കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

03 ജനുവരി 2013

"എന്നേ ഒന്ന് കടിച്ചു തിന്നൂ..."

ഇന്ന് കാലത്ത് ബജാറിൽ പോയരം ഒരു ഫ്രൂട്ടിന്റെ പീട്യ കണ്ടു.

എന്തല്ലം തരം ഫ്രൂട്ട് മോനേ ആട ഉള്ളത്!

ചോന്നത്, മഞ്ഞ, പച്ച എല്ലാ നെറോം ഉണ്ട്...

എല്ലം നല്ലോണം തുടുത്ത് നല്ല ഷേപ്പിലുള്ളത്...

കാണുമ്പം തന്നെ വായിൽ 'വെള്ളം' പൊട്ടീന്ന്,

ആപ്പിൾ തന്നെ എന്തെല്ലം തരമ്ന്നാ... സാദാ ആപ്പിള്, മെഴുക്പുരട്ടി തിളക്കം കൂട്ടിയത്, നല്ല തെർമോകോളിന്റെ കുപ്പായമിടീച്ചത്.. (അതിൽ കുപ്പായമിട്ട ആപ്പിളിനോടാ എനക്ക് പിരിസം കൂടുതൽ തോന്ന്യേ..! കുപ്പയമൂരീട്ട് ഒരിക്ക കടിക്കാൻ കിട്ടിനെങ്കില് എന്ന് നിരീച്ച് പോയി...)

പക്കേ എന്താക്കാന്ന്..? അതെല്ലം എനക്ക് പല കാരണങ്ങളാൽ 'അപ്രാപ്യ'മായിരുന്നു.


പിന്നെന്താക്കാന്ന്....., നോക്കി വെള്ളം എറക്കീട്ട് വന്നു.

നീയാണെങ്കീ എന്താക്കട്ടീന്ന്? കട്ടിറ്റ് തിന്ന്വോ? അങ്ങനാക്ക്യാ തല്ലുകിട്ടൂലേ?
പൊലീസ് പിടിക്കൂല്വേ? പത്രത്തിൽ പോട്ടം വരൂലേ?

അമ്മ പണ്ടേ പറഞ്ഞിറ്റ്ണ്ട്....
അങ്ങനത്തെ ഒന്നും കണ്ടിറ്റ് മോഹിക്കണ്ടാന്ന്, അതൊന്നും നമ്മക്ക് പറഞ്ഞതല്ലാന്ന്...

അതോണ്ട് എനക്കും നല്ലത് ഫ്രൂട്ടിന്നും നല്ലത്!

4 അഭിപ്രായങ്ങൾ:

ഓളങ്ങള്‍ പറഞ്ഞു...

ബൈജു വചനം, ഞമ്മളെ ബാശ, എല്ലാം നന്നായിറ്റ്‌ണ്ട്. കൊറേ എയ്തണെ! ആശംസകള്‍
അനിത.
ഞാനും ഇങ്ങളെ നാട്ടിന്നെന്ന്യന്നോളി.

ajith പറഞ്ഞു...

ധാര്‍മ്മികനര്‍മ്മം

നിസാരന്‍ .. പറഞ്ഞു...

കാഴ്ചയെ മൂടി വെക്കാം..
കൊതിയെ തടഞ്ഞു വെക്കാം
ഇനി അതുമല്ലെങ്കില്‍ വീട്ടിലെ തൊടിയില്‍ പോയി 'പറങ്കിമാങ്ങ' വേണ്ടത്ര തിന്നു വിശപ്പോടുക്കാം..
എങ്കിലും കട്ട് തിന്നരുത് :)

അജ്ഞാതന്‍ പറഞ്ഞു...

Kolllaaaam