കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

19 മാർച്ച് 2012

മാണിച്ചായോ ഇത് ചെറ്റത്തരം

കേരളത്തിൽ ഇപ്പോൾ പഠിച്ചു പുറത്തിറങ്ങുന്ന പതിനെട്ടു തികഞ്ഞ ഓരോരുത്തരുടേയും പ്രഥമ ചിന്ത ഒരു സർക്കാർ ജോലി സ്വന്തമാക്കുക എന്നതാണ്. അതിന്നായി ട്യൂഷന്നും പഠനവുമായി തലകുത്തി മറിയുന്ന യുവജനതയ്ക്ക് കഴിഞ്ഞ എൽ ഡി എഫ് സർക്കാറിന്റെ ധനകാര്യമന്ത്രി തോമസ്സ് ഐസക് പെൻഷൻ പ്രായം ഏകീകരണത്തിലൂടെ ചെവിക്കുറ്റിക്ക് തന്നെ അടി നൽകി. അന്ന്,ഈ പരിഷ്കരണം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സൂപർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കും എന്ന ഉറപ്പിന്മേൽ കൂടുതൽ പ്രതിഷേധങ്ങൾ ഒഴിവാക്കാനായിരുന്നു. പക്ഷേ തോമസ്സ് ഐസക് പോലും സമ്മതിക്കില്ല, ആ പ്രഖ്യാപനം പ്രാവർത്തികമാക്കാനായി എന്ന്. 

പെൻഷൻ പ്രായം ഏകീകരണത്തിന്റെ പൊല്ലാപ്പുകളുമായി തൊഴിൽ രഹിത അഭ്യസ്തവിദ്യർ പൊരുത്തപ്പെട്ടു വരുന്നതിന്നിടയിലാണ് കെ എം മാണിയുടെ പുതിയ ബജറ്റിൽ പെൻഷൻ പ്രായം 56 ആക്കാന്നും പെൻഷൻ ഏകീകരണം ഒഴിവാക്കാനും തീരുമാനമെടുത്തിരിക്കുന്നത്. പെൻഷൻ തീയതി ഏകീകരണം ഒഴിവാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാൻ മറ്റൊരു കൊലച്ചതി ചെയ്യുകവഴി മാണിച്ചൻ നമ്മൾ യുവജനതയ്ക്ക് ഇരുട്ടടി തന്നെയാണ് തന്നിരിക്കുന്നത്.

രാഷ്ട്രീയ പിമ്പുകളുടെയും സർക്കാരിന്നേക്കൊണ്ട് 'ഗുണ'മുള്ള കോൺട്രാക്റ്റർമാരുടെ പണക്കിഴിയുടേയും ബലത്തിൽ പിറവത്തു നിന്ന് നെയ്യാറ്റിൻകരയിലേക്ക് ആയുസ്സു നീട്ടിക്കിട്ടിയ ഒരു നാറിയ ഭരണത്തിന്റെ അഴുക്കുചാലിലെ മാലിന്യമായി കരുതി, യുവജനത ഈ തീരുമാനത്തെ എതിർത്തു തോൽപ്പിക്കും എന്നതിൽ സംശയം ആവശ്യമില്ല. 

===================================================

മാണിച്ചന്റെ മക്കളേയും മരുമക്കളേയും പോലെ, നാട്ടിലെ സാദാ തൊഴിൽരഹിത യുവജനതയ്ക്കെല്ലാം മൂന്നാറിൽ റിസോർട്ടും പാലായിൽ 'റവർ' എസ്റ്റേറ്റും ഉണ്ടാക്കാനാവില്ലെന്ന് ഇനിയുമങ്ങേർക്ക് അറിയില്ലേ?

===================================================

പിറവത്തെ വോട്ടെടുപ്പ് തീർന്ന നിമിഷം എൻ ആർ ഐ മുതലാളിയുടെ ആസ്പത്രിയിൽ മാന്യമായ ശമ്പളം എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന നഴ്സൂമാരെ അറസ്റ്റു ചെയ്യാൻ സർക്കാറിന്നായി. കൃസ്ത്യൻ ജാതിത്തല്ലിൽ ഇടപെട്ട് ലാത്തിച്ചാർജ്ജ് നടത്താനായി. ഇനി കോടതിയിൽ ദുർബലമായി ഇടപെട്ട് ആ ഇറ്റാലിയൻ കൊലയാളികളെ വിട്ടയക്കുക കൂടി ചെയ്താൽ എല്ലാ അച്ചായന്മാർക്കും സുഖമായി കിടന്നുറങ്ങാം!

===================================================

വി എസ് തൊള്ളയ്ക്ക് തോന്നിയത് വിളിച്ചു പറഞ്ഞത്, ഫേസ് ബുക്ക് പ്രൊഫൈലിൽ പോലും രാഷ്ട്രീയ നിലപാട് "ഇൻഡിപ്പെന്റന്റ്" എന്നെഴുതി രാഷ്ട്രീയ വനവാസത്തിന്നു പോയ സിന്ധുജോയിയെ സജീവ കോൺഗ്രസ്സ് പ്രവർത്തകയാക്കിയതു പോലെ, പാൽ ഐസുകണക്കെ ദിനേനെ ശോഷിച്ചു വരികയായിരുന്ന ഡിവൈഎഫ്ഐ യുടെ ശക്തി ഉയർത്തുമോ ഈ മാണിത്തോന്ന്യാസം?അഭിപ്രായങ്ങളൊന്നുമില്ല: