ്വർക്കുകളിലൂടെ ഒത്തുകൂടിയവർ ചേർന്നു നടത്തിയ 'മുല്ലപ്പൂ വിപ്ലവ'(എന്നു ദോഷൈകദൃക്കുകൾ പേരിട്ട സമരത്തിലൂടെ)ത്തിലൂടെ അവിടെ ജനാധിപത്യം നിലവിൽ വന്നു. അവർ കഴിഞ്ഞമാസം അടിയന്തിരാവസ്ഥ പിൻവലിക്കുകയും ചെയ്തു.

ഇവിടെ ശക്തമായ ലിഖിത ഭരണഘടന  പൂർണ്ണതോതിൽ നിലവിലുള്ള മതേതര ജനാധിപത്യ ഭാരത്തിൽ ഒരു സാദാ പൗരൻ സോഷ്യൽ നെറ്റ്വർക്കിലൂടെ ഭരണകൂട നിലപാടുകൾക്കെതിരെയോ നെറികേടുകൾക്കെതിരേയോ പ്രതികരിച്ചാൽ ഒരുപക്ഷേ അവനെ സ്വീകരിക്കുക കാരാഗൃഹവും നിയമ നടപടികളുമായിരിക്കുമെന്ന് പലപ്പോഴും ഉത്തരവാദപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നു. ആയതിന്ന് അവരെ സഹായിക്കാൻ ഇവിടെ ഒരു ദേശീയ ഐടി നിയമവും നിലവിലുണ്ട്.  അതിന്റെ അടിസ്ഥാന നിയമം നമ്മുടെ പാർലമെന്റ് പാസാക്കിയതും മേലേ സൂചിപ്പിച്ച പോലെ പാർലമെന്റ് തടസ്സപ്പെട്ട വേളയിൽ സ്പീക്കർ ചുട്ടെടുത്തായിരുന്നു! ജനാധിപത്യത്തിന്റെ മറവിൽ ഇത്തരം കരിനിയമങ്ങൾ അടുക്കള വഴി നിർമ്മിക്കപ്പെടുമ്പോൾ പിന്നെയെന്തിന്ന് ജനാധിപത്യഏകാധിപതികൾ ജനങ്ങളെ ഭയപ്പെടണം? തങ്ങൾക്കു കൽപ്പിച്ചു കിട്ടിയ പ്രത്യേക അവകാശങ്ങളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുമ്പോൾ തീർച്ചയായും അവർക്ക് ചിന്താശേഷിയും നഷ്ടപ്പെടുമായിരിക്കും!

==========================================================

നമുക്ക് വീണ്ടും  വീണ്ടും  ലജ്ജിക്കാം ജനാധിപത്യത്തിന്റെ അർത്ഥതലങ്ങളോർത്ത്.... ഭരണഘടനാ സ്ഥാനമാനങ്ങളുടെ ചോദ്യംചെയ്യാൻ പാടില്ലാത്ത റൂളിങ്ങുകളുടെ ജനാധിപത്യവിരുദ്ധതയെ ഓർത്ത്......
20 ഏപ്രിൽ 2012

ഞങ്ങളെ ഉപ്പുതീറ്റിക്കുന്ന ഭരണകൂടത്തോട്

ഒരു ജില്ലാ ആസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന ജനം, പതിറ്റാണ്ടുകളായി വേനൽ കാലത്ത് ഉപ്പ് വെള്ളം കുടിക്കുക. ഇപ്പോളത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന അളവിൽ കൂടുതൽ ഉപ്പ് കലർന്ന വെള്ളം കുടിക്കുക. അതും വൃത്തിയിലും ആരോഗ്യകാര്യങ്ങളിലും ആവശ്യത്തിലധികം ആശങ്കകളും രോഗികളുമുള്ള കേരളത്തിൽ. അവിശ്വസനീയമായ ഈ  മനുഷ്യ നിർമ്മിത ഭീകര ദുരന്തത്തിന്റെ മുന്നറിയിപ്പ് വാർത്ത, ഒരു പ്രാദേശിക കോളത്തിന്നപ്പുറത്തുള്ള വലിയ  വാർത്തയാവാത്തതും മനുഷ്യാവകാശമടക്കമുള്ള നിയമ സംവിധാനങ്ങൾ കണ്ണടയ്ക്കുന്നതും ഈ സംഭവം കാസർക്കോട്ടാണ് എന്നൊരൊറ്റ കാരണത്താലാണോ?

ചിത്രത്തിൽ ക്ലിക്കിയാൽ വാർത്ത വലുതായി വായിക്കാം,
വാർത്ത കട: http://epaper.mathrubhumi.com/epapermain.aspx
ഈ വാർത്ത നിങ്ങൾക്ക് ഒരുപക്ഷേ ഞെട്ടലുണ്ടാക്കിയേക്കാം, പക്ഷേ കാസർക്കോടൻ ജനതയ്ക്കോ നമ്മെ ഭരിക്കുന്ന തലവളരാത്ത ഭരണകൂടത്തിന്നോ, തിരുവനന്തപുരത്ത് കുത്തിരിയിരിക്കുന്ന ശമ്പളം വാങ്ങാൻ ഒപ്പിടുന്ന ഉദ്യോഗസ്ഥ പരിഷകൾക്കോ രോമം മുറിഞ്ഞ വേദനപോലുമുണ്ടാക്കില്ല. തിരുവനന്തപുരത്തോ, പുതുപ്പള്ളിയിലോ, പൂഞ്ഞാറ്റിലോ മലപ്പുറത്തോ അല്ലല്ലോ ഇത്. കേന്ദ്രത്തിൽ നിന്ന് കേരളത്തിന്നു കിട്ടുന്ന അവഗണന സാഡിസ്റ്റ് മനോഭാവത്തോടെ കുത്തിവയ്ക്കാൻ ഒരു പ്രദേശം വേണമല്ലോ എന്ന ഉദ്ദേശത്തോടെയാണ് സൃഷ്ടിച്ചത് എന്നിപ്പോൾ തോന്നിക്കുന്ന കാസർക്കോട്ടാണല്ലോ സംഭവം?

ചൊവ്വയിലെ മണ്ണിൽ പരീക്ഷണം നടത്താൻ നൂറ്റിയിരുപത്തഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്താൻ മടികാണിക്കാത്ത ഒരു ജനാധിപത്യ രാജ്യത്ത്, അരലക്ഷം ജനങ്ങൾക്കുള്ള കുടിവെള്ളം പമ്പു ചെയ്യുന്ന പുഴയിൽ, ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥിരം തടയണ നിർമ്മിക്കാൻ ഒരു കോടി രൂപ ചിലവഴിക്കാൻ സാങ്കേതിക നിയമപ്രശ്നങ്ങൾ തടസ്സമാവുന്നു എന്നു പറഞ്ഞാൽ ഈ ജനാധിപത്യത്തെ നാം എന്തു പേരിട്ടാണ് വിളിക്കേണ്ടത്?

കാസർക്കോട്ടെ ജനപ്രതിനിധികൾ പതിറ്റാണ്ടുകളിയായി കരഞ്ഞു വിളിച്ചാവശ്യപ്പെട്ടിട്ടും, എല്ലാ തിരഞ്ഞെടുപ്പുകാലത്തും മുഖ്യ ചർച്ചാ വിഷയം ഈ ഉപ്പുവെള്ളമായിട്ടും ഇത്തവണയും നമ്മൾ ഇതു തന്നെ കുടിക്കാന്നിടവരുമ്പോൾ, നമ്മുടെ തൊലിയും നാവും ചൊറിഞ്ഞു വരുന്നത് ഈ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് എത്രകാലം തടഞ്ഞു നിർത്താനാവും?

ബാവിക്കരപ്പുഴയിലെ സ്ഥിരം തടയണയുടെ പണി തുടങ്ങാൻ ഇനി വെറും സാങ്കേതിക പ്രശ്നങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന് എട്ടുമാസം മുൻപ് കാസക്കോട്ട് വന്ന് പറഞ്ഞ ബഹുമാന്യ മന്ത്രി പദവി വഹിക്കുന്നവന്ന് ഇനിയും വാട്ടർ അതോറിറ്റി, ജലവകുപ്പ് ജീവനക്കാരേയും കരാറുകാരനേയും നിയന്ത്രിക്കാനായില്ലേ? അതിനാവുന്നില്ലെങ്കിൽ പിന്നെന്തിനാണു സർ അങ്ങ് ആ പദവിൽ കടിച്ചു തൂങ്ങുന്നത്? വച്ചിട്ടു പൊയ്ക്കൂടേ?

പണ്ട് മലേറിയക്കാലത്ത്, 'ഞങ്ങളുടെ നഗര'മായ മംഗലാപുരത്ത് പോയാൽ ഞങ്ങൾ വെള്ളം കുടിക്കാറില്ലായിരുന്നു. ഇന്ന് ഞങ്ങളുടെ ഗ്രാമിണർ ജില്ലാ ആസ്ഥാനത്ത് വന്നാലും വെള്ളം കുടിക്കാറില്ല. നഗരവാസികൾ മറ്റൊന്നും കിട്ടാനില്ലാത്തത് കൊണ്ട് കുടിക്കുന്നൂ, കുളിക്കുന്നൂ. നിങ്ങൾ മന്ത്രി പുംഗവന്മാരും ഉദ്യോഗസ്ഥ പ്രഭുക്കളും ഇവിടെ വന്നാൽ മിനറൽ കുപ്പിവെള്ളം മാത്രമല്ലേ കുടിക്കാറുള്ളൂ?

അല്ല കേരളമേ, നിങ്ങൾക്ക് കാസർക്കോട് കേരളത്തിൽ തന്നെ തുടരണമെന്ന് ആഗ്രഹമില്ലേ? ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള കാസർക്കോട്ട്കാരിൽ ഭൂരിപക്ഷത്തിന്നും ആ ആഗ്രഹമില്ല. നിരാശയിൽ നിന്നുയരുന്ന അത്തരമൊരാഗ്രഹം ജില്ലയുടനീളം ആളിപ്പടരാൻ, ഇക്കണക്കിന്നു പോയാൽ അധിക സമയമൊന്നും വേണ്ടിവരില്ല. ഞങ്ങളെന്തു ചെയ്യണം സർ?

=================================================

എന്തായാലും മരുന്നു കമ്പനികൾക്കും, മംഗലാപുരത്തെ മെഡിക്കൽ കോളേജ് ആസ്പത്രികൾക്കും സന്തോഷത്തിന്നു വകയുണ്ട്. ഡയാലിസിസ് ഉപകരണങ്ങളും, രക്തസമ്മർദ്ദത്തിന്നുള്ള മരുന്നുകളും കുറച്ചേറേ തന്നെ കരുതിക്കോ!
13 ഏപ്രിൽ 2012

ഹൃദ്യമായ വിഷു ആശംസകൾ.....

