കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

18 ഡിസംബർ 2012

ഹെഡ്മാഷിന്റെ ലാപ്ടോപ്പ് റൂളിങ്ങ്; ഒരു പിന്നാമ്പുറക്കഥ

'അപ്പൂപ്പാ.... അപ്പൂപ്പാ...'

'എന്താടാ കൊച്ചു രാമാ..?'

'അപ്പൂപ്പനെന്തിന്നാ, 'ആ' ഉസ്കൂളിന്റെ ഹെഡ്മാഷാണെന്നു പറഞ്ഞ് ഗമയിൽ നടക്കുന്നത്?'

'അതെന്താടാ എനിക്ക് ഗമയിൽ നടന്നൂടേ?'

'നടന്നോളൂ.., പക്ഷേ, പത്രം തൊറന്നാൽ അതിൽ നിങ്ങളെ ഉസ്കൂളിലെ മാഷന്മാരും പുള്ളോരും ഉസ്കൂൾ സമയത്ത് ഇരുന്നൊറങ്ങുന്ന പോട്ടം, ചാനൽ തുറന്നാ ആ വിഷ്വലുകളും മറ്റേടെത്തെ മൂസിക്കുമിട്ട് പരിഹാസം, ഫേസ് ബുക്കീക്കേറിയാപ്പിന്നെ പറയോം വേണ്ട.....'

'അതേടാ... എനിക്കും സങ്കടമുണ്ടെടാ കൊച്ചുരാമാ..,
പക്ഷേ ഞാനെന്തു ചെയ്യാനാടാ..., ശ്വേത കേമറയ്ക്കു മുന്നിൽ പെറ്റാൽ എനിക്ക് അവരെ കുറ്റം പറയാം; ഇവന്മാരെ കുറ്റം പറയാൻ പറ്റൂല..  അവന്മാരുടെയൊക്കെ ഔദാര്യത്തിലല്ലേ ഞാനാട ആ കസേരെലെങ്കിലും കുത്തിയിരിക്കുന്നത്..?'

'ഞാനൊരു വഴികണ്ടിട്ടുണ്ട് അപ്പൂപ്പാ..'

'എതാടാ ആ വഴി?'

'ഞാൻ മൊടങ്ങാതെ ഉസ്കൂളിൽ പോകുന്നതെന്തിന്നാ?'

'പഠിക്കാൻ, അല്ലാതെ പിന്നെന്തിന്ന്?'

'പഠിക്കാനൊന്നുമല്ലപ്പൂപ്പാ...'

'പെമ്പിള്ളേരെ വായി നോക്കാനും കൊഞ്ചിക്കൊഴയാനും...'

'അതും ഇതും തമ്മിലെന്താ ബന്ധം?'

'അപ്പൂപ്പന്റെ ഉസ്കൂളിൽ പെമ്പിള്ളേർ മരുന്നിന്നു പോലും ഇല്ലാന്നറിയാം,
അതോണ്ട്.... ഉസ്കൂളിൽ വരുമ്പോ ലാപ്ടോപ്പും നെറ്റ് സെറ്ററും ഐ പാഡും കൊണ്ടുവരാമെന്ന് നിയമമുണ്ടാക്ക്...'

'അതോണ്ടെന്താ ഗുണം കൊച്ചുരാമാ..?'

'അതൊക്കെ കൊണ്ടുവരാന്നായാൽ, മാഷന്മാരും പുള്ളോറും ബോറടിക്കുമ്പം, അതിൽ 'കുത്തി'ക്കളിച്ചോണ്ടിരിക്കുമല്ലോ?
ഫേസ് ബുക്കിൽ ചാറ്റട്ടെ, തുണ്ടുകൾ കണ്ട് രസിക്കട്ടെ; അങ്ങനെ ഉറക്കത്തെ അകറ്റാം...'

'നീയാളു കൊള്ളാമല്ലോ കൊച്ചുരാമാ...'

'പിന്നേ....'

