കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

25 ഡിസംബർ 2012

ഫേസ്ബുക്കിൽ റേപ്പിസ്റ്റ് ലേബലൊട്ടിക്കാൻ നടക്കുന്നവരോട് .....

'എന്റെ' നിരീക്ഷണത്തിൽ, എന്റെ ജീവിതസാഹചര്യങ്ങളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നന്നായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതെന്നു തോന്നിയ- സിപിഐ എമ്മിന്റെയും അവരുടെ പോഷക സംഘടനകളുടേയും മുതൽ,
ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന അടിസ്ഥാന ആശയത്തിലൂന്നി, മറ്റൊരു കുപ്പായമിട്ട് പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പോഷകസംഘടനകൾ വരെ നടത്തിയ സമരങ്ങളിലും കൂട്ടായ്മകളിലും പലപ്പോഴും പരപ്രേരണകൂടാതെ തന്നെ പങ്കെടുത്തിട്ടുള്ള, ഒരു പാർട്ടി സെക്രട്ടറിയുടെ ചീട്ടിന്നും കാത്തു നിൽക്കാത്ത ഒരു സാദാ പൗരൻ മാത്രമായ എനിക്ക് ഒരിക്കലും ഒരു ജനകീയ സമരോത്തോടും പുച്ഛം തോന്നാറില്ല.

പക്ഷേ, ഒരു പെൺകുട്ടി നീചമായ ലൈംഗിക ആക്രമണത്തിന്നു തലസ്ഥാന നഗരിയിൽ ഇരയായതിന്റെ വികാര വിസ്ഫോടനമെന്നോണം സൈബർ കൂട്ടായ്മകളുടെ ആഹ്വാന പ്രകാരം ഭരണസിരാകേന്ദ്രങ്ങളിൽ യുവജനത തടിച്ചു കൂടി ലഹളയുണ്ടാക്കുന്നതിനെ, എന്താണ് മുദ്രാവാക്യം, എന്തൊക്കെയാണ് ഡിമാന്റുകൾ, അതിൽ ഇന്നത്തെ നിലയിൽ സർക്കാറിന്ന് എന്ത് ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെയുള്ള സൈബർ മീറ്റ് വെറും ന്യൂജനറേഷൻ ലഹളമാത്രമായി മാറുന്നുവെന്നു തോന്നിയതു കൊണ്ട് തന്നെ എന്റെ മനസ്സിന്നിനിയുമിതിനെ അംഗീകരിക്കാനാവുന്നില്ല. യുപിഎ സർക്കാറിന്റെ മുഴുവൻ നയങ്ങളോടും എതിർപ്പുണ്ടെന്നതു കൊണ്ട് മാത്രം വെറുതേ സർക്കാറിനെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രത്തോട് മമത തോന്നുന്നില്ല. കീബോർഡിൽ ചൊറിഞ്ഞത് കൊണ്ട് ദുഷിച്ച വ്യവസ്ഥിതികൾക്ക് എന്തെങ്കിലും മാറ്റം വരുമെന്ന ചിന്തയുമില്ല

ഈ ഒരഭിപ്രായം ഞാൻ ഫേസ് ബുക്കിലൂടെ പങ്കുവച്ചപ്പോൾ, ലഹളയുടെ വികാരാവേശം തലയ്ക്കു പിടിച്ച ഉന്മാദത്തിൽ, അതിന്റെ സത്ത മനസ്സിലായില്ലെന്നഭിനയിച്ച നിങ്ങൾ ഞാൻ ഒരു ബലാത്സംഗ  അനുകൂലിയും രാഷ്ട്രീയ പാർട്ടികളുടെ വേദനയിൽ ഭയക്കുന്നു എന്നൊക്കെ പറഞ്ഞത് എനിക്ക് ശരിക്കും മനസ്സിലായി.

പക്ഷേ ചില ഫേസ് ബുക്ക് കൊച്ചമ്മമാർ നാടു നീളെ ഓടി നടന്ന് ഞാനും ഒരു റേപ്പിസ്റ്റ് എന്ന കണക്കേ ചാറ്റും സ്റ്റാറ്റസ്സും കമന്റുകളുമായി ഓടിനടക്കുന്നതിനേക്കുറിച്ച് എന്റെ ഒരു സ്റ്റാറ്റസിൽ പരാമർശിക്കുന്നതിന്നിടെ, പരിഹാസ ഭാവത്തിൽ ലക്-നോട് "ഫേസ് ബുക്ക് ഇപ്പോൾ പേരുമാറ്റാൻ എന്നെ അനുവദിക്കുന്നില്ല,അല്ലെങ്കിൽ Baiju The Rapist എന്നു പേരുമാറ്റിയേനെ!" എന്ന് പറയേണ്ടി വന്നത് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അദ്ദേഹത്തിന്റെ ടൈംലൈനിൽ കൊണ്ട് പോയി എന്നെ വിമർശിക്കുകയുണ്ടായി. ശരിക്കും നമ്മുടെ മനോരമ മോഡൽ വളച്ചൊടിക്കൽ. 