കേരള മന്ത്രിസഭയിൽ പ്രാധിനിധ്യം ഉള്ളതും ഇല്ലാത്തതുമായ എല്ലാ നായന്മാർക്കും, തീയന്മാർക്കും, ബ്രാഹ്മണ, ആചാരി, പുലയ, മണ്ണാൻ-ചെരുപ്പുകുത്തി മറ്റ് പട്ടികജാതി പട്ടികവർഗ്ഗം, മറ്റ് രാഷ്ട്രീയ വോട്ട് ബാങ്കായ എല്ലാ ജാതിവിഭാഗങ്ങളിലും ജനിച്ചു പോയ മനുഷ്യജന്മങ്ങൾക്ക് എന്റെ ഹൃദ്യമായ വിഷു ആശംസകൾ.....
23 മാർച്ച് 2012

തീവ്രവാദികളെ സൃഷ്ടിക്കുന്ന വിധം; ഞങ്ങൾ നിൽക്കണോ അതോ പോണോ?

ഇന്ത്യൻ പ്രധാനമന്ത്രി മുതൽ തലശ്ശേരി നഗരസഭാ അദ്ധ്യക്ഷ വരേയുള്ളവർക്ക്, അവർ വെറും പുഴുക്കളായി കാണുന്ന ഗ്രാമീണ പൗരജനം സഹികെട്ട് പ്രതികരിക്കാനിറങ്ങിയാൽ തീവ്രവാദികളാണ്. വെറും മനുഷ്യനായി ജീവിക്കാൻ അത്യാവശ്യം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രം ആഗ്രഹിക്കുകയും മാന്യമായ സാഹചര്യങ്ങൾക്കായി പൊരുതുകയും ചെയ്യുന്ന ഗ്രാമീണരെ ഭരണകൂടത്തിന്റെ കഴിവുകേടുകളും നിസ്സംഗതയും തീവ്രവാദികളാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

കുറച്ചു നാളുകൾക്കു മുന്നേ, നമ്മുടെ മതേതര നിലപാടുകൾക്കു സഹിക്കാത്ത ഒളിയജണ്ടകളുമായി പ്രവർത്തന നിരതമായിരിക്കുന്ന 'സോളിഡാരിറ്റി' എന്ന ജമാ-അത്തെ ഇസ്ലാമിയുടെ ജനകീയ യുവ മുഖം, 'മലബാർ നിവർത്തന പ്രക്ഷോഭം' എന്ന പേരിൽ സമരമുഖത്തിറങ്ങിയ സമയത്ത്, ആ സമരത്തിന്നു പിന്തുണ പ്രഖ്യാപിച്ച് ഇതേ ബ്ലോഗിൽ കുറിപ്പെഴുതിയപ്പോൾ, പച്ചയ്ക്ക് പ്രാദേശിക തീവ്രവാദം ഉന്നയിക്കുന്നു എന്നാണ് നിങ്ങളിൽ പലരും ആക്ഷേപിച്ചത്.

കോട്ടയം പാലാ ബജറ്റിന്നുശേഷം, കെ എം മാണി അവതരിപ്പിച്ച 2012-2013ലെ ബജറ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? തേജസ്വിനിപ്പുഴയ്ക്ക് വടക്ക് കേരളമില്ല എന്ന് ഒരിക്കൽ കൂടി മലയാളത്തെ ബോധിപ്പിക്കാൻ ഈ ബജറ്റിന്നായി. കാസർക്കോട് ജില്ലയ്ക്ക് നയാപൈസയുടെ പ്രത്യേക പദ്ധതികളൊന്നും അനുവദിക്കാതിരിക്കാൻ ശ്രദ്ധിച്ച ഈ ഭരണകൂടത്തെ വിളിക്കാനും ഉപമിക്കാനും പുതിയ വാക്കുകളും ശൈലികളും കണ്ടെത്തേണ്ടിയിരിക്കുന്നു. 

ഈ പട്ടിക നോക്കൂ സര്‍, ഇതിലെവിടെയെങ്കിലും കാസർക്കോട് ഉണ്ടോ?


ഇനി ഞങ്ങളെങ്ങനെ ഭാവിയിൽ തീവ്രവാദികളാവും എന്നു നോക്കൂ. ഇത്രയും ഭീകരമായ അവഗണന ഉണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജില്ലാ നേതാക്കളാരും വാ തുറന്നില്ല. സിറ്റി ബസ്സിന്റെ ഡോറിളകി വീണാൽ പോലും നെടുനീളൻ പ്രസ്താവനകളുമായി പത്രമാപ്പിസുകൾ കേറി നിരങ്ങുന്ന ഒരുത്തനേയും എവിടേയും കണ്ടില്ല. ഇതിലും വലിയ കാര്യങ്ങളാണല്ലോ 'കുടുംബ'ത്തിൽ നടക്കുന്നത്! ഇനി ഇവിടെ വലിയ ജന പിന്തുണയില്ലാത്ത സോളിഡാരിറ്റിയാദി വകകൾ ഈ വിഷയത്തിൽ സമരത്തിന്നിറങ്ങിയാൽ നമുക്ക് പിന്തുണയ്ക്കാതിരിക്കാനാവുമോ? അന്ന് ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചാക്ഷേപിച്ചാൽ ഞങ്ങൾ സഹിക്കണോ?

 എങ്കിലും പത്രക്കാർ അങ്ങോട്ട് പോയി ചോദിച്ചപ്പോൾ എമ്മെല്ലേമാർ പ്രതികരിച്ചു. ഇതിൽ കാസർക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് എംഎൽഎ ശ്രീ. എൻ എ നെല്ലിക്കുന്ന് പ്രതികരിക്കുന്നത് ശ്രദ്ധിക്കൂ. അദ്ദേഹം സമർപ്പിച്ച യാതൊരു പദ്ധതിയും പരിഗണിച്ചില്ലെന്ന്. അപ്പോൾ പിന്നെ മറ്റ് പ്രതിപക്ഷ എംഎൽഎ മാരുടെ പരാതിയേക്കുറിച്ച് പറയാനുണ്ടോ?


നിങ്ങൾക്കറിയാമോ സർ, ഒരാശുപത്രി കെട്ടിടത്തിന്ന് അത്യാവശ്യം വേണ്ടുന്ന ഭാഗമാണ്- രോഗികളെ വീൽ ചെയറിൽ ഇരുത്തി പല നിലകളിലേക്ക് കൊണ്ട് പോകാനുള്ള റാമ്പ്. പക്ഷേ അഞ്ച് പതിറ്റാണ്ട് സമയമെടുത്ത് ഒടുവിൽ ശ്രീമതിട്ടീച്ചർ നാടിന്നു സമർപ്പിച്ച ജില്ലാ ആസ്ഥാനത്തെ ജനറൽ ആസ്പത്രിയിൽ റാമ്പില്ല. ആയത് നിർമ്മിക്കാനുള്ള ഫണ്ട് എല്ലാ മന്ത്രിമാരും ഇവിടെ വന്നാൽ വാഗ്ദാനം ചെയ്യാറുള്ളതുമാണ്. പക്ഷേ ഈ ബജറ്റിലും വകയിരുത്തിയില്ല. ആയ്ക്കോട്ടേ സർ, ഇനിയുമാരെങ്കിലും ഈ ആസ്പത്രിയിൽ വച്ച് മരണപ്പെട്ടാൽ, മൃതശരീരം ഞങ്ങൾ ചുമന്ന് പടിയിറക്കിക്കോളാം.... ഇത് വെറുമൊരുദാഹരണം മാത്രം. എണ്ണിയെണ്ണിപ്പറയാൻ നൂറുകൂട്ടം കാര്യങ്ങളുണ്ട് സാർ.

കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയെ സാഡിസ്റ്റ് മനോഭാവത്തോടെ വർദ്ധിത വീര്യം പകർന്ന് കാസർക്കോടിന്മേൽ ചീറ്റുകയാണോ കേരള ഭരണകൂടം? നിങ്ങൾക്ക് വഴങ്ങാത്ത സർക്കാർ ജീവനക്കാരെ നാടുകടത്താനുള്ള ഇടം മാത്രമാണോ കാസർക്കോട്?

തീവ്രവാദികളാവും മുൻപ് ഞങ്ങൾക്ക് മുന്നിൽ വേറേയും വഴികളുണ്ടെന്ന് നിങ്ങൾ മറന്നു പോവുകയാണോ? കാസർക്കോടിന്നെ കർണ്ണാടകത്തിൽ ലയിപ്പിക്കണമെന്ന ആവശ്യം ഒന്നുകൂടി പൊടിതട്ടിയെടുക്കുക എന്നത് ഇന്നത്തെ അവസ്ഥയിൽ വലിയ കാര്യമൊന്നുമല്ല. കർണ്ണാടക മഹാ സഭ ഇപ്പോഴും സജീവമായുണ്ട്. ഇനി ഞങ്ങൾ നിൽക്കണോ അതോ പോകണോ എന്ന് തീരുമാനിക്കാനുള്ള പന്ത് സർക്കാറിന്റെ കയ്യിൽ തന്നെയാണ്. അത് ഞങ്ങളുടെ കോർട്ടിൽ എത്തിയാൽ പിന്നെ അത് കൈവിട്ട കളിതന്നെയാവുമെന്ന് ഞാൻ പറയണോ?ഗ്രാഫിക്സ്: രാജേഷ് ഒടയഞ്ചാൽ19 മാർച്ച് 2012

മാണിച്ചായോ ഇത് ചെറ്റത്തരം

കേരളത്തിൽ ഇപ്പോൾ പഠിച്ചു പുറത്തിറങ്ങുന്ന പതിനെട്ടു തികഞ്ഞ ഓരോരുത്തരുടേയും പ്രഥമ ചിന്ത ഒരു സർക്കാർ ജോലി സ്വന്തമാക്കുക എന്നതാണ്. അതിന്നായി ട്യൂഷന്നും പഠനവുമായി തലകുത്തി മറിയുന്ന യുവജനതയ്ക്ക് കഴിഞ്ഞ എൽ ഡി എഫ് സർക്കാറിന്റെ ധനകാര്യമന്ത്രി തോമസ്സ് ഐസക് പെൻഷൻ പ്രായം ഏകീകരണത്തിലൂടെ ചെവിക്കുറ്റിക്ക് തന്നെ അടി നൽകി. അന്ന്,ഈ പരിഷ്കരണം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സൂപർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കും എന്ന ഉറപ്പിന്മേൽ കൂടുതൽ പ്രതിഷേധങ്ങൾ ഒഴിവാക്കാനായിരുന്നു. പക്ഷേ തോമസ്സ് ഐസക് പോലും സമ്മതിക്കില്ല, ആ പ്രഖ്യാപനം പ്രാവർത്തികമാക്കാനായി എന്ന്. 

പെൻഷൻ പ്രായം ഏകീകരണത്തിന്റെ പൊല്ലാപ്പുകളുമായി തൊഴിൽ രഹിത അഭ്യസ്തവിദ്യർ പൊരുത്തപ്പെട്ടു വരുന്നതിന്നിടയിലാണ് കെ എം മാണിയുടെ പുതിയ ബജറ്റിൽ പെൻഷൻ പ്രായം 56 ആക്കാന്നും പെൻഷൻ ഏകീകരണം ഒഴിവാക്കാനും തീരുമാനമെടുത്തിരിക്കുന്നത്. പെൻഷൻ തീയതി ഏകീകരണം ഒഴിവാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാൻ മറ്റൊരു കൊലച്ചതി ചെയ്യുകവഴി മാണിച്ചൻ നമ്മൾ യുവജനതയ്ക്ക് ഇരുട്ടടി തന്നെയാണ് തന്നിരിക്കുന്നത്.

