കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

22 നവംബർ 2012

ആത്മഹത്യ-മലിനീകരണം-വൈദ്യുതി

ജീവിതം എന്തെന്ന് അറിയാനുള്ള ശ്രമം തുടങ്ങുന്നതിന്നും മുന്നേയുള്ള ഒരു മാനസിക സമ്മർദ്ദക്കാലത്ത് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. പിന്നെയുള്ള ആലോചനകൾ മുഴുവൻ എങ്ങനെ, എവിടെ നിന്ന് ആത്മഹത്യ ചെയ്യും എന്നതിനേക്കുറിച്ചായി. വീട്ടിൽ തൂങ്ങി മരിച്ചാൽ, അല്ലെങ്കിൽ തന്നെ കഷ്ടത്തിലായിരിക്കുന്ന വീട്ടുകാർ പിന്നെങ്ങനെ അവിടെ താമസിക്കും?, കിണറ്റിൽ ചാടിയാൽ ഈ ഇരുപത് സെന്റിൽ വേറെ കിണർ കുഴിക്കാൻ സ്ഥലമില്ല, അൽപ്പം ദേഷ്യമുള്ള സ്ഥലത്തെ പ്രമാണിയുടെ പറമ്പിലെ കശുമാവിൽ ആയാൽ അയാളെ ദ്രോഹിക്കാനാവുമെങ്കിലും അയാൾ അതിന്റെ പേരിൽ പിന്നെ വീട്ടുകാർ അനുഭവിക്കേണ്ടിവരുമായിരുന്ന പീഡനങ്ങൾ.. അങ്ങനെ ചിന്തകൾ നീണ്ടുപോയപ്പോൾ ആ ആത്മഹത്യ മാറ്റിവയ്ക്കെണ്ടി വന്നു.
*
കാലം മാറിയപ്പോൾ ആത്മഹത്യ ചെയ്യാനുള്ള മാർഗ്ഗങ്ങളിലും വൻ ഗവേഷണങ്ങൾ നടന്നു. പുതിയ രീതികൾ കണ്ടെത്തപ്പെടുന്നു. ഏറ്റവുമൊടുവിൽ കണ്ടെത്തിയ വഴിയാണ് കാറിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിക്കുന്ന രീതി. ഈയ്യിടെ പത്രങ്ങളിൽ കാണുന്ന 'കാറുള്ള വീട്ടിലെ' പിള്ളേരുടെ ആത്മഹത്യകളൊക്കെ ഈ വഴിയുപയോഗിച്ച് തന്നെ.
*
ആത്മഹത്യ ചെയ്യാൻ- വിഷം അല്ലെങ്കിൽ കയർ വാങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണെങ്കിൽ, കാർബൺ മോണോക്സൈഡ് ശ്വസിച്ചു ചാവാൻ വീട്ടിൽ സ്വന്തമായി കാറില്ലെങ്കിൽ വിഷമിക്കണ്ട. രാത്രി കറണ്ടു കട്ടിന്റെ നേരത്ത് കാസർക്കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ്സ് റോഡിൽ അല്ലെങ്കിൽ അതു പോലെ ഇടുങ്ങിയ വ്യാപാര മേഖലയിൽ പോയി അഞ്ചുമിനുട്ട് നിന്നു കൊടുത്താൽ മതി. കടകളിലെ ജനറേറ്റർ തുപ്പുന്ന വിഷം സൗജന്യമായി വിഴുങ്ങാം.
*
പുതിയ കെട്ടിടം പണിയാൻ, അത് സംബന്ധിച്ച രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടണമെങ്കിൽ മഴവെള്ള സംഭരണി നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് നിയമം. പക്ഷേ കൈക്കൂലിയുടെ വഴിയിൽ നിയമത്തിന്ന് പുല്ലുവില. എങ്കിലും ലച്ചങ്ങൾ ചിലവിട്ട് ആഡംബരത്തിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് സോളാർ വൈദ്യുതി സംവിധാനങ്ങൾ നിർബന്ധമാക്കിയാൽ അതിന്ന് വലിയ എതിർപ് നേരിടേണ്ടി വരില്ല. ആ വഴിക്ക് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നൂ; എങ്കിലേ മലിനീകരണ-വൈദ്യുതിക്ഷാമ പ്രശ്നങ്ങൾക്ക് തൊലിപ്പുറമേയുള്ള ഒരു പരിഹാരമെങ്കിലും ഉണ്ടാക്കാനാവൂ.
.

8 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

ഹൌ! നിന്റെ ഗവേഷണഫലമായി മല്ലൂസ് ഇനി ആത്മഹത്യ ഒരു ദേശീയ ഉത്സവമാക്കും.
ഡാ, ഓടിക്കോ.
പ്രേരണക്ക് നിന്നെയവര്‍ തൂക്കും!

Baiju Vachanam പറഞ്ഞു...

അന്നൊന്നും ഇങ്ങനത്തെ ഐഡിയകൾ തോന്നാഞ്ഞത് നിങ്ങളുടെയൊക്കെ കാലക്കെട് കണ്ണൂരാനെ..

ചീരാമുളക് പറഞ്ഞു...

ഒരു "സമ്പൂർണ്ണ ആത്മഹത്യാ സഹായി" പ്രസിദ്ധീകരിക്കൂ.

Baiju Vachanam പറഞ്ഞു...

ചീരാമൊളകേ..
മലിനീകരണത്തിൽ ഊന്നിയതാ, പക്ഷേ കയിഞ്ഞപ്പോ ആത്മഹത്യയായിപ്പോയീ നായകൻ.

asrus ഇരുമ്പുഴി പറഞ്ഞു...

ആത്മഹത്യാ ചെയ്യാന്‍ പലര്‍ക്കും പല പല കാരണങ്ങള്‍... /,,പച്ചക്കറി തോട്ടങ്ങളില്‍ വെറുതെ പോയിനില്‍ക്കുക ,കടകളിലെ സുന്ദരന്‍ പഴങ്ങള്‍ വാങ്ങി കഴിക്കുക,ഹോട്ടലില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുക ,ആശുപത്രികളില്‍ പോയി മരുന്ന് വാങ്ങി കഴിക്കുക അതുമെല്ലെങ്കില്‍ റേഷനരി മണത്താലും മതി...ഇനിയും ഒരുപാട് വഴികള്‍ മുന്നിലുണ്ട്...കേരളം സാക്ഷി !!

ഷിനോജ് പൊയനാടന്‍ പറഞ്ഞു...

സോളാര്‍ന്‍റെ പരിപാടി ബേണം.... എല്ലാ വീട്ടിലും മഴ വെള്ള സംഭരണി നടപ്പിലായത് കൊണ്ടാണ് ബൈജൂട്ടാ മഴ ഇല്ലാത്തതു... എല്ലാം ശേഖരിച്ചു വെച്ചത് കൊണ്ട്, മേഘം ആകാന്‍ പോലും വെള്ളമില്ല....

...: അപ്പുക്കിളി :... പറഞ്ഞു...

സോളാര്‍ പാനലിന്റെത് നല്ലൊരു ആശയമാണ്.... പക്ഷെ എവിടെ നടക്കാന്‍...?

ajith പറഞ്ഞു...

മലിനകേരളം