'നാലാൾ കാണാനുണ്ടെന്നു വരുമ്പോൾ എന്തും പറയാമെന്ന സ്ഥിതിവരും' എന്ന അജിത്തേട്ടന്റെ കമന്റ് അതിലും നിരാശാജനകം എന്ന് തന്നെ പറയേണ്ടിവരും. നമ്മളെല്ലാവരും ഇവിടെ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് കാണുന്ന ആളുകൾക്ക് വേണ്ടി മാത്രമാണോ? നമ്മളിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്ന് ന്യൂനപക്ഷം ചിന്തകൾ കീഴടങ്ങി  മിണ്ടാണ്ടിരിക്കണമെന്നോ?

 ആ വഴിക്കു വന്ന മറ്റ് വിമർശനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വഴിയേ മറുപടി തരാം.

എനിക്കിപ്പോഴും എത്ര ആലോചിച്ചിട്ടും ഈ ലഹളയോട് അനുഭാവം പ്രകടിപ്പിക്കാൻ തോന്നുന്നില്ല, അതിന്റെ പേരിൽ നിങ്ങളെന്തു വിളിച്ചാലും! പക്ഷേ ലേബലൊട്ടിക്കാൻ നടക്കും മുൻപ് എന്താണ് പറഞ്ഞതെന്ന് വിവേകത്തോടെ മനസ്സിലാക്കാനുള്ള വകതിരിവ് .........

+

ഞാൻ സൈബർ മലയാളം കാണുന്ന ആദ്യ നാളുകളിൽ കണ്ട് പഠിച്ചതും ഈ മാധ്യമത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയതും 'കൂട്ട'ത്തിലൂടെയുള്ള ലക്-, അജിത്തേട്ടൻ, സമീരൻ, കുമാറണ്ണൻ തുടങ്ങിയവരുടെ ഉശിരൻ അഭിപ്രായ പ്രകടനങ്ങൾ കണ്ടാണ്. ഇപ്പോൾ എന്റെ ഒരു കമന്റിനെ ചുറ്റിപ്പറ്റി നിങ്ങൾ വിമർശനമുന്നയിക്കുന്നു. ശരിക്കും ഞാനൊന്ന് അഹങ്കരിച്ചോട്ടേ സുഹൃത്തുക്കളേ?
2 അഭിപ്രായങ്ങൾ:

മഴപ്പക്ഷി..... പറഞ്ഞു...

തീര്‍ച്ചയായും അഹങ്കാരിക്കാം .... എപ്പോഴും വേറിട്ട്‌ നില്‍ക്കുന്ന ഒരു ശബ്ദമാണ് നല്ലത്... അത് നിങ്ങള്ക്ക് ഉണ്ടുതാനും ..... ഫേസ്ബുക്കിലെ സദാചാരപ്പോലീസുകള്‍ പോയി തുലയട്ടെ.....

സഖാവ് പറഞ്ഞു...

തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. കാരണം എത്രതന്നെ കാലം മാറിയാലും ആണിന്‍റേതായാലും പെണ്ണിന്‍റേതായാലും ഫ്രീഡത്തിന് ഒരുപരിധിവേണം എന്നാണ് എന്‍റെ അഭിപ്രായം. ഇപ്പോഴത്തെ തലമുറക്ക് (ഞാനും അതില്‍പെടും)
അതായത് NEW GENERATION എന്ന് വിളിക്കുന്ന ചെറുപ്പക്കാര്‍ക്ക് നമ്മള്‍പ്പറയുന്നതാണ് നമ്മള്‍ ചെയ്യുന്നതാണ് മുഴുവന്‍ ശരി എന്നുള്ള തോന്നല്‍ ഉണ്ട് അത് മാറ്റാത്തെയുത്തോളം കാലം ഇങ്ങനെയുള്ള സംബവങ്ങള്‍ ഉണ്ടാകും. പിന്നെ ഒരുപരിധിവരെ മാതാപിതാക്കളുടേയും തെറ്റാണ് ഇതിനൊക്കെ കാരണം അവര്‍ക്ക് തങ്ങളുടെ മക്കളെ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല അതുതന്നെയാണ് ഇതിനൊക്കെ കാരണം എന്നാണ് എന്‍റെ വിലയിരുത്തല്‍.
എന്‍റെ മറിച്ച് അഭിപ്രായമുള്ളവര്‍ക്ക് പ്രതികരിക്കാം