രാഷ്ട്രീയ പിമ്പുകളുടെയും സർക്കാരിന്നേക്കൊണ്ട് 'ഗുണ'മുള്ള കോൺട്രാക്റ്റർമാരുടെ പണക്കിഴിയുടേയും ബലത്തിൽ പിറവത്തു നിന്ന് നെയ്യാറ്റിൻകരയിലേക്ക് ആയുസ്സു നീട്ടിക്കിട്ടിയ ഒരു നാറിയ ഭരണത്തിന്റെ അഴുക്കുചാലിലെ മാലിന്യമായി കരുതി, യുവജനത ഈ തീരുമാനത്തെ എതിർത്തു തോൽപ്പിക്കും എന്നതിൽ സംശയം ആവശ്യമില്ല. 

===================================================

മാണിച്ചന്റെ മക്കളേയും മരുമക്കളേയും പോലെ, നാട്ടിലെ സാദാ തൊഴിൽരഹിത യുവജനതയ്ക്കെല്ലാം മൂന്നാറിൽ റിസോർട്ടും പാലായിൽ 'റവർ' എസ്റ്റേറ്റും ഉണ്ടാക്കാനാവില്ലെന്ന് ഇനിയുമങ്ങേർക്ക് അറിയില്ലേ?

===================================================

പിറവത്തെ വോട്ടെടുപ്പ് തീർന്ന നിമിഷം എൻ ആർ ഐ മുതലാളിയുടെ ആസ്പത്രിയിൽ മാന്യമായ ശമ്പളം എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന നഴ്സൂമാരെ അറസ്റ്റു ചെയ്യാൻ സർക്കാറിന്നായി. കൃസ്ത്യൻ ജാതിത്തല്ലിൽ ഇടപെട്ട് ലാത്തിച്ചാർജ്ജ് നടത്താനായി. ഇനി കോടതിയിൽ ദുർബലമായി ഇടപെട്ട് ആ ഇറ്റാലിയൻ കൊലയാളികളെ വിട്ടയക്കുക കൂടി ചെയ്താൽ എല്ലാ അച്ചായന്മാർക്കും സുഖമായി കിടന്നുറങ്ങാം!

===================================================

വി എസ് തൊള്ളയ്ക്ക് തോന്നിയത് വിളിച്ചു പറഞ്ഞത്, ഫേസ് ബുക്ക് പ്രൊഫൈലിൽ പോലും രാഷ്ട്രീയ നിലപാട് "ഇൻഡിപ്പെന്റന്റ്" എന്നെഴുതി രാഷ്ട്രീയ വനവാസത്തിന്നു പോയ സിന്ധുജോയിയെ സജീവ കോൺഗ്രസ്സ് പ്രവർത്തകയാക്കിയതു പോലെ, പാൽ ഐസുകണക്കെ ദിനേനെ ശോഷിച്ചു വരികയായിരുന്ന ഡിവൈഎഫ്ഐ യുടെ ശക്തി ഉയർത്തുമോ ഈ മാണിത്തോന്ന്യാസം?17 മാർച്ച് 2012

~ ചിഹ്നത്തിന്ന് പുതിയ പദവി, ജുവിക്ക് അഭിവാദ്യങ്ങൾ

പടവലങ്ങക്കേരളത്തിൽ ആകെ മൊത്തം ഉണ്ടെന്ന് പറയുന്ന 1453 വില്ലേജ് ആപ്പീസുകളിൽ, വടക്കേയറ്റത്തെ ജില്ലയിലെ വടക്കെയത്ത് സ്ഥിതിചെയ്യുന്ന എൻഡോസൾഫാൻ ഫെയിം എന്മകജെ പഞ്ചായത്തിലെ ഒരു വില്ലേജ് ആപ്പീസിന്റെ പേരുമാറ്റാൻ പുതുതായി സ്ഥലം മാറിവന്ന വനിതാ വില്ലേജാപ്പീസർ, ജില്ലാ കളക്റ്റർക്ക് അപേക്ഷ നൽകി വിവാദമുണ്ടാക്കിയ വാർത്ത പണ്ട് വായിച്ചിട്ടുണ്ടാവും. തെക്കൻ നാട്ടിലുള്ള ബന്ധുജനങ്ങളും കൂട്ടുകാരും തനിക്കിപ്പോളെവിടെയാ 'ജാലി' എന്നു ചോദിക്കുമ്പോൾ "മൈരെ" എന്നു പറയാനുള്ള ഉളുപ്പില്ലാത്തതിനാലാവാം ആ ചേച്ചി അങ്ങനൊരു സങ്കട ദയാ ഹരജി നൽകിയത്.

അതിന്റെ ക്ലൈമാക്സ് എന്തായിരുന്നാലും മേൽ സ്ഥലനാമം അഥവാ 'ബോഡീ വേസ്റ്റ്' നാമം തെറി എന്ന രൂപത്തിൽ നാവിൽ നിന്ന് സ്വകാര്യമായിട്ടെങ്കിലും, ഒരിക്കലെങ്കിലും വഴുതിപ്പോകാത്ത ഒരുത്തനെ അഥവാ ഒരുത്തിയെ കണ്ടെത്താൻ പ്രയാസമായിരിക്കും. എന്നിരിക്കിലും നമ്മുടെ സാമൂഹ്യ ഇടപെടൽ കാപട്യത്തിന്റെ അടയാളമെന്നോണം പൊതുവേദികളിൽ ആ വാക്ക് ഉതിരാതിരിക്കാൻ നമ്മൾ ശ്രദ്ധിച്ചു വരുന്നുണ്ട്. എന്നിരിക്കിലും പുത്തൻ തലമുറ, അടിപൊളി, ചെത്ത് തുടങ്ങിയവ പോലെ മറ്റൊരു സർവ്വ സാധാരണ വാക്കായി 'ഇതും' കരുതാൻ തുടങ്ങിയിട്ടുണ്ട്.

പണ്ട് കള്ളുഷാപ്പിലും കെട്ട്യോൾടെ നെഞ്ചത്തും തീർത്തിരുന്ന ധാർമ്മിക രോഷം മുഴുവൻ ഇന്ന് നമ്മൾ കത്തിച്ചു തീർക്കാൻ കുത്തിയിരിക്കുന്ന ഈ സൈബർ ലോകത്ത് പലരേയും സംബോധന ചെയ്യാൻ ആ -മൈ- വാക്ക് അത്യാവശ്യമായി തീർന്നിട്ടുണ്ട്. പക്ഷേ പൊതുസമൂഹത്തിലെന്ന പോലെ സൈബർ ലോകത്തും കപട മാന്യ മുഖംമൂടിയണിഞ്ഞു ഞെളിയുന്ന അസഹിഷ്ണുക്കൾ ആ പ്രയോഗത്തെ കുറ്റപ്പെടുത്തി നമ്മെ ഒറ്റപ്പെടുത്തുകയാണ്. ഈ പ്രതിസന്ധിയേക്കുറിച്ച് ചർച്ച ചെയ്തുവന്ന വേളയിൽ ശ്രീ അപ്പുക്കിളിയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ബഹു: ഫേസ് ബുക്ക് അംഗമായ ജുവി എന്ന ജുബിൻ രാജ് മേൽ വാക്കിന്നു ബദലായി പ്രയോഗിക്കാൻ ഒരു കീബോർഡ് ചിഹ്നം നിർദ്ദേശിക്കുകയുണ്ടായി. ~ എന്ന ചിഹ്നം.  കീബോർഡിലെ 'Esc' എന്ന 'കീയ്ക്കു താഴെ'യുള്ള ~ മേലിൽ ആ മഹദ് സംബോധനയായി ഉപയോഗിക്കാനും തിരിച്ചറിയാനും എല്ലാരും ശ്രദ്ധിക്കണം.

ഈ അവസരത്തിൽ ജുവിയുടെ നിരീക്ഷണപാടവത്തെ നമ്മൾ അംഗീകരിച്ചേ മതിയാവൂ. മേൽ 'ബോഡീ വേസ്റ്റ്' വാക്കിന്നെ സിംബോളിക്കായി പ്രതിനിധീകരിക്കാൻ ഇതിനേക്കാൾ നല്ലഒരു ചിഹ്നമുണ്ടോ കീബോർഡിൽ? ആ വളഞ്ഞുപുളഞ്ഞ നിൽപ്പു കണ്ടില്ലേ?!!

==========================================================

ഈ അവസരത്തിൽ പണ്ട് പി എസ്സ് സി പരീക്ഷയ്ക്ക് ചോദിച്ച് വല്ലാതെ കുഴപ്പിച്ച ഒരു ചോദ്യം അയവിറക്കുകയാണ്;
Q: സ്ത്രീക്കും പുരുഷന്നും ചുരുണ്ടമുടിയുള്ള സ്ഥലമേത്?
A: ഉത്തരം നിങ്ങൾക്കറിയാമെന്നറിയാം എന്നാലും "അടിയിൽ നോക്കൂ".

==========================================================

പ്രായപൂർത്തി ആയെന്നു ഗൂഗിളിന്നോട് സമ്മതിച്ച് ഇവിടം വരെ വന്നതല്ലേ രണ്ട് ഫലിത ബിന്ദുക്കൾ കൂടി വായിച്ചിട്ട് പോകൂ.....

1.
വേദി കണാരന്റെ വിവാഹ സദ്യാമണ്ഡപം.
തലേന്നത്തെ ചോന്ന വെള്ളത്തിന്റെ കെട്ടുപിരിയാത്ത വിളമ്പുകാർ, കോയിക്കറി വിളമ്പിയിട്ടാണ് അച്ചാർ വിളമ്പുന്നത്. സദ്യയ്ക്കിരുന്നവർ സാംബാർ, വെള്ളം, ചോറ് എന്നൊക്കെ കൂവിവിളിക്കുന്നു.
ജാനുവേടത്തി രസത്തിന്നു ചോദിച്ചു.
കുഞ്ഞിരാമേട്ടൻ വെള്ളത്തിന്നും, നേരം കുറേ കഴിഞ്ഞപ്പോൾ ക്ഷമ കെട്ട ജാനുവേടത്തിയുടെ ആക്രോശമാണ് കേട്ടത്:
"കുഞ്ഞിരാമന്ന് വെള്ളം വന്നു, എനിക്കിതുവരെ രസം വന്നില്ല!"


2.
വേദി തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഓർഡിനറി ബസ്സ്. ജാക്കിച്ചാന്മാർ സീസൺ ടിക്കറ്റെടുക്കുന്ന ശകടം.
പതിവുപോലെ ഒരു വിദ്വാൻ 'പണി'തുടങ്ങി. ഇന്നത്തെ ഇര ചർമ്മം കണ്ടാൽ പ്രായം തോന്നിക്കാത്ത വല്ല്യുമ്മ.
നാദാപുരത്ത് ചെക്കൻ ഇറങ്ങുവോളം വല്ല്യുമ്മ പഞ്ചേന്ദ്രിയങ്ങൾ നിയന്ത്രിച്ച് ക്ഷമിച്ചു. ഇറങ്ങിയ ചെക്കന്നെ ബസ്സിൽ നിന്നുകൊണ്ട് വിളിച്ച് വല്ല്യൂമ്മ ചോദിച്ചു:
"മോനേ നിനിക്ക് ബെച്ചിട്ട് മതിയായോടാ?"
ചെക്കൻ: "അല്ല പിന്നെ നിനക്ക് കോയിക്കോട്ടോളം ബെച്ച് തരാ... ന്തേ?"

