കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

15 മാർച്ച് 2012

ഇത്തവണ യൂണിയൻ ബാങ്ക് വഹ!

 കർഷകൻ, മുതലാളി, തൊഴിലാളി, ഉദ്യോഗസ്ഥൻ, ഉടമസ്ഥൻ തുടങ്ങിയ 'പദവി'കളെന്തൊക്കെ ആയാലും നമ്മൾ അതിനേക്കാൾ വലുതായി എന്നും ഒരു ഉപഭോക്താവാണ്. നമ്മൾ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുകയോ ചൂഷണത്തിന്നിരയാവുകയോ ചെയ്യുന്നതും ഉപഭോക്താവ് ആയിട്ടാണ്.

ഇങ്ങനെ എനിക്കു പറ്റിയ പലചതിവുകളും മുന്നേ പല പോസ്റ്റുകളിലുമായി നിരത്തിയിരുന്നു. ഇന്നലേയും അങ്ങനൊന്ന് പറ്റി. ഇത്തവണ യൂണിയൻ ബാങ്കിന്റെ വെബ് സൈറ്റിന്നെ വിശ്വസിച്ചതാണു പ്രശ്നമായത്. ഒരു നിസ്സാര ബാങ്കിങ്ങ് സംശയം തീർക്കാൻ http://www.unionbankonline.co.in/ എന്ന വെബ് സൈറ്റിൽ കയറി, അവിടെ ഏറ്റവും മുകളിലായി കസ്റ്റമർ കെയർ നമ്പറുകൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ചിത്രത്തിൽ കാണും പോലെ. പക്ഷേ ആരുമിനി അവരുടെ ടോൾ ഫ്രീ നമ്പരിൽ വിളിച്ചേക്കരുത്. മിനുട്ടിന്നു ആറു രൂപാ നാല്പതു പൈസയാണ് അവരുടെ ടോൾ ഫ്രീ ചാർജ്ജ്! ഐവിആർഎസ് വിസ്താരം കഴിഞ്ഞ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൽ നിന്നുള്ള വാഗ്ദോരണികളും കേട്ടുകഴിയുമ്പോഴേക്ക് തറവാട്ടു ഭണ്ഡാരം കൊട്ടടയ്ക്കയായിട്ടുണ്ടാവും!

ടോൾ ഫ്രീയിൽ ചാർജ്ജ് ഇതാണെങ്കിൽ 'ഇൻ ഇന്ത്യ ചാർജ്ജബിൾ' നമ്പറില് എന്തായിരിക്കും കഥയെന്നറിയാൻ വെറുതേ വിളിച്ചു നോക്കി. ന്റമ്മോ.... വെറും ലോക്കൽ കോൾ ചാർജ്ജ്! ഇതാണു സാർ ഇന്ത്യൻ യൂണിയൻ...................@#$%^&*(+!@#(*&^#$%അഭിപ്രായങ്ങളൊന്നുമില്ല: