കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 ഡിസംബർ 2012

ബോൺലെസ്സ് ഇറച്ചി സുക്ക; അറേബ്യൻ പാചകം

പാചകം - സുക്ക*
-------------------
ചേരുവകൾ:

എല്ലില്ലാത്ത ഇറച്ചി (തൊലികളഞ്ഞ്**) : അരകിലോ.

കുരുമുളക് പൊടി : 4ടീസ്പൂൺ.

മഞ്ഞൾപൊടി : 1ടീസ്പൂൺ.

മല്ലിപ്പൊടി : 2ടീസ്പൂൺ.

ഗരം മസാല : 1ടീസ്പൂൺ.

എണ്ണ : 4 ടേബിൾ സ്പൂൺ.

ഇഞ്ചി-വെള്ളുള്ളി പേസ്റ്റ് : 1ടീസ്പൂൺ.

കല്ലുപ്പ് : ആവശ്യത്തിന്ന്.

കറിവേപ്പില : മനസ്സുപോലെ.പാചകവിധി:


നന്നായി കഴുകിയെടുത്ത ഇറച്ചിക്കഷണങ്ങളിൽ പൊടിമസാലകളും പേസ്റ്റും ചേർത്ത് നന്നായി കുഴച്ച് പിടിപ്പിക്കുക.


അങ്ങനെ അരമണിക്കൂർ സൂക്ഷിച്ചശേഷം, കുക്കറിലോ ചട്ടിയിലോ നൂറുമില്ലി (അധികരിക്കരുത്) വെള്ളവും ഉപ്പും 

ചേർത്ത് ചെറുചൂടിൽ പതിനഞ്ച് മിനുട്ട് വേവിച്ചെടുക്കുക.


ഇറച്ചി നന്നായി വെന്തുവന്നാൽ എണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.


സുക്ക റെഡി!*സൗദി ഒറിജിൻ സൈഡ് ഡിഷുകളിൽ പ്രധാനിയാണ് ഈ സുക്ക. അറേബ്യൻ 'വിഭവ'ങ്ങൾക്ക് ഭാരതത്തിൽ ആരാധകർ 

വർദ്ധിച്ചുവരുന്ന വേളയിൽ പ്രയോഗിക്കാൻ എളുപ്പമുള്ള പാചകവിധിയാണിത്.**നേരത്തെ 'തൊലികളഞ്ഞ' ഇറച്ചിയാണെങ്കിൽ വീണ്ടും തൊലികളയാൻ പോവണ്ട.

മുന്നറിയിപ്പ് 1: മൂലക്കുരു ഉള്ളവർ ഉപയോഗിക്കരുത്. (മൂലം പൂരാടം ആവും)

മുന്നറിയിപ്പ് 2:  ഇത് വെറും പാചക കുറിപ്പ് മാത്രമാണ്. മറ്റെന്തെങ്കിലും നിങ്ങൾ കണ്ടെത്തുന്നുണ്ടെങ്കിൽ മുൻവിധി 

എന്ന വാക്ക് ധന്യമായി!5 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

ബൈജു ധാര്‍മിക രോഷം അങ്ങനെ ആണ് അറിയപെട്ടിരുന്നത് പക്ഷെ ഈ സമയത്ത് ഇത്തരത്തില്‍ ഉള്ള ഒരു പോസ്റ്റ് താങ്കളില്‍ നിന്ന് പ്രതീഷിച്ചില്ല

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

'തൊലി ചെത്തി' ലേശം അധികം മുളക് പൊടി നന്നായി തേച്ച് പിടിപ്പിച്ച് ചൊരുക്ക് മാറുന്നത് വരെ വെച്ചിരുന്നതിന് ശേഷം പാചകം ചെയ്താൽ ബഹു ജോറാവും..!!

ajith പറഞ്ഞു...

പാചകം തന്നെയാണല്ലോ അല്ലേ?

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

കിണര്‍ വറ്റിയോ ,,ബൈജൂ ,,,,

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

അവസാനം "പൊഹ" കാണുമോന്ന് പരീക്ഷച്ചു നോക്കീട്ടു പറയാം.....