==========================================================

A: ആഫ്രിക്ക


ചിത്രം കട: ഗൂഗിളിന്റെ പയേ ബസ്സ്15 മാർച്ച് 2012

ഇത്തവണ യൂണിയൻ ബാങ്ക് വഹ!

 കർഷകൻ, മുതലാളി, തൊഴിലാളി, ഉദ്യോഗസ്ഥൻ, ഉടമസ്ഥൻ തുടങ്ങിയ 'പദവി'കളെന്തൊക്കെ ആയാലും നമ്മൾ അതിനേക്കാൾ വലുതായി എന്നും ഒരു ഉപഭോക്താവാണ്. നമ്മൾ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുകയോ ചൂഷണത്തിന്നിരയാവുകയോ ചെയ്യുന്നതും ഉപഭോക്താവ് ആയിട്ടാണ്.

ഇങ്ങനെ എനിക്കു പറ്റിയ പലചതിവുകളും മുന്നേ പല പോസ്റ്റുകളിലുമായി നിരത്തിയിരുന്നു. ഇന്നലേയും അങ്ങനൊന്ന് പറ്റി. ഇത്തവണ യൂണിയൻ ബാങ്കിന്റെ വെബ് സൈറ്റിന്നെ വിശ്വസിച്ചതാണു പ്രശ്നമായത്. ഒരു നിസ്സാര ബാങ്കിങ്ങ് സംശയം തീർക്കാൻ http://www.unionbankonline.co.in/ എന്ന വെബ് സൈറ്റിൽ കയറി, അവിടെ ഏറ്റവും മുകളിലായി കസ്റ്റമർ കെയർ നമ്പറുകൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ചിത്രത്തിൽ കാണും പോലെ. പക്ഷേ ആരുമിനി അവരുടെ ടോൾ ഫ്രീ നമ്പരിൽ വിളിച്ചേക്കരുത്. മിനുട്ടിന്നു ആറു രൂപാ നാല്പതു പൈസയാണ് അവരുടെ ടോൾ ഫ്രീ ചാർജ്ജ്! ഐവിആർഎസ് വിസ്താരം കഴിഞ്ഞ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൽ നിന്നുള്ള വാഗ്ദോരണികളും കേട്ടുകഴിയുമ്പോഴേക്ക് തറവാട്ടു ഭണ്ഡാരം കൊട്ടടയ്ക്കയായിട്ടുണ്ടാവും!

ടോൾ ഫ്രീയിൽ ചാർജ്ജ് ഇതാണെങ്കിൽ 'ഇൻ ഇന്ത്യ ചാർജ്ജബിൾ' നമ്പറില് എന്തായിരിക്കും കഥയെന്നറിയാൻ വെറുതേ വിളിച്ചു നോക്കി. ന്റമ്മോ.... വെറും ലോക്കൽ കോൾ ചാർജ്ജ്! ഇതാണു സാർ ഇന്ത്യൻ യൂണിയൻ...................@#$%^&*(+!@#(*&^#$%13 മാർച്ച് 2012

വീണമീട്ടുന്ന മാധ്യമങ്ങളും അഭിസാരികകളും

എന്റെ ചെറുപ്പകാലത്ത് കൂട്ടുകാരെല്ലാം സിനിമാതാരങ്ങളുടേയും ക്രിക്കറ്റ് കളിക്കാരുടേയും ഫോട്ടോകളും പേരും ധ്യാനിച്ച് അർമ്മാദിക്കുമ്പോൾ ഞാൻ പത്രപ്രവർത്തകരുടെ പിന്നാലെയായിരുന്നൂ. ഞങ്ങളുടെ നാട്ടിൽ ഒരു പത്രപ്രവർത്തകനുണ്ടായിരുന്നൂ; വളരേ സാഹസികമായി, റിപ്പർ ചന്ദ്രൻ റിപ്പോർട്ടുകൾ എഴുതി മാതൃഭൂമി പത്രത്തിന്ന് കാസർക്കോട്ട് വേരുകളുണ്ടാക്കിക്കൊടുത്ത കെ എം അഹമ്മദ് എന്ന മഹാനായ മനുഷ്യൻ, ഞങ്ങളുടെ ആമദ്മാഷ്. പിന്നെ എന്നും ആരാധനയോടെ മാത്രം വായിച്ചിരുന്ന നേരിട്ടു കണ്ടിട്ടില്ലാത്ത കുറേ പേരുകളും.അത്രയ്ക്കുണ്ടായിരുന്നൂ പത്രക്കാരോടുള്ള ആരാധന. ഫേസ് ബുക്കിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ ആദ്യം തിരഞ്ഞ പേരുകൾ മാധ്യമ പ്രവർത്തരുടേത് തന്നെയായിരുന്നു.

പക്ഷേ ഇന്നു ഏറ്റവും വെറുക്കുന്ന ഒരു വർഗ്ഗമായി മാറിയിരിക്കുകയാണ് മാധ്യമ സുഹൃത്തുക്കൾ. ചാരക്കേസ് കാലം തൊട്ടേ ഉള്ള ആരോപണങ്ങളാണെങ്കിലും ഈയടുത്തകാലത്തായി വര്‍ദ്ധിത വീര്യത്തോടെയുള്ള, ഒരു പക്ഷേ കടലാസുകളുടേയും ചാനലുകളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ‘ഉപഭോക്താക്കളെ’ ആകര്‍ഷിക്കാനുള്ള കുറുക്കുവഴിയായി വളച്ചൊടിച്ചും പരമാവധി ഭാവനയും മസാലയും ചേര്‍ത്ത് വാര്‍ത്തകള്‍ ഉണ്ടാക്കുക എന്ന രീതി. ദില്ലിയില്‍ ഗോപീകൃഷ്ണന്‍ എന്ന ഒരു മലയാളി പത്രപ്രവര്‍ത്തകനുണ്ടായതുകൊണ്ട് 2ജി അഴിമതി ലോകമറിഞ്ഞു; പക്ഷേ ഗോപീകൃഷ്ണന്‍ ഒറ്റയ്ക്കല്ലായിരുന്നു ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ഒരു എഡിറ്ററും വേണ്ടിവന്നു. എന്നാല്‍ ഈ മഹാഭാഗ്യം നമ്മുടെ പത്രപ്രവര്‍ത്തകരില്‍ വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ ലഭിക്കൂ. നമ്മുടെ പത്രപ്രവർത്തകരുടെ ഭാഗ്യക്കേടും അതു തന്നെയാണ്; സ്വന്തം മനസ്സാക്ഷി പോലും പണയം വച്ച് എഡിറ്റോറിയൽ ബോർഡിന്റെ നിർദ്ദേശത്തിന്നനുസരിച്ച് കൂലിയെഴുത്ത് നടത്തുക എന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ശ്രദ്ധിച്ച രണ്ട് വാർത്താ സംഭവങ്ങൾ ശ്രദ്ധിക്കൂ;
കേരള രാഷ്ട്രീയത്തിന്റെ സകലമാന സദാചാരവും ലംഘിച്ച് ശെൽവരാജ് എന്ന സഖാവ് നിർണ്ണായക രാഷ്ട്രീയ മുഹൂർത്തത്തിൽ എം എൽ ഏ സ്ഥാനം വലിച്ചെറിഞ്ഞതു സംബന്ധിച്ച മാധ്യമ വിചാരണ ഇന്ത്യാവിഷനിലെ ഒൻപതുമണി ചർച്ചയിൽ നടക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആത്മഹത്യ സംബന്ധിച്ച വിഷയത്തിലേക്ക് കടന്ന അവതാരക യുഡിഎഫ് പ്രവേശനത്തേക്കുറിച്ച് ചോദിക്കുമ്പോൾ യെസ്സ് എന്നോ നോ എന്നോ പറയാതെ ശെൽ വരാജ് ഒഴിഞ്ഞു മാറുന്നു. എന്നിട്ടും വീണ പറയുന്നൂ 'താങ്കൾ യുഡിഎഫ്ഫിലേക്ക് പോകുമെന്ന് നേരത്തേ എന്നോട് പറഞ്ഞല്ലോ' എന്ന്. എന്നിട്ട് നേരത്തേ നടന്ന സംഭാഷണത്തിന്റെ ക്ലിപ്പിങ്ങ് കാണിക്കുന്നു. ഏതോ ഉത്തരം ശെൽ വരാജ് പറഞ്ഞേ പറ്റൂ എന്ന ഉദ്ദേശത്തോടെ ഉള്ള വളച്ചു തിരിച്ച ചോദ്യങ്ങൾ, അവരുദ്ദേശിക്കുന്ന കൃത്യമായ ഉത്തരം പറയാതെ ശെൽവരാജും. ഇതു കാണിച്ചിട്ട് വാർത്ത കാണാനിരിക്കുന്ന നമ്മൾ പൊട്ടന്മാരോട് വീണ വീണ്ടും പറയുന്നൂ; അദ്ദേഹം യുഡിഎഫ്ഫിലേക്ക് പോകുമെന്നു പറഞ്ഞെന്ന്.

ഇനി മറ്റൊന്ന്;
"ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുന്ന അഭിസാരികയെപോലെ കാര്യം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌ സിന്ധുവിനെ വലിച്ചെറിഞ്ഞു" എന്ന വി എസ് അച്ചുതാനന്ദന്റെ പ്രസ്താവനയെ വളച്ചൊടിച്ച് സിന്ധുവിനെ അഭിസാരിക എന്നു വിളിച്ചെന്നു വ്യാഖ്യാനിച്ച് ഒരു ചാനൽ ഫ്ലാഷ് ന്യൂസ് നൽകുകയും അത് മറ്റെല്ലാം ചാനലുകളും പിറ്റേന്ന് പത്രങ്ങളും ഏറ്റെടുത്തതോടെ നാട്ടിലെ പ്രധാന പ്രശ്നം വീയെസ്സിന്റെ നാവും അഭിസാരിക എന്ന പദവുമായി മാറി. വി എസ്സിന്റെ ആ അഭിപ്രായം മലയാള രാഷ്ട്രീയത്തിലെ എത്ര പ്രസക്തമായ വിഷയമായിരുന്നൂ? പക്ഷേ കൊതുകുകൾ ചോരമാത്രം തേടിപ്പോയപ്പോൾ യഥാർത്ഥ വസ്തുത അപ്രസക്തമായി. അഭിസാരിക എന്ന വാക്കിന്നെ ചുറ്റിപ്പിണഞ്ഞ മലയാള മനോരമ പത്രം മുഖപേജിന്റെ പകുതി എല്ലാ എഡിഷനിലും രാഷ്ട്രീയവിഴുപ്പലക്കലിന്നായി ഉപയോഗിച്ചു. ഒടുവിൽ നാറിയതാര്? വി എസ്സോ സിന്ധു ജോയിയിലെ സ്ത്രീത്വമോ അതോ മാധ്യമ പ്രവർത്തകരോ?.

