കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

12 ഓഗസ്റ്റ് 2012

ശ്രീകണ്ഠൻ നായരും സോമാലിയൻ കൊള്ളക്കാരും തമ്മിലെന്ത് വ്യത്യാസം?

സൈബർ ഇടങ്ങളെ വിമർശനത്തിന്നായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്ന് ഏറ്റവും കൂടുതൽ ഇരയായിട്ടുണ്ടാവുക മാധ്യമ എഡിറ്റോറിയൽ തീരുമാനങ്ങളായിരിക്കും. നമ്മളത് കണ്ടും പറഞ്ഞും മടുത്തവർ.

==========================================================

മലയാള ടെലിവിഷൻ ടോക്ക് ഷോ കളുടെ പിതാവ് എന്നു തന്നെ വിളിക്കാവുന്ന ശ്രീകണ്ഠൻ നായരുടെ ഇപ്പോഴത്തെ വേഷം മഴവിൽ മനോരമ ചാനലിൽ തിമിർത്താടുന്നത് കാണാത്തവരുണ്ടാവില്ല. ആ സമദൂരത്തിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ് സോമാലിയൻ കടൽകൊള്ളക്കാർ ബന്ദികളാക്കി വച്ച മലയാളികളായ യുവ കപ്പൽ ജീവനക്കാരെ കുറിച്ചായിരുന്നു. നല്ല കാര്യം തന്നെ.
പക്ഷേ, ഇതിനവർ തിരഞ്ഞെടുത്ത വഴി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. ബന്ദികളാക്കപ്പെട്ട യുവാക്കളുടെ അമ്മമാരെ വിളിച്ചു വരുത്തുക, അവരെ മുന്നിൽ നിർത്തി സമാനമായ മറ്റൊരു സംഭവത്തിൽ പത്ത് മാസത്തോളം ക്രൂരപീഢനങ്ങളനുഭവിച്ച് മോചിപ്പിക്കപ്പെട്ട കപ്പൽ ജീവനക്കാരനായ യുവാവിനേക്കൊണ്ട് പീഡനാനുഭവങ്ങൾ വിവരിപ്പിക്കുക. എത്ര നികൃഷ്ടമായ രീതീ!

==========================================================

ശ്രീകണ്ഠൻ നായരുടെ മകളെ ഏതെങ്കിലും കൊള്ളക്കാർ ബന്ദിയാക്കുന്നുവെന്ന് കരുതുക. അവർ വൻവിലപേശൽ നടത്തുന്നു. ആവേളയിൽ ഒരു ചാനൽ ഷോയിൽ ശ്രീകണ്ഠൻ നായരേയും ഭാര്യയേയും വിളിച്ചു വരുത്തി, മുന്നിലിരുത്തി മുൻപ് അതേ തരം ബന്ദിനാടകത്തിന്ന് ഇരയായ മറ്റൊരു പെൺകുട്ടിയേക്കൊണ്ട് അവിടത്തെ പീഡനാനുഭവങ്ങൾ വിവരിപ്പിക്കുന്നുവെങ്കിൽ എന്തായിരിക്കും അവരിലെ മാതാപിതാക്കളുടെ വികാരം?

==========================================================

ഇനി അതല്ല, ഈ വികാരം പൊതുശ്രദ്ധയിൽ പെടുത്തുക മാത്രമായിരുന്നൂ ലക്ഷയമെങ്കിൽ എന്തുകൊണ്ട്, ഭരണനേതൃത്വത്തിലെ ഒരാളെയെങ്കിലും- ഒരു പാർലമെന്റംഗത്തെയെങ്കിലും ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചില്ലാ?

==========================================================

ഇവിടെ കൊള്ളക്കാരും ചാനൽ മൊതലാളിമാരും തമ്മിലെന്ത് വ്യത്യാസം? എല്ലാരും അവരവരുടെ രീതിൽ പണമുണ്ടാക്കുന്നൂ, ചിലരുടെ കണ്ണീർ മുതലെടുത്ത്....

==========================================================

മി. ശ്രീകണ്ഠൻ നായർ, ബന്ദികളുടെ നോവുന്ന അമ്മമനസ്സിൽ കിണർ കുത്തി അതിലെ നീരെടുത്ത് ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്നതിലും മാന്യതയുണ്ട്, വേറെ പണി നോക്കുന്നതിൽ!

==========================================================

ഇറ്റാലിയൻ കപ്പൽ ജീവനക്കാരുടെ ജീവന്റെ വിലയും, ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ ജീവന്റെ വിലയും തമ്മിലുള്ള  താരതമ്യത്തേക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വിരലുകൾ വിറയ്ക്കുന്നുണ്ട്. സൈബർ നിയമത്തിന്റെ ഭീകരത വല്ലാതെ പേടിപ്പിക്കുന്നതിനാൽ  തൽക്കാലം മിണ്ടുന്നില്ല.


3 അഭിപ്രായങ്ങൾ:

ചന്തു നായർ പറഞ്ഞു...


"ശ്രീകണ്ഠൻ നായരുടെ" വിളയാട്ടങ്ങളെ എല്ലാം നല്ല മനസ്സോടെ സ്വീകരിക്കുന്നവനല്ല ഞാൻ.എന്നാൽ ഈ ലേഖനത്തോട് ഞാൻ വിയോജിക്കുന്നൂ...സോമാലിയൻ കൊള്ളക്കാർ ബന്ദികളാക്കി വച്ചിരിക്കുന്ന ആ അഞ്ച് മലയാളികളെപ്പറ്റി എത്ല്പേർക്കറിയാം.എപ്പോഴോ മാദ്ധ്യമങ്ങളിൽ വന്ന ഒരു വാർത്തയായി വായിച്ച് കളഞ്ഞവരാണ് .നമ്മൾ മലയാളികൾ..ഇത്തരം ഒരു ടോക്ക് ഷോയിലൂടെ അത് മലയാളികളൂടേയും വിശിഷ്യാ ഭരണാധികാരികളൂടേയുംമുന്നിലേക്ക് ഒരു ചോദ്യശരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ട്ണ്ട്.അതിൽ പങ്കടുത്ത ഒരു റിട്ടയർ ഉദ്യോഗസ്ഥൻ പറഞ്ഞത് ശ്രദ്ധിച്ച് കാണുമല്ലോ"ഈ അമ്മമാർ പാർലമന്റിനു മുന്നിൽ പോയി സത്യാഗ്ഗ്രഹം കിടക്കാൻ" ശരിയാണ് അങ്ങനെയൊക്കെ പ്രതികരിച്ചാലേ നമ്മുടെ ഭരണ വർഗ്ഗത്തിന്റെ കണ്ണൂകൾ തുറക്കൂ..

അജ്ഞാതന്‍ പറഞ്ഞു...

എങ്ങെനെയെങ്കിലും ആ കുട്ടികളെ വിട്ടു കിട്ടാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനു തോന്നാന്‍ ഇത് പോലെ shows കാരണമാകാറുണ്ട്

കഥപ്പച്ച പറഞ്ഞു...

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html