കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

22 ജൂൺ 2014

ചക്രസ്തംഭന സമരത്തിന്നു അഭിവാദ്യങ്ങൾ

കാൾ മാർക്സ് മുന്നോട്ട് വച്ച ആശയങ്ങൾ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നതിൽ മുൻപന്തിയിൽ ഇന്ന് നിൽക്കുന്നത് ആ ആശയങ്ങളേക്കുറിച്ച് സാമാന്യവിവരം നേടിയ പലരുമാണെന്നത് എന്നേപ്പോലുള്ള സാധാരണക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്ന വസ്തുതയാണ്. പക്ഷേ വെറും സാധാരണ മനസ്സുകൊണ്ട് ചിന്തിക്കുമ്പോൾ നമ്മൾ തലതിരിഞ്ഞ് എത്തിപ്പെടുന്നത് ശരിക്കും മാർക്സിസ്റ്റ് ആശയങ്ങളുടെ അനിവാര്യതയിലേക്ക് തന്നെയാണ്.

ഇത് പറയാൻ കാരണം ഇന്നലെ ശ്രദ്ധയിൽ പെട്ട ഒരു സമരാഹ്വാനമാണ്. കേരളത്തിലെ മോട്ടോർ തൊഴിലാളികൾ അവരുടെ നിലനിൽപ്പിന്നെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഈ വരുന്ന ജുലൈ ഒന്ന് രണ്ട് തീയതികളിൽ ചക്രസ്തംഭനം എന്ന പേരിൽ ഐതിഹാസിക സമരത്തിന്ന് ആഹ്വാനം ചെയ്തിരിക്കുകയണ്. സാധാരണ സമരങ്ങൾക്ക് നേതൃത്വം നൽകാറുള്ള ഇടതുപക്ഷം മാത്രമല്ല, സംഘപരിവാർ മുതൽ തനി വർഗ്ഗിയാടിസ്ഥാനത്തിൽ മാത്രം സംഘടിക്കുന്ന മുസ്ലിം ലീഗാദി സംഘങ്ങളുടെ ട്രേഡ് യൂണിയനുകൾ വരെ ഒറ്റക്കെട്ടായി വർഗ്ഗസമരത്തിൽ അണിചേരുന്നു. രണ്ട് മാസം മുൻപ് വരെ കേരളത്തിലെ തെരുവുകളിൽ മാർക്സിസ്റ്റ് ചിന്താഗതികളെയും വർഗ്ഗസമരസിദ്ധാന്തങ്ങളെയും പുച്ഛിച്ച് നടന്നവർ ഇന്ന് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം വരുമ്പോൾ ഈ മേഖലയിലെ ശക്തരായ സി.ഐ.ടി.യുവുമായി ചേർന്ന് ഇത്തരത്തിൽ സമരം നടത്തുന്നത് കാണുമ്പോൾ, തോളിൽ കയ്യിട്ട് സമരപ്രചരണം നടത്തുന്നത് കാണുമ്പോൾ രോമാഞ്ചം വരാതെയില്ല. അത് ഇവിടെ ആദ്യത്തെ അനുഭവമൊന്നുമല്ല. ഉദ്ദേശം ഒരു വർഷം മുൻപ് ഭാരതത്തിലുടനീളം ട്രേഡ് യൂണിയനുകൾ ഇത്തരത്തിൽ ഐക്യപ്പെട്ട് രണ്ട് ദിവസത്തെ സമരം ചെയ്തപ്പോൾ ആ വികാരം ഉൾക്കൊണ്ട്, ഭാരതത്തിലെ ഏറ്റവും വലിയ മുതലാളിത്ത വിഗ്രഹമായിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് പ്രതികരിച്ചതും ഓർമ്മവരുന്നു.

ഇത്രയേ പറയാനുള്ളൂ, മാർക്സിയൻ ആശയങ്ങൾക്ക് കാലഹരണം എന്നൊന്നില്ല.

‌-------------------------------------------------------------------------

കേരള സർക്കാർ മിൽമ്മ വഴിയുള്ള പാൽ വിതരണ സംവിധാനത്തിന്ന് വിലവർദ്ധിപ്പിക്കാൻ അനുമതി നൽകുന്നു എന്ന വാർത്തവരാൻ തുടങ്ങിൽപ്പോൾ തന്നെ ഉപഭോക്തൃമനസ്സുകളിൽ നിന്ന് രോഷം നിറഞ്ഞ വാക്കുകൾ ഉതിരാൻ തുടങ്ങി. അല്ല ഉപഭോക്താക്കളെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ക്ഷീരകർഷകരുടെ ആവലാതികൾ? ഡീസൽ വിലയുടെ അനക്കം കേൾക്കുമ്പോൾ നാഴിക വച്ച് ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുമ്പോൾ മിണ്ടാതിരിക്കുന്ന നിങ്ങളെന്തേ ക്ഷീരകർഷകന്ന് നാമമാത്ര വിലവർദ്ധനാനുകൂല്യം നൽകുമ്പോൾ മുറുമുറുക്കുന്നു?

എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ക്ഷീര കർഷകർ കൂടുതൽ സംഘടിതരാകേണ്ടിയിരിക്കുന്നു. ന്യായമായ വരുമാനത്തിന്നു വേണ്ടി പോരാടേണ്ടിയിരിക്കുന്നു.

3 അഭിപ്രായങ്ങൾ:

R@y പറഞ്ഞു...

ലാല്‍ സലാം... . വിപ്ലവം ജയിക്കട്ടെ...

ഗ്രീന്‍ സലാം ആന്‍ഡ്‌ കാവി സലാം മൂര്ധാബാദ്

അമ്പിളി. പറഞ്ഞു...

പോരാട്ടം നീതിയ്ക്കെങ്കിൽ ജയിക്കട്ടെ!

Mohanan Sreedharan പറഞ്ഞു...

സുഹൃത്തേ, വ്ർശകർ എപ്പോഴും കുറ്റം പറയുന്നത് മാർക്സിസ്റ്റ് പാർട്ടിയേയാണ്.അവരുടെ വിമർശനം മുഴുവൻ പാർട്ടിക്കെതിരെ ചൂണ്ടി നിൽക്കുമ്പോൾത്തന്നെ അവരുടെ ചിന്താമണ്ഡലത്തിനപ്പുറം തൊഴിലാളികൾ ഒന്നിച്ചൊറ്റക്കെട്ടായി പാർട്ടി വർഗം മതം ജാതി നോക്കാതെ സംഘടിച്ച് അവരുടെ നിത്യജീവിതം സുഖകരമാക്കുന്നതിനായുള്ള സമരങ്ങൾ സംഘടിപ്പിക്കുന്നു.അതുവഴി തൊഴിലാളി ഐക്യം കെട്ടിപ്പടുകാനാവുകയും അങ്ങനെ തൊഴിലാളി വർഗ വിപ്ലവത്തിനുള്ള പാത തെളിഞ്ഞുവരികയും ചെയ്യുന്നു.