മാധ്യമം എന്ന വാക്ക് പിരിച്ചെഴുതിയാൽ അധമം എന്ന വാക്കു കിട്ടുമൊ എന്നറിയില്ല. ഈ രീതിയിൽ നമ്മുടെ ചർച്ചാ വിഷയങ്ങൾ തീരുമാനിക്കുന്ന മാധ്യമങ്ങൾ കുത്തിവയ്ക്കുന്ന വിഷ-ആശയങ്ങൾ എത്രയെത്ര.... നമ്മുടെ മാധ്യമലോകത്തിനുള്ള 'വളം' നമ്മൾ പകരുന്നുണ്ട്, പക്ഷേ അവർക്കുള്ള കീടനാശിനികൾ ആരു തളിക്കും?
ഫേസ് ബുക്കിനെന്തു പറ്റി?

ഇന്ന് രാവിലെ മുതൽ ഭാരതമണ്ണിൽ പലേടത്തും ഫേസ് ബുക്ക് കിട്ടുന്നില്ല!
ആരാ സുക്കൻബർഗ്ഗിന്നു പണി കൊടുത്തത്? കപീഷ് സിംബലോ, കോപ്പീ റൈറ്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് കരഞ്ഞു വിളിക്കുന്ന യാഹൂവോ, ഫേസ് ബുക്കിന്റെ അസൂയക്കാരോ, അതോ മുഖപുസ്തകപ്പുഴുക്കളുടെ ഭാര്യമാരോ?

എൻഡോസൾഫാൻ തളിച്ച കശുമാവിൻ തോട്ടത്തിലെ തേയിലക്കൊതുകുകളേപ്പോലെയാണിപ്പോൾ ഞങ്ങൾ ഭാരത മുഖപുസ്തകപ്പുഴുക്കൾ. ഞങ്ങൾ ശാപം ചൊരിയും മുൻപ് ആരായാലും ശരിയാക്കിക്കോ....

10 മാർച്ച് 2012

കഴുതക്കച്ചവടം കുഞ്ഞൂഞ്ഞ് വക...

തമ്മില്‍ ചേരാത്തത് ഏത് എന്ന ഒരു ചോദ്യം പി എസ്സ് സി പരീക്ഷയ്ക്ക് നിര്‍ബന്ധമാണ്; ഇക്കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കും അത്തരമൊരു ചോദ്യമുണ്ടായിരുന്നു. പ്രാഥമിക വര്‍ണ്ണങ്ങളില്‍ ചേരാത്ത മറ്റൊന്നു കൂടി ചേര്‍ത്ത്. അത്തരത്തില്‍ ഗോവയ്ക്കും കര്‍ണ്ണാടകത്തിന്നുമൊപ്പം ചേരാതെ വേറിട്ടു നില്‍ക്കുന്ന ഒരു രാഷ്ട്രീയ കുതിരക്കച്ചട വിരുദ്ധ നിലപാട് ഉണ്ടായിരുന്നൂ കേരളത്തിന്ന്. ഇന്നലെ  കഴുതരാജ് എന്ന വര്‍ഗ്ഗവഞ്ചകന്‍ പച്ച നോട്ടിന്റെ മഞ്ഞളിപ്പില്‍ കേരള രാഷ്ട്രീയത്തിന്റെ ആ വിലയും കളഞ്ഞുവെന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികളെല്ലാം മനസ്സിലാക്കിക്കാണും.

കേരള രാഷ്ട്രീയത്തെ കാലിത്തൊഴുത്താക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്നെ ചീപ്പ് വിപ്പ് സ്ഥാനത്ത് നമ്മുടെ നികുതിപ്പണം ചിലവാക്കി ഉമ്മന്‍സ് തീറ്റിപ്പോറ്റുന്നതു തന്നെ ഇത്തരം കുടില ബുദ്ധികള്‍ പ്രയോഗിക്കാനാണല്ലോ? ഈ കഴുതക്കച്ചവടം നടന്നതിന്റെ ഞെട്ടലില്‍ നിന്ന് രാഷ്ട്രീയ കേരളം മുക്തമാവും മുന്നേ തന്നെ ഇതുകൊണ്ട് തീരില്ല എന്നു ആക്രോശിക്കുന്ന ജോര്‍ജ്ജിന്റെ തൊലിക്കട്ടിയെ വാഴ്താതിരിക്കാനാവില്ല. ജോര്‍ജ്ജിന്നെ മുന്നില്‍ നിര്‍ത്തി ഒളിപ്പോരുനടത്തുന്ന പരിശുദ്ധ ഉമ്മന്‍സിന്റെ ഉളുപ്പില്ലായ്മയേയും!

=========================================================

കഴിഞ്ഞ നിയമസഭാ പൊതുതിരഞ്ഞെടുപ്പ് കാലത്ത് ഊണും ഉറക്കവും മറന്ന് ആ വര്‍ഗ്ഗവഞ്ചകനുവേണ്ടി വോട്ടിരന്നു നടന്ന നെയാറ്റിന്‍കരയിലെ സഖാക്കളേ, നിങ്ങള്‍ നിങ്ങളുടെ തേഞ്ഞചെരിപ്പുകള്‍ എന്തു ചെയ്തൂ?

=========================================================

കഴുതരാജിന്റെ വാക്കുകള്‍ വിശ്വസിക്കണമെങ്കില്‍ പീഢനമെന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജില്ലാക്കമ്മറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കുന്നതാവണം പീഢനം, കുലംകുത്താൻ വിത്ത് പാകിയത് തിരിച്ചറിഞ്ഞിട്ടും വീണ്ടും സീറ്റ് നൽകി, പാർട്ടി സംവിധാനങ്ങളുപയോഗിച്ച് തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് എം എൽ ഏയായി നിയോഗിക്കുന്നതാവണം പീഢനം.

=========================================================

ഉമ്മൻസും കൂട്ടരും പിറവത്തെ ജനഹിതത്തെ എത്രമേൽ ഭയക്കുന്നൂ എന്നതിന്റെ ഉദാഹരണമാണ് ഈ കഴുതക്കച്ചവടം. നാടുനീളെ അതിവേഗ പ്രഹസനങ്ങൾ നടത്തിയതിന്റെ "ആത്മവിശ്വാസ പ്രകടന"മാണോ ഈ നാടകങ്ങൾ?

=========================================================

കഴുതരാജിന്ന് കൊടുത്ത കോടികൾ ഒരിക്കലും യൂഡീഎഫ് കൂട്ടായ്മ്മയ്ക്ക് നഷ്ടമല്ല. ഭരണം നഷ്ടപ്പെട്ടാൽ പിന്നെ കോടതിത്തിണ്ണയും ജയിലിലെ വി ഐ പി മുറിയുമൊക്കെ ആലോചിച്ചു നോക്കുമ്പോൾ.....................08 മാർച്ച് 2012

പ്രഭുദയ കപ്പൽ കമ്പനിയിൽ സിപിഐ(എം) നേതാവിന്ന് ബിനാമി ഓഹരി?

പ്രഭുദയ കപ്പൽ കമ്പനിയിൽ സിപിഐ(എം) നേതാവിന്ന് ബിനാമി ഓഹരി, അല്ലെങ്കിൽ പ്രഭുദയ കപ്പലിലെ തൂപ്പുകാരൻ കണ്ണൂരിലെ സിപിഐ(എം) നേതാവിന്റെ വീട്ടുവളപ്പിലെ തെങ്ങു ചെത്തുകാരന്റെ മകളുടെ ഭർത്താവ്- തുടങ്ങിയ തലക്കെട്ടുകൾ പ്രതീക്ഷിച്ചുകൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളും ചാനലുകളും തുറന്നു നോക്കുന്നത്. മലയാള സിണ്ടിക്കേറ്റുകളുടെ പതിവു രീതി അതാണല്ലോ?

പക്ഷേ, കണ്ടത് ഇന്നത്തെ പത്രങ്ങളിൽ സുബ്രഹ്മണ്യം സ്വാമിയുടേതായി വന്ന, പിറവം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറ്റാലിയൻ കാപാലികരെ വിട്ടയക്കാം എന്ന് സോണിയാജി ഇറ്റലിക്ക് ഉറപ്പ് നൽകിയെന്ന പ്രസ്താവനയാണ്.  സാമാന്യയുക്തിവച്ച് ഈ പ്രസ്താവനയെ തള്ളിക്കളയാനാവുന്നില്ല. കഴിഞ്ഞ നിയമസഭാ പൊതു തിരഞ്ഞെടുപ്പ് കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്നു വേണ്ടി കോൺഗ്രസ്സിന്റെ ദേശീയ നാവ്, വക്കീൽ കോട്ടണിഞ്ഞ് കോടതിയിൽ ഹാജറായി നമ്മുടെ നാട്ടിലെ കോൺഗ്രസ്സ് 'വിഡ്ഢി'യെ വിഷമിപ്പിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കഴിയും വരെ അഭിഷേക് സിംഘ് വിയെ കോൺഗ്രസ്സ് വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയ വാര്‍ത്തകള്‍ ഓര്‍ക്കുക.

=========================================================

കിഡ്നിയെ കൊല്ലുന്ന മാരക ലോഹാംശങ്ങള്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന പശുവിന്‍ പാലില്‍ അനുവദനീയമായതിലും കൂടുതല്‍ അളവിലെന്ന് പത്രത്തില്‍ വാര്‍ത്ത. ഇതൊന്ന് കടുപ്പിച്ച് പ്രചരിപ്പിച്ചാല്‍ ‘ആരോഗ്യകാര്യത്തില്‍ മനോരോഗികളായ’വര്‍ കൂടുതലുള്ള കേരളത്തില്‍ ഈ വേനല്‍ക്കാലത്ത് പാല്‍ക്ഷാമം ഉണ്ടാവില്ല. മില്‍മ്മയ്ക്കും ഗോപാലേട്ടന്നും ആന്ധ്രയുടേയും മഹാരാഷ്ട്രയുടേയും കാലുപിടിക്കേണ്ടിവരില്ല. പാല്‍പ്പൊടി വെള്ളം മില്‍മ്മ പാകറ്റില്‍ വാങ്ങേണ്ടിവരികയുമില്ല!


02 മാർച്ച് 2012

ചന്ദ്രനിലേക്ക് ആളെ അയക്കാനുള്ള ഏര്‍പ്പാടൊക്കെ എവിടേം വരെയായീ?


1.
ഉദ്ദേശം ഒരാഴ്ച മുൻപ് കാസർക്കോടിന്റെ തെക്കൻ തീരത്തെ ഒരു തീരജാഗ്രതാ സമിതി, തളങ്കരയിലെ കാസർക്കോട് തീര പൊലീസിന്ന് ഒരു സന്ദേശം കൈമാറുന്നു; ഒരു ബോട്ട് ദുരൂഹമായി മംഗലാപുരം ഭാഗത്തേക്ക് വരുന്നുണ്ട്. വിവരമറിഞ്ഞുടൻ പൊലീസ് ഓഫീസര്‍ ബൈനോക്കുലർ വച്ച് കടലിൽ നോക്കി, വാർത്ത സത്യം. ചാര നിറമുള്ള ബോട്ട് ശരവേഗത്തിൽ വടക്കോട്ട് പായുന്നു. അവര്‍ക്കത്രയേ ആവൂ. ബോട്ട് മൂന്നുണ്ട് പക്ഷേ എണ്ണയില്ല, ഡ്രൈവര്‍ക്ക് ശമ്പളം കൊടുത്തില്ല.....