*

അങ്ങനെ അന്ന് ഉസ്കൂളിൽ റൂളുകളുരുണ്ടു.

*

ഇനി ആരും ഇരുന്ന് ഉറങ്ങാത്ത ഉസ്കൂൾ കാലം.

*

ഈ ഉറക്കമില്ലായ്മ്മ ഒരു പ്രശ്നമാവുകയാണെങ്കിൽ, 'തുണ്ടുകൾ' തൊണ്ടയിൽ കുടുങ്ങുവാണെങ്കിൽ- ഭയപ്പെടേണ്ട; നമുക്ക് വഴികാട്ടിയായി കർണ്ണാടകത്തിലെ 'റൂളറു'കളുണ്ട്, 'കീഴ്'വഴക്കങ്ങളുണ്ട്...

ഗോ എഹെഡ്!
.

11 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

:)))

മണ്ടൂസന്‍ പറഞ്ഞു...

പത്രം തൊറന്നാൽ അതിൽ നിങ്ങളെ ഉസ്കൂളിലെ മാഷന്മാരും പുള്ളോരും ഉസ്കൂൾ സമയത്ത് ഇരുന്നൊറങ്ങുന്ന പോട്ടം, ചാനൽ തുറന്നാ ആ വിഷ്വലുകളും മറ്റേടെത്തെ മൂസിക്കുമിട്ട് പരിഹാസം.

ഇതീന്നൊക്കെ രക്ഷ നേടാൻ തുണ്ടും,ഫേയ്സ് ബുക്കും ?
കൊള്ളാം,
'നല്ല ഉപായം നല്ല ഉപായം, പുള്ളാർ വിളിച്ചു കൂവി.'
ഹ ഹ ഹ ബൈജ്വേട്ടാ.
ആശംസകൾ.

Koomanthod പറഞ്ഞു...

ഇച്ച് വയ്യ ഇന്റെ ബയ്ജുഎ !!!!!!!!!!!!!!

Koomanthod പറഞ്ഞു...

ഇച്ച് വയ്യ ഇന്റെ ബയ്ജുഎ !!!!!!!!!!!!!!

കൊമ്പന്‍ പറഞ്ഞു...

ഗവര്‍ണറുടെ പ്രസംഗ സമയത്ത് അവര്‍ ഉറങ്ങുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല കാരണം അങ്ങേര്‍ പറഞ്ഞത് ഇവന്മാര്‍ക്ക് തിരിയണ്ടേ പിന്നെ ലാപ് ടോപ്പും കിട്താപ്പും റൂള്‍ മാഷ്‌ പറഞ്ഞ പോലെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലത്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ എല്ലാത്തിനുമിട്ട് ഒരോന്ന് കൊടുത്തല്ലൊ

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

പുതിയ കാലത്തിനു ചേരുന്ന ഉപായങ്ങള്‍ .പക്ഷെ അവ പഴകുമ്പോള്‍ എന്ത് ചെയ്യും ?

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഉപായം കൊള്ളാം.. !!

asrus ഇരുമ്പുഴി പറഞ്ഞു...

കലിപ്പ് തീരുന്ന്ല്യാലോ ഭഗവാനെ...
പാവം ഭഗവാനും ഇനിയിപ്പോ ലാപ് -ടോപ്പില്‍ ആയിരിക്കുമോ ! എന്തുരോ...
ഇനിയിപ്പോ ആരെ വിളിക്കും....!?
ആശംസകള്‍
അസ്രുസ്

ജീവി കരിവെള്ളൂർ പറഞ്ഞു...

ഉസ്കൂളിൽ പിള്ളാരുടെ പിന്നാമ്പുറത്തിനി കാമറയൊന്നും വെക്കല്ലേന്നാവും പ്രാർത്ഥന .അലെങ്കിൽ ഐപാഡിൽ തെളിയുന്നത് നാട്ടാരറിയും!

സഖാവ് പറഞ്ഞു...

കലക്കി