2.
ജനനിബിഢ വനപ്രാന്ത പ്രദേശത്ത്, പുലിയിറങ്ങുന്നു. സകലമാന സര്‍ക്കാര്‍ സംവിധാനങ്ങളും ഹാജറാവുന്നു. കാഴ്ചക്കാരായെത്തുന്ന നാട്ടുകാര്‍ക്ക് പിന്നില്‍, ഉണ്ടയില്ലാത്തോക്കും പരിശീലനം കിട്ടാത്ത തലയും സ്വതസിദ്ധമായ കുടവയറുമായി അണിനിരക്കുന്നു. ആള്‍ക്കൂട്ടത്തില്‍ അല്‍പ്പം തന്റേടം കാട്ടിയ ‘വെട്ടുകുട്ടന്നു’നേരെ പുലി വരുന്നു. പിനീട് മല്‍ പിടുത്തത്തില്‍ പുലി ചാകുന്നു. ഉദ്വേഗജനകമായ ഈ രംഗങ്ങള്‍ അതേവരെ നോക്കി നിന്നാസ്വദിച്ച വനം വകുപ്പ് ജീവനക്കാരുടെ നിയമപരിപാലന ആര്‍ത്തി സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. കുട്ടന്‍ ജയിലിലാകുന്നു.

3.
തീരക്കടലിലെ ഇറ്റാലിയന്‍ വെടീവയ്പ്പിന്റെ മുറിവുണങ്ങും മുന്‍പ്, മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് കുറച്ച് കറുത്ത തൊലിയുള്ള അരപ്പട്ടിണി ജീവനുകള്‍ കൂടി നമുക്ക് നഷ്ടമായി. കേരളാ പൊലീസ്, ഇന്ത്യന്‍ നേവി തുടങ്ങി സകല കൊലകൊമ്പന്മാരും ഒരു പകല്‍ മുഴുവന്‍ കടലില്‍ തപ്പിയിട്ടും ഇടിച്ചിട്ട കപ്പല്‍ ഏതെന്ന് തിരിച്ചറിയാനായില്ല. കാണാതായ “ശരീര”ങ്ങളെ കണ്ടെത്താനായില്ല.

==========================================================

സാദാ ജനത്തിന്നു മാന്യമായി ജീവിക്കാന്‍, തൊഴിലെടുക്കാന്‍- ഒന്നിന്നും സംരക്ഷണം നല്‍കാന്‍ ആള്‍ബലമില്ല പോലും, ഫണ്ടില്ല പോലും, സൌകര്യങ്ങളില്ല പോലും!

നാവില്‍ പലതും ചൊറിഞ്ഞു വരുന്നുണ്ട്, അക്ഷരങ്ങള്‍ വിരലില്‍ കിടന്ന് വിറയ്ക്കുന്നുണ്ട്, എങ്കിലും ഇപ്പോള്‍ ഈ ഒരു ചോദ്യം മാത്രമേ പുറത്തു വരുന്നുള്ളൂ.... നമുക്ക് വേണ്ടി നമ്മെ ഭരിക്കുന്ന മഹാന്മാരോട്;
ചന്ദ്രനിലേക്ക് ആളെ അയക്കാനുള്ള ഏര്‍പ്പാടൊക്കെ എവിടേം വരെയായീ?


01 മാർച്ച് 2012

ഇറ്റാലിയൻ ബി നിലവറ ആരു തുറക്കും?

എന്താണെന്നറിയില്ല ആ മന്ത്രി പൌരന്റെ പേര് ടൈപ്പു ചെയ്യാൻ പോയാൽ കപീഷ് സിംബല്‍ എന്നേ എന്റെ കീ ബോര്‍ഡില്‍ വരുന്നുള്ളൂ. അങ്ങേരുടെ ഫേസ് ബുക്ക് സെന്‍സര്‍ഷിപ്പ് ഭീഷണി പ്രസ്താവനയ്ക്ക് ഉദ്ദേശിച്ച ഫലമുണ്ടായി എന്ന് ഇപ്പോള്‍ ഫേസ് ബുക്ക് നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. ഇപ്പോള്‍ പണ്ടേപ്പോലെ രോഷപ്രകടനങ്ങളൊന്നും ഫേസ് ബുക്കില്‍ വേവുന്നില്ല. അല്ലെങ്കിലും, നമ്മള്‍ നമുക്ക് വേണ്ടി നിയമങ്ങളുണ്ടാക്കാനായി കോടികള്‍ ചിലവിട്ട് തിരഞ്ഞെടുപ്പു നടത്തി പാര്‍ലമെന്റിലേക്ക് അയച്ചവന്മാര്‍ മറ്റു പലതിരക്കിലുമായ നേരം നോക്കി, യാതൊരു ചര്‍ച്ചയും കൂടാതെ സ്പീക്കര്‍ പാസ്സാക്കിയെടുത്ത സൈബര്‍ കരിനിയമത്തിന്റെ ഏതെങ്കിലും ഒരു മൂലയെങ്കിലും മനസ്സിലാക്കിയോന്‍ ഫേസ് ബുക്കിലും ബ്ലോഗിലും മിണ്ടൂലല്ലോ?

ഇപ്പോള്‍ കപീഷ് സിംബലണ്ണനെ ഓര്‍ക്കാന്‍ കാരണം ഈയടുത്ത് വന്ന ഒരു വാര്‍ത്ത-യുപ്പീയേ അദ്ധ്യക്ഷയമ്മയുടെ സ്വത്തു-നികുതി വിവരങ്ങൾ പ്രസിദ്ധപ്പെടുത്താന്‍ സുരക്ഷാകാരണങ്ങളാല്‍ ആവില്ലെന്ന വാര്‍ത്ത-യാണ്. സാധാരണഗതിയിൽ ഈയൊരു വാർത്ത ഫേസ് ബുക്കിൽ വലിയ ഒച്ചപ്പാടിന്നു സ്കോപ്പുള്ള വകുപ്പ് തന്നെയായിരുന്നു. കപിഷണ്ണന്റെ മുഖം ഓർമ്മവന്നതിലാവണം മുഖപുസ്തകപ്പുഴുക്കൾ മൗനികളായത്. എന്താണ് ആ സുരക്ഷാകാരണങ്ങളെന്ന് ചോദിക്കാൻ നമ്മുടെ നാട്ടിൽ ഇടതുപക്ഷം പോലുമുണ്ടായില്ല. തൊട്ടതും പിടിച്ചതുമെല്ലാം ചർച്ചയും വിവാദവുമാക്കുന്ന മാധ്യമങ്ങളിൽ കുഞ്ഞു കോളം വാർത്തയൊഴിച്ച് മറ്റൊന്നും കണ്ടില്ല.

==========================================================

കുറേക്കാലമായി മനസ്സിന്നെ അലട്ടുന്ന ചോദ്യമാണ് നമ്മുടെ ഭരണഘടനയ്ക്കു കീഴിൽ രണ്ടു തരം പൗരന്മാരുണ്ടോ എന്നത്. അതിന്നു പ്രധാനകാരണം ആയമ്മയും മക്കളും തന്നെയാണ്. ആയമ്മയുടെ മോളെ കെട്ടി എന്ന ഒരൊറ്റ കാരണത്തിന്മേൽ 'മരുമോൻ' എസ് പി ജി സംരക്ഷണത്തിൽ വിമാനത്താവളങ്ങളിലൂടെ യാതൊരു പരിശോധനകളുമില്ലാതെ ഓടിക്കളിക്കുന്നു. ആയമ്മയുടെ മറ്റൊരു സന്തതി കല്ല്യാണത്തിന്നു മുൻപ് തന്നെ മറ്റൊരു വിദേശ വനിതയുമായി വന്ന് കുമരകത്ത് എസ് പി ജി സംരക്ഷണത്തിൽ റിസോർട്ടിൽ പാർത്ത വാർത്ത തികട്ടുന്നില്ലേ? മേൽ സംഭവങ്ങളിൽ അവരേപ്പോലെത്തന്നെ അവകാശങ്ങളുള്ള സാദാ ഭാരത പൗരന്റെ അഥവാ മറ്റേതെങ്കിലും വി ഐ പി സന്തതികളെ നായകരാക്കി സങ്കല്പിച്ചു നോക്കൂ..

==========================================================

ഈയമ്മയ്ക്ക് പാടില്ലാത്ത -ആദായനികുതി വിവര പ്രസിദ്ധീകരണത്തിന്ന് മറ്റുള്ള പൊതുസേവകർ എന്തിന്നു തയ്യാറാവണം? അത്രയ്ക്ക് സുരക്ഷാഭയമുള്ളവർ പൊതുപ്രവർത്തന രംഗത്ത് നിലനിൽക്കേണ്ടവരാണോ? ഇവിടെയല്ലേ സാറേ ക്വത്തറോച്ചിയും ബോഫോർസുമൊക്കെ തികട്ടിവരുന്നത്?

==========================================================

സ്വന്തമായി ആരും ഒന്നും പറഞ്ഞില്ലെങ്കിലും, ഈ വിഷയത്തിൽ മാതൃഭൂമിയുടെ ഭാവനാസമ്പന്നനായ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ വരച്ച ഒരു കാർട്ടൂൺ ഞാൻ എന്റെ വാളിൽ ഷെയർ ചെയ്തപ്പോൾ അതിന്നു കിട്ടി നൂറോളം ലൈക്കും അമ്പതോളം ഷെയറിംഗും! സ്വന്തമായി പറയാനേ പേടിയുള്ളൂ എന്നു സാരം!29 ഫെബ്രുവരി 2012

മദ്യം, റെയിൽ വേ, പറശ്ശിനി മുത്തപ്പൻ, പാരച്യൂട്ട് വെളിച്ചെണ്ണ

ആരോടെങ്കിലും നല്ല നാലു ചൂടന്‍ ഡയലോഗ് വീശണമെന്നുണ്ടെങ്കില്‍, രണ്ട് നൈന്റി വീശണം എന്നതാണ് നമ്മുടെ ഒരു ശീലം. പ്രത്യേകിച്ച്, യൂണിഫോമിട്ട്- അതിന്റെ അഹംകാരത്തില്‍ നെഞ്ചു വിരിച്ചു നടക്കുന്ന ഓട്ടോക്കാരന്‍ മുതല്‍ പൊലീസേമാന്മാരോട് വരെ, അല്ലാത്തപക്ഷം വല്ല “ഞായ”വും പറയുമ്പോള്‍ മുട്ടു വിറച്ചു പോകും. ഞമ്മളെ ജയഗീതേച്ചീന്നെ തീവണ്ടിയില്‍ വാക്കുകള്‍ കൊണ്ടപമാനിച്ച കറുത്ത കോട്ടിട്ട തീവണ്ടിയിലെ കണ്ടക്റ്റര്‍ വര്‍ഗ്ഗത്തോടുള്ള (നമ്മള്‍ പണ്ടേ വര്‍ഗ്ഗ സമരത്തിന്റെ ആള്‍ക്കാരാണല്ലോ?) കേരള സമൂഹത്തിന്റെ ധാര്‍മ്മിക രോഷം കത്തിച്ചു കളയാന്‍ കുറഞ്ഞത് വണ്‍ എയ്റ്റി അടിച്ചു ചിലര്‍ വരുമെന്ന് റെയില്‍ മേലാളന്മാര്‍ മനസ്സിലാക്കിയതിന്റെ ഫലമാണ് മദ്യപിച്ച് റെയില്‍ വേ പരിസരത്ത് വന്നാല്‍ ആറുമാസം മെഷീനില്‍ ചുട്ട ചപ്പാത്തി തിന്നിക്കുമെന്ന ഭീഷണി.

വിരസമായ സെക്കന്റ് ക്ലാസ്സ് ദീർഘദൂരയാത്രകളിൽ നമുക്ക് നേരമ്പോക്കും അവർക്ക് വയറ്റുപ്പിഴപ്പുമായി ഇഷ്ടികയുടുക്കും കൊട്ടി വന്നിരുന്ന 'വാനമ്പാടികളെ' ഗോവിന്ദച്ചാമിക്കാലത്ത് റെയിൽ വേ തുരത്തിയോടിച്ചതിൽ പിന്നെ ആകെയുണ്ടായിരുന്ന സ്വീറ്റ് അലമ്പുകൾ മദ്യപന്മാരായിരുന്നു. ഇനി നമ്മളെങ്ങനെ തീവണ്ടിയാത്രയിലെ ബോറടി മാറ്റും?

========================================================

പ്രധാന റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി ‘റെയില്‍ വേ മുത്തപ്പന്‍‘ ക്ഷേത്രങ്ങള്‍ കാണാം. പറശ്ശിനി മുത്തപ്പന്റെ ബ്രാഞ്ച് ആപ്പീസുകള്‍. ഈ പറശ്ശിനി മുത്തപ്പന്റെ ഏത് ഇടപാടിന്നും ‘ഹോട്ട്’ നിര്‍ബന്ധമാണ്. ഇനി ആയതും റെയില്‍ വേ “മുത്തപ്പന്മാര്‍” തടയുമോ എന്തോ?

========================================================

ലിംഗ സമത്വവാദികൾ പറഞ്ഞു പൊലിപ്പിച്ച് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ പ്രശ്നം ലിംഗമായി മാറിയിരിക്കുകയാണ്. ഇനി റെയിൽ വേ നിയമം കൂളിങ്ങ് ഗ്ലാസിട്ട് തീവണ്ടിയിൽ കേറുന്നതും തടഞ്ഞേക്കും. മുൻ സീറ്റിലിരിക്കുന്ന പെൺ ലിംഗത്തെ കൂളിങ്ങ് ഗ്ലാസ്സിട്ട ആൺ ലിംഗം നോക്കിപ്പോയാലോ.....

========================================================

വിമാന യാത്രക്കാരുടെ ജീവൻ രക്ഷാ ഉപകരണമായ പാരച്യൂട്ട് എന്ന് കേൾക്കുമ്പോഴേ നമുക്കോർമ്മ വരിക കുത്തക കമ്പനിയുടെ വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയുമായ് യാതൊരു ബന്ധവുമില്ലാത്ത  ആ പേര് അവർ എന്തുകൊണ്ട് ബ്രാന്റ് നെയിമായി തിരഞ്ഞെടുത്തു എന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണു പുടികിട്ടിയത്. മദ്യപന്മാര്‍ക്ക് ബ്രീത്ത് അനലൈസറില്‍ നിന്നുള്ള രക്ഷാ ഉപകരണമായി പാരച്യൂട്ട് വെളിച്ചെണ്ണ കണ്ടെത്തിയ മഹദ് ഗവേഷകര്‍ക്ക് അഭിവാദ്യങ്ങള്‍;

ഉപയോഗക്രമം:
1.മദ്യപിച്ചാലുടന്‍, ഷര്‍ട്ടിന്റെ പോക്കറ്റില്‍ പാരച്യൂട്ട് വെളിച്ചെണ്ണയുടെ സാമ്പിള്‍ പാക്കറ്റ് കരുതുക. (എല്‍ടിടിഇ-ക്കാര്‍ സയനൈഡ് കരുതും പോലെ ലോക്കറ്റായി ഉപയോഗിച്ചാലും തരക്കേടില്ല!)
2. ട്രാഫിക് പൊലീസ്-റെയില്‍ വേ പൊലീസ് ബ്രീത് അനലൈസറുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ പാക്കറ്റ് പൊട്ടിച്ച് പരമാവധി സമയം കവിളുക.
3. പൊലീസ് അടുത്തെത്തിയാല്‍ തുപ്പിക്കളയുകയോ ഇറക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ബ്രീത് അനലൈസര്‍ തോറ്റുപോകും തീർച്ച!.20 ഫെബ്രുവരി 2012

ഞാൻ നിർത്തട്ടായോ?

* എന്റേതുമാത്രമായ അഭിപ്രായങ്ങൾ എഴുതിവയ്ക്കുന്ന പോസ്റ്റുകൾക്ക്, അഞ്ഞൂറിൽ താഴെ സന്ദർശകരും പത്തിൽ താഴേ കമന്റുകളും മാത്രം കിട്ടാറുള്ള എന്നെ സൂപ്പർ ബ്ലോഗറായി തിരഞ്ഞെടുക്കും എന്നു മോഹിച്ചു നടക്കാൻ മാത്രം മൂഢനാണു ഞാൻ എന്നു വിശ്വസിച്ചു പോയവർക്ക് നല്ല നമസ്കാരം.

* വോട്ടിങ്ങ് നില പൂർണ്ണമായി പ്രസിദ്ധീകരിക്കാത്തിടത്തോളം കാലം ഈ വോട്ടെടുപ്പ് ഫലത്തിൽ എനിക്കു വിശ്വാസമില്ല. വോട്ട് ഫലത്തിൽ പത്താം സ്ഥാനത്തായി എന്നത് കൊണ്ട് ആരുടെയെങ്കിലും വ്യക്തിത്വം ചത്തു പോകുമെങ്കിൽ, ചാവട്ടെ എന്നു തന്നെയല്ലെ കരുതേണ്ടത്?

* ഈ വിഷയത്തിൽ ചില സൂചനകൾ 'സമ്മാനി'ക്കുകയും എന്നെ പ്രകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കുമായി ഞാൻ ഇത്രയെങ്കിലും ചെയ്തുവല്ലോ എന്നോർത്ത് സമാധാനിക്കാം.

* ഏതു വിഷയത്തിലായാലും- പഞ്ചാരയിൽ പൊതിഞ്ഞോ അല്ലെങ്കിൽ രാകിയ മിനുപ്പുകാട്ടിയോ ഉള്ള ഭീഷണികൾ അവരവരുടെ കീശയിൽ തന്നെ വച്ചാൽ മതി.

* ഇനി ഈ വിഷയത്തിൽ യാതൊന്നും മിണ്ടുവാൻ ഉദ്ദേശമില്ലാത്തതിനാൽ ആരും തോണ്ടാൻ വരേണ്ടതില്ല. എന്നേക്കുറിച്ച് 'പലേടത്തും' ഇതിനകം വന്നു കഴിഞ്ഞ കമന്റുകൾക്ക് മറുപടി ഇല്ലാഞ്ഞിട്ടല്ല, ഇതുകൊണ്ടത് അവസാനിക്കുമെങ്കിൽ ആവട്ടേ എന്നു കരുതി മിണ്ടാതിരിക്കുന്നു.
15 ഫെബ്രുവരി 2012

സൂപ്പർ ചെളിവാരിയേറ് ബ്ലോഗർ

സദ്ചിന്തകൾ മാത്രം ഉപദേശിക്കുന്ന മത പുസ്തകങ്ങളിൽ ദൈവദൂതർക്കൊപ്പം ചെകുത്താനും താരതമ്യേന ചെറുതല്ലാത്ത സ്ഥാനമുണ്ടാകാറുണ്ട്.  വില്ലനില്ലാത്ത ഒരു കഥയിലും നായകന്ന് ഗുമ്മുണ്ടാവില്ല. അതേ പോലെയാണ് പുരസ്കാരങ്ങൾക്കൊപ്പമുണ്ടാവുന്ന വിവാദങ്ങളും. പുരസ്കാരങ്ങൾ നാലാളറിയാൻ സംഘാടകർ സ്പോൺസർ ചെയ്യുന്നവർ, കൃമികടി രോഗികൾ ഉണ്ടാക്കുന്നത്, നിരാശാസമ്പന്നർ വക, എന്തിലും കയറിപ്പിടിച്ച് കിങ്ങ് മേക്കറായി വാഴാൻ ശ്രമിക്കുന്നവർ തുടങ്ങി പലജനുസ്സിലുള്ളവർ വിവാദങ്ങൾക്ക് വളം പകരാറുമുണ്ട്.

ബൂലോകം പോർട്ടൽ അവിടെയെഴുതുന്നവരിൽ നിന്ന് വോട്ടെടുപ്പിലൂടെ ഒരാളെ തിരഞ്ഞെടുത്ത് സൂപ്പർ ബ്ലോഗർ പുരസ്കാരം നൽകുന്ന ഏർപ്പാടിന്റെ രണ്ടാം വർഷത്തെ വോട്ടെടുപ്പിന്റെ അവസാന ദിനങ്ങളിൽ കഴിഞ്ഞവർഷത്തെ ജേതാവ് ഉയർത്തിവിട്ട വിവാദങ്ങൾ ആ പട്ടികയിൽ 'തന്റേതല്ലാത്ത കാരണങ്ങളാൽ' ഇടം പിടിച്ചവരെ വേദനിപ്പിച്ചിട്ടുണ്ട്. 

സൂപ്പർ ബ്ലോഗർ പുരസ്കാര ദാതാക്കൾ പലവട്ടം വിശദമാക്കിയതു പോലെ ബ്ലോഗറുടെ മെറിറ്റിനേക്കാൾ ജനപ്രിയത അളക്കാനാണല്ലോ വോട്ടെടുപ്പ് നടത്തുന്നത്? സർഗ്ഗാത്മകത, ബ്ലോഗിലെ ആളനക്കം, ബൂലോക സൗഹൃദം തുടങ്ങിയ കാര്യങ്ങളിൽ താരതമ്യേന വട്ടപ്പൂജ്യമായ ഞാൻ, അവരിറക്കിയ പട്ടികയിലെ അവസാന പത്തിൽ ഇടം നേടിയതിന്റെ അത്ഭുതത്തിൽ നിന്ന് വിമുക്തനാവുന്നതിന്നു മുൻപാണ് മുൻ സൂപ്പർ ബ്ലോഗറുടെ ചെളിവാരിയേറിന്ന് ഇരയാകേണ്ടിവന്നത്.

ആ പട്ടികയിലെ പത്തുപേരും പത്തുതരത്തിലുള്ള ബ്ലോഗുകളുടെ ഉടമകളാണെന്ന് പരിശോധിച്ചാൽ ആർക്കും മനസ്സിലാവും. എന്നിരിക്കേ എന്തുദ്ദേശത്തിലാണ് പത്തിൽ അഞ്ച് മഹാവൃത്തികേടുകളെന്നും അഞ്ച് മഹാഗുണമെന്നും വാദിച്ചതെന്നു മനസ്സിലാവുന്നില്ല. 

ഒരുപക്ഷേ, ചാനലുകളിലെ ഗ്യാലപ്പ് പോളുകളിൽ വിജയ സാധ്യതയുള്ളവർക്ക് വേണ്ടി പോസ്റ്റിറക്കി, കിങ്ങ്  മേക്കർ ഭാവിച്ചു വിജയിച്ചതിന്റെ പാർശ്വഫലമായിട്ടുമാത്രമേ, ഈ പട്ടികയിലുള്ള ഒരാളുടെ സൂചനകൾ പോസ്റ്റിൽ വിവരിച്ച് അയാൾക്ക് ഈ പുരസ്കാരം നൽകിയില്ലെങ്കിൽ കഴിഞ്ഞവർഷം തനിക്കു കിട്ടിയ "പയിനായിരം" തിരിച്ചു നൽകുമെന്ന ഭീഷണിയെ കാണാനാവൂ. ബൂലോകം മുതലാളിമാർ ഇതിനുള്ള സാഹചര്യമുണ്ടാക്കാതെ കഴിഞ്ഞവർഷത്തെ പുരസ്കാരം തിരിച്ചുവാങ്ങുന്നതായിരിക്കും ഉചിതം!

=========================================================

ഇനി ഞാൻ ചെയ്ത പോലെ മെറിറ്റു നോക്കിയാണ് ഭൂരിപക്ഷം വോട്ട് ചെയ്തതെങ്കിൽ, മനോജേട്ടനാണ് അല്ലെങ്കില്‍ മറ്റേതെങ്കി'അർഹതപ്പെട്ട'യാളാണ് ജേതാവാകുന്നതെങ്കിൽ,  ചന്ദ്രിക ബ്ലോഗ് വായിച്ച്, "അയ്യേ, കഴിഞ്ഞ തവണ ഇയാൾക്കാണോ കൊടുത്തത്" എന്ന്  പറഞ്ഞ് സൂപ്പർ ബ്ലോഗർ പുരസ്കാരം നിരസിച്ചു കളയുമോ എന്നാണിപ്പോൾ എന്റെ പേടി.

=========================================================

ഈ വിവാദത്തിന്മേൽ ബൂലോകത്ത് പലേടത്തും കണ്ട പ്രതികരണങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കിയത്, എന്നേപ്പോലെ തന്നെ ഈ പട്ടികയിലെ ഭൂരിപക്ഷവും ഈ പുരസ്കാരത്തിന്നു അപേക്ഷ നൽകിയിട്ടില്ല. എന്നിട്ടും "ചന്ദ്രിക ബ്ലോഗി"ന്റെ മുതലാളിയിൽ നിന്നുള്ള ചെളിവാരിയേറിന്ന്  ഇരയാകേണ്ടിവന്നു എന്നുള്ള വേദനയിലാണ് ഈ പട്ടികയിലെ പലരും.

=========================================================

ഇപ്പോൾ ബൂലോക ബ്ലോഗർമാരിലെ നർമ്മ വിദഗ്ദരെ ഉണർത്താൻ ആ ചെളിവാരിയേറിന്ന് ആയി എന്നതിൽ അദ്ദേഹത്തിന്നു സന്തോഷിക്കാം. ഇനി ഇങ്ങനെ  ആരെങ്കിലും നർമ്മ ബ്ലോഗ്ഗിങ്ങിൽ വളർന്നു വന്നാൽ 'ഓൻ ഞമ്മ്ടെ വിത്താ' ണെന്നു പറഞ്ഞ് പുതിയ പോസ്റ്റുമിടാം.

എന്തായാലും സന്തോഷ് പണ്ഡിറ്റ് പോലെ നമ്മൾ ചിലരും ഇങ്ങനെ ബൂലോകത്ത് അറിയപ്പെടാൻ തുടങ്ങി. വരാനുള്ളത് വള്ളികൊണ്ട് കെട്ടിയിട്ടാലും കുന്നും കേറി വരുമല്ലോ?14 ഫെബ്രുവരി 2012

വിളപ്പിൽശാല ജനതയ്ക്ക് അഭിവാദ്യങ്ങൾ......


അടിസ്ഥാന വർഗ്ഗത്തിന്റെ വേദനകളറിയാത്ത നിയമ-നീതി നിർവ്വഹണ സംവിധാനങ്ങൾക്കു മേൽ ജനകീയ പ്രതിരോധം തീർത്ത വിളപ്പിൽശാല ജനതയ്ക്ക് അഭിവാദ്യങ്ങൾ......

08 ഫെബ്രുവരി 2012

വാലന്റൈൻസ് ഡേയ്ക്കും നിയന്ത്രിത അവധി വേണം


നമ്മൾ ഇങ്ങനൊരാവശ്യം ഉന്നയിക്കും മുൻപ് ആരാണ് വാലന്റൈൻ അഥവാ എന്തുകൊണ്ട് വാലന്റൈൻസ് ഡേ എന്ന് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പ്രത്യയശാസ്ത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരേപ്പോലെയായിപ്പോകും നമ്മളും!.

പണ്ട്, തന്റെ രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന ധാരണയിൽ, രാജ്യത്ത് വിവാഹവും പ്രണയവും നിരോധിച്ച റോമാ ഭരണാധികാരി ക്ലോഡിയസ് ചക്രവർത്തിക്കെതിരേ പ്രണയങ്ങൾക്കും വിവാഹങ്ങൾക്കും പിന്തുണ നൽകി, പോരാടിയ മഹാനായ കാത്തോലിക്കാ ബിഷപ്പായിരുന്നൂ വാലന്റൈൻ.

ഒടുവിൽ ഇതേ കുറ്റത്തിന്ന് തടവറയില്ലാക്കപ്പെട്ടപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട- ജയിൽ ഉദ്യോഗസ്ഥന്റെ മകളും  അന്ധയുമായ പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന കുറ്റത്തിന്ന് ക്ലോഡിയസ് ചക്രവർത്തി തലവെട്ടിക്കൊന്നൂ നമ്മുടെ വാലന്റൈൻ ബിഷപ്പിന്നെ. ആ രക്തസാക്ഷി ദിനമാണ് ഇപ്പോൾ ഇപ്പോൾ കച്ചവട ബുദ്ധ്യാ കുത്തകകൾ വാലന്റൈൻ ദിനമായി പ്രചരിപ്പിക്കുന്നത്.

അതിലുള്ള മാർക്കറ്റിങ്ങ് ഒളിയജണ്ടകൾ എന്തായാലും ഈ മഹദ് പ്രണയ വിപ്ലവ രക്തസാക്ഷിദിനം നമ്മൾ നന്നായി ആചരിക്കുന്നത് തെറ്റല്ലെന്ന ചിന്താഗതിക്കാരനാണു ഞാൻ. പക്ഷേ ക്ലോഡിയസ് ചക്രവർത്തിയേക്കാൾ ഇടുങ്ങിയ ചിന്താഗതിക്കാരും സദാചാര പൊലീസുകളും ഉറഞ്ഞുതുള്ളുന്ന നമ്മുടെ ഈ കപടലോകത്ത് ഇന്ന് വാലന്റൈൻസ് രക്തസാക്ഷിദിനമാചരിക്കാൻ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമില്ല.

ആയതിനാൽ നമ്മുടെ പരമ കാരുണ്യവാനായ ഉമ്മൻ ചാണ്ടിച്ചായൻ നയിക്കുന്ന ഇന്നത്തെ കേരള സർക്കാറിൽ നാം പ്രതീക്ഷയർപ്പിക്കേണ്ടതുണ്ട്.
1. അന്നേ ദിവസം സദാചാര പൊലീസിന്നേയും കാക്കിയിട്ട പൊലീസിന്നേയും ഈ വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് നിയന്ത്രിക്കണം,
2. പാർക്കുകളിലും റിസോർട്ടുകളിലും ബീച്ചിലും അന്നേദിവസം പ്രവേശനം സൗജന്യമാക്കണം,
3. മന്നം ജയന്തിക്ക് നായന്മാർക്ക് നിയന്ത്രിത അവധികൊടുത്തത് പോലെ വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾക്ക് നിയന്ത്രിത അവധി നൽകണം.
4. പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് വിതരണം ചെയ്യുന്ന മാതൃകയിൽ, ആരോഗ്യവകുപ്പിനെ നേതൃത്വത്തിൽ നാടു നീളെ ഗർഭനിരോധന ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന സ്റ്റാളുകൾ ഏർപ്പാടാക്കണം.
5. അന്നേ ദിവസം ഐസ്ക്രീമുനുള്ള വിൽപ്പന നികുതി ഒഴിവാക്കണം.
6. അന്ന് സിനിമാ തിയേറ്ററുകൾ കമിതാക്കൾക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തണം.

ഈ സങ്കുചിത സദാചാര കേരളത്തിൽ ഇത് തന്നെ അനുവദിക്കപ്പെടുമെന്ന വിശ്വാസമില്ലാത്തതുകൊണ്ട് മാത്രം നമ്മുടെ വാലന്റൈൻസ് അവകാശപത്രിക ഇവിടെ അവസാനിപ്പുകയാണ്. നമ്മുടേതായ ഒരു കാലം വരുന്നന്ന് നമ്മൾ എല്ലാം നേടിയെടുക്കുമെന്ന വിശ്വാസത്തോടെ.....

ഉം: നമ്മുടെ ഈ കുഞ്ഞുകുഞ്ഞു അവകാശാവശ്യങ്ങളെ പതിവുപോലെ പുച്ഛിച്ചു തള്ളാനാണ് സർക്കാർ ഭാവമെങ്കിൽ പിറവത്തു കാണിച്ചുതരാം എന്നേ ഇപ്പോൾ പറയുന്നുള്ളൂ!

06 ഫെബ്രുവരി 2012

മുഖ്യമന്ത്രി വർഗ്ഗീയവാദിയാകാമോ?


മാധ്യമം പത്രം ഇ-മെയിൽ വിവാദം ഉയർത്തിക്കൊണ്ട് വന്നപ്പോൾ സങ്കുചിത താൽപ്പര്യങ്ങൾക്കായ് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്നാരോപിച്ച് കേസെടുക്കാൻ നടക്കുന്ന നമ്മുടെ മുഖ്യമന്ത്രി ഇന്ന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസായി എഴുതിവച്ച വാക്കുകൾ ശ്രദ്ധിക്കൂ...

യേശുദേവനനെ കമ്മ്യൂണിസ്റ്റുകൾ നികൃഷ്ടജീവികൾ എന്നു വിളിച്ചുവെന്ന്.

ആർ എപ്പോൾ അങ്ങനെ വിളിച്ചുവെന്നു പറയാൻ മുഖ്യമന്ത്രിക്കു ബാധ്യതയില്ലേ?
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴും ഇങ്ങനെ തറ രാഷ്ട്രീയക്കാരനാവാൻ പാടുണ്ടോ?

ഉം: ഇനി ഇതും വ്യാജരേഖയെന്ന് സ്ഥാപിച്ച് എന്നെ തുറങ്കിലടയ്ക്കൂ...
(സ്ക്രീൻ ഷോട്ടുകൾ കുറേ എടുത്തുവച്ചിട്ടുണ്ട്!)

.